Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ജന്മനാ അസൂയ ഈ രാശിക്കാര്‍ക്ക് കൂടപ്പിറപ്പ്: പ്രത്യേകിച്ച് സഹോദരങ്ങളോട്
അസൂയ എന്നത് മനുഷ്യര്‍ക്ക് മാത്രമുള്ള ഒരു പ്രത്യേക സ്വഭാവമാണ്. ചില അവസരങ്ങളില്‍ അസൂയ അതിന്റെ എല്ലാ വിധത്തിലുള്ള മോശം സ്വഭാവവും പുറത്ത് കാണിക്കുന്നു. എന്നാല്‍ അസൂയയും ജ്യോതിഷവും തമ്മില്‍ എന്താണ് ബന്ധം എന്ന് നിങ്ങള്‍ക്കറിയാമോ? ചില രാശിക്കാര്‍ക്ക് അല്പം അസൂയ കൂടുതലായിരിക്കും. പ്രത്യേകിച്ച് സ്വന്തം സഹോദരങ്ങളോട് അസൂയ വെച്ച് പുലര്‍ത്തുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് സഹോദരങ്ങള്‍ക്കും അവരോട് പ്രിയപ്പെട്ടവര്‍ക്കും വളര്ച്ചയുണ്ടാവുന്നതും അവര്‍ക്ക് പ്രാധാന്യം ലഭിക്കുന്നതും ഒന്നും ഇഷ്ടപ്പെടുന്നില്ല.

ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ ജീവിതത്തില്‍ അസൂയ നിറഞ്ഞവര്‍ എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ആളുകളില്‍ അസൂയയുള്ള രാശിക്കാര്‍ ആരൊക്കെയെന്നും ഇവര്‍ ഏതൊക്കെ കാര്യത്തിന് അസൂയ കാണിക്കുന്നു എന്നും നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ ഇനി പറയുന്ന ചില രാശിക്കാര്‍ക്ക് അസൂയ കൂടപ്പിറപ്പായിരിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും അസൂയ എന്നത് അവരുടെ കൂടപ്പിറപ്പായിരിക്കും. ഇവര്‍ എപ്പോഴും മാതാപിതാക്കളെ ചുറ്റിപ്പറ്റി ജീവിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ മാതാപിതാക്കളെ മറ്റുള്ളവര്‍ സ്നേഹിക്കുകയോ അല്ലെങ്കില്‍ അവരോട് കൂടുതല്‍ അടുത്ത് ഇടപെടുകയോ ചെയ്യുന്നത് കര്‍ക്കിടകം രാശിക്കാര്‍ക്ക് അസൂയയുണ്ടാക്കുന്നു. എന്നാല്‍ കര്‍ക്കിടകം രാശിക്കാര്‍ എപ്പോഴും ഏറ്റവും അനുസരണയുള്ള രാശിക്കാരാണ്. എന്നാല്‍ സഹോദരങ്ങള്‍ പോലും മാതാപിതാക്കളോട് അടുത്ത് ഇടപെടുന്നത് കര്‍ക്കിടകം രാശിക്കാര്‍ അംഗീകരിക്കണം എന്നില്ല. ഇവര്‍ സ്നേഹിക്കുന്ന ആളുകളേ മറ്റുള്ളവര്‍ സ്നേഹിക്കുകയോ അടുത്ത് ഇടപഴകുകയോ ചെയ്യുന്നത് പലപ്പോഴും കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇഷ്ടപ്പെടില്ല.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പലപ്പോഴും സഹോദരനോടൊപ്പം മുന്നോട്ട് പോവുന്നതിന് ബുദ്ധിമുട്ടുണ്ടാവുന്നു. പലപ്പോഴും ഇവര്‍ വളരെ കര്‍ക്കശമായാണ് ഇടപെടുന്നത്. ഇത് ഇവരെ മത്സരത്തിലേക്ക് വരെ എത്തിക്കുന്നു. പലപ്പോഴും മറ്റുള്ളവര്‍ അധികം സ്നേഹിക്കുന്നതും ഇടപെടുന്നതും പോലും കന്നി രാശിക്കാര്‍ക്ക് ഇഷ്ടപ്പെടില്ല. എന്നാല്‍ പുറത്ത് നിന്നുള്ളവര്‍ക്ക് ഇവര്‍ ഉത്തമ സഹോദരന്മാരോ സഹോദരിമാരോ ആയിരിക്കും. ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് കന്നി രാശിക്കാര്‍ക്ക് അസൂയയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ മത്സരബുദ്ധിയോടെയാണ് ഇവര്‍ മുന്നോട്ട് പോവുന്നത്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനാവശ്യ ചിന്തകള്‍ അല്പം കൂടുതലായിരിക്കും. പലപ്പോഴും ഇവര്‍ ഇത്തരം ചിന്തകളില്‍ മനക്കോട്ട കെട്ടി അസൂയപ്പെടുന്നവരും ആയി മാറുന്നു. കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം തനിക്ക് വേണം എന്നാണ് ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നത്. അതിന് വിഘാതം സംഭവിച്ചാല്‍ ഇവര്‍ സ്വഭാവം മാറ്റുന്നു. സഹോദരിയെ അല്ലെങ്കില്‍ സഹോദരനെ മോശക്കാരായി ചിത്രീകരിക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. ഇവരുടെ ഏറ്റവും മോശം സ്വഭാവം എന്നത് മത്സരബുദ്ധിയോടെ പെരുമാറുന്നു എന്നത് തന്നെയാണ്. ഇത് സഹോദരങ്ങള്‍ക്ക് മാനസികമായി വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്കും ഇതേ അസൂയ നിറഞ്ഞ സ്വഭാവമായിരിക്കും ഉണ്ടായിരിക്കുക. സഹോദരങ്ങള്‍ ഏത് കാര്യത്തിനും മികച്ച പ്രകടനം കാഴ്ച വെക്കുമ്പോള്‍ ഇവരില്‍ അസൂയ നിറയുന്നു. ഇത്തരം മാറ്റങ്ങള്‍ ഇവരില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ജീവിതത്തില്‍ മോശം കാര്യങ്ങള്‍ ചിന്തിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അസൂയ നിറഞ്ഞ അവസ്ഥ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതൊക്കെ മനസ്സിലാക്കിയാലും അസൂയയോടെയുള്ള പെരുമാറ്റമായിരിക്കും ഈ രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പലപ്പോഴും നല്ല നിമിഷങ്ങള്‍ ധാരാളം ഉണ്ടാവുമെങ്കിലും അതിനെയെല്ലാം നശിപ്പിക്കുന്നതായിരിക്കും ഇവരുടെ അസൂയ നിറഞ്ഞ പെരുമാറ്റം. പലപ്പോഴും ജീവിതത്തില്‍ സഹോദരങ്ങളോട് ഏറ്റവും കൂടുതല്‍ അസൂയ വെച്ച് പുലര്‍ത്തുന്നവരായിരിക്കും ഈ രാശിക്കാര്‍. സഹോദരങ്ങളുടെ വളര്‍ച്ചയില്‍ പോലും പലപ്പോഴും ഇവര്‍ അമിതമായി അസൂയപ്പെടുന്നു. തങ്ങളേക്കാള്‍ മികച്ചവരായി മാറരുത് എന്നതാണ് പലപ്പോഴും ഇവര്‍ ആഗ്രഹിക്കുന്നതും.
ശ്രദ്ധിക്കേണ്ടത്: പൊതുവായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനമാണ് ഇത്.



Click it and Unblock the Notifications