Latest Updates
-
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ?
ആരെയും സംസാരിച്ചു വീഴ്ത്തും ഈ രാശിക്കാര്‍
ചില ആളുകള്‍ മറ്റുള്ളവരുമായി എളുപ്പത്തില്‍ ചങ്ങാത്തം സൃഷ്ടിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചുകാണും. അതെ, അത്രയ്ക്കുണ്ടാകും അവരുടെ വാക്ചാതുര്യം. എവിടെ പോയാലും പ്രശ്നമില്ല, മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ അവര്‍ എപ്പോഴും മുന്‍പന്തിയില്‍ തന്നെയുണ്ടാവും. അറിയുക, അത്തരം ആളുകള്‍ ജനിക്കുന്നതേ സ്വതസിദ്ധമായ കഴിവുകളോടെയാണ്.
നിങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങളുടെ രാശിചക്രം സ്വാധീനം ചെലുത്തുന്നു. ഓരോ രാശിയിലും ജനിക്കുന്നവര്‍ ഓരോ കഴിവുകളില്‍ പ്രാവിണ്യം തെളിയിക്കുന്നു. ഇതാ, ഈ രാശിക്കാരാണ് ആരെയും സംസാരിച്ചു വീഴ്ത്താന്‍ കഴിവുള്ള കൂട്ടര്. ഇതില്‍ നിങ്ങളുണ്ടോ എന്നു നോക്കൂ.

മിഥുനം
മിഥുനം രാശിയില്‍ ജനിക്കുന്നവര്‍ വളരെ സൗഹാര്‍ദ്ദപരവും നര്‍മ്മബോധമുള്ളവരും തുറന്ന മനസ്സുള്ളവരുമാണ്. അവര്‍ സ്വാഭാവികമായും നിഷ്കളങ്കരുമാണ്. ഒരു കൂട്ടത്തില്‍ നില്ക്കുമ്പോള് മറ്റുള്ളവരെ രസിപ്പിക്കാന്‍ തമാശ പറയാനോ ചുറ്റുമുള്ളവരെ അഭിനന്ദിക്കാനോ മടി കാണിക്കാത്തവരാണ് ഇവര്‍. അവര്‍ അഭിപ്രായങ്ങള്‍ സൃഷ്ടിക്കുകയും ചര്‍ച്ചാ വിഷയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു ചര്‍ച്ച എങ്ങനെ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കണമെന്ന് ആശയങ്ങള്‍ നിറഞ്ഞ മിഥുനം രാശിക്കാര്‍ക്ക് അറിയാം. ഓരോരുത്തരെയും അവര്‍ നിരീക്ഷിക്കുകയും ആളുകളുടെ പെരുമാറ്റം വിശകലനം ചെയ്യുകയും ചെയ്യുന്നു. ആരെയും മോഹിപ്പിക്കുന്ന സംസാരശൈലിയുണ്ട് മിഥുനം രാശിക്കാര്‍ക്ക്.

തുലാം
രാശിചക്രത്തിലെ ഏറ്റവും ആകര്‍ഷകമായ ചില ആളുകളാണ് തുലാം രാശിക്കാര്‍. വളരെ റൊമാന്റിക് ആയവരാണ് ഇക്കൂട്ടര്‍. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ വളരെ സൂക്ഷ്മമായി കാര്യങ്ങള്‍ നിരീക്ഷിക്കുന്നു. സംസാരത്തിനിടെ തങ്ങളുടെ താല്പര്യം പ്രകടമാക്കുന്ന ചെറിയ സൂചനകള്‍ ഇവര്‍ ഇട്ടുനല്‍കുന്നു. ആളുകളെ തന്നിലേക്ക് അടുപ്പിക്കാന്‍ ശരിയായ കാര്യങ്ങള്‍ എങ്ങനെ പറയണമെന്ന് തുലാം രാശിക്കാര്‍ക്ക് നന്നായി അറിയാം. മറ്റുള്ളവര്‍ക്ക് തങ്ങള്‍ പ്രത്യേകതയുള്ളവരാണ് എന്ന രീതിയില്‍ തോന്നിപ്പിക്കാനുള്ള കഴിവുണ്ട് തുലാം രാശിക്കാര്‍ക്ക്. മോഹിപ്പിക്കുന്ന പുഞ്ചിരി, രസകരമായ സ്പര്‍ശനം, മികച്ച നര്‍മ്മബോധം എന്നിവ തുലാം രാശിക്കാര്‍ക്ക് മറ്റുള്ളവരോട് അടുക്കാന്‍ ഗുണം ചെയ്യുന്നു.

ചിങ്ങം
മറ്റുള്ളവരില്‍ നിന്ന് നിരന്തരം ശ്രദ്ധ തേടുന്ന, വളരെ ഊഷ്മളമായ കരിസ്മാറ്റിക് ആളുകളാണ് ചിങ്ങം രാശിക്കാര്‍. ഉല്ലാസയാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. അവരുടെ സൗന്ദര്യം, അനായാസമായ സംസാര ശൈലി, നര്‍മ്മബോധം എന്നിവയിലൂടെ ആരെയും ആകര്‍ഷിക്കാനുള്ള കഴിവുണ്ട് ചിങ്ങം രാശിക്കാര്‍ക്ക്. മറ്റുള്ളവരെ അനുകരിക്കുന്നത് ഇക്കൂട്ടര്‍ താല്പര്യപ്പെടുന്നില്ല. അതിനാല്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ അവര്‍ ആത്മാര്‍ത്ഥമായി പെരുമാറുന്നു. ചിങ്ങം രാശിക്കാര്‍ ഒരു കൂട്ടത്തിനിടയില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതിനു യോജിച്ച സംസാരരീതിയും അവര്‍ പുലര്‍ത്തുന്നു.

വൃശ്ചികം
ശക്തരായവരും തീവ്രസ്വഭാവമുള്ളവരും നിഷ്കളങ്കരുമായ ആളുകളാണ് വൃശ്ചികം രാശിക്കാര്‍. ഏതുസമയത്തും ആരോടു വേണമെങ്കിലും സംസാരിക്കാന്‍ താല്പര്യപ്പെടുന്നവരാണ് ഇവര്‍. എന്നിരുന്നാലും, ഒരു രഹസ്യ സ്വഭാവം അവര്‍ വച്ചുപുലര്‍ത്തുന്നു. സങ്കീര്‍ണ്ണവും വളരെ സെന്‍സിറ്റീവുമായ ഇക്കൂട്ടര്‍ മറ്റുള്ളവരെ വീഴ്ത്തുന്ന രീതിയില്‍ സംസാര ശൈലി വച്ചുപുലര്‍ത്തുന്നവരാണ്. ലളിതമായ പുഞ്ചിരിയോ രസകരമായ നോട്ടമോ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കകം ആരെയും ആകര്‍ഷിക്കാനും വശീകരിക്കാനുമുള്ള കഴിവുമുണ്ട് വൃശ്ചികം രാശിക്കാര്‍ക്ക്.

മേടം
ധാര്‍ഷ്ട്യവും ധൈര്യവും നിഷ്കളങ്കതയും നിറഞ്ഞവരാണ് മേടം രാശിക്കാര്‍. അതിനാല്‍ അവര്‍ ആരോടെങ്കിലും ഇടപഴകുമ്പോള്‍ രണ്ടുതവണ ചിന്തിക്കാതെ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നു. ആത്മവിശ്വാസമുള്ള ഇക്കൂട്ടര്‍ക്ക് സംസാരം രസകരമാക്കാനുള്ള എല്ലാ തന്ത്രങ്ങളും അറിയാം. മാത്രമല്ല, കഠിനമായ പരിശ്രമമില്ലാതെ തന്നെ അവര്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ സ്വാധീനിക്കാന്‍ മേടം രാശിക്കാര്‍ക്ക് കഴിവുണ്ട്.

മീനം
സര്‍ഗ്ഗാത്മകവും കലാപരവുമാണ് മീനം രാശിക്കാര്‍. അവരുടെ വികാരങ്ങളുമായി അവര്‍ പൊരുത്തപ്പെടുന്നു. ഒപ്പം വാക്കുകളിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള വഴി അവര്‍ക്കറിയാം. തങ്ങളുടെ സാന്നിദ്ധ്യം മറ്റുള്ളവരില്‍ എങ്ങനെ താല്‍പ്പര്യം സൃഷ്ടിക്കപ്പെടണമെന്ന് ഇക്കൂട്ടര്‍ക്ക് അറിയാം. ഒരാളുമായുള്ള സംഭാഷണത്തിന് ശേഷം അവരുടെ സ്വഭാവം നിര്‍ണ്ണയിക്കാനുള്ള കഴിവവുണ്ട് മീനം രാശിക്കാര്‍ക്ക്. അവര്‍ പകല്‍ സ്വപ്നം കാണുകയും വളരെയധികം ഭാവനയില്‍ ജീവിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ ഈ ഫാന്റസികളെ എങ്ങനെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന് അവര്‍ക്കറിയാം, പ്രത്യേകിച്ചും അവരുടെ പ്രണയം.



Click it and Unblock the Notifications