Latest Updates
-
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും
സാമ്പത്തികാടിത്തറ ശക്തം ഈ 7 രാശിക്കാരില്‍; നഷ്ടങ്ങള്‍ ഇവര്‍ക്കില്ല
പണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ പലരിലും ഉണ്ട്. എന്നാല്‍ ചില രാശിക്കാര്‍ എത്രയൊക്കെ ചിലവാക്കിയാലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ പുറകോട്ട് പോവുന്നില്ല. പണത്തിന്റെ വരവ് ഒരാളെ സുരക്ഷിതത്വബോധത്തിലേക്ക് അടുപ്പിക്കുന്നു. പണത്തിന് നിങ്ങള്‍ക്ക് സന്തോഷം വാങ്ങാന്‍ കഴിയില്ലെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പണത്തിന്റെ അഭാവം പലപ്പോഴും നിങ്ങളെ അല്പം സങ്കടപ്പെടുത്തും എന്ന് പറഞ്ഞാല്‍ തെറ്റില്ല.
ജീവിതത്തില്‍, ചില ആളുകള്‍ പണം ചെലവഴിക്കുന്നതില്‍ നല്ലവരും ചിലര്‍ അത് ലാഭിക്കുന്നതിലും മികച്ചവരായിരിക്കും. പിന്നെ പണം സമ്പാദിക്കുന്നതില്‍ മികച്ചവരായ ചിലരുണ്ട്. എന്നിരുന്നാലും, ചില രാശിചിഹ്നങ്ങള്‍ക്ക്, സമ്പത്ത് നേടുന്നത് വളരെയധികം മിടുക്കരായിട്ടായിരിക്കും. ഏതൊക്കെ രാശിക്കാരാണ് പണത്തിന്റെ കാര്യത്തില്‍ വളരെയധികം ഭാഗ്യമുള്ളവര്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. പണത്തിന്റെ കാര്യത്തില്‍ ഏറ്റവും ഭാഗ്യമുള്ള രാശിചക്രങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരത്തില്‍ ഉള്ള 7 ഭാഗ്യ രാശിചിഹ്നങ്ങള്‍ ഇവിടെയുണ്ട്.

മേടം (21 മാര്‍ച്ച് - 19 ഏപ്രില്‍)
രാശിചക്രത്തിന്റെ ആദ്യത്തെ രാശിചിഹ്നമായ മേടം രാശി, കാര്യങ്ങളുടെ തുടക്കമാണെന്ന് പറയപ്പെടുന്നു. ജീവിതത്തോടുള്ള വിട്ടുകൊടുക്കാത്തതും പ്രചോദിതവുമായ മനോഭാവമാണ് ഇവരെ വ്യത്യസ്തനാക്കുന്നത്. ജ്യോതിഷ ചിഹ്നത്തിലെ മേടം ഭരിക്കുന്നത് ധീരമായ പല കാര്യങ്ങളേയുമാണ്. അതില്‍ മികച്ചതാണ് പണവും. ദീര്‍ഘവീക്ഷണവും പ്രവര്‍ത്തനപരവുമായ സ്വഭാവത്താല്‍, മേടം രാശിക്കാര്‍ തങ്ങളുടെ പണം നിക്ഷേപിക്കാന്‍ ഒന്നിലധികം സ്രോതസ്സുകള്‍ കണ്ടെത്തുന്നു, പക്ഷേ അപകടസാധ്യതകളെയും നേട്ടങ്ങളെയും കുറിച്ച് ആഴത്തിലുള്ള വിശകലനത്തിന് ഇവര്‍ പലപ്പോഴും തയ്യാറാവില്ല. ഇത് ചില്ലറ കുഴപ്പങ്ങള്‍ ഉണ്ടാക്കുമെങ്കിലും അത്ര ഭീകരമായിരിക്കില്ല അവസ്ഥ.

ഇടവം (20 ഏപ്രില്‍ - 20 മെയ്)
ഒരു ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക സുരക്ഷയേക്കാള്‍ മികച്ചതൊന്നും ഇല്ല എന്ന് പറയാം. ഇടവം രാശി രുചി, മണം, സ്പര്‍ശം, കാഴ്ച, കേള്‍വി എന്നീ അഞ്ച് ഇന്ദ്രിയങ്ങളെ ഭരിക്കുന്നു. ഇവര്‍ എപ്പോഴും വളരെയധികം പണം പലവിധത്തില്‍ നിക്ഷേപിക്കുന്നതിന് സാധ്യതയുണ്ട്. അവരുടെ സാമ്പത്തിക സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ പണം സമ്പാദിക്കാനുള്ള വഴികളും അവര്‍ കണ്ടെത്തുന്നു. ഇത് തന്നെ നിങ്ങളെ വളരെ ശക്തരായി നില്ക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് പണം കൊണ്ട് നേടിയെടുക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് വളരെയധികം സ്ഥാനമുണ്ട്.

മിഥുനം (21 മെയ് - 20 ജൂണ്‍)
മിഥുനം രാശിക്കാര്‍ വളരെയധികം മികച്ചവരാണ്. ചെറുപ്രായത്തില്‍ അല്പം സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും പിന്നീട് ഇവര്‍ക്ക് മികച്ച സമയമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ഭാഗ്യമുള്ള രാശിചക്രമായി മാറുന്നുണ്ട് ഈ രാശിക്കാര്‍. വൈവിധ്യമാര്‍ന്ന ജോലികള്‍, ഹോബികള്‍, കരിയര്‍ എന്നിവ പലപ്പോഴും ഇവരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഇത് തന്നെയാണ് മിഥുനം രാശിക്കാരുടെ പ്രത്യേകതയും. പണത്തിന്റെ കാര്യത്തില്‍ ഇവര്‍ വളരെയധികം വെല്ലുവിളികള്‍ അനുഭവിക്കുന്നുണ്ടെങ്കിലും അല്പം ്ശ്രദ്ധിക്കേണ്ടതാണ്. ഓരോ രാശിക്കാരുടേയും സാമ്പത്തിക ഗതികള്‍ ഇതെല്ലാമാണ്.

കന്നി (23 ഓഗസ്റ്റ് - 22 സെപ്റ്റംബര്‍)
ആഢംബര ജീവിതം ഇഷ്ടപ്പെടുന്നവരാണ് കന്നി രാശിക്കാര്‍. ഒരിക്കലും ഇവര്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല സമ്പത്തിന്റെ കാര്യത്തില്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ കൂടുതല്‍ ചിന്തിക്കാതെ സാമ്പത്തിക ഇടപാടുകള്‍ ഇവര്‍ക്ക് നടത്താം. ഒരു കാരണവശാലും ഇവര്‍ അര്‍ഹതയില്ലാത്തവരെ സഹായിക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. മികച്ച നേട്ടങ്ങള്‍ ബിസിനസില്‍ ഇവരെ കാത്തിരിക്കുന്നുണ്ട്. പ്രായാധിക്യം നിങ്ങളെ ബാധിക്കുന്നുവെങ്കില്‍ അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് നമുക്ക് പണം കൊണ്ട് സാധിക്കും എന്നാണ് പറയുന്നത്. എന്നാല്‍ അറിഞ്ഞ് കൊണ്ട് മറ്റുള്ളവരെ സഹായിക്കണം എന്നതാണ് സത്യം. അല്ലെങ്കില്‍ സഹായിച്ചവര്‍ തന്നെ ഇവരെ തിരിച്ച് കു്ത്തുന്നു.

ധനു (22 നവംബര്‍ - ഡിസംബര്‍ 21)
ധനു രാശി ഒന്നില്‍ രണ്ടാണ്. ൗ ആളുകള്‍ സ്വയം പണം സമ്പാദിക്കുന്നതില്‍ മാത്രമല്ല, യാതൊരു വിലയും കൂടാതെ സ്വത്തുക്കള്‍ സ്വന്തമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ മൂല്യം എപ്പോഴെങ്കിലും മനസിലാക്കേണ്ടതുണ്ടെങ്കില്, നിങ്ങളുടെ ജീവിതത്തില്‍ പാവപ്പെട്ടവരുമായി ഒരു സംസാരം എന്തുകൊണ്ടും നല്ലതാണ്. ധനു രാശിയുടെ അതുല്യമായ കഴിവുകളെ അഭിനന്ദിക്കുകയും അതിനായി സ്വയം ഒരുങ്ങുകയും ചെയ്യുന്നു ഇത് കൂടാതെ നിങ്ങള്‍ പണത്തിന്റെ കാര്യത്തില്‍ എത്രയൊക്കെ അലസമായി പെരുമാറിയാലും പണം നിങ്ങളെ കാത്ത് വരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. പണം ഇവരില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്.

മകരം (22 ഡിസംബര്‍ - 19 ജനുവരി)
ഏറ്റവും ഭാഗ്യമുള്ള രാശിചിഹ്നമാണ് മകരം രാശിക്കാര്‍. മകരം രാശിയില്‍ സാധാരണയായി അവര്‍ക്ക് എന്താണ് പ്രവര്‍ത്തിക്കുന്നതെന്നും എന്താണ് ചെയ്യാത്തതെന്നും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ജോലിക്കാര്യത്തില്‍ ഇവര്‍ വളരെയധികം ആത്മാര്‍ത്ഥതയുള്ളവരായിരിക്കും. പ്രത്യേകിച്ച് അവരുടെ 20, 30 കളില്‍. പല സാമ്പത്തിക നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഒരിക്കലും സാമ്പത്തിക അസ്വസ്ഥതകള്‍ ഇവരെ ബാധിക്കുന്നില്ല. എല്ലാ ദിവസവും നിങ്ങള്‍ ദാനം ചെയ്യുന്നതിന് വരെ തയ്യാറാവുന്നതാണ്.

മീനം (19 ഫെബ്രുവരി - മാര്‍ച്ച് 20)
ധനകാര്യത്തിലെ ഏറ്റവും ഭാഗ്യമുള്ള ഒരു രാശിചിഹ്നമാണ് മീനം. മനുഷ്യന്റെ സര്‍ഗ്ഗാത്മകതയെയും സ്വപ്ന സ്വഭാവങ്ങളെയും നിയന്ത്രിക്കുന്നതാണ് മീനം രാശിക്കാര്‍. അതിരുകളില്ലാത്ത കാര്യങ്ങള്‍ ഭാവനയില്‍ നിര്‍മ്മിക്കുന്നതിനും അതിന് പര്യവേക്ഷണം ചെയ്യാനും അവയില്‍ പ്രവര്‍ത്തിക്കാനും ഈ ആളുകള്‍ ഇഷ്ടപ്പെടുന്നു. മീനം രാശിക്കാര്‍ കഠിനാധ്വാനം ചെയ്യുന്നതിനുപുറമെ, മറ്റുള്ളവര്‍ ജീവിതത്തില്‍ എന്താണ് നേടുന്നതെന്ന് എന്നതിനെക്കുറിച്ചും ആശങ്കാകുലരാകുന്നു. ചെറിയ രീതിയില്‍ ഉള്ള അസൂയ ഇവര്‍ക്ക് പലപ്പോഴും പാരയാവുന്നുണ്ട് എന്നുള്ളതാണ് സത്യം. മറ്റൊരാള്‍ക്ക് ഒരു ദോഷവും വരാതെയായിരിക്കും അവര്‍ പ്രവര്‍ത്തിക്കുന്നത്.



Click it and Unblock the Notifications