Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിങ്ങളുടെ രാശിപ്രകാരം അനുയോജ്യരായ പങ്കാളി ഇവരാണ്
രാശിപ്രകാരം ഓരോ മാറ്റങ്ങള്‍ ഓരോ സമയത്തും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചിലര്‍ക്ക് രാശിയിലും ജ്യോതിഷത്തിലും വിശ്വാസമായിരിക്കും. എന്നാല്‍ ചിലര്‍ക്ക് അതിലൊന്നും വിശ്വാസമില്ലായിരിക്കും. ഇതൊന്നുമല്ലെങ്കിലും രാശിപ്രകാരം പല കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്.


മേടം രാശി
മേടം രാശിക്കാര്‍ എന്തുകൊണ്ടും ജീവിതത്തില്‍ വിജയത്തില്‍ എത്തുന്നവരാണ്. എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്ന ഒരു പങ്കാളിയാണ് നിങ്ങള്‍ക്ക് വേണ്ടത്. ഇവര്‍ക്ക് ചേരുന്ന രാശിക്കാര്‍ എന്ന് പറയുന്നത് കര്‍ക്കിടകം, തുലാം രാശിക്കാരാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ എപ്പോഴും ആക്ടീവ് ആയി ഇരിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഏത് വെല്ലുവിളിയേയും ഇവര്‍ നേരിടുന്നു. ഒരിക്കലും പ്രതിസന്ധികള്‍ ഇവരെ ബാധിക്കുന്നില്ല. മീനം, കര്‍ക്കിടകം രാശിക്കാരാണ് ഇവര്‍ക്ക് ചേരുന്നത്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ വളരെയധികം വെല്ലുവിളികളെ നേരിടുന്നവരാണ്. ഏറ്റവും വൈവിധ്യത്തോടെ മുന്നോട്ട് പോവുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുന്നുണ്ട്. ഈ രാശിക്കാര്‍ക്ക് ചേരുന്നത് തുലാം, കന്നി രാശിക്കാരാണ്. ഇവരെ വിവാഹം കഴിക്കുന്നത് മിഥുനം രാശിക്കാര്‍ക്ക് മികച്ചതാണ്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ഏറ്റവും ദയയുള്ള ആളുകളാണ്. ചില സമയങ്ങളില്‍ അവര്‍ക്ക് ഒരു പരിധിവരെ സെന്‍സിറ്റീവ് ആകാന്‍ കഴിയുമെങ്കിലും അവര്‍ പുറമേ കാണിക്കുന്നവരായിരിക്കില്ല. മറ്റുള്ളവരെ സഹായിക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കും. ഇടവം, തുലാം രാശിക്കാരാണ് ചേരുന്നത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ എല്ലാ വിധത്തിലും നിങ്ങളെ വെല്ലുവിളിക്കുന്നവരായിരിക്കും.വളരെയധികം സ്വതന്ത്രമായി ചിന്തിക്കുന്നവരായിരിക്കും ഇവര്‍. അവരുടെ കഴിവിനോട് തുല്യമായി പൊരുത്തപ്പെടുത്താന്‍ കഴിയുന്ന ഒരാളെയാണ് ഇവര്‍ക്ക് ആവശ്യം. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ക്ക് വൃശ്ചികം, മിഥുനം രാശിക്കാര്‍ എന്നിവരാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് എപ്പോഴും മറ്റുള്ളവരോട് വിധേയത്വവും സഹിഷ്ണുതയും ഉണ്ടായിരിക്കും. അവരുടെ വികാരങ്ങളെല്ലാം ഒരേസമയം പ്രകടിപ്പിക്കാത്തതിനാല്‍ അവരെ മനസ്സിലാക്കാന്‍ അല്പം പ്രയാസമായിരിക്കും. മകരം, തുലാം രാശിക്കാരാണ് ഇവര്‍ക്ക് ചേരുന്നത്.

തുലാം രാശി
മറ്റെല്ലാവരില്‍ നിന്നും അല്പം വ്യത്യസ്തമായി ജീവിക്കുന്നവരായിരിക്കും തുലാം രാശിക്കാര്‍. ഏറ്റവും മികച്ചതിനെ ആഗ്രഹിക്കുന്നവരാണ് ഇവര്‍. ചിങ്ങം, ധനു രാശിക്കാരാണ് ഇവര്‍ക്ക് ചേരുന്ന രാശിക്കാര്‍. എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ പോസിറ്റീവ് ആയി എടുക്കുന്നവരായിരിക്കും ഈ രാശിക്കാര്‍.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നിറഞ്ഞ വ്യക്തികളാണ് പലപ്പോഴും കുപ്രസിദ്ധിയാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത് പലപ്പോഴും. വികാരധീനരായി മുന്നോട്ട് പോവുന്നതിനും അതിനനുസരിച്ചുള്ള പങ്കാളിയേയും ആണ് ഇവര്‍ തിരയുന്നത്. വൃശ്ചികം രാശിക്കാര്‍ക്ക് ചിങ്ങം, മകരം എന്നീ രാശിക്കാരാണ് ചേരുന്നത്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് യാത്ര ചെയ്യുന്നതിന് വളരെയധികം ഇഷ്ടമായിരിക്കും. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരായിരിക്കും ധനു രാശിക്കാര്‍. ഒരു ധനു രാശിക്കാര്‍ മറ്റുള്ളവരെ കളങ്കമില്ലാതെ സ്നേഹിക്കുന്നു. ധനു രാശിക്കായി ചേരുന്ന രാശി കുംഭം, മേടം എന്നീ രാശിക്കാരാണ്.

മകരം രാശി
മകരം രാശിക്കാര്‍ വളരെയധികം സ്നേഹം, അനുകമ്പ എന്നിവയുള്ളവരായിരിക്കും. അത് ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും, പക്ഷേ ഇവര്‍ വളരെയധികം ക്ഷമയുള്ളവയാണ്. മകരം രാശിക്കാര്‍ക്ക് എല്ലാം കാണാനും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും സാധിക്കുന്നുണ്ട്. മകരം രാശിക്കാര്‍ക്കായി കന്നി മീനം എന്നീ രാശിക്കാരാണ് ചേരുന്നത്.

കുംഭം രാശി
കുംഭം രാശിക്കാര്‍ ഒരു സ്ഥലത്ത് അധികം സമയം നില്ക്കാന് ഇഷ്ടപ്പെടാത്തവരാണ്. അറിവിനായി എന്ത് വേണമെങ്കിലും ചെയ്യുന്നവരാണ് ഇവര്‍. കുംഭം രാശിക്കാര്‍ക്ക് അവരുടെ സ്വാതന്ത്ര്യം വളരെ പ്രധാനമാണ്, കുംഭം രാശിക്കാര്‍ക്ക് യോജിക്കുന്ന രാശിക്കാര്‍ എന്ന് പറയുന്നത് മിഥുനം, തുലാം രാശിക്കാരാണ്.

മീനം രാശി
മീനം രാശിക്കാര്‍ വളരെയധികം സെന്‍സിറ്റീവ് ആയിട്ടുള്ളവരായിരിക്കും. എന്നിരുന്നാലും, അവര്‍ വളരെ ക്രിയേറ്റീവ് ആയി ചിന്തിക്കുന്നവരായിരിക്കും. മീനം രാശിക്കാര്‍ക്ക് യോജിക്കുന്ന രാശിക്കാര്‍ എന്ന് പറയുന്നത് മകരവും, കര്‍ക്കിടകം രാശിക്കാരുമാണ്.



Click it and Unblock the Notifications
