നിഗൂഢ സ്വഭാവം സൂക്ഷിക്കുന്നവര്‍ ഈ രാശിക്കാര്‍

രാശിചിഹ്നങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതകാലം പ്രവചിക്കുന്നു. ഗ്രഹനിലയിലെ മാറ്റങ്ങളും ജനനരാശി അടിസ്ഥാനമാക്കിയും ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കുന്നത് ഇതിനേക്കാള്‍ എളുപ്പമായതൊന്നില്ല. ഒരാളുടെ ജീവിതത്തിലെ നല്ലതും ചിത്തയുമായ കാര്യങ്ങള്‍ മുന്‍കൂട്ടി ഗണിക്കാനും ഒരാളുടെ സവിശേഷതകള്‍ മനസിലാക്കാനും രാശി ഗുണം ചെയ്യുന്നു. ഒരു വ്യക്തിയുടെ സ്വഭാവവും ഇതിലൂടെ ഗണിച്ച് പറയാവുന്നതാണ്.

ചില ആളുകളുണ്ട്, അവരെ എത്ര പഠിക്കാന്‍ ശ്രമിച്ചാലും നമുക്ക് മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും. നിങ്ങള്‍ ഈ ആളുകളുമായി ഇടപഴകുമ്പോഴെല്ലാം അവര്‍ ഒരു അടച്ച പുസ്തകം പോലെ പ്രവര്‍ത്തിക്കുന്നു. ഇതാ ഈ രാശിക്കാരാണ് ഏറ്റവും നിഗൂഢ സ്വഭാവം കാത്തുസൂക്ഷിക്കുന്നവര്‍. ഇതില്‍ നിങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു നോക്കൂ.

മേടം

മേടം

സാധാരണയായി, രാശിചിഹ്നങ്ങളില്‍ വച്ച് ഏറ്റവും രസകരമായ രാശിചിഹ്നമാണ് മേടം രാശി. എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നവരാണ് ഇക്കൂട്ടര്‍. എന്തെങ്കിലും വലിയ കാര്യങ്ങള്‍ നടക്കുമ്പോള്‍ അവര്‍ മാറിനിന്ന് നിശബ്ദമായി കാര്യങ്ങള്‍ മനസിലാക്കുന്നു. ഒരുപക്ഷേ പിന്നീട്, അക്കാര്യം അവരുമായി ചര്‍ച്ച ചെയ്യുമ്പോള്‍, അവര്‍ ആഴത്തില്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വിശദീകരിച്ച് നിങ്ങളെ അത്ഭുതപ്പെടുത്തും. അത്രയ്ക്ക് നിരീക്ഷണ ബുദ്ധിയും നിഗൂഢതയും പ്രകടിപ്പിക്കുന്നവരാണ് മേടം രാശിക്കാര്‍. അവര്‍ എന്താണ് ചിന്തിക്കുന്നതെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. അവരുടെ ചിന്തകള്‍ എന്താണെന്ന് അവരുടെ മുഖവും പറയില്ല, മറ്റുള്ളവരെഎളുപ്പത്തില്‍ കബളിപ്പിക്കാനും മേടം രാശിക്കാര്‍ക്ക് കഴിയും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഓരോ കാര്യത്തിനും അവരുടേതായ വഴികളുണ്ട്. വലുതായി സംസാരിക്കുന്ന ശീലം ഇവര്‍ക്കില്ല. ശാന്തത കാത്തുസൂക്ഷിച്ച് ഓരോ കാര്യവും സൂക്ഷ്മമായി നിരീക്ഷിച്ച് കര്‍ക്കിടകം രാശിക്കാര്‍ ആളുകള്‍ക്കിടയില്‍ നിലകൊള്ളുന്നു. സാധാരണയായി, ഇത്തരക്കാര്‍ കലയുടെ ഭാഗമാണ്. സര്‍ഗാത്മകത ഇവരുടെ മുതല്‍ക്കൂട്ടാണ്. ഉദാഹരണത്തിന് എഴുത്തുകാര്‍, ചിത്രകാരന്മാര്‍ അല്ലെങ്കില്‍ ഗായകര്‍. ഇക്കാരണത്താല്‍, അവര്‍ ഒന്നില്‍ കൂടുതല്‍ സ്ഥിരതയുള്ള വ്യക്തിത്വം പ്രകടിപ്പിക്കുന്നു. എല്ലാത്തിനും അവരുടേതായ കാഴ്ചപ്പാടും വിശദീകരണവും അവര്‍ നല്‍കുന്നു. കര്‍ക്കിടകം രാശിക്കാര്‍ ഓരോ കാര്യവും കേള്‍ക്കുകയും നിരീക്ഷിക്കുകയും മനസ്സില്‍ വയ്ക്കുകയും ചെയ്യും. ഇതൊക്കെ അവര്‍ക്ക് ആവശ്യമുള്ള സമയത്ത് പുറത്തുവിടാനും അവര്‍ക്ക് കഴിയും. എല്ലായ്‌പ്പോഴും വിവരങ്ങള്‍ നേടാന്‍ ജിജ്ഞാസ പ്രകടിപ്പിക്കുന്നവര്‍ കൂടിയാണ് കര്‍ക്കിടകം രാശിക്കാര്‍.

തുലാം

തുലാം

തുലാം രാശിക്കാരെ സംബന്ധിച്ച് ഒരു നിഗൂഢ സ്വഭാവം കാത്തുസൂക്ഷിക്കുന്നവരാണ് ഇക്കൂട്ടര്‍. ഒരു വായുചിഹ്നമാണ് തുലാം. അവര്‍ മിടുക്കരും നന്നായി സംസാരിക്കുന്നവരുമാണെങ്കിലും സാധാരണയായി നിഗൂഢ സ്വഭാവം സൂക്ഷിക്കുന്നു. അവരുടെ നിഗൂഢ വ്യക്തിത്വവുമായി അഭിമാനത്തോടെ നടക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. പൊതുവെ ശാന്തരും ലജ്ജാശീലവുമായ രാശിചിഹ്നങ്ങളിലൊന്നാണ് തുലാം. എന്തിനെക്കുറിച്ചെങ്കിലും അവരുടെ അഭിപ്രായം പങ്കിടാന്‍ നിങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം അവര്‍ സംസാരിക്കുന്നു. മിടുക്കരും നന്നായി സംസാരിക്കുന്നവരുമായ ഇവരെക്കുറിച്ച് മനസിലാക്കാന്‍ നിങ്ങള്‍ക്ക് ഏറെനേരം ചിന്തിക്കേണ്ടിവരും. എന്തും മറയോടെ സൂക്ഷിക്കാനുള്ള തുലാം രാശിക്കാരുടെ കഴിവ് മറ്റുള്ളവരെ ചിലപ്പോള്‍ അത്ഭുതപ്പെടുത്തിയേക്കാം. അത് ആനന്ദമോ സങ്കടമോ ആകട്ടെ, അവര്‍ തങ്ങളിലുള്ളതെല്ലാം അടക്കി സൂക്ഷിക്കുന്നു.

വൃശ്ചികം

വൃശ്ചികം

ശക്തിയോ ബലഹീനതയോ ആകട്ടെ, ഒരൊറ്റ നോട്ടം മതി, വൃശ്ചികം രാശിക്കാര്‍ എല്ലാം മനസിലാക്കും. നമുക്ക് അവരെക്കുറിച്ച് പ്രവചിക്കാന്‍ കഴിയാത്ത മറ്റൊരു കാരണം, അവര്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും പുതിയതില്‍ പരീക്ഷണം നടത്താനും ഇഷ്ടപ്പെടുന്നവരാണ് എന്നതാണ്. വൃശ്ചികം രാശിക്കാരെ സംബന്ധിച്ചിടത്തോളം, മറ്റുള്ളവരെ മനസ്സിലാക്കാന്‍ അവര്‍ക്ക് അധിക സമയമൊന്നും വേണ്ട. ഹിപ്‌നോട്ടിക് സാന്നിധ്യം നേടിയ രാശിക്കാരാണ് ഇക്കൂട്ടര്‍. വാസ്തവത്തില്‍, വൃശ്ചികം രാശിക്കാരില്‍ ഭൂരിഭാഗവും അഭിനയത്തില്‍ മികവു പുലര്‍ത്തുന്നവരാണ്. കാര്യങ്ങള്‍ നടിക്കുന്നതില്‍ അവര്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നു. ഒരു എക്‌സ് റേ ക്ക് സമാനമായി അവര്‍ മറ്റുള്ളവരില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കുന്നു.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് പരാജയത്തെക്കുറിച്ച് ആമിതമായ ഭയം ഉണ്ട്. അത് അവരെക്കുറിച്ചുള്ള ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നാണ്. മകരം രാശിക്കാര്‍ ഓരോ കാര്യത്തിലും അവരുടെ അടുത്ത നീക്കം എന്താണെന്ന് നിങ്ങളെ ഒരിക്കലും അറിയിക്കില്ല. ശത്രുക്കളെക്കുറിച്ച് അവര്‍ എപ്പോഴും ജാഗരൂകരാണ്. എന്നിരുന്നാലും, അവര്‍ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലാത്ത ആളുകളെ അവര്‍ എളുപ്പത്തില്‍ വിശ്വസിക്കുന്നു. മിക്കപ്പോഴും ആളുകള്‍ അവരെക്കുറിച്ച് എന്തെങ്കിലും ഊഹിച്ചെടുക്കുന്നു, എന്നാല്‍ സത്യം മറ്റെന്തെങ്കിലും ആയിരിക്കും. അവരുടെ നിഗൂഢ വ്യക്തിത്വം കാരണം പലപ്പോഴും മകരം രാശിക്കാര്‍ തെറ്റിദ്ധരിക്കപ്പെടുന്നു.

X
Desktop Bottom Promotion