For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയം തകര്‍ന്നാല്‍ തകരും രാശിക്കാര്‍ ഇവരാണ്

|

എല്ലാ ബന്ധങ്ങളും സന്തോഷകരമായി അവസാനിക്കുന്നില്ല. പ്രണയത്തകര്‍ച്ചയില്‍ ചിലര്‍ പക്വതയും ശുഭാപ്തിവിശ്വാസവുമുള്ളവരായി മാറും. എന്നാല്‍ ചിലര്‍ക്ക് ജീവിതത്തില്‍ മുന്നേറുന്നതിനും യാഥാര്‍ത്ഥ്യം അംഗീകരിക്കാനും സാധിക്കാതെ വരുന്നു. ഇവര്‍ക്ക് പ്രണയത്തകര്‍ച്ചയും വേര്‍പിരിയലുകളും കൈകാര്യം ചെയ്യാന്‍ സാധിക്കില്ല. ഇതില്‍ ഭൂരിഭാഗവും ഒരു വ്യക്തിയുടെ വ്യക്തിത്വവും സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ ആണെങ്കില്‍ പങ്കാളിയുമായി ഉണ്ടാക്കിയ ഓര്‍മ്മകളില്‍ അങ്ങേയറ്റം ബന്ധിതനുമാണെങ്കില്‍, എല്ലാം അവസാനിക്കുമ്പോള്‍ നിങ്ങള്‍ക്ക് അത് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയില്ല.

12 രാശിയില്‍ ഈ രാശിക്കാര്‍ അല്‍പം കൂടുതല്‍ കേമര്‍12 രാശിയില്‍ ഈ രാശിക്കാര്‍ അല്‍പം കൂടുതല്‍ കേമര്‍

എന്നാല്‍ മറുവശത്ത്, നിങ്ങള്‍ ആളുകളെ ചുറ്റിപ്പറ്റിയുള്ള കാര്യം അറിയുകയും വേഗത്തില്‍ മുന്നേറുകയും ചെയ്യുന്ന ഒരാളാണെങ്കില്‍, നിങ്ങളുടെ ബന്ധം അവസാനിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് ഒരു പ്രശ്നവും നേരിടേണ്ടിവരില്ല. എന്നാല്‍ ഇതിന് സാധിക്കാത്ത ചില രാശിചിഹ്നങ്ങള്‍ ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഇത്തരം രാശിക്കാരില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പ്രണയത്തകര്‍ച്ചയില്‍ നിന്ന് മുന്നേറാന്‍ നിങ്ങള്‍ക്ക് സാധിക്കാത്ത ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഒത്തിരി വൈകാരികതയെക്കുറിച്ച് സംസാരിക്കുന്നവരാണ് കര്‍ക്കിടകം രാശിക്കാര്‍. അതുകൊണ്ട് ഇവര്‍ തന്നെയാണ് ഇതില്‍ മുന്നിലുള്ള രാശിക്കാര്‍. അവരുടെ സെന്‍സിറ്റീവ് സ്വഭാവം കാരണം, അവര്‍ ഡേറ്റിംഗ് ചെയ്യുന്ന വ്യക്തിയുമായി വളരെയധികം ആഴത്തില്‍ ഇടപെടുന്നുണ്ട്. ഇവര്‍ക്ക് അതുകൊണ്ട് തന്നെ പ്രണയ ബന്ധത്തെ വളരെയധികം സ്വാധീനിക്കാന്‍ സാധിക്കും. കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രാധാന്യം അവരുടെ ബന്ധത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇവര്‍ക്ക് ഒരിക്കലും പ്രണയ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നതിന് സാധിക്കില്ല എന്നുള്ളതാണ്. ഇവരെ സംരക്ഷിക്കാനും സ്‌നേഹിക്കാനും ഒരു കൂട്ടം ആളുകള്‍ ഉണ്ടാവുമെങ്കിലും ഒരിക്കലും ഇവരെ പ്രണയത്തകര്‍ച്ചയില്‍ നിന്ന് കരകയറുന്നതിന് സാധിക്കില്ല എന്നുള്ളതാണ്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, ഇവര്‍ക്ക് മറ്റൊരു വ്യക്തിയെ അറിയാന്‍ വളരെയധികം സമയമെടുക്കും. അവരുടെ സര്‍ക്കിള്‍ ചെറുതായി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളായിരിക്കും ഇവര്‍. അതുകൊണ്ടാണ് അവര്‍ മറ്റൊരാളുമായി ഡേറ്റിംഗ് ആരംഭിക്കുന്നതെങ്കില്‍, അവര്‍ പരസ്പരം മതിയായ വിശ്വാസമുള്ളതുകൊണ്ടാണ്. അതുകൊണ്ട് തന്നെ പ്രണയ നൈരാശ്യം അവര്‍ക്ക് കനത്ത നാശമുണ്ടാക്കും. ഇത് അവരുടെ മനസ്സിനെ കുഴപ്പത്തിലാക്കുകയും അംഗീകരിക്കാന്‍ പ്രയാസമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് പ്രണയത്തകര്‍ച്ചക്ക് ശേഷം ഇവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

ചിങ്ങം രാശി

ചിങ്ങം രാശി

വൈകാരികമായി ഓരോ കാര്യത്തേയും മുന്നില്‍ നിര്‍ത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. സൂപ്പര്‍ ആധിപത്യമുള്ളതിനാല്‍ ഇവര്‍ പ്രണയത്തിലും അത് കാത്തു സൂക്ഷിക്കുന്നുണ്ട്. അവരുടെ ബന്ധം ഫലപ്രദമാകാതിരിക്കുകയും പങ്കാളി ഒരു വേര്‍പിരിയല്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുവെങ്കില്‍, അത് മുന്‍കൂട്ടി കാണേണ്ടത് അത്യാവശ്യമാണ്. കാരണം പ്രണയത്തകര്‍ച്ചയിലെങ്കില്‍ ഒരിക്കലും ഇവര്‍ക്ക് അതില്‍ നിന്ന് കരകയറാന്‍ സാധിക്കുകയില്ല എന്നുള്ളതാണ്. പ്രണയ വഞ്ചന താങ്ങുന്നതിനുള്ള ത്രാണി ഇവര്‍ക്കില്ല എന്നുള്ളത് തന്നെയാണ് സത്യം. വിഷമം ഇവര്‍ കടിച്ചമര്‍ത്തുമെങ്കിലും പ്രണയത്തകര്‍ച്ച് ഇവരെ സംബന്ധിച്ചിടത്തോളം വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ബ്രേക്ക്അപ്പുകളെ നേരിടാന്‍ കഴിയും, പക്ഷേ അവരുടെ ആത്മവിശ്വാസത്തില്‍ പലപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ബന്ധങ്ങളുടെ കാര്യത്തില്‍ ഇവര്‍ വളരെയധികം സെന്‍സിറ്റീവും വൈകാരികവുമായാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇവര്‍ പലപ്പോഴും ബന്ധത്തെ പൂര്‍ണമായും മറക്കുമെങ്കിലും അതുണ്ടാക്കുന്ന മാനസിക തകര്‍ച്ചയില്‍ നിന്ന് കരകയറുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇവര്‍ പക്ഷേ അടുത്ത പ്രണയത്തിലേക്ക് ഉടനേ തന്നെ എത്തുന്നുണ്ട്. പ്രണയത്തില്‍ അല്‍പം സാഹസികത ഇവരിലുണ്ടാവും. പക്ഷേ ആദ്യ പ്രണയം എപ്പോഴും തീവ്രവേദനയോടെയാണ് ഇവര്‍ കണക്കാക്കുന്നത്.

വൃശ്ചിക രാശി

വൃശ്ചിക രാശി

വൃശ്ചിക രാശിക്കാരിലാണ് പ്രണയത്തകര്‍ച്ചയെങ്കില്‍ അതില്‍ നിന്ന് കരകയറുന്നത് ഇവരെ സംബന്ധിച്ചിടത്തോളം അല്‍പം പ്രയാസമുള്ള കാര്യമാണ്. ഒന്നും പറയാതെ ബന്ധങ്ങള്‍ അവസാനിപ്പിച്ചാല്‍ അത് മുന്നോട്ടുള്ള ഇവരുടെ ജീവിതം അല്‍പം പ്രയാസത്തിലാവും. പ്രണയത്തിലായാല്‍ അതിനോട് 100 ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരായിരിക്കും ഇവര്‍. എന്നാല്‍ പ്രണയത്തകര്‍ച്ചയുണ്ടായാല്‍ ഉടനേ തന്നെ അതില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുമെങ്കിലും അതില്‍ നിന്ന് വളരെ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട പിന്നീടുള്ള ഇവരുടെ ജീവിതത്തില്‍ എന്നുള്ളതാണ് സത്യം.

ബ്രേക്ക്അപ്പുകളുടെ കാര്യം

ബ്രേക്ക്അപ്പുകളുടെ കാര്യം

ഓരോ വ്യക്തിയുടെയും വ്യക്തിത്വവും സ്വഭാവവും അത് അവസാനിക്കുന്ന ബന്ധത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കറിയാം. ഈ രാശിചിഹ്നങ്ങളില്‍ ഏതെങ്കിലും ഒരു വ്യക്തിയുമായി നിങ്ങള്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍, നിങ്ങള്‍ രണ്ടുപേരും പിരിഞ്ഞപ്പോള്‍ അവര്‍ എങ്ങനെ അതിനെ അതിജീവിച്ചു എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത്, ഒരു വ്യക്തിയുടെ വ്യക്തിത്വം മനസ്സിലാക്കുന്നതില്‍ നിങ്ങളുടെ രാശിചിഹ്നങ്ങള്‍ വളരെ പ്രധാന പങ്ക് വഹിക്കുന്നു.

English summary

Zodiac Signs That Cannot Deal With A Break-up

Here in this article we are discussing about some people of these zodiac signs find it hard to handle a break up. Take a look.
Story first published: Tuesday, September 29, 2020, 15:19 [IST]
X
Desktop Bottom Promotion