Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ആറാം ഇന്ദ്രിയത്തിന്റെ ശക്തി, ഭാവി കാണാന്‍ കഴിവുള്ളവരാണ് ഈ രാശിക്കാര്‍
ആറാം ഇന്ദ്രിയം എന്നത് ഭാവിയില്‍ നടക്കാവുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാനുള്ള കഴിവാണ്. ഒരു കാര്യം സംഭവിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് മനസിലാകുന്നതോ അല്ലെങ്കില്‍ നിങ്ങളുടെ ഏതെങ്കിലും സ്വപ്നം യാഥാര്ത്ഥ്യമാകുമ്പോഴോ സംഭവിക്കുന്ന ശക്തമായ വികാരമാണിത്. ശാരീരിക കഴിവിനും മാനസികമായ കഴിവിനും അപ്പുറം നമ്മുടെ ജീവിതത്തിന് ദിശാബോധം നല്കുന്ന പ്രപഞ്ചത്തിന്റെ അടിത്തറ നമ്മുടെ മനസ്സിലുണ്ടെന്ന് ആറാമത്തെ ഇന്ദ്രിയം വിശദീകരിക്കുന്നു.
എല്ലാ മനുഷ്യര്‍ക്കും ഉള്ള അഞ്ച് അടിസ്ഥാന ഇന്ദ്രിയങ്ങളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. കാഴ്ച, രുചി, കേള്‍വി, മണം, സ്പര്‍ശനം എന്നിവയാണ് അവ. എന്നിരുന്നാലും, നമ്മുടെ ശാരീരിക ഇന്ദ്രിയങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ ദൈവികമായ ബന്ധം നമ്മില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഉള്ളൂ. നമ്മുടെ ആറാമത്തെ ഇന്ദ്രിയത്തിന്റെ ഈ കഴിവുകള്‍ നമ്മുടെ അടിസ്ഥാന പഞ്ചേന്ദ്രിയങ്ങളേക്കാള് ശക്തമാണ്. അബോധാവസ്ഥയില്‍ നമ്മുടെ മനസ്സ് നമ്മുടെ നഗ്നനേത്രങ്ങള്ക്കപ്പുറം നിലനില്‍ക്കുന്ന അജ്ഞാതമായ ജീവിത മേഖലകളെ പര്യവേഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഇവിടെ നമുക്ക് അറിയാത്ത വിചിത്രമായ കാര്യങ്ങള്‍ നമുക്ക് അനുഭവപ്പെടുന്നു. ആറാം ഇന്ദ്രിയത്തിന്റെ ശക്തിയുണ്ടെന്ന് പറയപ്പെടുന്ന ചില രാശിക്കാരുണ്ട്. അത്തരം ചില രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ വളരെ വൈകാരിക സ്വഭാവമുള്ളവരാണ്. എല്ലാവരുടെയും വികാരങ്ങള്‍ വിവേചിച്ചറിയാനുള്ള അവരുടെ കഴിവ്, ആ വ്യക്തി യഥാര്‍ത്ഥത്തില്‍ എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ അവരെ സഹായിക്കുന്നു. അവരുടെ ആന്തരിക ശബ്ദത്തിന് അവരുടെ അടുത്തുള്ളവരുടെയും പ്രിയപ്പെട്ടവരുടെയും വികാരങ്ങളിലെ ചെറിയ മാറ്റങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. അതുമാത്രമല്ല, അപരിചിതരെയും ഇത്തരത്തില്‍ അവര്‍ക്ക് മനസിലാക്കാന്‍ കഴിയും. ഈ രാശിക്കാരുമായി അല്പനേരം സംസാരിക്കുന്നതിലൂടെ നിങ്ങള്‍ എങ്ങനെയുള്ള വ്യക്തിയാണെന്ന് കര്‍ക്കിടകം രാശിക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും.

വൃശ്ചികം
രാശിചക്രത്തിന്റെ എട്ടാമത്തെ രാശിയാണ് വൃശ്ചികം. ചൊവ്വയാണ് വൃശ്ചികം രാശിക്കാരുടെ അധിപന്. വൃശ്ചിക രാശിക്കാര്‍ സ്വന്തം ജീവിതത്തെക്കുറിച്ച് നിഗൂഢവും രഹസ്യസ്വഭാവമുള്ളവരുമാണ്. എന്നാല്‍ എല്ലാവരേയും സംശയിക്കുന്നത് വൃശ്ചിക രാശിയുടെ പ്രധാന സവിശേഷതകളിലൊന്നാണ്, കാരണം അവര്‍ ആരേയും പെട്ടെന്ന് വിശ്വസിക്കില്ല. ഈ ഗുണം അവരെ അവരുടെ ആറാം ഇന്ദ്രിയത്തെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരുടെ അഗാധമായ രഹസ്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ വൃശ്ചികം രാശിക്കാര്‍ വിദഗ്ധരാണ്. ഒരു വ്യക്തിയുമായി ആദ്യ കുറച്ച് സംഭാഷണങ്ങള്‍ക്കുള്ളില്‍ തന്നെ വൃശ്ചികം രാശിക്കാര്‍ക്ക് അവരെക്കുറിച്ചുള്ള കാര്യങ്ങള്‍ മനസ്സിലാകും. വൃശ്ചികം രാശിക്കാരോട് ഒരിക്കലും നുണ പറയരുത്, കാരണം നിങ്ങള്‍ കള്ളം പറയുകയാണെന്ന് അവര്‍ ഉടന്‍ തന്നെ മനസ്സിലാക്കും.

തുലാം
തുലാം രാശിക്കാര്‍ അവര്‍ക്ക് ചുറ്റുമുള്ള എല്ലാം ശ്രദ്ധിക്കുന്നു. അവര്‍ അവരുടെ സ്വന്തം വികാരങ്ങളെയും ചുറ്റുമുള്ള സാഹചര്യങ്ങളെയും കുറിച്ച് വളരെ ശ്രദ്ധാലുക്കളാണ്. ജീവിതത്തില്‍ ഒന്നും ലളിതമല്ലെന്നും ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ നേടാന്‍ എന്തെങ്കിലും ത്യജിക്കണമെന്നും തുലാം രാശിക്കാര്‍ മനസ്സിലാക്കുന്നു. എന്നാല്‍ അത്തരം നിഷേധാത്മക ചിന്തകള്‍ അവരുടെ വിധിയെ മറയ്ക്കാന്‍ അവര്‍ അനുവദിക്കുന്നില്ല. തുലാം രാശിക്കാര്‍ വളരെ സെന്‍സിറ്റീവ് ആണ്. മാത്രമല്ല അവരുടെ ശാരീരികവും വൈകാരികവുമായ ചുറ്റുപാടുകളിലെ ഒരു ചെറിയ മാറ്റം പോലും അവര്‍ ശ്രദ്ധിക്കുന്നു. ഈ വസ്തുത മറ്റുള്ളവരെ നിരീക്ഷിച്ചുകൊണ്ട് ഡിറ്റക്ടീവ് കളിക്കാന്‍ അവരുടെ ആറാം ഇന്ദ്രിയത്തെ സജീവമാക്കുന്നു. തുലാം രാശിക്കാര്‍ക്ക് എല്ലാം സൂക്ഷ്മമായി ശ്രദ്ധിക്കാനുള്ള കഴിവുണ്ട്.

മീനം
രാശിചക്രത്തിന്റെ പന്ത്രണ്ടാമത്തെ രാശിയാണ് മീനം. ഉദാരമനസ്കതയും അനുകമ്പയും ഉള്ള സ്വഭാവത്തെ പ്രതിനിധീകരിക്കുന്ന വ്യാഴമാണ് മീനം രാശിയുടെ അധിപനായി കണക്കാക്കുന്നത്. അവര്‍ ഏത് തരത്തിലുള്ള അക്രമങ്ങളെയും വെറുക്കുന്നു, സമാധാനത്തിലും ഐക്യത്തിലും ജീവിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. അവരുടെ ആറാം ഇന്ദ്രിയം ശക്തമാണ്. മീനരാശിക്കാര്‍ വളരെ ചിന്താശേഷിയുള്ളവരാണ്, അതിനാല്‍ മറ്റാര്‍ക്കും കഴിയും മുമ്പ് അവര്‍ക്ക് പ്രശ്നങ്ങളുടെ സൂചനകള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.

മിഥുനം
ഏറ്റവും സാമൂഹികമായ രാശിചിഹ്നങ്ങളില്‍ ഒന്നാണ് മിഥുനം. ഒരു തുറന്ന പുസ്തകം പോലെ ആളുകളെ വായിക്കാനുള്ള കഴിവ് മിഥുനം രാശിക്കാര്‍ക്കുണ്ട്. വ്യത്യസ്ത ആളുകള്‍ക്ക് മുന്നില്‍ എങ്ങനെ പെരുമാറണമെന്ന് അവരുടെ അവബോധം അവരെ അറിയിക്കുന്നു. മിഥുന രാശിക്കാര്‍ സംസാരത്തില്‍ മാന്ത്രികത പുലര്‍ത്തുന്നവരാണ്. കാരണം, അവര്‍ സംസാരിക്കുന്ന ആളുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറാന്‍ അവര്‍ക്ക് കഴിയും. ആളുകളുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കാനുള്ള കഴിവുള്ള രാശിക്കാരാണ് മിഥുനം രാശിക്കാര്‍.

ധനു
അപാരമായ ജ്ഞാനത്തിനും അറിവിനും പേരുകേട്ടതാണ് ധനു രാശിക്കാര്‍. അവര്‍ വളരെ ജ്ഞാനികളായതുകൊണ്ട് ഏത് സാഹചര്യത്തിന്റെയും അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് എളുപ്പം കഴിയുന്നു. ധനു രാശിക്കാര്‍ അവരുടെ കൂട്ടാളികളെ പോസിറ്റീവ് വൈബുകള്‍ നിറച്ച് നിലനിര്‍ത്തുന്നവരാണ്. ശരിയായ ചങ്ങാതിക്കൂട്ടം മാത്രമേ അവര്‍ക്കുണ്ടാകൂ. ഏത് സാഹചര്യത്തിന്റെയും അടിസ്ഥാന തന്ത്രം മനസ്സിലാക്കാനുള്ള ജ്ഞാനം നല്കുന്ന വ്യാഴമാണ് ഈ രാശിക്കാരുടെ അധിപന്. മറ്റുള്ളവരെ മനസിലാക്കാന്‍ പ്രാപ്തമാക്കുന്ന ഒരു അന്തര്‍നിര്‍മ്മിത ആറാം ഇന്ദ്രിയമുള്ളവരാണ് ധനു രാശിക്കാര്‍.



Click it and Unblock the Notifications
