Just In
Don't Miss
- News
'വിചാരണ കോടതിക്ക് തെറ്റുപറ്റി';ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ തേടി അതിജീവിത
- Automobiles
2022 ജൂണിലെ വില്‍പ്പന കണക്കുകളുമായി Maruti; ഇടിവ് 1.28 ശതമാനം
- Sports
ഇന്ത്യ പാടുപെടും, സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തി!- ഇംഗ്ലണ്ട് ടി20, ഏകദിന ടീം പ്രഖ്യാപിച്ചു
- Movies
'ഞാന്‍ അടുത്ത മാസം എവിടെയെന്ന് സുപ്രിയയ്ക്ക് പോലും അറിയില്ല; പിറന്നാളിന് കൂടെയുണ്ടാകണം എന്ന് അവള് പറയാറുണ്ട്'
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
- Travel
കണ്ണൂരിന്റെ മലയോരം കയറാം ആനവണ്ടിയില്‍...പാലക്കയവും പൈതല്‍മലയും കണ്ടിറങ്ങാം!!
- Finance
റിലയന്‍സില്‍ തകര്‍ച്ച; ആടിയുലഞ്ഞെങ്കിലും സൂചികകൾ കരകയറി; 'സെക്കന്‍ഡ് ഹാഫി'ന് നഷ്ടത്തുടക്കം
ഈ നാല് രാശിക്കാരെ പറ്റിക്കാന്‍ വളരെ എളുപ്പം: ഇവര്‍ ശ്രദ്ധിച്ചിരിക്കുക
ചില ആളുകള്‍ ആരെന്ത് പറഞ്ഞാലും വിശ്വസിക്കും, ഇവര്‍ക്ക് എന്ത് കാര്യവും പെട്ടെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നു. അത് നുണയാണെങ്കിലും നേരാണെങ്കിലും ഇവരെ പറ്റിക്കാന്‍ വേണ്ടി പറഞ്ഞതാണെങ്കിലും എല്ലാം ഇവര്‍ വിശ്വസിക്കുന്നു. പലപ്പോഴും നിങ്ങളെ കളിപ്പിക്കുകയാണോ പറ്റിക്കുകയാണോ എന്ന് പോലും തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിക്കാതെ വരുന്നു. അതുകൊണ്ട് തന്നെ ചിലരെ പറ്റിക്കാന്‍ വളരെ എളുപ്പമാണ്. ഇതിനര്‍ത്ഥം ഓരോ തവണയും നിങ്ങള്‍ വഞ്ചിക്കപ്പെടുകയാണ് എന്നതാണ്. നിങ്ങള്‍ ശുദ്ധ ഹൃദയനായത് കൊണ്ട് തന്നെ ഇത് മനസ്സിലാക്കാന്‍ പലപ്പോഴും നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു.
ഇന്നത്തെ കാലത്ത് നിലനിന്ന് മുന്നോട്ട് പോവണമെങ്കില്‍ അല്പം തന്റേടവും കൈയ്യില്‍ വേണം. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് സാധിക്കാത്തവരും ജീവിതത്തില്‍ വീണ് പോവുന്നു. ഇത്തരം ചില രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ഇവരെ പറ്റിക്കാന്‍ വളരെ എളുപ്പമാണ്. ഒരിക്കലും അവര്‍ പറ്റിക്കപ്പെടുകയാണ് എന്ന് അവര്‍ മനസ്സിലാക്കുന്നില്ല എന്നുള്ളതാണ് സത്യം. ഏതൊക്കെ രാശിക്കാര്‍ ആണെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരാണ് അടുത്തത്. ഇവരെ എളുപ്പത്തില്‍ വഞ്ചിക്കാന്‍ സാധിക്കുന്നുണ്ട്. സുഹൃത്തുക്കളോ ശത്രുക്കളോ എന്ന് ഭേദമില്ലാതെ ഇവര്‍ വഞ്ചിക്കപ്പെടുന്നു. ആര്‍ക്കും ഇവരെ എളുപ്പത്തില്‍ പറ്റിക്കാം. അത് പരിചയമുള്ളവരോ ഇല്ലാത്തവരോ ആരുമായിക്കൊള്ളട്ടെ പെട്ടെന്ന് പറ്റിക്കപ്പെടുന്നവരായിരിക്കും കര്‍ക്കിടകം രാശിക്കാര്‍. ലോകത്തിന്റെ കള്ളത്തരത്തെക്കുറിച്ച് ഇവര്‍ ബോധവാന്മാരായിരിക്കില്ല എന്നത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ ബലഹീനതയും.

വൃശ്ചികം
വൃശ്ചികം രാശിക്കാരും ഈ ഗണത്തില്‍ പെടുന്നതാണ്. ഇവരെ പെട്ടെന്ന് പറ്റിക്കാന്‍ സാധിക്കുന്നു. കുംഭം രാശിക്കാരുടെ കാര്യം പറഞ്ഞതുപോലെ തന്നെ വൃശ്ചികം രാശിക്കാര്‍ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. കാരണം പറയുന്നതെന്തും വിശ്വസിക്കുന്നത് നിങ്ങളെ വളരെ വലിയ അബദ്ധത്തില്‍ വരെ കൊണ്ട് ചെന്ന് ചാടിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. മുന്നോട്ട് വെക്കുന്ന ഓരോ ചുവടും വിശ്വാസ്യതയുള്ള ആളുകളുടെ കൂടെയായിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും, അവര്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്ന ആളുകളുടെ ഭാഗത്ത് നിന്ന് പോലും ഇവരെ കബളിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഉണ്ടാവുന്നു.

ധനു രാശി
ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ധനു രാശിക്കാര്‍ ഏറ്റവും മികച്ചതാണ്. എന്നാല്‍ ചില അവസ്ഥകളില്‍ ആ ബന്ധങ്ങള്‍ തന്നെ നിങ്ങളെ പ്രശ്നത്തിലാക്കുന്നു. കാരണം ഇവരെ എളുപ്പത്തില്‍ പറ്റിക്കുന്നതിനും കബളിപ്പിക്കുന്നതിനും എളുപ്പമാണെന്ന് പലരും തിരിച്ചറിയുന്നു. അത് മാത്രമല്ല ധനു രാശിക്കാര്‍ക്ക് അത്തരം ആളുകളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്. പറ്റിക്കപ്പെട്ട് കൊണ്ടിരിക്കുമ്പോള്‍ പോലും ഇത് തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നു.

കുംഭം
കുംഭം രാശിക്കാരെ പെട്ടെന്ന് പറ്റിക്കാന്‍ സാധിക്കും. കാരണം അവരോട് പറയുന്നതെന്തും അവര്‍ വിശ്വസിക്കാന്‍ സാധ്യതയുണ്ട്. ഒരിക്കലും ഇവര്‍ വസ്തുതകള്‍ ക്രോസ് ചെക്ക് ചെയ്യാനും അതിന് പിന്നിലെ സത്യം മനസ്സിലാക്കുന്നതിനും ശ്രമിക്കുകയില്ല എന്നതാണ് സത്യം. പക്ഷേ ഇവരെ പൂര്‍ണമായും നമുക്ക് വിശ്വസിക്കാന്‍ സാധിക്കുന്നു. നിഷ്കളങ്കരായതുകൊണ്ട് തന്നെ അവരെ മുതലെടുക്കാനും അവരെ കബളിപ്പിക്കാനും വളരെ എളുപ്പത്തില്‍ സാധിക്കും. അതുകൊണ്ട് നിങ്ങളോട് പറയുന്ന കാര്യങ്ങള്‍ പലപ്പോഴും ഒന്ന് ചിന്തിച്ച് നോക്കിയതിന് ശേഷം അതിലെ സത്യാവസ്ഥ മനസ്സിലാക്കി പെരുമാറുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
വാസ്തുപ്രകാരം
വീട്ടില്‍
ഐശ്വര്യം
നിറക്കാന്‍
ലക്ഷ്മി
ഗണേശ
വിഗ്രഹം
വിജയത്തിനും
സമ്പത്തിനും
3
ശക്തമായ
ലക്ഷ്മി
ഗണേശ
മന്ത്രങ്ങള്‍
ശ്രദ്ധിക്കേണ്ടത്: പൊതുവായി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനമാണ് ഇത്. മേല്‍പ്പറഞ്ഞ എല്ലാ സവിശേഷതകളും നിങ്ങള്‍ക്ക് ശരിയായിരിക്കണമെന്നില്ല.