Latest Updates
-
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ
വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഏതറ്റം വരേയും പോവും രാശിക്കാര്‍
വാഗ്ദാനങ്ങള്‍ എപ്പോഴും പാലിക്കപ്പെടാനുള്ളതാണ് എന്നത് നമുക്കെല്ലാം അറിയാം. എന്നാല്‍ ചില വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാന്‍ അല്പം ബുദ്ധിമുട്ടാണ്. ചിലരാകട്ടെ എപ്പോഴും വാഗ്ദാനങ്ങള്‍ നല്കിക്കൊണ്ടേ ഇരിക്കും. ഇത് എപ്പോഴും ഒരു വാഗ്ദാനമായി മാത്രം തന്നെ നിലനില്ക്കുകയും ചെയ്യുന്നു. ഒരിക്കലും മറ്റൊരാളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയുള്ളതല്ല വാഗ്ദാനങ്ങള്‍. പലപ്പോഴും നിങ്ങള്‍ക്ക് വാഗ്ദാനം പാലിക്കപ്പെടാന്‍ സാധിക്കാതെ വരുമ്പോള്‍ നിങ്ങളുടെ വിശ്വാസത്തെയാണ് അവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

എന്നാല്‍ വാഗ്ദാനങ്ങള്‍ എന്ത് വിലകൊടുത്തും പാലിക്കേണ്ട അല്ലെങ്കില്‍ പാലിക്കുന്ന ചില രാശിക്കാരുണ്ട്. ഇത്തരം രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി പലപ്പോഴും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി മറ്റുള്ളവരെ പറ്റിക്കുന്നവരും നമുക്ക് ഇടയില്‍ ഉണ്ട്. ഇത്തരത്തില്‍ ഉള്ള രാശിക്കാരെക്കുറിച്ച് മറ്റൊരു ലേഖനത്തില്‍ വായിക്കാം. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ പാലിച്ച് മുന്നോട്ട് പോവുന്നവര്‍ എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ അവരുടെ വാഗ്ദാനം പാലിക്കുന്നതിന് വേണ്ടി എപ്പോഴും ശ്രമിക്കുന്നവരായിരിക്കും. അതിന് വേണ്ടി എന്ത് ചെയ്യുന്നതിനും ഇവര്‍ തയ്യാറാവുന്നു. വാക്കുകളില്‍ സ്ഥിരത പുലര്‍ത്തുകയും പ്രയാസകരമായ സാഹചര്യങ്ങളില്‍ അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നവരാണ് കര്‍ക്കിടകം രാശിക്കാര്‍. അതുകൊണ്ട് തന്നെ പദ്ധതികള്‍ തയ്യാറാക്കുന്ന കാര്യത്തിലും ഇവര്‍ മുന്നിലാണ്. തനിക്ക് പാലിക്കാന്‍ പറ്റുന്ന കാര്യങ്ങളില്‍ മാത്രമേ ഇവര്‍ വാഗ്ദാനങ്ങള്‍ നല്‍കൂ എന്നതും ശ്രദ്ധേയമാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ വളരെയധികം ശ്രദ്ധയോടെയേ വാഗ്ദാനങ്ങള്‍ നല്‍കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇവ പാലിക്കപ്പെടുന്നതിനും എളുപ്പമായിരിക്കും. എന്തെങ്കിലും കാരണവശാല്‍ വാഗ്ദാനങ്ങളില്‍ മാറ്റമുണ്ടായാല്‍ അത് ജീവിതത്തിലെ ഏറ്റവും നാണക്കേടായി കണക്കാക്കുന്നവരാണ് ചിങ്ങം രാശിക്കാര്‍. തന്റെ മികച്ച ആശയം എന്നത് തന്നെ പലപ്പോഴും വാഗ്ദാനങ്ങള്‍ നല്‍കുക എന്നതായിരിക്കും. വളരെ സൗഹാര്‍ദ്ദപരമായി എല്ലാവരോടും ഇടപെടുന്നതിനാല്‍ ഇവര്‍ക്ക് ആ ബന്ധം നല്ല രീതിയില്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും നിസ്സാരമല്ല. ഏത് അവസ്ഥയിലും സുഹൃത്തുക്കള്‍ക്ക് വേണ്ടി ഓടിയെത്തുന്നതിനും ചിങ്ങം രാശിക്കാര്‍ ഉണ്ടാവുന്നു.

കന്നിരാശി
കന്നി രാശിക്കാരാണ് ഈ ലിസ്റ്റില്‍ അടുത്തതായി ഉള്ളത്. ഇവര്‍ പലപ്പോഴും മറ്റുള്ളവരെ വിഷമിപ്പിക്കുന്ന ഒരു കാര്യത്തിനും നില്ക്കുകയില്ല. എപ്പോഴും വാഗ്ദാനങ്ങള്‍ നല്‍കുമെങ്കിലും ഇവയെല്ലാ ഓര്‍മ്മിച്ച് വെച്ച് അതിനെ പാലിക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. ഇവര്‍ കൊടുത്ത വാക്ക് പാലിക്കുന്നതിന് വേണ്ടി ഏതറ്റം വരേയും ഇവര്‍ പോവുന്നു. താന്‍ കൊടുത്ത് പ്രോമിസ് പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതില്‍ വളരെയധികം നാണക്കേട് വിചാരിക്കുന്ന രാശിക്കാരാണ് ഇവര്‍.

ധനു രാശി
ധനു രാശിക്കാരും ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ പാലിക്കാനും പാലിക്കപ്പെടാനും ഉള്ളതാണ് എന്ന് വിശ്വസിക്കുന്നവരാണ്. അവരുടെ പ്രശസ്തിക്കും പേരിനും കോട്ടം തട്ടുന്ന തരത്തിലുള്ള ഒരു കാര്യത്തിനും ഇവര്‍ നില്ക്കുകയില്ല. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടേ ഇരിക്കും. ഇവര്‍ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാന്‍ സാധിച്ചില്ല എന്നുണ്ടെങ്കില്‍ പലപ്പോഴും ഒരു മോശം വ്യക്തിയായി സ്വയമേ തന്നെ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ഇവരുടെ ഇമേജ് നിലനിര്‍ത്തുന്നതിന് വേണ്ടിയെങ്കിലും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ വളരെയധികം ഉത്തരവാദിത്വ ബോധം ഉള്ളവരായിരിക്കും. കൊടുത്ത വാക്ക് പാലിക്കാന്‍ ഏതറ്റം വരേയും ഇവര്‍ പോവുന്നു. ഇവര്‍ സ്വയം വിലമതിക്കുന്നവരായിരിക്കും. നിങ്ങളുടെ സുഹൃത്ത് നിങ്ങളോടൊപ്പം സമാന ചിന്താഗതിയില്‍ മുന്നോട്ട് പോവുന്നവരാണെങ്കില്‍ അവരോട് ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇവര്‍ താല്‍പ്പര്യപ്പെടുന്നു. ഭീഷണിയെന്ന വാക്കിന് മുന്നില്‍ പോലും കൊടുത്ത വാക്കിന് വില നല്‍കുന്നവരാണ് മകരം രാശിക്കാര്‍. താന്‍ കൊടുത്ത വാക്ക് പാലിക്കുന്നതിന് വേണ്ടി ഇവര്‍ ഏതറ്റം വരേയും പോവുന്നു. ആത്മാര്‍ത്ഥത തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും.
most read:രക്ഷാബന്ധന് ദിനത്തില്‍ ഈ സമ്മാനങ്ങള്‍ രാശിപ്രകാരം ഐശ്വര്യം പടികയറും



Click it and Unblock the Notifications
