Just In
- 47 min ago
ത്രിഫല ചേര്‍ത്ത മോര് വെള്ളം: തടി പിടിച്ചിടത്ത് നില്ക്കും കൊളസ്ട്രോളും കുറക്കാം
- 58 min ago
മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്
- 2 hrs ago
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്‍; 12 രാശിക്കും ഫലങ്ങള്‍ ഇത്
- 6 hrs ago
Daily Rashi Phalam: പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും; വലിയ പ്രശ്നങ്ങള്‍ പരിഹരിക്കും; രാശിഫലം
Don't Miss
- Movies
ബ്ലെസ്ലിക്കും അപര്‍ണ്ണയ്ക്കും മുന്നില്‍ വെച്ച് ദില്‍ഷയെ ഫയര്‍ ചെയ്ത് ഡോക്ടര്‍, ഇവര്‍ക്ക് സംഭവിച്ചത്
- Automobiles
എന്താണ് പുതിയ മാറ്റങ്ങൾ? പുതിയ TVS iQube ഇലക്ട്രിക്കിന്റെ 5 ഹൈലൈറ്റുകൾ അറിയാം
- Technology
നോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺ
- Finance
രൂപ വീഴുന്നു, ഡോളര്‍ കരുത്താര്‍ജിക്കുന്നു; തല്ലും തലോടലും നേടുന്ന 12 കമ്പനികളും ഓഹരികളും ഇതാ
- Sports
IPL 2022: മുംബൈ മനസ്സ് വച്ചാല്‍ ചെന്നൈയ്ക്ക് എട്ടിന്റെ പണി കിട്ടും! ഇതാ ഇങ്ങനെ
- News
മുന്നില്‍ തൃശൂര്‍ തന്നെ; പുതിയ മദ്യശാലകള്‍ കൂടുതല്‍ തൃശൂരില്‍; കണക്കുകള്‍ ഇങ്ങനെ
- Travel
ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!
എന്തിലും ഏതിലും കുറ്റം മാത്രം കണ്ടെത്തും അഞ്ച് രാശിക്കാര്‍
കുറ്റപ്പെടുത്തലുകള്‍ പലരും കേട്ടിട്ടുണ്ടാവും, എന്നാല്‍ എപ്പോഴും കുറ്റം മാത്രം കണ്ടെത്തുന്ന ചില രാശിക്കാരുണ്ട്. സ്വയം ചെയ്താല്‍ കുറ്റമല്ലാതിരിക്കുകയും എന്നാല്‍ ഇതേ കാര്യം മറ്റുള്ളവര്‍ ചെയ്താല്‍ അത് വലിയ കുറ്റമായും മാറുകയും ചെയ്യുന്നുണ്ട്. സ്വന്തം തെറ്റുകള്‍ പോലും ഇവര്‍ സമ്മതിക്കുകയില്ല. ആ തെറ്റുകള്‍ സമ്മതിക്കാന്‍ ഇവര്‍ മടിക്കും. അത് ഞാനായിരുന്നില്ല എന്ന വാചകം എപ്പോഴും പലരും കേട്ടിട്ടുണ്ടായിരിക്കും. എന്നാല്‍ എപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് വേണ്ടി മാത്രം ഉള്ള ചില രാശിക്കാരുണ്ട്.
ഈ രാശിക്കാര്‍ എപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. അവരില്‍ ഗുണങ്ങള്‍ ഉണ്ടെങ്കില്‍ പോലും പലപ്പോഴും ഇവരെ കുറ്റപ്പെടുത്തുന്നതിനാണ് ഇനി പറയുന്ന രാശിക്കാര്‍ ശ്രമിക്കുന്നത്. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ എന്തിലും ഏതിലും കുറ്റപ്പെടുത്തുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കുറ്റം മാത്രം കണ്ടുപിടിക്കുന്ന ആ നാല് രാശിക്കാര്‍ ഇവരാണ്.

കന്നി
കന്നിരാശിയില്‍ ജനിച്ച ആളുകള്‍ തങ്ങളെ എല്ലായിടത്തും തികഞ്ഞവരായി കണക്കാക്കുന്നു, അതിനാല്‍ തങ്ങള്‍ എല്ലായ്പ്പോഴും മറ്റുള്ളവരോട് ശരിയായി പെരുമാറുന്നുവെന്ന് കരുതുന്നു. എന്നാല്‍ ഇവര്‍ തെറ്റ് ചെയ്താല്‍ പോലും അതിനെ ഇവര്‍ അംഗീകരിക്കുകയില്ല. പ്രായോഗികമായി ഒരിക്കലും തെറ്റുകള്‍ വരുത്തരുത് എന്ന് ആഗ്രഹിക്കുമെങ്കിലും ഇവര്‍ എപ്പോഴും മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ കണ്ടെത്തുന്നതിന് ശ്രമിക്കുന്നു. മറ്റുള്ളവരെ അംഗീകരിക്കാന്‍ പലപ്പോഴും ഇവര്‍ മടി കാണിക്കുന്നുണ്ട്. അതുകൊണ്ട് കന്നി രാശിക്കാര്‍ മികച്ച കുറ്റപ്പെടുത്തലുകാര് ആണ്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ തങ്ങളുടെ നിഷ്കളങ്കതയാല്‍ അറിയപ്പെടുന്നതിന് ആഗ്രഹിക്കുന്നവരാണ്. ഇവരുടെ നെഗറ്റീവ് സ്വഭാവത്തെ പോലും ഇവര്‍ എല്ലാവരിലേക്കും എത്തിക്കുന്നു. ഇവര്‍ക്ക് സ്വാര്‍ത്ഥതയോടെ മാത്രമേ ഏത് കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നത്. കര്‍ക്കിടകം രാശിക്കാര്‍ മറ്റുള്ളവരെ എപ്പോഴും കുറ്റപ്പെടുത്തുന്നതിനും അവരുടെ തെറ്റുകള്‍ കണ്ടെത്തുന്നതിനും വേണ്ടി ശ്രമിക്കുന്നു. എപ്പോഴും കുറ്റപ്പെടുത്തലുകള്‍ ഇവരുടെ സ്വഭാവമായിരിക്കും.

ധനു
ധനു രാശിക്കാരുടെ സ്വഭാവങ്ങളില്‍ ഒന്നാണ് മറ്റുള്ളവരെ കുറ്റപ്പെടുത്തുക എന്നുള്ളത്. സ്വയം തെറ്റ് കാണാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് ഇവര്‍ ശ്രമിക്കുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച തെറ്റിന് പോലും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവരായിരിക്കും ധനു രാശിക്കാര്‍. ഇവരുടെ ബലഹീനതകള്‍ പോലും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് വേണ്ടി ഇവര്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

കുംഭം
കുംഭം രാശിക്കാര്‍ എപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് വേണ്ടി സമയം കണ്ടെത്തുന്നുണ്ട്. അവരുടെ ജീവിതത്തില്‍ തെറ്റായി സംഭവിച്ച എല്ലാത്തിനും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ അവര്‍ മിടുക്കന്മാരായിരിക്കും. അവരുടെ തെറ്റ് പോലും പലപ്പോഴും മറ്റുള്ളവര്‍ക്ക് മുന്നില്‍ അവരുടെ തെറ്റ് ആയി അവതരിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഇവരുമായി ഒരു കാര്യത്തിലും തര്‍ക്കിക്കാന്‍ നില്‍ക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് കുംഭം രാശിക്കാരോട് ശ്രദ്ധിച്ച് ഇടപെടണം.

മീനം
മീനം രാശിക്കാരും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ ഒട്ടും പുറകിലല്ല. അതുകൊണ്ട് തന്നെ ഇവരോട് ഇടപെടുമ്പോള്‍ ഇവര്‍ക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ പോലും അത് മറ്റുള്ളവരുടെ തലയിലിടാന്‍ മിടുക്കരാണ് ഇവര്‍. എന്ത് സംഭവിച്ചാലും ഇവരുടെ ജീവിതത്തില്‍ യാതൊരു കോട്ടവും സംഭവിക്കാന്‍ ഇവര്‍ അനുവദിക്കില്ല. മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ കിട്ടുന്ന എല്ലാ അവസരങ്ങളും ഇവര്‍ പരമാവധി ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്.
വാരഫലം:
ജനുവരി
അവസാന
ആഴ്ചയിലെ
സമ്പൂര്‍ണഫലം
ശനിമഹാദശ
ഉടനേ
നീങ്ങും
മൂന്ന്
രാശിക്കാര്‍:
ഇനി
ഭാഗ്യകാലം
ഇവര്‍ക്ക്