Latest Updates
-
വിദേശ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുന്നവർ സൂക്ഷിക്കുക; വ്യാജന്മാരെ തിരിച്ചറിയാൻ ഈ വഴികൾ -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം! -
2026 ജൂലൈ 24: ഈ 5 രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ജൂലൈ 24: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും തിളങ്ങാൻ പോകുന്ന ആ 7 നക്ഷത്രക്കാർ ഇവർ! -
2026 ജൂലൈ 24: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
പ്രണയ വിവാഹത്തിന്റെ കാര്യത്തില്‍ ഈ രാശിക്കാര്‍ ഭാഗ്യവാന്മാര്
ജ്യോതിഷം 12 രാശിചിഹ്നങ്ങളെയും 27 നക്ഷത്രങ്ങളെയും കുറിച്ച് വിവരിക്കുന്നു. ഈ രാശിചിഹ്നങ്ങളെ ഒന്നോ അല്ലെങ്കില്‍ മറ്റൊരു ഗ്രഹമോ ഭരിക്കുന്നു. കൂടാതെ, ഈ രാശികളുമായി ബന്ധപ്പെട്ട ആളുകളുടെ സ്വഭാവവും ഭാവിയും വളരെ വ്യത്യസ്തമായിരിക്കും. പ്രണയവിവാഹത്തില്‍ വിശ്വസിക്കുന്ന അത്തരം രാശിക്കാരെക്കുറിച്ചാണ് നമ്മള് ഇവിടെ പറയാന്‍ പോകുന്നത്.
പ്രണയ വിവാഹത്തിന്റെ കാര്യത്തില്‍ ഈ രാശിക്കാരെ വളരെ ഭാഗ്യവാന്മാരായി കണക്കാക്കുന്നു. പ്രണയത്തെ വിവാഹത്തിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് അധികം കഠിനാധ്വാനം ചെയ്യേണ്ടതില്ല. ആ രാശിചിഹ്നങ്ങള്‍ ഏതൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കര്കിടകം
കര്‍ക്കിടകം രാശിക്കാര്‍ അവരുടെ വൈകാരികതയെ മുറുകെ പിടിക്കുന്നവരാണ്. പങ്കാളിയുടെ ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധ നല്കാന് അവര്‍ മിടുക്കു കാണിക്കുന്നു. കര്‍ക്കിടകം രാശിക്കാരെ അവരുടെ സഹാനുഭൂതി കാരണം അവരെ മികച്ച പങ്കാളികളാകുന്നു. കര്‍ക്കിടകം രാശിക്കാരുമായി പ്രണയത്തിലായാല്‍ അവര്‍ എന്നും അവരുടെ സംരക്ഷണത്തിലായിരിക്കും. അതിനാല്‍ നിങ്ങള്‍ ഒരു കര്‍ക്കിടകം രാശിക്കാരുമായി ഡേറ്റിംഗ് നടത്തുകയാണെങ്കില്‍, ഒരു മികച്ച ബന്ധത്തിന് തയ്യാറാകുക.

ഇടവം
ഇടവം രാശിക്കാര്‍ അവരുടെ സമീപനത്തില്‍ ക്ഷമാശീലത്തിന് പേരുകേട്ടവരാണ്. കാര്യങ്ങള്‍ അവരുടേതായ രീതിയില്‍ ചെയ്യാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. ഒരു താല്‍ക്കാലിക ബന്ധം ഒരിക്കലും ഇടവം രാശിക്കാര്‍ ഇഷ്ടപ്പെടുന്നില്ല. ഒരു ബന്ധം നിലനിര്‍ത്തേണ്ടിവരുമ്പോള്‍ അവര്‍ അര്‍പ്പണബോധമുള്ളവരും പ്രതിജ്ഞാബദ്ധരുമായിത്തീരുന്നു. ഒരു ബന്ധത്തിലായി ദിവസം കഴിയുംതോറും ഇടവം രാശിക്കാര്‍ ആ ബന്ധത്തിലുള്ള സ്നേഹവും ഉയര്‍ത്തി വരുന്നു. ശുക്രനാണ് ഇടവം രാശിക്കാരുടെ ഭരണ ഗ്രഹം. ഒരു ഇടവം രാശിക്കാരായ വ്യക്തിയുമായി പ്രണയത്തിലാകുന്നത് നിങ്ങളില്‍ സംരക്ഷണവും ഉറപ്പാക്കുന്നു.

മീനം
വൈകാരികതയ്ക്ക് പേരുകേട്ടവരാണ് മീനം രാശിക്കാര്‍. ആഴമേറിയതും അനുകമ്പാപൂര്‍ണ്ണവുമായ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇത്തരക്കാര്‍ ഇഷ്ടപ്പെടുന്നു. വലിയ അവബോധ ശക്തികളാല്‍ അവര്‍ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്.. അതിനാല്‍ ഒരു മീനം രാശിക്കാരനായ വ്യക്തിയെ ഒരു ബന്ധത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നത് അസാധ്യമാണ്. എല്ലാ രാശിചിഹ്നത്തിലും വച്ച് ആത്മാര്‍ത്ഥതയുള്ള മീനം രാശിക്കാര്‍ നിസ്വാര്‍ത്ഥ സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള ബന്ധത്തില്‍ പൂര്‍ണ്ണമായും അര്‍പ്പിക്കുന്നവരാണ്.

കന്നി
കന്നി രാശിയില്‍ ജനിക്കുന്ന ആളുകള്‍ അവരുടെ സ്ഥിരതയുള്ള സ്വഭാവത്തിന് പേരുകേട്ടവരാണ്. ഇതുകാരണം തന്നെ ഒരു കന്നി രാശിയിലെ വ്യക്തി എതിര്‍ലിംഗത്തിലുള്ളവരെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നു. കന്നി രാശിക്കാര്‍ക്ക് മതിയായ സമയവും അവരുടേതായ ഇടവും നല്കിയാല്, അവര്‍ക്ക് മികച്ച പങ്കാളിയാണെന്ന് തെളിയിക്കാന്‍ കഴിയും. ഒരു കന്നി രാശിയിലെ വ്യക്തിയുമായുള്ള നിങ്ങളുടെ ജീവിതം മധുരം നിറഞ്ഞതായിരിക്കും.

കുംഭം
ഈ രാശി ചിഹ്നത്തിന്റെ ആളുകള്‍ അവരുടെ സമീപനത്തില്‍ പൂര്‍ണത കാണുന്നവരാണ്. നയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് കുംഭം രാശിക്കാര്‍. അഭിനിവേശം അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ശരിയ പങ്കാളിയെ കണ്ടെത്തിയാല്‍ കുംഭം രാശിക്കാര്‍ ആ ബന്ധത്തില്‍ നൂറു ശതമാനം സ്നേഹം അര്‍പ്പിക്കുന്നു.

ധനു
വ്യാഴം ഭരിക്കുന്ന ഈ സൂര്യ ചിഹ്നം ഒരു ബൗദ്ധിക ബന്ധത്തെ വിലമതിക്കുന്നു. സാഹസികരായ ധനു രാശിക്കാരെ സംബന്ധിച്ചിടത്തോളം, സ്നേഹം ഒരു കയറ്റിറക്കങ്ങളുള്ള യാത്ര പോലെയാണ്. മാത്രമല്ല, അവര്‍ അവരുടെ ബന്ധത്തിലെ എല്ലാ തടസ്സങ്ങളെയും തരണം ചെയ്യാന്‍ കെല്‍പ്പുള്ളവരുമാണ്. അവരുടെ സ്വാതന്ത്ര്യബോധം കാരണം, ഒരു ശരാശരിയായ ബന്ധത്തിലുള്ള ഒരു പങ്കാളിയെ അവര്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ഒരു കൃത്യമായ ബന്ധത്തില്‍ അകപ്പെട്ടാല്‍ തന്റെ പങ്കാളിയുടെ സന്തോഷത്തിനായി അവര്‍ എന്തും ചെയ്യുന്നു.

വൃശ്ചികം
ഒരു വൃശ്ചികം രാശിക്കാരനെ സംബന്ധിച്ചിടത്തോളം പ്രണയം എന്നത് 'ജീവിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ചിന്താഗതിക്കാരാണ്. അവര്‍ തീവ്രതയും അഭിനിവേശവും നിറഞ്ഞവരാണ്. യഥാര്‍ത്ഥ സ്നേഹം അതിന്റേതായ നേരത്താണ് വരുന്നതെന്ന് വൃശ്ചികം രാശിക്കാര്‍ വിശ്വസിക്കുന്നു. ഈ രാശിചിഹ്നത്തിലെ ആളുകള്‍ക്ക് സ്നേഹത്തിന്റെ ഭാഷ നന്നായി അറിയാം. കാമുകനുമായുള്ള തീവ്രമായ അടുപ്പവും വൈകാരിക വളര്‍ച്ചയും അവര്‍ വിലമതിക്കുന്നു.



Click it and Unblock the Notifications