Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
12 രാശിക്കാരില്‍ ഈ രാശിക്കാര്‍ മികച്ച രക്ഷിതാക്കളെന്ന് ജ്യോതിഷം
രക്ഷിതാക്കള്‍ എന്നത് എപ്പോഴും മക്കള്‍ക്ക് എന്തും തുറന്ന് പറയുന്നതിനുള്ള ഒരു സൗഹൃദ ബന്ധം കൂടി ഉണ്ടാക്കുന്നതാണ്. അച്ഛനമ്മമാരെ ഭയത്തോടെയല്ലാതെ സൗഹൃദത്തോടെ കാണുന്നതിനാണ് ഇന്നത്തെ കാലത്ത് പലരും ശ്രദ്ധിക്കേണ്ടത്. കുട്ടികള്‍ക്ക് കണ്ട് പഠിക്കുന്നതിനും അവരോട് സൗഹൃദത്തോടെ പെരുമാറുന്നതിനും ഓരോ രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. മികച്ച രക്ഷിതാക്കളായിരിക്കും ഈ രാശിക്കാര്‍.

മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ശക്തമായ ബന്ധം ഉറപ്പിക്കുക എന്നത് തന്നെയാണ് ഓരോ രക്ഷിതാവിന്റേയും കടമയും. കുട്ടികളെ നല്ലതും ചീത്തയും പഠിപ്പിക്കുക എന്നത് തന്നെയാണ് ഓരോ രക്ഷിതാക്കളുടേയും കടമയും. നിങ്ങളിലെ മികച്ച സൂര്യ രാശികള്‍ രക്ഷിതാക്കളായി മാറുന്നത് ആരൊക്കെയെന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ ജ്യോതിഷത്തിലെ മികച്ച മാതാപിതാക്കളുടെ കൂട്ടത്തില്‍ വരുന്നതാണ്. ഇവര്‍ക്ക് അവരുടെ ഉത്തരവാദിത്വം മികച്ചതാക്കി മാറ്റുന്നതിനും അതിന് വേണ്ടി സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നുണ്ട്. ഏത് ഉത്തരവാദിത്വവും അതിന്റെതായ ഗൗരവത്തില്‍ ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. വിശ്വാസ്യത, ബുദ്ധി എന്നിവ ഇവര്‍ കുഞ്ഞിന് കൃത്യമായി മനസ്സിലാക്കി കൊടുക്കുന്നുണ്ട്. ഇവരെ അച്ഛനോ അമ്മയോ ആയി കിട്ടുന്ന കുട്ടികള്‍ക്ക് ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഇവര്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നു. മറ്റുള്ളവരോട് ആദരവോടെ എങ്ങനെ പെരുമാറണം എന്ന കാര്യം വരെ കുട്ടികളെ ഇവര്‍ ചെറുപ്പത്തിലേ മനസ്സിലാക്കിപ്പിക്കുന്നു. കുട്ടികളുടെ ഇഷ്ടത്തിനും ഇവര്‍ അങ്ങേയറ്റം പ്രാധാന്യം നല്കുന്നു.

മിഥുനം രാശി
ജ്യോതിഷത്തില്‍ ഏറ്റവും മികച്ച മാതാപിതാക്കളായി മാറുന്ന രാശിചിഹ്നങ്ങളുടെ പട്ടികയില്‍ അടുത്തത് മിഥുനം രാശിക്കാരാണ്. ഇവര്‍ കുഞ്ഞിനെ വളര്‍ത്തുന്ന രീതി തന്നെ അല്പം വ്യത്യസ്തമാണ്. എന്തും തുറന്ന് സംസാരിക്കുന്നതിനും അടുത്ത് ഇടപെടുന്നതിനും എല്ലാം മികച്ചതാണ് മിഥുനം രാശിക്കാരായ മാതാപിതാക്കള്‍. മികച്ച ആശയവിനിമയ കഴിവുകള്‍ കാരണം ഇവര്‍ കുട്ടികളെ സുഹൃത്തുക്കളായാണ് കണക്കാക്കുന്നത്. ലോകത്തെക്കുറിച്ചുള്ള കുട്ടികളുടെ ജിജ്ഞാസയെ ഇവര്‍ കൃത്യമായി മനസ്സിലാ്ക്കി കൊടുക്കുന്നു. എന്നാല്‍ മിഥുനരാശിക്കാര്‍ വികാരാധീനരായ മാതാപിതാക്കളാണ്. വളരെയധികം ഇച്ഛാശക്തിയുള്ളവരായിരിക്കും ഇവര്‍.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാരായ പുരുഷന്മാരും സ്ത്രീകളും മികച്ച മാതാപിതാക്കളാണ്. ഇവര്‍ കുഞ്ഞിന്റെ കാര്യത്തില്‍ വളരെയധികം പിന്തുണയും സ്നേഹവും നല്കുന്ന മാതാപിതാക്കള്‍ ആയിരിക്കും. ഇവര്‍ എപ്പോഴും വളരെയധികം ക്ഷമയോടേയും ശ്രദ്ധയോടെയും പെരുമാറുന്നവരും ആയിരിക്കും. പ്രായോഗിക ബുദ്ധിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിനും അതിനെ നടപ്പിലാക്കുന്നതിനും ശ്രമിക്കുന്നവരായിരിക്കും എന്നതാണ് കര്‍ക്കിടകം രാശിക്കാരുടെ പ്രത്യേകത. അവര്‍ വിദ്യാഭ്യാസത്തെ വിലമതിക്കുന്നു. മാത്രമല്ല കുട്ടികളുടെ ഓരോ കാര്യത്തിലും ഇവര്‍ അതീവ ശ്രദ്ധ നല്‍കുകയും വിജയിക്കുന്നതിനുള്ള അവസരം ഉണ്ടാക്കുകയും ചെയ്യുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ മികച്ച മാതാപിതാക്കളുടെ കൂട്ടത്തില്‍ എപ്പോഴും ഒരു പടി മുന്നിലാണ്. അഭിമാനകരമായ രാശിചിഹ്നം എന്ന നിലയില്‍ പലപ്പോഴും ഈ രാശിചിഹ്നം മികച്ച് തന്നെയാണ് നില്‍ക്കുന്നത്. ഇവര്‍ അവരുടെ കുട്ടികളെ ധീരരായി വളര്‍ത്തുന്നു. എന്തിനോടും ഏതിനോടും പ്രതികരണ സ്വഭാവത്തോടെയും കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഈ വ്യക്തികള്‍ മികച്ച മാതാപിതാക്കളായി മാറുന്നു. ചിങ്ങം രാശിക്കാര്‍ കുട്ടികള്‍ക്ക് നല്കാന് കഴിയുന്നതെല്ലാം നല്കുന്നു. ആത്മവിശ്വാസം വളര്‍ത്തുകയും അനന്തമായ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍, ഈ ആളുകള്‍ ഒരിക്കലും അവരുടെ കുട്ടികളുടെ കുറവുകളോ ആവശ്യങ്ങളോ അവഗണിക്കുകയില്ല. അതിനെല്ലാം പ്രാധാന്യം നല്‍കുന്നവരാണ് ഇവര്‍.

മീനം രാശി
മീനം രാശിക്കാരാണ് ഈ ലിസ്റ്റില്‍ അടുത്തതായി വരുന്നത്. ഇവര്‍ വളരെയധികം കരുതലുള്ള രാശിക്കാരായിരിക്കും. കുട്ടികളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് കൃത്യമായി ബോധമുള്ളവരാണ് മീനം രാശിക്കാര്‍. സഹാനുഭൂതി, സൗഹൃദം, സംവേദനക്ഷമത എന്നിവ എന്താണെന്ന് കുഞ്ഞുങ്ങളെ കൃത്യമായി മനസ്സിലാക്കുന്നതിനും അതിന് അവരെ പ്രാപ്തരാക്കുന്നതിനും മീനം രാശിക്കാര്‍ക്ക് സാധിക്കുന്നു. സഹിഷ്ണുതയോടെ മുന്നോട്ട് പോവുന്നതിനും അതിന് കുഞ്ഞിനെ സഹായിക്കുന്നതിനും എല്ലാം ഇവര്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications
