Latest Updates
-
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന് -
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം
പരസ്പരം രഹസ്യമായി ഇഷ്ടപ്പെടുന്ന രാശിചിഹ്നങ്ങള്‍ ഇവര്‍
ആരെങ്കിലും നിങ്ങളെ ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമുള്ള കാര്യമല്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ ചിലപ്പോള്‍ അല്‍പ്പം അവബോധവും ഡിഡക്റ്റീവ് ബുദ്ധിയും ആവശ്യമായി വന്നേക്കാം.
എന്നാല്‍ പരസ്പരം രഹസ്യമായി ഇഷ്ടപ്പെടുന്ന ചില രാശിചിഹ്നങ്ങളുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അതെ, പരസ്പരം രഹസ്യമായി ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ചില രാശികളെ ഈ ലേഖനത്തില്‍ നമുക്ക് പരിചയപ്പെടാം. നിങ്ങള്‍ ആരെങ്കിലുമായി ഡേറ്റിംഗ് നടത്തുകയാണെങ്കിലോ ആരെങ്കിലുമായി ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലോ നിങ്ങളുടെ ജോഡി മികച്ചതാണോ എന്നറിയാന്‍ ഈ ലിസ്റ്റ് പരിശോധിക്കൂ.

ധനു, മീനം
രാശിചക്രത്തിന്റെ സ്വപ്നക്കാരാണ് മീനം രാശിക്കാര്‍, അതേസമയം ധനുരാശിക്കാര്‍ പുതിയ ആശയങ്ങള്‍ സ്വീകരിക്കുന്നവരാണ്. ധനു രാശിക്കാര്‍ക്ക് എല്ലാ നൂതനമായ അല്ലെങ്കില്‍ വന്യമായ സങ്കല്‍പ്പങ്ങള്‍ക്ക് എപ്പോഴും ചെവികൊടുക്കുന്നു. അവരുടെ വികാരങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍, അവര്‍ പരസ്പരം രഹസ്യമായി ഇഷ്ടപ്പെടുന്ന രാശി ജോഡികളായി മാറുന്നു. അവര്‍ക്ക് സമാന താല്‍പ്പര്യങ്ങളുണ്ടെങ്കിലും ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ വ്യത്യസ്തമായ വീക്ഷണങ്ങള്‍ ഉള്ളതിനാല്‍ അവര്‍ മികച്ച ജോഡികളാണ്. മീനം ഒരു സൃഷ്ടിപരമായ രാശിയാണ്, അതേസമയം ധനു ഒരു ഉദാരമായ രാശിയും. അതിരുകളില്ലാത്ത ഒരു സ്വതന്ത്ര സ്നേഹത്തെ അവര്‍ തമ്മിലുണ്ടാക്കുന്നു

മീനം, മീനം
ഒരു മീനം രാശിക്ക് മറ്റൊരു മീനം രാശി അനുയോജ്യമാകുന്നത് എങ്ങനെ? ഈ രാശിക്കാര്‍ ഏറ്റവും അനുയോജ്യമായ രാശിചിഹ്നങ്ങളില്‍ ഒന്നാണ്. അവര്‍ പരസ്പരം മനസ്സിലാക്കുകയും ഒന്നും പറയാതെ തന്നെ ആശയവിനിമയം നടത്തുകയും ചെയ്യുന്നു. ഈ രണ്ടും പരസ്പരം രഹസ്യമായി ഇഷ്ടപ്പെടുന്നവരാണെന്നതില്‍ അതിശയിക്കാനില്ല. അവര്‍ ഒരു മനോഹരമായ ജോഡി ഉണ്ടാക്കുന്നു. നിങ്ങളുടെ പങ്കാളിയുമായി തെറ്റിദ്ധാരണകള്‍ ഉണ്ടാകില്ല, കാരണം സംസാരം വളരെ കുറവായിരിക്കും. സെന്‍സിറ്റീവും സഹാനുഭൂതിയും ഉള്ള ഒരു രാശിയാണ് മീനം. അവര്‍ക്ക് പല തലങ്ങളിലും പരസ്പര പിന്തുണയിലും പരസ്പരം ആഴത്തിലുള്ളതും ആത്മീയവുമായ ബന്ധമുണ്ട്, അത് ഒരുമിച്ച് അവരെ ജീവിത വിജയത്തിലേക്ക് നയിക്കും.

മേടം, മീനം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അവരുടെ അഭിനിവേശങ്ങളില്‍ വിശ്വസിക്കുന്നു. എന്നാല്‍ മീനരാശിയില്‍ ജനിച്ചവര്‍ സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളില്‍ ശാന്തരായിരിക്കും. വിപരീത ധ്രുവങ്ങളില്‍ ആയിരുന്നിട്ടും അവര്‍ പരസ്പരം രഹസ്യമായി ഇഷ്ടപ്പെടുന്ന രാശിചിഹ്ന ജോഡികളാണ്. സ്‌നേഹിക്കപ്പെടാന്‍ ഇരുവര്‍ക്കും അഗാധമായ ആഗ്രഹമുണ്ട്. അവര്‍ക്ക് പരസ്പരം നന്നായി അറിയാവുന്നതിനാലും പരസ്പരം പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയുന്നതിനാലും ഒരുമിച്ച് റിസ്‌ക് ഏറ്റെടുക്കാന്‍ അവര്‍ ഭയപ്പെടുന്നില്ല. എന്നിരുന്നാലും, അവരുടെ ബന്ധം ദീര്‍ഘകാലത്തേക്ക് വികസിപ്പിക്കുന്നതിന് കുറച്ച് സമയമെടുക്കും. ഒറ്റനോട്ടത്തില്‍ നിങ്ങളുടെ വ്യക്തിത്വം മനസ്സിലാക്കാത്ത ഒരാളുമായി പുതിയ എന്തെങ്കിലും ആരംഭിക്കുന്നത് ബുദ്ധിമുട്ടാണ്. പക്ഷേ, ഒരിക്കല്‍ ഈ തടസ്സം നീങ്ങിയാല്‍, പിന്നെ ഈ ബന്ധം ദീര്‍ഘകാലം തുടരാനുള്ള നല്ലൊരു അവസരമുണ്ട്.

മീനം, കന്നി
ഇവ രണ്ടും തികച്ചും എതിരാണ്. എന്നിട്ടും ഈ ചിഹ്നങ്ങള്‍ ഒത്തുചേരുന്നു. മീനരാശിക്കാര്‍ക്ക് ശാന്തത ആവശ്യമാണ്. അതിനാല്‍, അവര്‍ ആഗ്രഹിക്കുന്ന ചുറ്റുപാടുകളോ സജ്ജീകരണങ്ങളോ സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം കന്നിരാശികള്‍ അവര്‍ക്ക് നല്‍കുന്നു. അവര്‍ വ്യത്യസ്ത ദ്രുവങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍പ്പോലും, രണ്ട് രാശിക്കാര്‍ക്കും മറ്റുള്ളവരെ സേവിക്കാനും ആളുകളുടെ ജീവിതം ഏതെങ്കിലും വിധത്തില്‍ മെച്ചപ്പെടുത്താനുമുള്ള ശക്തമായ പ്രേരണകളുണ്ട്. മീനം ഒരു സെന്‍സിറ്റീവ് രാശിചിഹ്നമാണ്. അതേസമയം കന്നി വിശകലനപരമാണ്. അവര്‍ പരസ്പരം ആഴത്തിലും സഹാനുഭൂതിയിലും പ്രണയത്തിലാകും.

ഇടവം, മീനം
ഈ രണ്ട് രാശിചിഹ്നങ്ങളും പരസ്പരം നന്നായി പൂരകമാകുന്നതിനാല്‍ അവ മികച്ച കൂട്ടാണ്. ഇടവം രാശിക്കാര്‍ വളരെ ആവേശഭരിതരായിരിക്കാം, എന്നാല്‍ അവരുടെ കൂട്ടാളിയായ മീനം രാശി കൂടുതല്‍ ക്ഷമയുള്ളവരാണ്. പല തലങ്ങളില്‍ തങ്ങളെ മനസ്സിലാക്കുന്ന ഒരാളെ ഇരുവരും വിലമതിക്കുന്നു. പരസ്പരം രഹസ്യമായി ഇഷ്ടപ്പെടുന്ന രാശിചിഹ്നങ്ങളാണ് ഇവര്‍. ഒരിക്കലും വിരസത തോന്നാത്ത തരത്തിലുള്ള ബന്ധമായി ഇത് എളുപ്പത്തില്‍ വികസിച്ചേക്കാം.

മേടം, കുംഭം
ഈ രണ്ട് രാശിചിഹ്നങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ കരുതിയേക്കാം, കാരണം അവരുടെ വ്യക്തിത്വങ്ങള്‍ വളരെ വ്യത്യസ്തമാണ്. എന്നിട്ടും, അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു മികച്ച ടീമായി മാറുന്നു. പരസ്പരം രഹസ്യമായി ഇഷ്ടപ്പെടുന്ന രാശിക്കാര്‍ എന്ന നിലയില്‍, കുംഭ രാശിക്കാര്‍ സ്വയംപര്യാപ്തരും അറിവുള്ളവരുമാണ്. അതിനാല്‍, മറ്റുള്ളവരുമായി ആലോചിക്കാതെ കാര്യങ്ങള്‍ സ്വയം ചെയ്യുന്നതിന് അവര്‍ക്ക് ഒരു മടിയുമില്ല. അവര്‍ റിസ്‌ക് എടുക്കുന്നവരാണ്. അവര്‍ക്ക് അറിയാവുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാതെ എല്ലായ്പ്പോഴും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. മേടം രാശിക്കാര്‍ക്ക് ഇത് അനുയോജ്യമാണ്. മേടം രാശിക്കാര്‍ ഇവര്‍ക്ക് ഉറ്റ സുഹൃത്തുക്കളാണ്. അവര്‍ക്ക് ഒരുമിച്ച് ബുദ്ധിപരവും സ്‌നേഹനിര്‍ഭരവുമായ ബന്ധം പുലര്‍ത്താന്‍ കഴിയും.



Click it and Unblock the Notifications











