Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
പരദൂഷണക്കാര്യത്തില്‍ ഈ രാശിക്കാര്‍ ഒരു പടി മുന്നില്‍
രാശിപ്രകാരം ഓരോരുത്തരിലും സ്വഭാവത്തിന്റെ മാറ്റം ഉണ്ടാവുന്നുണ്ട്. ഗ്രഹങ്ങളും സ്ഥാനങ്ങളും സമയവും എല്ലാം ഓരോരുത്തരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. എല്ലാവരിലും നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ സ്വഭാവത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. അതിലൊന്നാണ് ഗോസിപ്പ് അഥവാ പരദൂഷണം പറയുന്നത്. ഇത് അത്ര നല്ല ശീലമല്ല എന്ന് നമുക്കെല്ലാം അറിയാം. മറ്റൊരാളെക്കുറിച്ച് പരദൂഷണമോ മോശമോ പറയുന്നത് മോശം സ്വഭാവം തന്നെയാണ്. എന്നാല്‍ എല്ലാവരും ഈ ഗണത്തില്‍ പെട്ടവരും അല്ല.

ചിലര്‍ ഗോസിപ്പ് കേള്‍ക്കുന്നതിനും പറയുന്നതിനും ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ചിലരാകട്ടെ അതിനൊന്നും മുതിരുന്നില്ല എന്നതാണ്. 12 രാശിക്കാരില്‍ ഗോസ്സിപ്പും പരദൂഷണവും ഇഷ്ടപ്പെടുന്ന ചില രാശിക്കാരുണ്ട്. മറ്റൊരാളെ വേദനിപ്പിക്കാന്‍ അവര്‍ പലപ്പോഴും ഇക്കാര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പരദൂഷണം എന്നത് ജീവിതത്തില്‍ നിന്ന് പാടേ ഒഴിവാക്കേണ്ടതാണ്. അഞ്ച് രാശിക്കാരില്‍ പരദൂഷണത്തിന് മാത്രം അല്‍പം പ്രാധാന്യം നല്‍കുന്നവരുണ്ട്. ചിലരെ വിശ്വസിക്കാം, ചിലരെ വിശ്വസിക്കാന്‍ പാടില്ല എന്നത് നമുക്കറിയാം. ഏതൊക്കെ രാശിക്കാരാണ് ഗോസിപ് പറയാനും കേള്‍ക്കാനും ഇഷ്ടപ്പെടുന്നവര്‍ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ ഈ കാര്യത്തില്‍ മുന്നില്‍ തന്നെയാണ് എന്ന് സംശയലേശമന്യേ പറയാവുന്നതാണ്. എന്നാല്‍ ഇവരില്‍ ചില നല്ല സ്വഭാവങ്ങളും ഉണ്ട് എന്നതാണ് സത്യം. എന്നാല്‍ ഗോസിപ്പിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അവര്‍ക്കിഷ്ടപ്പെടാത്തവരെക്കുറിച്ച് എന്ത് പറയുന്നതിനും ഇവര്‍ക്ക് മടിയില്ല എന്നതാണ് സത്യം. ഇവരുടെ പരദൂഷണം മറ്റുള്ളവരെ വിഷമിപ്പിക്കുന്നുണ്ട്. എന്നാല്‍ പകയോടെയോ വൈരാഗ്യത്തോടെയോ ഇവര്‍ സംസാരിക്കുകയും പ്രവൃത്തിക്കുകയും ഇല്ല എന്നുള്ളതാണ് സത്യം. എവിടെയോ കേട്ട കിംവദന്തികള്‍ പോലെ അവര്‍ അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ പറയുന്നു. ഇത് തന്നെയാണ് പലപ്പോഴും പിന്നീട് പ്രശ്‌നങ്ങളായി മാറുന്നതും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ ഏറെ താല്‍പ്പര്യത്തോടെ ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നാണ് പരദൂഷണം പറയുന്നത്. ഇതില്‍ അവര്‍ എന്തുവേണമെങ്കിലും പറയുന്നുണ്ട്. മറ്റൊരാളുടെ സ്വകാര്യതയില്‍ ഇടപെടുന്നതിനും ഇവര്‍ ശ്രമിക്കുന്നുണ്ട്. അത് പലപ്പോഴും ബന്ധങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അവര്‍ നിങ്ങളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും കണ്ടെത്തും. മിക്ക മിഥുനം രാശിക്കാരും മറ്റുള്ളവരുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിന് വേണ്ടി ചെവിയോര്‍ത്തിരിക്കുന്നു. ഇവര്‍ എപ്പോഴും ഗോസിപ്പുകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ഒരിക്കലും മിഥുനം രാശിക്കാരെ വിശ്വസിച്ച് ഒരു കാര്യവും പറയരുത്. അതില്‍ വരെ ഗോസ്സിപ്പും പരദൂഷണവും ഇവര്‍ കണ്ടെത്തുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരില്‍ ഇവര്‍ പലപ്പോഴും ഇഷ്ടപ്പെടുന്ന പ്രധാന കാര്യം എന്ന് പറയുന്നത് പരദൂഷണം തന്നെയാണ്. അതുകൊണ്ട് തന്നെ ഇവരോട് ഒരിക്കലും സ്വകാര്യവിവരങ്ങള്‍ പങ്കു വെക്കാന്‍ പാടില്ല. മറ്റൊരാളുടെ രഹസ്യങ്ങളില്‍ കൈകടത്തുന്നതിന് വേണ്ടി ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ഈ രാശിക്കാരെ വിശ്വസിക്കാന്‍ അല്‍പം പ്രയാസമാണ്. ഏത് കാര്യവും കാട്ടുതീ പോലെ ഇവര്‍ പ്രചരിപ്പിക്കുന്നു. അത് പലപ്പോഴും പലരുമായുള്ള ബന്ധം തകര്‍ക്കുന്നതിലേക്ക് എത്തുന്നുണ്ട്. എല്ലാ വിധത്തിലും ഒരു കൈയ്യകലം ഇവരെ നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ ബന്ധങ്ങളില്‍ ഇവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് പരദൂഷണം. അതില്‍ ഇവരെ വെല്ലാന്‍ ആളുകള്‍ ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. ധനു രാശിക്കാര്‍ ഗോസിപ്പുകള്‍ ഇഷ്ടപ്പെടുന്നത് പോലെ മറ്റൊരു കാര്യത്തിനും താല്‍പ്പര്യം കാണിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഏറ്റവും പുതിയ ഗോസിപ്പുകള്‍ അറിയാന്‍ അവര്‍ മറ്റുള്ളവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പുതിയ ആളുകളുമായി ബന്ധപ്പെടുകയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളവരെക്കുറിച്ച് പരദൂഷണം പറയുകയും ചെയ്യുന്നുണ്ട്. ഇവരോട് ഒാരോ കാര്യങ്ങള്‍ പറയുന്നതും സൂക്ഷിച്ച് വേണം. അല്ലെങ്കില്‍ അത് പറഞ്ഞവര്‍ക്ക് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ ഏത് കാര്യവും ആലോചിച്ച് ചെയ്യുന്നവരാണ്. എന്നാല്‍ എല്ലാവര്‍ക്കും ഒരു മോശം സ്വഭാവം എന്ന പോലെയാണ് ഇവര്‍ക്ക് പരദൂഷണവും. വെറുതേ ഇരിക്കുമ്പോള്‍ പോലും പരദൂഷണത്തിന് വേണ്ടി ഇവര്‍ സമയം കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇവര്‍ പക്ഷേ മോശമായ രീതിയില്‍ ഒരു കാര്യവും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ശത്രുക്കളെ തറപറ്റിക്കുന്നതിന് വേണ്ടി ഇവര്‍ പരദൂഷണം പറയുന്നു. പക്ഷേ ഇത് മറ്റുള്ളവരെ ദ്രോഹിക്കുന്നതിന് വേണ്ടി ഇവര്‍ ഇതിന് വേണ്ടി ശ്രമിക്കുന്നില്ല. കാരണം ഇവര്‍ പറയുന്ന ഗോസിപ്പുകള്‍ അവരുടെ വ്യക്തിപരമായ ഉല്ലാസത്തിന് വേണ്ടിയുള്ളതാണ്.



Click it and Unblock the Notifications











