For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാലന്റൈന്‍സ് ദിനത്തില്‍ പ്രണയം പൂവിടാന്‍ സാധ്യതയുള്ള 5 രാശിക്കാര്‍

|

ശക്തി, വിശ്വാസം, സംതൃപ്തി, സന്തോഷം എന്നിവ നല്‍കുന്ന ഒരു പദമാണ് സ്‌നേഹം. ഞാന്‍ എന്റെ നായയെ സ്‌നേഹിക്കുന്നു, ചൈനീസ് ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു, സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നു അല്ലെങ്കില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നു എന്നിങ്ങനെയുള്ള ആശയവിനിമയത്തിലെ പൊതുവായ പദമായി സ്‌നേഹം മാറിയിരിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം യഥാര്‍ത്ഥ സ്‌നേഹം രണ്ട് ആളുകളില്‍ ഉണ്ടായിരിക്കണം എന്നതാണ്. ഈ വാലന്റൈന്‍സ് ദിനത്തില്‍ രാശിചിഹ്നങ്ങള്‍ അനുസരിച്ച്, ഏത് രാശിക്കാര്‍ക്കാണ് ഏറ്റവും മികച്ചതായ വാലന്റൈന്‍സ് ഡേ കൈവരുന്നതെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

Most read: പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാംMost read: പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാം

പ്രണയം

പ്രണയം

ഒരു പ്രായത്തിന് ശേഷം കുട്ടികള്‍ അത് ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും പ്രണയത്തെക്കുറിച്ച് അറിയുമ്പോള്‍ യഥാര്‍ത്ഥ സ്‌നേഹം, കരുതല്‍, ബഹുമാനം, സത്യസന്ധത, വിശ്വാസം എന്നിവ പ്രകടിപ്പിക്കുന്ന ഒരു പ്രത്യേക വ്യക്തി തന്റെ ജീവിതത്തിലേക്ക് വരുമെന്ന് അവര്‍ സ്വപ്നം കാണാന്‍ തുടങ്ങുന്നു. സ്‌നേഹം എന്നത് ദീര്‍ഘകാലം നിലനില്‍ക്കുന്ന യഥാര്‍ത്ഥ മൂല്യവത്തായ വികാരമാണ്. യഥാര്‍ത്ഥ സ്‌നേഹം അസാധാരണവും സവിശേഷവുമായ ഒരു വികാരം നല്‍കുന്നു, അത് പരസ്പരം സ്‌നേഹത്തോടെ മനസ്സിലാക്കാന്‍ സഹായിക്കുന്നു. യഥാര്‍ത്ഥ സ്‌നേഹം ജീവിതത്തില്‍ ഒരു നിഗൂഢമായ രീതിയില്‍ വരുന്നു. ആത്മാര്‍ത്ഥമായ സ്‌നേഹമുള്ളവരും, ഹൃദയം പരസ്പരം തുടിക്കുന്നവരും, വാര്‍ദ്ധക്യത്തിലും പരസ്പരം നന്മയും സന്തോഷവും ആഗ്രഹിക്കുന്നവരും, ഹൃദയം നിറയെ സ്‌നേഹമുള്ളവരും, പങ്കാളികളെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കാന്‍ തീരുമാനിച്ചവരും അങ്ങനെ ഏത് സാഹചര്യത്തിലും പ്രണയത്തിന്റെ ലോകത്ത് ഏറ്റവും ഭാഗ്യവാന്‍മാരായ ചിലരുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളും പ്രതികൂല സാഹചര്യങ്ങളും പ്രതിബന്ധങ്ങളും വന്നാല്‍ ഒരു പോരാളിയായി നില്‍ക്കുന്നത് പരിശുദ്ധമായ സ്നേഹമാണ്.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ഈ വാലന്റൈന്‍സ് ഡേ വളരെ സവിശേഷമായിരിക്കും. ഉത്സാഹത്താല്‍ നിറയുന്ന ദമ്പതികള്‍ക്ക് ഈ ദിവസം പ്രണയത്തിന്റെ മാധുര്യം വിലമതിക്കാം. ഇടവം രാശിക്കാര്‍ക്ക് ഇത് വളരെ മികച്ച ദിവസമായിരിക്കും.

Most read:വാലന്റൈന്‍സ് ഡേയില്‍ പ്രണയപങ്കാളിക്ക് സമ്മാനിക്കാം ഈ ഗിഫ്റ്റുകള്‍Most read:വാലന്റൈന്‍സ് ഡേയില്‍ പ്രണയപങ്കാളിക്ക് സമ്മാനിക്കാം ഈ ഗിഫ്റ്റുകള്‍

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കടക രാശിക്കാര്‍ക്ക് ഇത് സന്തോഷകരമായ നിമിഷമായിരിക്കും. അവര്‍ക്ക് അവരുടെ പങ്കാളികളില്‍ നിന്ന് അപ്രതീക്ഷിത സ്‌നേഹവും അത്ഭുതകരമായ സമ്മാനങ്ങളും അനുഭവിക്കാന്‍ കഴിയും. അത് സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ബന്ധം ശക്തിപ്പെടുത്തും. ഈ ദിവസം നിങ്ങള്‍ക്ക് വളരെ സവിശേഷമായിരിക്കും.

തുലാം

തുലാം

ഏഴാമത്തെ രാശിചിഹ്നമായ ശുക്രന്‍ ഭരിക്കുന്ന തുലാം രാശിക്ക് മറ്റേതൊരു രാശിയെക്കാളും വാലന്റൈന്‍സ് ഡേ ആസ്വദിക്കാന്‍ കഴിയും. വാലന്റൈന്‍സ് ദിനത്തില്‍ പങ്കാളികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുലാം രാശിക്കാര്‍ അവരുടെ ആകര്‍ഷണീയമായ വ്യക്തിത്വം ഉപയോഗിക്കും.

മകരം

മകരം

മകരം രാശിക്കാര്‍ക്ക്, വാലന്റൈന്‍സ് ഡേ യഥാര്‍ത്ഥത്തില്‍ അപ്രതീക്ഷിതമായി നല്ലതായിരിക്കും. അവര്‍ വളരെ റൊമാന്റിക്, വികാരാധീനമായ സ്‌നേഹം ആസ്വദിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ അവിശ്വസനീയമായ രീതിയില്‍ സന്തോഷിപ്പിക്കും.

Most read:പ്രണയം പറയാന്‍ 7 നാള്‍; വാലന്റൈന്‍ വീക്ക്Most read:പ്രണയം പറയാന്‍ 7 നാള്‍; വാലന്റൈന്‍ വീക്ക്

കുംഭം

കുംഭം

നിങ്ങള്‍ക്കും നിങ്ങള്‍ ശ്രദ്ധിക്കുന്ന ഒരാള്‍ക്കുമിടയില്‍ സ്നേഹത്തിന്റെ തണലില്‍ യോജിപ്പിക്കാന്‍ സഹായിക്കുന്നതിന് ഈ ദിവസം മനോഹരമായ ഒരു സാഹചര്യം ഒരുക്കും. ഈ വാലന്റൈന്‍സ് ദിനത്തില്‍, നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഒന്നുചേര്‍ന്ന് മനസ് പങ്കിടാനാകും.

English summary

Zodiac Signs Who Are Likely to Find Love on Valentine’s Day in Malayalam

Here are the zodiac signs who are likely to find love on Valentine’s Day.
X
Desktop Bottom Promotion