Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം വരുന്നവര്‍ ഈ 5 രാശിക്കാര്‍
പ്രണയത്തെക്കുറിച്ച് ചിന്തിക്കാത്ത ഒരു വ്യക്തിയും ഉണ്ടാകില്ല. പ്രത്യേകതകള്‍ നിറഞ്ഞൊരു അനുഭൂതിയാണ് പ്രണയം. ആണ്കുട്ടിയായാലും പെണ്‍കുട്ടിയായാലും പലപ്പോഴും ഒരു ഉത്തമ പങ്കാളിയെ ലഭിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എല്ലാ സാഹചര്യങ്ങളിലും അവരെ പിന്തുണയ്ക്കുകയും അവരുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യുന്ന ഒരാളെ അവര്‍ ആഗ്രഹിക്കുന്നു.
പ്രണയത്തിന്റെ കാര്യത്തില്‍ ആരാണ് മുന്നില്‍ നില്‍ക്കുന്നത് എന്ന് അറിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഈ വിഷയത്തില്‍ ജ്യോതിഷം അല്‍പ്പം സഹായിച്ചേക്കാം. ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില്‍, ഈ 5 രാശിചിഹ്നങ്ങളിലുള്ള പെണ്‍കുട്ടികള്‍ ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ആ 5 രാശിക്കാര്‍ ആരൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

കര്‍ക്കിടകം
പ്രണയത്തിന്റെ കാര്യത്തില്‍ ഈ രാശിയിലെ പെണ്‍കുട്ടികള്‍ക്ക് വളരെ പ്രത്യേകത നിറഞ്ഞവരാണ്. വൈകാരികമായി അവര്‍ വളരെ ശക്തരാണെങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ അവരുടെ ഹൃദയം അല്‍പ്പം ദുര്‍ബലമാണ്. അവരുടെ പങ്കാളിയെ സന്തോഷിപ്പിക്കാനും പ്രണയജീവിതത്തില്‍ പോസിറ്റീവിറ്റി നിലനിര്‍ത്താനും, അവര്‍ പല കാര്യങ്ങളും ചെയ്യുന്നു. ഈ രാശിചക്രത്തിലെ പെണ്‍കുട്ടികള്‍ ഒരിക്കലും അവരുടെ പങ്കാളിയുമായി വഴക്കിടാറില്ല. അതേസമയം, അവരുടെ പങ്കാളി തങ്ങളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ കരുതുന്നു.

മിഥുനം
പ്രണയത്തിന്റെ കാര്യത്തില്‍ മിഥുനം രാശിയിലെ ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ ആകട്ടെ, എല്ലാവരും വളരെ സന്തുഷ്ടരാണ്. മറ്റുള്ളവരെ ഇവര്‍ സന്തോഷിപ്പിക്കുന്നു. പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഈ രാശിചക്രത്തിലെ പെണ്‍കുട്ടികള്‍ വളരെ തുറന്ന മനസ്സുള്ളവരാണ്. പ്രണയത്തിന്റെ കാര്യത്തില്‍, പങ്കാളിയെ സന്തോഷിപ്പിക്കാന്‍ എന്തും ചെയ്യാന്‍ അവര്‍ തയ്യാറാണ്. ഈ രാശിയിലെ പെണ്‍കുട്ടികള്‍ ഓരോ നിമിഷവും പങ്കാളിക്കൊപ്പം ജീവിക്കുന്നതില്‍ വിശ്വസിക്കുന്നു. സന്തോഷത്തിന്റെയോ ദുഖത്തിന്റെയോ നിമിഷങ്ങളാകട്ടെ, അവര്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും.

ചിങ്ങം
ചിങ്ങം രാശിയിലെ പെണ്‍കുട്ടികള്‍ പ്രണയത്തിന്റെ കാര്യത്തില്‍ വളരെ പ്രതിബദ്ധതയുള്ളവരും സത്യസന്ധരുമാണ്. അത്തരം പെണ്‍കുട്ടികള്‍ അവരുടെ മനസ്സില്‍ എപ്പോഴും പങ്കാളിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രണയത്തിന്റെ കാര്യത്തില്‍, അവരുടെ അഭിനിവേശം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അവരുടെ പങ്കാളിയെ പരിപാലിക്കുന്നതിലും ലാളിക്കുന്നതിലും അവര്‍ക്ക് യാതൊരു മടിയുമില്ല. അവരെ സംബന്ധിച്ചിടത്തോളം, പ്രണയം ഡേറ്റിംഗില്‍ മാത്രമായി പരിമിതപ്പെടുന്നില്ല. അവര്‍ ആദ്യ കാഴ്ചയില്‍ തന്നെ പങ്കാളിയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു.

മേടം
ഈ രാശിചിഹ്നത്തിലെ പെണ്‍കുട്ടികള്‍ ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലാകുകയും അവര്‍ എപ്പോഴും സ്നേഹം പങ്കുവയ്ക്കുകയും ചെയ്യുന്നു. പങ്കാളിയെ ആകര്‍ഷിക്കാന്‍, അവരുടെ പ്രണയ ജീവിതത്തില്‍ എപ്പോഴും അവര്‍ പുതുമയുള്ള എന്തെങ്കിലും ചെയ്യുന്നു. പങ്കാളിയുമായി സമയം ചെലവഴിക്കാനും ദീര്‍ഘദൂര യാത്രകള്‍ പോകാനും അവര്‍ ഇഷ്ടപ്പെടുന്നു. ചൊവ്വയുടെ ആധിപത്യം കാരണം, ഈ രാശിചക്രത്തിലെ പെണ്‍കുട്ടികള്‍ക്ക് ചിലപ്പോള്‍ പെട്ടെന്ന് ദേഷ്യം വരും. എന്നാല്‍ താമസിയാതെ അവരുടെ കോപം ശമിക്കും.

തുലാം
ശുക്രന് എന്ന ഗ്രഹത്തിന്റെ ഉടമസ്ഥതയിലുള്ള ഈ രാശിയിലെ പെണ്‍കുട്ടികള്‍ പ്രണയത്തിന്റെ കാര്യത്തില്‍ വളരെ പ്രത്യേകത നിറഞ്ഞവരാണ്. അവരുടെ പങ്കാളിയോട് അവര്‍ക്ക് ഏറ്റവും ഉയര്‍ന്ന തരത്തില്‍ ആദവ് അവര്‍ക്കുണ്ട്. ഈ രാശിയിലെ പെണ്‍കുട്ടികള്‍ അവരുടെ ആത്മാഭിമാനം ഇഷ്ടപ്പെടുന്നവരാണ്. ഇവര്‍ സ്നേഹമുള്ള പങ്കാളികളെ ഇഷ്ടപ്പെടുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ ആരുടെയും അവരുടെ കാര്യത്തില്‍ ഇടപെടുത്താന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. ഒരിക്കല്‍ ഒരാളുമായി ബന്ധത്തിലായാല്‍, അവള് അത് പൂര്‍ണ്ണഹൃദയത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നു.



Click it and Unblock the Notifications
