Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ഭാഗ്യത്തോടെ ജനിക്കുന്നവര്‍; ചെറുപ്രായത്തില്‍ തന്നെ സര്‍വ്വൈശ്വര്യവും നേടുന്ന 4 രാശിക്കാര്‍
ജ്യോതിഷപ്രകാരം, രാശിചിഹ്നങ്ങള്‍ ഒരു വ്യക്തിയുടെ ഗുണങ്ങള്‍, ദോഷങ്ങള്‍, പെരുമാറ്റം, പ്രവണതകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിജയത്തിന്റെ ശതമാനം എത്രയായിരിക്കുമെന്നും രാശി നോക്കി കണ്ടെത്താനാകും. ചെറുപ്രായത്തില്‍ തന്നെ വിജയം കൈവരിക്കുന്ന ചില രാശികളുണ്ടെന്ന് ജ്യോതിഷത്തില്‍ പറയുന്നു. എന്നിരുന്നാലും, അധ്വാനം കൂടാതെ ഇവര്‍ക്ക് ഒന്നും ലഭിക്കുന്നില്ല.
എന്നാല്‍ മറ്റു രാശിക്കാരെ അപേക്ഷിച്ച് ഇവര്‍ക്ക് ചെറിയ അധ്വാനത്തിലൂടെ തന്നെ ഓരോ കാര്യത്തിലും വിജയം ലഭിക്കുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സമ്പത്തും അധികാരങ്ങളും നേടാന്‍ ഇവര്‍ക്ക് സാധിക്കുന്നു. കഠിനാധ്വാനത്തോടൊപ്പം ഭാഗ്യവും ഇവരെ പിന്തുണയ്ക്കുന്നു. ചെറുപ്രായത്തില്‍ തന്നെ വിജയം നേടുന്ന ആ ഭാഗ്യരാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം
കര്‍ക്കടക രാശിയുള്ളവരെ വളരെ കഴിവുള്ളവരായി കണക്കാക്കുന്നു. അവര്‍ അവരുടെ കഴിവുകള്‍ ശരിയായി ഉപയോഗിക്കുമ്പോള്‍, കലാരംഗത്ത് അവര്‍ക്ക് മികച്ച വിജയം ലഭിക്കുന്നു. കൂടാതെ, ഈ രാശിചിഹ്നത്തിലുള്ള ആളുകളെ വളരെ നിശ്ചയദാര്ഢ്യമുള്ളവരായും കണക്കാക്കുന്നു. എന്തെങ്കിലും നേടാന്‍ അവര്‍ തീരുമാനിച്ചുകഴിഞ്ഞാല്‍, അത് നേടാന്‍ അവര്‍ കഠിനമായി പരിശ്രമിക്കുന്നു. ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കര്‍ക്കടക രാശിക്കാര്‍ക്ക് ചെറുപ്രായത്തില്‍ തന്നെ വിജയം ലഭിക്കാനുള്ള കാരണം ഇതാണ്.
ചിങ്ങം
കുട്ടിക്കാലം മുതല്‍ത്തന്നെ ചിങ്ങം രാശിക്കാരായ ആളുകള്‍ ജനക്കൂട്ടത്തില്‍ നിന്ന് വേറിട്ട് നില്‍ക്കാനും സ്വന്തം വ്യക്തിത്വം സൃഷ്ടിക്കാനും ആഗ്രഹിക്കുന്നു. ജോലി ചെയ്യുന്നിടത്തെല്ലാം അവര്‍ ഉയര്‍ന്ന സ്ഥാനം ആഗ്രഹിക്കുന്നു. എവിടെയും ഉയര്‍ന്ന സ്ഥാനം നേടാന്‍ അവര്‍ കഠിനമായി പരിശ്രമിക്കുന്നു. കൂടാതെ, ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ രാശിയായതിനാല്‍ ഭാഗ്യവും അവരെ എല്ലായ്പ്പോഴും അനുകൂലിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ വിജയം നേടാനാകുന്ന രാശിക്കാരാണ് ചിങ്ങം രാശിക്കാര്‍. എന്നിരുന്നാലും അവര്‍ കോപം നിയന്ത്രിക്കാന്‍ പഠിക്കണം. കാരണം ചിലപ്പോള്‍ അവരുടെ അനിയന്ത്രിതമായ കോപം കാരണം അവര്‍ സ്വയം ദോഷവും വരുത്തിവയ്ക്കും.
തുലാം
തുലാം രാശിയുടെ അധിപന് ശുക്രനാണ്, ജ്യോതിഷത്തില്‍ ഭൗതിക സുഖങ്ങള്‍ക്ക് ഉത്തരവാദിയായ ഗ്രഹമായി ശുക്രനെ കണക്കാക്കുന്നു. ഭൗതിക സന്തോഷം ഇന്നത്തെ കാലത്ത് ഏറ്റവും അത്യാവശ്യമായ ഒന്നായി മാറിയിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, തുലാം രാശിക്കാര്‍ ശരിയായ ദിശയില്‍ അല്‍പ്പം കഠിനാധ്വാനം ചെയ്താല്‍ അവര്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കുന്നതായിരിക്കും. ഈ രാശിയിലുള്ള ആളുകള്‍ ക്രിയേറ്റീവ് ജോലികള്‍, ബിസിനസ്സ്, സ്പോര്‍ട്സ് തുടങ്ങിയവയില്‍ മികച്ചവരായി കണക്കാക്കപ്പെടുന്നു, അതിനാല്‍ അവര്‍ക്ക് ഈ മേഖലകളില്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയും. വളരെ ചെറുപ്പത്തില്‍ തന്നെ നേട്ടങ്ങള്‍ എത്തിപ്പിടിക്കുന്ന രാശിക്കാരില്‍ പെടുന്നവരാണ് തുലാം രാശിക്കാര്‍.
വൃശ്ചികം
വളരെ ചെറുപ്പത്തില്‍ തന്നെ ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്ന രാശികളില് ഒന്നാണ് വൃശ്ചികം രാശി. ചൊവ്വയുടെ ഉടമസ്ഥതയിലുള്ള വൃശ്ചിക രാശിയിലുള്ള ആളുകള്‍ വളരെ നിശ്ചയദാര്‍ഢ്യമുള്ളവരായി കണക്കാക്കപ്പെടുന്നു. ഇവര്‍ വിജയം നേടാന്‍ വളരെയധികം കഠിനാധ്വാനം ചെയ്യുന്നവരുമാണ്. ചെറുപ്രായത്തില്‍ തന്നെ അവര്‍ക്ക് വിജയം ലഭിക്കാനുള്ള കാരണവും ഇതാണ്. എന്നിരുന്നാലും, അവരുടെ സ്വഭാവം ചിലപ്പോള്‍ മറ്റുള്ളവരെ പിന്നിലാക്കാന്‍ ഇടയാക്കും. കാരണം അസൂയയുടെ വികാരം അവരില്‍ പലപ്പോഴും കാണപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ സ്വഭാവത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തിയാല്‍ തീര്‍ച്ചയായും ഏത് കാര്യത്തിലും നിങ്ങള്‍ വിജയിക്കുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications