Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
വിവാഹ ശേഷം ഈ രാശിക്കാര്‍ വന്ന് കയറും വീട് സ്വര്‍ഗ്ഗം
വിവാഹ ശേഷം ഐശ്വര്യവുമായി പടികയറും രാശിക്കാര്‍
വിവാഹത്തെക്കുറിച്ച് എല്ലാവര്ക്കും സങ്കല്‍പ്പങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ സങ്കല്‍പ്പത്തില്‍ പലപ്പോഴും പല കാര്യങ്ങളും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതുപോലെ തന്നെയാണ് വിവാഹത്തിനൊരുങ്ങുന്നവര്‍ക്ക് വിവാഹം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും. എന്നാല്‍ ജാതകവും മറ്റും ചേരുന്നതിന് മുന്‍പ് നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും എന്തുകൊണ്ടും മനപ്പൊരുത്തം തന്നെയാണ്. മനപ്പൊരുത്തത്തിന്റെ കാര്യത്തില്‍ നമ്മളെല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വിവാഹത്തിന് ഒരുങ്ങുന്ന പുരുഷന്മാര്ക്ക് രാശിപ്രകാരം പെണ്ണിനെ മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്.

അനുയോജ്യയായ പങ്കാളിയാണോ തനിക്ക് ലഭിക്കാന്‍ പോവുന്നതെന്നും ലഭിച്ചതെന്നും നമുക്ക് രാശിപ്രകാരം മനസ്സിലാക്കാം. ജാതകത്തില്‍ പൊരുത്തം നോക്കുമ്പോഴും മറ്റും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചില രാശിക്കാരെ വിവാഹം കഴിക്കുന്നത് വിവാഹശേഷം ഇവരുടെ ജീവിതത്തില്‍ ചില പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഏതൊക്കെ രാശിക്കാരാണ് ഇവര്‍ എന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയധികം ശ്രദ്ധിക്കാവുന്നതാണ്. ഇവര്‍ വിവാഹം കഴിക്കാന്‍ പോവുന്ന സ്ത്രീകള്‍ കര്‍ക്കിടക രാശിക്കാരാണ് എങ്കില്‍ ഇവര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വളരെയധികം സ്ഥാനമാനങ്ങള്‍ ലഭിക്കുന്നവരായിരിക്കും. മാത്രമല്ല ഇവര്‍ എപ്പോഴും ഉത്തമ പങ്കാളികളായിരിക്കും. ഇവര്‍ കയറിച്ചെല്ലുന്നിടം വളരെയധികം നേട്ടങ്ങളും പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ജീവിതത്തില്‍ വളരെയധികം മെച്ചപ്പെട്ട ജീവിത രീതികളായിരിക്കും ഇവര്‍ക്ക് ഭാവിയില്‍ ഉണ്ടാവുന്നത്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നത് പലപ്പോഴും വിവാഹത്തിലൂടെയാണ്. എത്രയൊക്കെ വിപരീതസാഹചര്യങ്ങളുണ്ടാകുമ്പോഴും ഇവര്‍ ആ ബന്ധത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. ഇത് കൂടാതെ എല്ലാ രീതിയിലും ജീവിതം കരുപിടിപ്പിക്കുന്നതിന് ശ്രമിയ്ക്കുന്നവരായിരിക്കും ഈ രാശിക്കാരായ സ്ത്രീകള്‍. ഭര്‍ത്താവായിരിക്കും ഇവരുടെ ലോകം. അത് കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടായിരിക്കുന്നു. മാത്രമല്ല ഏത് കാര്യത്തിനും പങ്കാളിയ്ക്കു പിന്തുണ നല്കാന് ശ്രമിയ്ക്കുന്നവരായിരിക്കും ഇവര്‍. ഇതിലൂടെ ചെല്ലുന്ന വീട്ടില്‍ ഐശ്വര്യവും നേട്ടവും ഉണ്ടാവുന്നു.

മേടം രാശി
മേടം രാശിക്കാര്‍ വളരെയധികം വെല്ലുവിളികളിലൂടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത്. എന്നാല്‍ ഇവര്‍ വിവാഹത്തിന് ശേഷം രാജയോഗമാണ് അനുഭവിക്കുന്നത്. മേടം രാശിയില്‍ പെട്ട സ്ത്രീകളെ വിവാഹം കഴിക്കുന്നത് ഭര്‍ത്താവിന് ഐശ്വര്യം ഉണ്ടാക്കുന്ന ഒന്നാണ്. ഈ രാശിയില്‍ പെട്ട സ്ത്രീകളും വിവാഹശേഷം ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നവരായിരിക്കും. ഭര്‍ത്താവിന്റെ ആഗ്രഹങ്ങളേയും ഭര്‍ത്താവ് ഇവരുടെ ആഗ്രഹങ്ങളേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും. മാത്രമല്ല കുടുംബത്തിനാണ് ഇവര്‍ ആദ്യം പിന്തുണ നല്‍കുന്നതും. അതുകൊണ്ട് ജീവിതത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല.

ഇടവം രാശിക്കാര്‍
ഭര്‍ത്താവിനെ അവഗണിയ്ക്കാത്തവരായിരിക്കും ഇടവം രാശിക്കാരായ സ്ത്രീകള്‍. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും ജോലികളുമെല്ലാം കൃത്യമായി ചെയ്യുന്ന വിഭാഗത്തില്‍ പെടുന്ന സ്ത്രീകളാണ് ഇവര്‍. കൊടുക്കുന്ന ബഹുമാനം ഇവര്‍ക്ക് തിരിച്ചും കിട്ടുന്നു. എപ്പോഴും ഉന്മേഷത്തോടെയും ചുറുചുറുക്കോടെയും കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും ഈ രാശിക്കാരായ സ്ത്രീകള്‍. കയറിച്ചെല്ലുന്ന വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരായ സ്ത്രീകള്‍ വിവാഹം കഴിയ്ക്കാന്‍ പുരുഷന് ഏറെ അനുയോജ്യരായിരിക്കും. ആകര്‍ഷകത്വമുള്ള, ശക്തയായ സ്ത്രീ സാന്നിധ്യമായിരിയ്ക്കും ഇവര്‍ എപ്പോഴും. സ്വന്തമായ അഭിപ്രായങ്ങളുള്ളവരായിരിക്കും ഈ രാശിക്കാര്‍. ഏത് കാര്യത്തിലും അത് ഇവര്‍ക്ക് നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള നേട്ടങ്ങളും ഇവരുടെ ഐശ്വര്യത്തിലൂടെ ഭര്‍ത്താവിന് ലഭിക്കുന്നു. പരസ്പരം ബഹുമാനിക്കുന്നവരാണ് ഈ രാശിക്കാര്‍.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരായ സ്ത്രീകള്‍ എല്ലാ വിധത്തിലുള്ള പ്രതിബന്ധത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പങ്കാളിയ്ക്കൊപ്പമെങ്കിലും സ്വന്തമായ വ്യക്തിത്വവും അസ്തിത്വവുമുള്ളവരുമായിരിക്കും ഇവര്‍. മാത്രമല്ല ഇവരിലൂടെ ഭര്‍ത്താവിന് സാമ്പത്തിക നേട്ടത്തിനും ഇവര്‍ കാരണമാകും. അതെല്ലാം ഇവരുടെ ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ജീവിതത്തിലെ ഏത് വെല്ലുവിളികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഈ രാശിക്കാര്‍ക്ക് സാമര്‍ത്ഥ്യമുണ്ട്.

ധനു രാശി
ധനു രാശിക്കാരായവര്‍ക്ക് എല്ലാ വിധത്തിലും ഐശ്വര്യവും സ്നേഹവും നിറഞ്ഞ ജീവിതമായിരിക്കും. ധനു രാശിക്കാരായ സ്ത്രീകളെ വിവാഹം കഴിക്കുന്ന ചെറുപ്പക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളാണ് ഉണ്ടാവുന്നത്. കുടുംബത്തിലേക്ക് ഐശ്വര്യം കൊണ്ട് വരാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഇവര്‍ നിയന്ത്രിക്കുന്നത് പോലെയാണ് കുടുംബം മുന്നോട്ട് പോവുന്നത്.



Click it and Unblock the Notifications