For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രാശിക്കാരെ കൂട്ടിചേര്‍ക്കേണ്ട; ഇവര്‍ ഒരിക്കലും ഒത്തുപോവില്ല

|

ചില രാശിക്കാര്‍ ഒരിക്കലും മറ്റുള്ളവരുമായി ചേര്‍ന്ന് പോവില്ല. ഇത്തരത്തിലുള്ള രാശിക്കാരെ നമ്മള്‍ എത്രയൊക്കെ ചേര്‍ക്കാന്‍ ശ്രമിച്ചാലും അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയേ ഉള്ളൂ. നിങ്ങള്‍ കണ്ടുമുട്ടുന്ന എല്ലാവരുമായും നിങ്ങള്‍ ഒത്തുപോവില്ല എന്നുള്ളത് തന്നെയാണ് കാര്യം. പലപ്പോഴും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ അതെല്ലാം നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

Zodiac Signs That Dont Get along At All

ഗണം ഒന്നെങ്കില്‍ ഗുണം പത്ത്; മൂന്ന് ഗണങ്ങളും 27 ജന്മനക്ഷത്രങ്ങള്‍ക്ക് നല്‍കും ഫലം ഗണം ഒന്നെങ്കില്‍ ഗുണം പത്ത്; മൂന്ന് ഗണങ്ങളും 27 ജന്മനക്ഷത്രങ്ങള്‍ക്ക് നല്‍കും ഫലം

നമ്മളില്‍ ചിലര്‍ക്ക് തന്നെ മറ്റുള്ളവരുമായി ബന്ധം പുലര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒു കാര്യമാണ്. കാരണം അവരുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ എത്രയൊക്കെ പണിപ്പെട്ടാലും ഇവര്‍ക്ക് സാധിക്കില്ല എന്നുള്ളത് തന്നെയാണ് കാര്യം. നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രധാന ഭാഗങ്ങള്‍ സൂര്യ ചിഹ്നങ്ങളായതിനാല്‍ വ്യത്യസ്ത രാശിചക്രങ്ങള്‍ ചേരുമ്പോള്‍ അത് പലപ്പോഴും തുടക്കം മുതല്‍ തന്നെ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അതിനാല്‍, ഇവിടെ 12 രാശിചിഹ്നങ്ങള്‍ ഉണ്ട്, നിങ്ങളുടെ ചിഹ്നത്തെ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് കൂടിച്ചേര്‍ന്ന് പോവുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാശിക്കാര്‍ ആരൊക്കയെന്ന് നോക്കാം.

മേടം- മീനം-കര്‍ക്കിടകം- മകരം

മേടം- മീനം-കര്‍ക്കിടകം- മകരം

മേടം ഒരു മീനം രാശിയുമായി അല്ലെങ്കില്‍ കര്‍ക്കിടകവുമായി ഒത്തുപോകുന്നില്ല. മീനം രാശിക്കാര്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും വളരെയധികം സെന്‍സിറ്റിവാണ്. കൂടാതെ മേടം രാശിക്കാരുടെ അപ്രതീക്ഷിത സ്വഭാവം അവര്‍ക്ക് പലപ്പോഴും മനസ്സിലാക്കാന്‍ സാധിക്കില്ല എന്നുള്ളത് തന്നെയാണ് കാര്യം. മേടം രാശിക്കാരുടെ സംസാരം പലപ്പോഴും കര്‍ക്കിടകം രാശിക്കാരെ അഗാധമായി പ്രകോപിപ്പിക്കും, വൈകാരിക കാര്യങ്ങളില്‍ വരെ വൈരുദ്ധ്യമുണ്ടാകാം. മേടം രാശിക്കാരുമായി പൊരുത്തപ്പെടാത്ത മറ്റൊരു രാശി മകരം രാശിയാണ്. കാരണം അവ അമിതമായി മറ്റുള്ളവരെ ഭരിക്കുന്നു. ഇത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ഇടവം- ചിങ്ങം-കുംഭം

ഇടവം- ചിങ്ങം-കുംഭം

ചിങ്ങം രാശിക്കാരുടെ വ്യക്തിത്വവുമായി പലപ്പോഴും ഇടവം രാശിക്കാര്‍ക്ക് ഒത്തു പോവുന്നതിന് ബുദ്ധിമുട്ടുണ്ടാവും. വ്യക്തിത്വത്തിലെ മാറ്റങ്ങള്‍ പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും മറ്റുള്ളവരെ പരാജയപ്പെടുത്താന്‍ ഇടവം രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ജീവിതത്തിലെ മികച്ച കാര്യങ്ങളെ പൊരുത്തക്കേടുകളില്ലാതെ വിലമതിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇടവം രാശിക്കാര്‍. എന്നാല്‍ ഇത് നേരെ വിപരീത ഫലമാണ് പലപ്പോഴും ചിങ്ങം രാശിക്കാരില്‍ ഉണ്ടാക്കുക. ചിങ്ങം രാശിക്കാര്‍ അവരുടെ വഴിക്ക് പോകാന്‍ താല്‍പ്പര്യപ്പെടുന്നു, അതേസമയം ഇടവം രാശിക്കാര്‍ ഇത്തരം കാര്യങ്ങളെ എതിര്‍ക്കുന്നു. ഇടവം രാശിക്കാര്‍ക്ക് പ്രശ്നങ്ങളുള്ള രണ്ടാമത്തെ ചിഹ്നം കുംഭം ആണ്. ഇത് അഭിപ്രായ വ്യത്യാസം കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നതിനും കാരണമാകുന്നുണ്ട്.

മിഥുനം- ധനു-വൃശ്ചികം

മിഥുനം- ധനു-വൃശ്ചികം

നിങ്ങള്‍ ഒരു മിഥുനം രാശിക്കാരാണെങ്കില്‍ നിങ്ങള്‍ക്ക് സഹവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആദ്യ രാശി എപ്പോഴും ധനു രാശിയായിരിക്കും. ധനു വലിയ കാര്യങ്ങളുമായി മുന്നോട്ട് പോവുന്നതിന് ഇഷ്ടപ്പെടുന്നു. അതേസമയം മിഥുനം പ്രശ്‌നത്തിന്റെ സൂക്ഷ്മതയെ കേന്ദ്രീകരിച്ച് അതിന് മാത്രം പരിഹാരം കാണുന്നതിന് ശ്രമിക്കുന്നു. ഈ പ്രവചന വിരുദ്ധമായ കാര്യങ്ങള്‍ തന്നെയാണ് പലപ്പോഴും പരസ്പരവിരുദ്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. മിഥുനം രാശിക്ക് കൂടിച്ചേരാന്‍ സാധിക്കാത്ത മറ്റ് രാശി എന്ന് പറയുന്നത് വൃശ്ചികം രാശിയാണ്. മിഥുനം രാശിക്കാര്‍ ആളുകളെ സ്‌നേഹിക്കുന്നു, ഒപ്പം ഏറ്റവും വലിയ സാമൂഹിക ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ അതേസമയം മിക്ക വൃശ്ചികം രാശിക്കാരും പല കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും മറ്റുള്ളവര്‍ ചെയ്യുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നുണ്ട്.

കര്‍ക്കിടകം- മേടം-മകരം- കുംഭം

കര്‍ക്കിടകം- മേടം-മകരം- കുംഭം

ഒരു കര്‍ക്കിടകം രാശിക്ക് മേടം, മകരം, കുംഭം എന്നീ രാശിക്കാരെ ഒരിക്കലും ചേര്‍ക്കാന്‍ സാധിക്കുകയില്ല. കര്‍ക്കിടകം രാശിക്കാരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് ഒരിക്കലും മേടം രാശിക്കാര്‍ വിശ്വസിക്കുന്നില്ല. അത് പലപ്പോഴും ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. മകരം രാശിക്ക് പലപ്പോഴും വൈകാരിക സ്വഭാവങ്ങള്‍ കൂടുതലാണ്. എന്നാല്‍ ഇത് പലപ്പോഴും കര്‍ക്കിടകം രാശിക്കാര്‍ മനസ്സിലാക്കുന്നില്ല. എന്നാല്‍ ഒരു ബന്ധത്തെക്കുറിച്ച് പറയുമ്പോള്‍, മകരം രാശി കര്‍ക്കിടകത്തെ വളരെ മോശമായാണ് കണക്കാക്കുന്നത്.

ചിങ്ങം- ഇടവം, വൃശ്ചികം, മകരം

ചിങ്ങം- ഇടവം, വൃശ്ചികം, മകരം

ഇടവം രാശിക്കാരുമായി ചിങ്ങം രാശിക്കാര്‍ ചേരില്ല. കാരണം ഇടവം രാശിക്കാര്‍ എപ്പോഴും ചിങ്ങം രാശിക്കാരേക്കാള്‍ വേഗത്തില്‍ ചിന്തിക്കുകയും കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. ഇത് രണ്ടും പലപ്പോഴും തമ്മിലുള്ള നിരാശയ്ക്ക് കാരണമാകുന്നു. ചിങ്ങം രാശിക്കാരുടെ ചേര്‍ച്ചയില്ലാത്ത രണ്ടാമത്തെ രാശിചിഹ്നം എന്ന് പറയുന്നത് വൃശ്ചികം ആണ്. വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ നിരാശകള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. മകരം രാശിക്കാരുമായുള്ള ബന്ധത്തിലും ചിങ്ങം രാശിക്ക് പലപ്പോഴും പ്രശ്നമുണ്ടാകും.

കന്നി- ധനു - മീനം

കന്നി- ധനു - മീനം

ഒരിക്കലും ഒരു കന്നി രാശിക്കാര്‍ ധനു രാശിയുമായി ചേര്‍ന്നുപോവില്ല. കൃത്യസമയത്ത്, പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടതിന് ശ്രദ്ധിക്കണം. പലപ്പോഴും ധനു രാശിയുടെ ബോധമില്ലായ്മയില്‍ കന്നി രാശിക്കാര്‍ പലപ്പോഴും നിരാശനാകും. നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടാത്ത ധനുവിന് കന്നി രാശിക്കാര്‍ വളരെയധികം കര്‍ക്കാരായിരിക്കും. എന്ത് കാര്യവും അവര്‍ പലപ്പോഴും പൂര്‍ത്തീകരിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഇത് തന്നൊണ് പലപ്പോഴും കന്നി രാശിക്കാര്‍ക്കും മീനം രാശിക്കാര്‍ക്കും ഇടയില്‍ ചേരാത്ത കാര്യം. തങ്ങളുടെ കാര്യത്തിന് വേണ്ടി മാത്രം ഇവര്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നു.

തുലാം- കന്നി- കര്‍ക്കിടകം

തുലാം- കന്നി- കര്‍ക്കിടകം

മിക്ക രാശി ചിഹ്നങ്ങളുമായി പൊരുത്തപ്പെടാനും അവയുമായി ചേര്‍ന്ന് പോവുന്നതിനും തുലാം രാശിക്ക് സാധിക്കും. പക്ഷേ ഇവരുമായി ചേരാത്ത രാശിക്കാരില്‍ മികച്ചതാണ് എപ്പോഴും കന്നി രാശിക്കാര്‍. കാരണം ഇവരുടെ വിചിത്ര സ്വഭാവം തന്നെയാണ്. തുലാം രാശിക്ക് ഏത് കാര്യം ചെയ്യുന്നതിനും വളരെയധികം സമയം ആവശ്യമായി വരുന്നുണ്ട്. വിരോധം പുലര്‍ത്തുന്നത് പലപ്പോഴും തുലാം കര്‍ക്കിടകം എന്നിവര്‍ തന്നെയാണ്. ഇത് പലപ്പോഴും പ്രണയ ബന്ധത്തില്‍ വരെ വിള്ളലുകള്‍ ഉണ്ടാക്കിയേക്കാം. കൂടുതല്‍ അവഹേളനങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന അവസ്ഥയും പലരിലും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ തുലാം രാശിക്കാരോടൊപ്പം ഇവരൊന്നും ചേരില്ല എന്ന് പറയുന്നത്.

വൃശ്ചികം- ചിങ്ങം- മകരം - തുലാം

വൃശ്ചികം- ചിങ്ങം- മകരം - തുലാം

വൃശ്ചികം രാശിക്ക് ചേരാത്തത് പലപ്പോഴും ചിങ്ങം രാശിയാണ് എന്നതാണ്. പല കാര്യങ്ങളും പരസ്പരം സമ്മതിക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. വൃശ്ചികം രാശിക്കൊപ്പം ചേരാത്ത രണ്ടാമത്തെ അടയാളം മകരം രാശിയാണ്. കൂട്ടാളികളുമായോ കുടുംബവുമായയോ പോലും പലപ്പോഴും ഇവരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. കാരണം അവര്‍ പരിമിതികളില്ലാതെ ജീവിതത്തിന്റെ സ്വതന്ത്രപാതയിലാണ് ജീവിക്കുന്നത്, സ്‌കോര്‍പിയോ വിപരീതമാണ്. പ്രണയത്തിന്റെ കാര്യത്തിലാണെങ്കില്‍ പോലും വൃശ്ചികവും തുലാം രാശിക്കാരും ചേരില്ല. കാരണം ഇവര്‍ എപ്പോഴും പരിഹസിക്കപ്പെടുന്നു എന്നുള്ളത് തന്നെയാണ് കാര്യം.

ധനു- കന്നി- മീനം

ധനു- കന്നി- മീനം

ഒരു ധനു രാശിയെ സംബന്ധിച്ചിടത്തോളം, കനി രാശിക്കാരുമായി് ഒരുമിച്ച് ജീവിക്കാന്‍ പ്രയാസമാണ്. കന്നി രാശിക്കാര്‍ നിയമങ്ങള്‍ പാലിക്കാന്‍ ഇഷ്ടപ്പെടുന്നു, അതേസമയം ഇവര്‍ വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നു. ധീരവും സാഹസികവുമായ ഒരു ചിഹ്നമെന്ന നിലയില്‍, കൃത്യമായ കന്നി രാശിക്കാരെ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് ധനു രാശിക്കു തോന്നിയേക്കാം. ഇതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇവരുമായി ചേരാത്ത രണ്ടാമത്തെ രാശിയാണ് മീനം. മീനം രാശിയും ധനു രാശിയും ഭരിക്കുന്നത് വ്യാഴമാണ്, രണ്ടും ഭാഗ്യ ചിഹ്നങ്ങളാണ്. എന്നിരുന്നാലും, ധനു രാശി മീനം രാശിക്കാരേക്കാള്‍ ആദര്‍ശപരമായാണ്, മുന്നോട്ട് പോവുന്നത്.

 മകരം- മേടം- മിഥുനം

മകരം- മേടം- മിഥുനം

മകരം രാശിക്ക് ഒത്തുചേരാനാകാത്ത രാശി എന്ന് പറയുന്നത് മേടം രാശിയാണ്. വസ്തുനിഷ്ഠമായ കാര്യങ്ങള്‍ പലപ്പോഴും മകരം രാശിക്കാരില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. മേടം വളരെയധികം ദേഷ്യം ഉള്ളവരാണ്. ഇത് ഈ രണ്ട് അടയാളങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളെ കൂടുതല്‍ അസാധാരണവും സംവേദനക്ഷമവുമാക്കുന്നു. മകരം രാശിക്കാരുമായിേരാത്ത രണ്ടാമത്ത് രാശി ചിഹ്നം മിഥുനം രാശിയാണ്. മിഥുനം രാശിക്ക് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ് പലപ്പോഴും മിഥുനം രാശിക്കാരുടെ സ്വഭാവം. ഒരു കാര്യം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് മറ്റുള്ളവയുമായി ചേരുന്നത് പലപ്പോഴും ഇവരില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

കുംഭം- വൃശ്ചികം- ഇടവം

കുംഭം- വൃശ്ചികം- ഇടവം

കുംഭം രാശിക്കാര്‍ എപ്പോഴും അമ്പരപ്പിക്കുന്നതാണ്. ഇവര്‍ ആരൊടും അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് അത്. മാത്രമല്ല ഇവര്‍ പലപ്പോഴും വളരെയധികം അഭിനിവേശം നിറഞ്ഞവരാണ് എന്നുള്ളതാണ് സത്യം. മറ്റൊരു വ്യക്തിയുടെ തത്ത്വങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കാത്തത് വൃശ്ചികം രാശിക്കാര്‍. ഇത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. നിരന്തരം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നരാണ് കുംഭം രാശിക്കാര്‍. ഇടവം കൂടുതല്‍ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ഇടവം രാശിക്ക് വിശ്വാസപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

മീനം- മിഥുനം- തുലാം- ധനു

മീനം- മിഥുനം- തുലാം- ധനു

മീനം രാശിക്കാരോട് ചേരാത്ത രാശിയില്‍ മുന്നിലുള്ളതാണ് എപ്പോഴും തുലാം രാശിക്കാരും മിഥുനം രാശിക്കാരും ധനു രാശിക്കാരും. മീനം രാശി എപ്പോഴും ഒഴുക്കിനൊപ്പം നീന്തുന്നവരായിരിക്കും. പക്ഷേ ഒരു മിഥുനം അല്ലെങ്കില്‍ തുലാം എപ്പോഴും യോജിപ്പും അതിനേക്കാള്‍ കൂടുതല്‍ എതിര്‍പ്പും പ്രകടിപ്പിക്കുന്നവരായിരിക്കും. അസഹനീയതയാണ് പലപ്പോഴും ഇവരില്‍ കൂടുതലായി കാണുന്നത്. മീനം രാശിക്കാരൊടൊപ്പം ഒരു കാരലത്തും ജീവിക്കാന്‍ സാധിക്കാത്തവരാണ് പലപ്പോഴും ധനു രാശിക്കാര്‍. ഇവരുടെ രണ്ടുപേരുടേയും നക്ഷത്രം വേറെ വേറെയായിരിക്കും.

English summary

Zodiac Signs That Don't Get along At All

Here in this article we are discussing about some zodiac signs that don't get along all. Take a look.
Story first published: Monday, May 24, 2021, 13:03 [IST]
X
Desktop Bottom Promotion