Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരാണ് ഈ രാശിക്കാര്‍: എടുക്കുന്ന തീരുമാനമോ തെറ്റിപ്പോവും
പലപ്പോഴും നമ്മുടെ ജീവിതത്തിലെ വഴിത്തിരിവില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ ഈ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പലപ്പോഴും അത് തെറ്റിപ്പോവുന്നതിനും അല്ലെങ്കില്‍ തീരുമാനിക്കുന്നതിനുള്ള കഴിവില്ലാത്തതിനും കാരണമായ ചില രാശിക്കാരുണ്ട്. പലപ്പോഴും തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നത് നിങ്ങളുടെ ജീവിതത്തെ വരെ സ്വാധീനിക്കുന്നു. എന്നാല്‍ തെറ്റായ കാര്യങ്ങള്‍ തെറ്റാണെന്ന തീരുമാനവും ശരിയായ കാര്യങ്ങള്‍ ശരിയാണെന്ന തീരുമാനവും എടുക്കാന്‍ കഴിവില്ലാത്ത ചില രാശിക്കാരുണ്ട്. ഇത്തരത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന ചില രാശിചിഹ്നങ്ങള്‍ ഉണ്ട്.

ഈ രാശിചിഹ്നങ്ങളുടെ കാര്യത്തില്‍ നിങ്ങളുണ്ടോ ഇല്ലയോ എന്ന കാര്യം ഒന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരത്തില്‍ മോശമായ തീരുമാനങ്ങള്‍ എടുക്കുന്ന അല്ലെങ്കില്‍ തീരുമാനം എടുക്കാന്‍ സാധിക്കാത്ത ചില രാശിക്കാര്‍ ഉണ്ട്. എടുക്കുന്ന തീരുമാനങ്ങള്‍ എപ്പോഴും ഒന്നല്ല. എന്നാല്‍ മോശമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള മാനസികാവസ്ഥ ചില രാശിക്കാരിലുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
മേടം രാശി

മേടം രാശിക്കാര്‍ക്ക് തീരുമാനം എന്നത് അവരെ കാര്യമായി ബാധിക്കുന്ന ഒന്നായിരിക്കില്ല. പലപ്പോഴും എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ ജീവിതം എന്ന ചിന്ത പോലും ഇവരിലുണ്ടാവുകയില്ല. വിവേചനരഹിതമായി കാര്യങ്ങള്‍ ചെയ്യുന്നതിനും പ്രവര്‍ത്തിക്കുന്നതിനും വരെ ഇവര്‍ തയ്യാറാവുന്നു. എന്തെങ്കിലും തീരുമാനം എടുക്കുന്നതിന് മുന്‍പ് വളരെ അപൂര്‍വ്വമായി മാത്രമേ ഇവര്‍ക്ക് ആലോചിച്ച് തീരുമാനിക്കാന്‍ ഉള്ള സമയം കിട്ടുകയുള്ളൂ. എന്നാല്‍ ഇവര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ നല്ലൊരു ശതമാനവും പലപ്പോഴും രണ്ട് പ്രാവശ്യം ആലോചിച്ച് എടുക്കേണ്ടതാണ് എന്നതാണ് സത്യം. എന്നാല്‍ വൈകാരികമായ പല സംഭവങ്ങളുടേയും പുറത്താണ് മേടം രാശിക്കാര്‍ പലപ്പോഴും തീരുമാനങ്ങള്‍ എടുക്കാറുള്ളത്. അവ്യക്തമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതാണ് ഇവരില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും.
മിഥുനം രാശി

മിഥുനം രാശിക്കാര്‍ പലപ്പോഴും അവരുടെ തീരുമാനങ്ങള്‍ തെറ്റായി എടുക്കുന്നു. അതിന്റെ വരുംവരായ്കകളെ കുറിച്ച് പലപ്പോഴും ഇവര്‍ ചിന്തിക്കുകയില്ല എന്നതാണ് സത്യം. എന്നാല്‍ തീരുമാനമെടുക്കുന്നതിനുള്ള കഴിവില്ലായ്മ അല്ലെങ്കില്‍ തീരുമാനം എടുക്കാന്‍ സാധിക്കാതെ വരിക എടുത്ത തീരുമാനം തെറ്റിപ്പോവുക എന്നത് ഇവര്‍ക്ക് പതിവായി സംഭവിക്കുന്ന ഒരു കാര്യമാണ്. ഇത് ഇവരുടെ ജീവിതത്തെ തന്നെ സ്വാധീനിക്കുന്ന അവസ്ഥയില്‍ എത്തുമ്പോഴാണ് പലരും എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് ചിന്തിക്കുക. ഇത് പലപ്പോഴും ബന്ധങ്ങളില്‍ വരെ വിള്ളലുകള്‍ വീഴ്ത്തുന്നു എന്നതാണ് സത്യം. പല കാര്യങ്ങളും മോശമായി ബാധിക്കുകയും അത് ജീവിതത്തെ കൂടുതല്‍ ആഴത്തില്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയും ചെയ്യുമ്പോഴാണ് പ്രശ്നങ്ങള്‍ വഷളാവുന്നത്.
ധനു രാശി

ധനു രാശിക്കാര്‍ക്കും മിഥുനം രാശിക്കാരുടെ അതേ ചിന്താഗതി തന്നെയാണ് ഉണ്ടാവുന്നത്. ഇവര്‍ക്ക് പലപ്പോഴും ചിന്തകള്‍ കൃത്യമായി എടുക്കുന്നതിനോ അല്ലെങ്കില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനോ സാധിക്കുകയില്ല. അത് തന്നെയാണ് ഇവര്‍ ജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. എടുക്കുന്ന തീരുമാനങ്ങളില്‍ പലതും ഇവര്‍ക്ക് പാലിക്കാന്‍ സാധിക്കുന്നില്ല. അത് ഇവരുടെ മതിപ്പ് കുറക്കുകയും ചെയ്യുന്നു. ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത് പലപ്പോഴും അവര്‍ എടുക്കുന്ന തെറ്റായ തീരുമാനങ്ങളിലൂടെയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ ആവശ്യമാണ്. അവരുടെ ചിന്തകള്‍ ഇടയ്ക്കിടെ മാറുകയു ജീവിതത്തില്‍ പ്രതിസന്ധികള്‍ ഈ തീരുമാനപ്രകാരം അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു.
മീനം രാശി

മീനം രാശിക്കാര്‍ എടുക്കുന്ന പല തീരുമാനങ്ങളും പ്രശ്നം സൃഷ്ടിക്കുന്നവയാണ്. അത് മാത്രമല്ല ഇവര്‍ പലപ്പോഴും പല കാര്യങ്ങളിലും എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇവരുടെ ഓപ്ഷന് ഏതായാലും അതിനെ സന്തോഷത്തോടെ സ്വീകരിക്കുക എന്നത് മാത്രമായിരിക്കും ഇവര്‍ക്കുള്ള അവസാന ഓപ്ഷന്. തീരുമാനമെടുക്കുന്നതിലെ മന്ദത ഇവരുടെ ജീവിതത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. ചിലപ്പോള്‍ ഇത് ആളുകളുടെ വിവേചന ബുദ്ധിയെ വരെ പ്രശ്നത്തിലാക്കുന്നു. ഇതിന്റെ ഫലമായി തെറ്റുകള്‍ ഇവര്‍ തന്നെ ചെയ്യുന്നതിന് നിര്‍ബന്ധിതരാവുന്നു. ദേഷ്യമോ സങ്കടമോ പോലുള്ള സംഭവങ്ങളാല്‍ ഉണ്ടാകുന്ന പെട്ടെന്നുള്ള മൂഡ് മാറ്റങ്ങള്‍ പലപ്പോഴും ഇവരെ തെറ്റായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കാറുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
