Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
പ്രണയത്തിലെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഭയക്കും രാശി
ചില രാശിക്കാര്‍ക്ക് പ്രണയമാണെങ്കിലും ചില ഉത്തരവാദിത്വങ്ങള്‍ അല്പം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അതിന്റെ ഫലമായി പലപ്പോഴും പ്രതിബദ്ധതയോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ മടിക്കുന്നു. ആ സമയം പലപ്പോഴും ഇത്തരം ബന്ധങ്ങളില്‍ നിന്ന് വരെ പിന്മാറുന്നവരുണ്ട്. രാശിപ്രകാരം നിങ്ങള്‍ക്ക് പ്രതിബദ്ധതയോടെയോ ഉത്തരവാദിത്വത്തോടെയോ പെരുമാറാന്‍ ഭയപ്പെടുന്ന ചില രാശിക്കാരെ നമുക്ക് പരിചയപ്പെടാം. കാരണം അത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ പലര്‍ക്കും ഭയം ഉണ്ടാവാം.

ഒരു വ്യക്തിയെക്കുറിച്ച് രാശിക്ക് പല കാര്യങ്ങളും പറയാന്‍ സാധിക്കും. ഇത് പലപ്പോഴും പലപ്പോഴും പ്രണയത്തില്‍ കഠിനമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. പ്രണയ ജീവിതത്തില്‍ ഇത്തരം പ്രതിബദ്ധതകള്‍ അത്യാവശ്യമായി വരുന്ന ചില സാഹചര്യങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഈ അവസ്ഥയില്‍ പലപ്പോഴും പ്രതിബദ്ധതയെ ഭയപ്പെടുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഏതൊക്കെ രാശിക്കാരാണ് ഇതെന്ന് നോക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ പെട്ടെന്നാണ് പ്രണയത്തിലാവുന്നത്. പലപ്പോഴും അവരുടെ സ്മാര്‍ട്നസ് മറച്ച് വെച്ചാണ് ഇവര്‍ പ്രണയത്തിലാവുന്നത്. എന്നാല്‍ ഇവര്‍ വളരെ സെന്‍സിറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നവരായത് കൊണ്ട് തന്നെ പ്രതിബദ്ധതയോടെ പല കാര്യങ്ങളും ഏറ്റെടുക്കുന്നതിന് ഭയപ്പെടുന്നു. ഇവര്‍ പലപ്പോഴും സത്യസന്ധതയോടെ അല്ല പ്രണയത്തില്‍ മുന്നോട്ട് പോവുന്നത്. പ്രതിബദ്ധതയെ ഭയപ്പെടുന്ന രാശിചിഹ്നങ്ങളില്‍ ഒന്നാണ് തുലാം രാശിക്കാര്‍. ഇവര്‍ പലപ്പോഴും ആവേശകരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് തയ്യാറാവുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ വളരെയധികം വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവരാണ്. എന്നാല്‍ ഇവര്‍ക്ക് പ്രണയത്തില്‍ പ്രതിബദ്ധത ഏറ്റെടുക്കുന്നതിനുള്ള ധൈര്യം ഇല്ല. ഇവര്‍ എപ്പോഴും അനുയോജ്യമായ പങ്കാളിയെ തേടുന്നുണ്ട്. പലപ്പോഴും പുറമേ കാണുന്നവര്‍ക്ക് അനുയോജ്യമായ ദാമ്പത്യം എന്നായിരിക്കും തോന്നുന്നത്. എന്നാല്‍ പിന്നീട് മാത്രമേ ഇവരുടെ അനുയോജ്യതയക്കുറിച്ച് പുറത്തറിയുകയുള്ളൂ. ദാമ്പത്യ പ്രശ്നങ്ങള്‍ പലപ്പോഴും ഇവരില്‍ വളരെ വഷളായി വരുന്നു. ഇവര്‍ക്ക് മറ്റുള്ളവരെ സംഭാഷണത്തിലൂടെ രസിപ്പിക്കാന്‍ സാധിക്കുന്നു. എന്നാല്‍ പലപ്പോഴും ഉത്തരവാദിത്വങ്ങളും പ്രതിബദ്ധതകളും ഏറ്റെടുക്കുന്നതിന് ഇവര്മടിക്കുന്നു

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് പ്രണയത്തെ പലപ്പോഴും ഭയമുണ്ടായിരിക്കും. ജ്യോതിഷത്തില്‍ ഇത് വളരെ കൃത്യമായി മനസ്സിലാക്കുന്നതിന് സാധിക്കുന്നു. ഇവര്‍ വളരെയധികം പെര്‍ഫക്ഷനിസ്റ്റ് ആണ്. എന്നാല്‍ എന്ത് തന്നെയായാലും ഇവര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന് സാധിക്കുന്നില്ല. പ്രണയ ബന്ധത്തില്‍ പരസ്പരം വിമര്‍ശനങ്ങള്‍ എറ്റെടുക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. വൃത്തിയായിരിക്കും കന്നി രാശിക്കാരുടെ ഏറ്റവും വലിയ കാര്യമായി കണക്കാക്കുന്നത്. ഇവരില്‍ പ്രണയം പലപ്പോഴും നല്ല അവസാനമല്ല നല്‍കുന്നത്. പ്രതിബദ്ധതയോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതില്‍ ഇവര്‍ പലപ്പോഴും പരാജയപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവര്‍ക്ക് പ്രണയത്തിലാവുന്നതിനും അല്പം ഭയമാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പ്രണയം പലപ്പോഴും പ്രശ്നത്തിലാണ് ഉണ്ടാവാറുള്ളത്. ഇവര്‍ വളരെയധികം വികാരാധീനരാവുന്ന സ്വഭാവക്കാരാണ്. അതുകൊണ്ട് തന്നെ ഇവരുമായുള്ള പ്രണയം പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പ്രതിബദ്ധത പോലുള്ളവ ഏറ്റെടുക്കുന്നതിന് ഇവര്‍ക്ക് മടിയും ഭയവും ആയിരിക്കും. നാടകീയമായി പല കാര്യങ്ങളും ചെയ്യുന്നതിന് ഇവര്‍ ശ്രമിക്കുന്നു. ധനു രാശിക്കാരാണ് ഇവരോട് ചേരുന്ന രാശിക്കാര്‍. എന്നാല്‍ ധനു രാശിക്ക് പോലും പലപ്പോഴും വൃശ്ചികം രാശിക്കാരുമായുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നില്ല എന്നതാണ്. ഇവര്‍ പ്രണയത്തെ ഭയപ്പെടുന്നു. പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്.



Click it and Unblock the Notifications