Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
അവസരം കിട്ടിയാല്‍ ചതിക്കും ഈ രാശിക്കാര്‍; സൂക്ഷിക്കണം
ഓരോ രാശിക്കാരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. രാശിപ്രകാരം നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അതിലുപരി മറ്റ് ചില രാശിക്കാരില്‍ വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഏതൊക്കെ രാശിക്കാരില്‍ ആണ് ചതി ഒളിഞ്ഞിരിക്കുന്നത് എന്ന് നോക്കാം. സൗഹൃദം പ്രേമം എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് അതിന് വില കൊടുക്കുന്നവര്‍ക്ക് മനസ്സിലാവും. പലര്‍ക്കും കുടുംബത്തേക്കാള്‍ പ്രിയപ്പെട്ടവരായിരിക്കും സുഹൃത്തുക്കള്‍. അതുകൊണ്ട് തന്നെ സുഹൃത് ബന്ധത്തിന് നല്കുന്ന പ്രാധാന്യവും കൂടുതലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
എന്തെങ്കിലും പ്രശ്നം വന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കാതെ പലരും കാരണം അറിയുന്നത് നല്ലതാണ് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒരിക്കലും നമുക്ക് ഈ രാശിക്കാരെ എത്ര ആത്മാര്‍ത്ഥതയുള്ളവരാണെങ്കില്‍ പോലും ആശ്രയിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. ഇത്തരത്തിലുള്ള രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആതത്മാര്ത്ഥതയില്ലാതെ ചതിക്കുമെന്ന് ഉറപ്പുള്ള ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ തന്നെയാണ് ആദ്യത്തെ ഗണത്തില്‍ വരുന്നവര്‍. ഇവരുടെ കൂടെ ഉള്ളതാണ് പലപ്പോഴും ഈ സ്വഭാവവും. പലപ്പോഴും ചതിയും വഞ്ചനയും കൈമുതലാക്കിയവരാണ് ഇവര്‍. എന്നാല്‍ ജനന സമയവും നക്ഷത്രവും അനുസരിച്ച് ഇത് മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവര്‍ നമ്മളോടൊപ്പം വേണമെന്ന് ആഗ്രഹിക്കുന്ന അവസരങ്ങളിലായിരിക്കും ഇവര്‍ നമ്മളെ ചതിക്കുന്നത്. നമ്മളെ കുറ്റപ്പെടുത്തുന്നതിനും നമ്മളില്‍ നിന്ന് മനപ്പൂര്‍വ്വം അകന്ന് നില്ക്കുന്നതിനും ഇവര്‍ അതുകൊണ്ട് തന്നെ ശ്രമിച്ച് കൊണ്ടിരിക്കും. ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ സ്വഭാവം പലപ്പോഴും നിങ്ങള്‍ക്ക് ഈ അവസരങ്ങളിലാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ചിങ്ങം രാശിക്കാരെ ഓരോ കാര്യത്തിനും ആശ്രയിക്കുമ്പോള്‍ അത് സൗഹൃദമാണെങ്കിലും പ്രണയമാണെങ്കിലും അല്പം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

തുലാം രാശി
തുലാം രാശിക്കാരോട് ഇടപെടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇവരേയും സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും തെറ്റിദ്ധാരണകളാണ് ഇവരുമായുള്ള സൗഹൃദങ്ങള്‍ക്ക് വില്ലനായി മാറുന്നത്. ഇത്തരം രാശിക്കാരെ വിശ്വസിച്ച് കൂടെക്കൂട്ടാന്‍ പലര്‍ക്കും സാധിക്കുകയില്ല. പല സാഹചര്യങ്ങളിലും ഇവര്‍ അവസരം കിട്ടിയാല്‍ ചതിക്കും എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം. അപകടഘട്ടങ്ങളില്‍ ഇട്ടിട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാരേയും അല്പം ശ്രദ്ധയോടെ വേണം അടുപ്പിക്കുന്നതിന്. കാരണം ഞാനാണ് വലുത് എന്ന ഒരു ധാരണ ഇവരില്‍ ആദ്യം മുതലേ ഉണ്ടായിരിക്കും. എല്ലാവരും ഞാന്‍ പറയുന്ന രീതിയില്‍ സംസാരിക്കണം പെരുമാറണം എന്ന് വിചാരിക്കുന്നവരായത് കൊണ്ട് തന്നെ അത് പലപ്പോഴും ഇവരില്‍ സ്വാര്‍ത്ഥത കൂടി ഉണ്ടെന്നാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ആളുകളെ കൂടെക്കൂട്ടും മുന്‍പ് അല്പം ഒന്ന് ശ്രദ്ധിക്കുക. ഇവരുമായുള്ള സൗഹൃദം കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ആത്മാര്‍ത്ഥ സുഹൃത്താണെങ്കില്‍ പോലും പലപ്പോഴും അവരെ ചതിക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള മനദോഷവും തോന്നുകയില്ല എന്നതാണ് സത്യം. ഇവരില്‍ വീണ്ടുവിചാരം ഉണ്ടായിരിക്കില്ല എന്നുള്ളതാണ് സത്യം.

ഇടവം രാശി
ഇടവം രാശിക്കാര്‍ അമിത ദേഷ്യക്കാരായിരിക്കും. അത് പലപ്പോഴും ഇവരില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അത് കൂടാതെ ഇവരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കൂടെ നില്‍ക്കുന്നത് പ്രണയിനിയാണെന്നോ ആത്മാര്‍ത്ഥ സുഹൃത്താണെന്നോ ഉള്ള ചിന്ത പോലും ഇല്ലാതെയാണ് ഇവര്‍ പലപ്പോഴും പെരുമാറുന്നത് പോലും. ഇതെല്ലാം ഇവരുടെ ജീവിതത്തെയും കൂടെ നില്ക്കുന്നവരുടെ ജീവിതത്തേയും ബാധിക്കുന്നുണ്ട്. ഒരിക്കലും തിരിച്ച് കിട്ടാത്ത രീതിയില്‍ സൗഹൃദങ്ങളെ നഷ്ടപ്പെടുത്തുന്നവരായിരിക്കും ഇടവം രാശിക്കാര്‍.

മകരം രാശി
മകരം രാശിക്കാരായ ആളുകള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുന്നവരായിരിക്കും. അതില്‍ എത്ര വലിയ സൗഹൃദമാണെങ്കിലും അല്ലെങ്കിലും എല്ലാം വിമര്‍ശനങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവരോട് ഇടപെടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. സുഹൃത്തുക്കളുടെ കാര്യത്തില്‍ ആണെങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ ആണെങ്കിലും ഇവരെ അല്പം ശ്രദ്ധിക്കണം. തരം കിട്ടിയാല്‍ സ്വന്തം കാര്യം നോക്കുന്നതിനാണ് ഇവര്‍ പ്രാധാന്യം നല്‍കുക. കൂടെ നില്ക്കുന്ന ആള് ജയിക്കും എന്ന് കണ്ടാല്‍ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നതിനേക്കാള്‍ പിന്നിലേക്ക് വലിക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുക. പ്രണയത്തില്‍ യാതൊരു വിധത്തിലുള്ള ആത്മാര്‍ത്ഥതയും ഇവര്‍ കാണിക്കില്ല.



Click it and Unblock the Notifications
