Latest Updates
-
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും
ഈ അഞ്ച് രാശിക്കാരില്‍ മികച്ച ഒരു നേതാവുണ്ട്
ഓരോ രാശിക്കും ഓരോ തരത്തിലുള്ള സ്വഭാവമാണെന്ന് നമുക്കറിയാം. അതില്‍ തന്നെ മികച്ച് നില്‍ക്കുന്നവര്‍ എന്നോ അല്ലെങ്കില്‍ താഴ്ന്ന് നില്‍ക്കുന്നവര്‍ എന്നോ ഇല്ല. എല്ലാവരും ഓരോ മേഖലയില്‍ അവരുടെ കഴിവ് തെളിയിച്ചവരായിരിക്കും. ഇത്തരത്തില്‍ നേതാക്കളാവാന്‍ വേണ്ടി മാത്രം ജനിച്ച ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ഒരു മികച്ച നേതാവാകാന്‍ വേണ്ട ഗുണങ്ങള്‍ എല്ലാം തന്നെ ഇവരിലുണ്ടായിരിക്കും. ഇവര്‍ ഒരിക്കലും വൈകാരികമായി ചിന്തിക്കില്ല, യുക്തിസഹമായാണ് ഇവര്‍ ചിന്തിക്കുക. ഇത് കൂടാതെ മറ്റുള്ളവരോട് ഈ രാശിക്കാര്‍ ഇടപെടുന്ന രീതിയും അല്‍പം വ്യത്യസ്തം തന്നെയായിരിക്കും.

നേതൃത്വം അല്ല അധികാരം, രണ്ടും രണ്ടാണ്. എന്നാല്‍ അധികാരമുള്ളവര്‍ എന്തുകൊണ്ടും നേതൃപാടവം കൂടി മനസ്സിലാക്കേണ്ടതാണ്. നേതൃത്വമുള്ളവര്‍ക്ക് പെട്ടെന്ന് മറ്റുള്ളവരെ സ്വാധീനിക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില രാശിക്കാര്‍ നമുക്ക് ചുറ്റും ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആത്മവിശ്വാസത്തോടെ നേതൃസ്ഥാനത്തിലേക്ക് അടിവച്ച് കയറുന്ന ചില രാശിക്കാരുണ്ട്. അവരെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ എപ്പോഴും അവരുടെ വിജയത്തിന് വേണ്ടി പ്രയത്‌നിക്കുന്നു. അത് ഇവരുടെ സ്വാഭാവിക സ്വഭാവങ്ങളിലും പ്രതികരണങ്ങളിലും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇവര്‍ എപ്പോഴും ഏത് തീരുമാനവും യുക്തിസഹമായും നിശ്ചയദാര്‍ഢ്യത്തോടെയും എടുക്കുന്നവരായിരിക്കും. ഒരിക്കലും ഇവര്‍ മറ്റുള്ളവരെ ചവിട്ടിതാഴ്ത്താന്‍ ശ്രമിക്കില്ല. എന്നാല്‍ ഇവര്‍ നടന്ന് കയറുമ്പോള്‍ അവര്‍ക്കിടയില്‍ പലര്‍ക്കും പരിക്ക് പറ്റുന്നു. പലപ്പോഴും വിവേകത്തോടെ ഉള്ള തീരുമാനം തന്നെയാണ് ഇവരെ വ്യത്യസ്തരാക്കുന്നതും. വികാരത്തേക്കാള്‍ വിവേകത്തോടെ തീരുമാനങ്ങള്‍ എടുക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നതും. ഇവരെ ഭരിക്കുന്ന ഗ്രഹം ചൊവ്വയാണ്. അതുകൊണ്ട് തന്നെ ഏത് വെല്ലുവിളികളേയും ഇവര്‍ ഏറ്റെടുക്കുകയും പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എല്ലാത്തിലും മികവ് പുലര്‍ത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അത് സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ ഇവര്‍ വളരെയധികം നേതൃപാടവം ഉള്ളവരായിരിക്കും. ഇവരെ ഭരിക്കുന്നത് സൂര്യനാണ്. അതുകൊണ്ട് തന്നെ ജനിക്കുമ്പോഴേ ഇവര്‍ നേതാക്കളായിരിക്കും. കാരണം ജ്യോതിഷ പ്രകാരം, എല്ലാ ഗ്രഹങ്ങളുടെയും രാജാവാണ് സൂര്യന്‍. ഇവര്‍ മറ്റുള്ളവര്‍ക്ക് വഴി കാണിക്കുന്നു. എല്ലാവരിലും തുല്യത ഉറപ്പാക്കുകയും ഭരിക്കാന്‍ ഇവരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ജോലിയോടൊപ്പം തന്നെ അതിന്റെ മൂല്യത്തേയും ഇവര്‍ ഒരുപോലെ കാണുന്നു. ചെറുതാണെങ്കിലും ഏത് കാര്യത്തേയും അഭിനന്ദിക്കുന്നതിനും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ഗംഭീര പ്രകടനം പല കോണിലും കാഴ്ച വെക്കുന്നതില്‍ ഇവര്‍ മുന്നില്‍ എത്തുന്നു. ഇഷ്ടപ്പെട്ട കാര്യം നേടിയെടുക്കുന്നതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നു.

കന്നിരാശി
കന്നിരാശിക്കാര്‍ക്ക് എല്ലാവരെക്കുറിച്ചും അല്‍പം മുന്‍വിധികള്‍ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഏത് കാര്യത്തിനും വളരെ ശ്രദ്ധയോടെയായിരിക്കും ഇവര്‍ ഇടപെടുന്നത്. ആശയപരമായ കാര്യങ്ങളില്‍ ഇവര്‍ വളരെ മികച്ചവരും പുത്തന്‍ ആശയങ്ങള്‍ കൊണ്ട് വരാന്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. അത് മാത്രമല്ല ഈ രാശിക്കാരായ ആളുകള്‍ വലിയ ഭരണാധികാരികളും നേതാക്കളുമാണ്. നല്ല അവസരങ്ങള്‍ മുന്‍ കൂട്ടി കണ്ട് അതിന് വേണ്ടി തങ്ങളെ പ്രാപ്തരാക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അത് കൂടാതെ ഏത് മേഖലയില്‍ പ്രവര്‍ത്തിച്ചും മികച്ച നേട്ടങ്ങളും വ്യക്തിഗത നേട്ടങ്ങളും ഇവര്‍ക്ക് സ്വന്തമായി വരുന്നുണ്ട്. ജാഗ്രതയോടെ ഏത് കാര്യത്തിലും ഇടപെടുന്നതിനും അതിനെ മുന്നോട്ട് നയിക്കുന്നതിനും ഉള്ള കഴിവും പ്രവണതയും കന്നി രാശിക്കാര്‍ക്കുണ്ട്. ധാര്‍മ്മികത വിടാതെയാണ് ഇവര്‍ മുന്നോട്ട് പോവുക.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ജോലി ചെയ്യുക എന്നതാണ് ഇവരുടെ അവകാശം എന്ന് കണക്കാക്കുന്നു. എന്നാല്‍ പലപ്പോഴും തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നോട്ട് പോവുന്നതിനും ജീവിതത്തില്‍ തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. നേതാക്കളുടെ കൂട്ടത്തില്‍ എക്കാലത്തേയും മികച്ച നേതാക്കളില്‍ ഒരാളായി മകരം രാശിക്കാര്‍ മാറുന്നു. ആളുകള്‍ അവരുടെ ജോലിയില്‍ വേണ്ടതു പോലെ ശ്രദ്ധ ചെലുത്തുന്നതിന് ശ്രദ്ധിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ഇവര്‍ സ്വയം തന്നെ നേതാക്കളായി മാറുന്നതാണ്. പലപ്പോഴും ഇവരുടെ പിന്തുണ ഇവരെ തുണക്കുകയില്ല. എന്നാല്‍ പ്രായോഗികമായ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതില്‍ ഇവര്‍ എപ്പോഴും വിജയിക്കുകയും അതിന്റെ പുറകേ ഇവരെ തേടി ആളുകള്‍ എത്തുകയും ചെയ്യുന്നു. മറ്റുള്ളവര്‍ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ നിറവേറ്റുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ നേതാക്കളായി ഇവരെ അംഗീകരിക്കുകയും ചെയ്യുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഭയം എന്ന വികാരം ഉണ്ടായിരിക്കില്ല. ഇവരെ മറ്റുള്ളവര്‍ നേതാവായി അംഗീകരിക്കുന്നു. ഇവര്‍ക്ക് മികച്ച നേതൃത്വ ഗുണങ്ങള്‍ ഉണ്ടായിരിക്കും. ഒരിക്കലും സ്വന്തം ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനേക്കാള്‍ മറ്റുള്ളവരുടെ ജോലികള്‍ തീര്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അതിന് വേണ്ട നിര്‍ദ്ദേശം നല്‍കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. സ്വന്തം ബിസിനസിലേക്ക് തിരിയുകയും ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നുണ്ട്. ഇവരുടെ പുറകേ വരുന്നവര്‍ എല്ലാം തന്നെ ഇവരെ പിന്തുടര്‍ന്ന് വരുന്നവരും ആയിരിക്കും. ശനിയാണ് ഇവരെ ഭരിക്കുന്നത്. അതുകൊണ്ട് ഒരു പക്ഷേ എടുക്കുന്ന തീരുമാനങ്ങള്‍ അല്‍പം ശ്രദ്ധിച്ച് വേണം എന്നതാണ് സത്യം. ജനിച്ചതേ നേതാക്കളായാണ് എന്നതാണ് ഇവരുടെ പ്രത്യേകത.
most read:എത്ര വലിയ രഹസ്യവും ഈ നാല് രാശിക്കാരില്‍ സുരക്ഷിതം



Click it and Unblock the Notifications











