ഒന്നിച്ചു ജീവിച്ചാല്‍ തല്ലിപ്പിരിയും ഈ രാശിക്കാര്‍

രാശിചിഹ്നങ്ങള്‍ക്ക് നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ചും ഒരു വ്യക്തിയില്‍ നിങ്ങളെ ആകര്‍ഷിച്ചേക്കാവുന്ന കാര്യങ്ങളെക്കുറിച്ചും ധാരാളം കാര്യങ്ങള്‍ പറയാന്‍ സാധിക്കും. ഒരു ബന്ധത്തിന്റെ കാര്യത്തിലും അങ്ങനെത്തന്നെ. നിങ്ങള്‍ക്ക് ആധിപത്യം പുലര്‍ത്തുന്ന സ്വഭാവമുണ്ടെങ്കിലും അല്ലെങ്കില്‍ വൈകാരികത വച്ചുപുലര്‍ത്തുന്നവരാണെങ്കിലും നിങ്ങളുടെ പങ്കാളികള്‍ക്ക് എല്ലായ്‌പ്പോഴും നിങ്ങളുടെ സ്വഭാവത്തിന് സമാനമായി എന്തെങ്കിലും ഉണ്ടായിരിക്കും. അത്തരം സമാനത നിങ്ങളെ അവരുടെ അടുത്തേക്ക് ആകര്‍ഷിക്കും.

എന്നാല്‍ നിങ്ങള്‍ പരസ്പരം യോജിക്കുന്നവരായിരിക്കുമെന്ന് ഇതിനര്‍ത്ഥമില്ല. നിങ്ങളുടെ ബന്ധം പുരോഗമിക്കുന്നതോടെ നിങ്ങള്‍ക്ക് മനസ്സിലാകും നിങ്ങളുടെ കണ്ടെത്തല്‍ തെറ്റായിരുന്നുവെന്ന്. ഒരു ദീര്‍ഘകാല ബന്ധത്തില്‍ ഒരിക്കലും യോജിക്കാത്ത ചില രാശിക്കാരുണ്ട്. അതിനാല്‍, ഭാവിയില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അത്തരം രാശിക്കാരെക്കുറിച്ച് ഈ ലേഖനം വായിച്ച് മനസ്സിലാക്കൂ.

മേടം-ഇടവം

മേടം-ഇടവം

പരസ്പരം പ്രണയിക്കുന്നതിലപ്പുറം ഈ രണ്ട് രാശിക്കാര്‍ക്കും പൊതുവായി ഒന്നുമില്ല. സ്വതസിദ്ധവും വേഗതയേറിയതുമായ ജീവിതം നയിക്കുന്നവരാണ് മേടം രാശിക്കാര്‍. എന്നാല്‍ ഇടവം രാശിക്കാരാണെങ്കില്‍ അവരുടേതായ കംഫര്‍ട്ട് സോണില്‍ ജീവിക്കാന്‍ താല്‍പര്യപ്പെടുന്നവരുമാണ്. തുടക്കത്തില്‍ ഈ രണ്ട് രാശിക്കാരും ഒരുമിച്ച് നന്നായി ജീവിക്കുമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചില പൊരുത്തക്കേടുകള്‍ പതുക്കെ ഉയര്‍ന്നുവരുന്നത് കാണാനാകും.

മീനം-മിഥുനം

മീനം-മിഥുനം

മീനം രാശിക്കാരും മിഥുനം രാശിക്കാരും രണ്ട് വ്യത്യസ്ത കോണില്‍ വികാരങ്ങളെ കാണുന്നവരാണ്. മീനം രാശിക്കാര്‍ വളരെ സെന്‍സിറ്റീവ് ആയി കാര്യങ്ങള്‍ കാണുമ്പോള്‍ മിഥുനം രാശിക്കാര്‍ നേരെ മറിച്ചാണ്. അത്ര വികാരപരമായി അവര്‍ ഒരു ഒരു ബന്ധത്തിലും ഒരു കാര്യത്തെയും സമീപിക്കാറില്ല. ഈ രണ്ട് രാശിചിഹ്നങ്ങള്‍ ഒത്തുചേര്‍ന്നാല്‍, ഒരാള്‍ക്ക് ജീവിതത്തില്‍ കഷ്ടതകള്‍ സുനിശ്ചിതമായിരിക്കും.

കര്‍ക്കിടകം- ധനു

കര്‍ക്കിടകം- ധനു

കര്‍ക്കിടകം രാശിക്കാരും ധനു രാശിക്കാരും സ്വഭാവങ്ങളില്‍ വ്യത്യസ്തരാണ്. കര്‍ക്കിടകം രാശിക്കാര്‍ വൈകാരികത നിറഞ്ഞവരും കൃത്രിമ സ്വഭാവം പ്രകടിപ്പിക്കുന്നവരുമാണ്. നേരെ മറിച്ച് ധനു രാശിക്കാരാണെങ്കില്‍ സാഹസികരും സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരുമാണ്. കര്‍ക്കിടകം രാശിക്കാര്‍ അവരുടെ പങ്കാളിയെ വളരെയധികം ആശ്രയിച്ചും പരിചരിച്ചും കഴിയാന്‍ ഇഷ്ടപ്പെടുമ്പോള്‍ ധനു രാശിക്കാര്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമായി അവരുടേതായ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ്.

ചിങ്ങം- വൃശ്ചികം

ചിങ്ങം- വൃശ്ചികം

ചിങ്ങം രാശിക്കാരും വൃശ്ചികം രാശിക്കാരും അവരുടെ സ്വഭാവത്തില്‍ സമന്‍മാരാണ്. ഇതു തന്നെയാണ് ഒരു ബന്ധത്തില്‍ അവരുടെ ഏറ്റവും വലിയ പോരായ്മയും. താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്ന ചിന്താഗതിയില്‍ ജീവിക്കുന്നവരാണ് ഈ രണ്ടു രാശിക്കാരും. ആരുടെ മുന്നിലും ഒന്നും വിട്ടുകൊടുക്കാത്ത മനോഭാവം. ഒരുപക്ഷേ, ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ ഈ പിടിവാശികള്‍ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടലിനും കാരണമായേക്കാം. ആധിപത്യ മനോഭാവമുള്ള ചിങ്ങം രാശിക്കാര്‍ക്ക് ഒരിക്കലും അവരുടെ വൃശ്ചികം രാശിക്കാരായ പങ്കാളിയോട് യോജിക്കാന്‍ കഴിയില്ല. ഇത് നേരെ തിരിച്ചും അങ്ങനെതന്നെ.

ഇടവം- ധനു

ഇടവം- ധനു

ധനു രാശിക്കാര്‍ വളരെയധികം സാഹസികത ഇഷ്ടപ്പെടുന്നവരാണ്. അവര്‍ എല്ലായ്‌പ്പോഴും പുതിയ കാര്യങ്ങള്‍ അന്വേഷിച്ചു നടക്കുന്നു. പുതിയത് കണ്ടെത്താന്‍ അവര്‍ ഇഷ്ടപ്പെടുന്നു. മറുവശത്ത്, ഇടവം രാശിക്കാര്‍ അവരുടെ സുഖസൗകര്യങ്ങള്‍ക്കുള്ളില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. സാഹസികരായ ധനു രാശിക്കാര്‍ക്കൊപ്പം സഞ്ചരിക്കാന്‍ അവര്‍ തയ്യാറാണെങ്കിലും, സ്വന്തം കംഫര്‍ട്ട് സോണ്‍ വിട്ടുവരാന്‍ ഇഷ്ടമില്ലാത്തവരാണ് ഇടവം രാശിക്കാര്‍. ഇത് ഒരു ദീര്‍ഘകാല ബന്ധത്തില്‍ നിങ്ങള്‍ക്കിടയില്‍ പ്രശ്‌നത്തിനു കാരണമായേക്കാം.

കുംഭം- കര്‍ക്കിടകം

കുംഭം- കര്‍ക്കിടകം

കുഭം രാശിക്കാര്‍ തങ്ങളുടേതായ ഇഷ്ടങ്ങളും സ്വാതന്ത്ര്യവും വച്ചുപുലര്‍ത്തുന്നവരാണ്. എത്ര ആഴത്തിലുള്ള ബന്ധത്തിലാണെങ്കിലും കുംഭം രാശിക്കാര്‍ ഒരിക്കലും അവരുടെ വ്യക്തിത്വം ആര്‍ക്കും വേണ്ടി പണയം വയ്ക്കില്ല. നേരെ മറിച്ച്, കര്‍ക്കിടകം രാശിക്കാര്‍ തികച്ചും വിപരീതമാണ്. അവര്‍ വൈകാരികമായി കാര്യങ്ങല്‍ കണക്കിലെടുക്കുന്നവരാണ്. ഒറ്റയ്ക്ക് താമസിക്കുക എന്നത അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ഈ രണ്ടു രാശിക്കാരും ഒരു ദീര്‍ഘകാല ബന്ധത്തില്‍ ഒരിക്കലും യോജിച്ചു പോകാത്തവയാണ്.

കന്നി - മിഥുനം

കന്നി - മിഥുനം

തുടക്കത്തില്‍ വളരെയധികം ഇഷ്ടവും അടുപ്പവും കാണിക്കാമെങ്കിലും കന്നി രാശിക്കാരും മിഥുനം രാശിക്കാരും ഒരു ദീര്‍ഘകാല ബന്ധത്തില്‍ പതുക്കെ അകന്നുപോകുന്നവരാണ്. കാരണം ഇവരും തികച്ചും വിപരീത വ്യക്തിത്വങ്ങള്‍ സൂക്ഷിക്കുന്നവരാണ്. മിഥുനം രാശിക്കാര്‍ വളരെ രസകരമായ സ്വഭാവമുള്ളവരാണ്. ജീവിതത്തിലെ അവരുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് അവര്‍ വിവേചന രഹിതമാണ്. മറുവശത്ത് കന്നി രാശിക്കാര്‍ പരിപൂര്‍ണ്ണതാവാദിയാണ്. പെര്‍ഫ്ക്ഷനില്‍ വിശ്വസിക്കുന്ന അവര്‍ക്ക് കുറവുകള്‍ സഹിക്കാന്‍ കഴിയില്ല.

മകരം - ചിങ്ങം

മകരം - ചിങ്ങം

വളരെയധികം വികാരാധീനനും അങ്ങേയറ്റം ബുദ്ധിമാന്‍മാരുമാണ് ചിങ്ങം രാശിക്കാര്‍. അതുപോലെ തന്നെ, മകരം രാശിക്കാര്‍ പ്രായോഗികവാദികളാണ്. അവരുടെ ജോലി എങ്ങനെ ചെയ്യണമെന്ന് അവര്‍ക്കറിയാം. ഒരുപക്ഷേ, ഇതായിരിക്കാം നിങ്ങളെ ആകര്‍ഷിക്കുന്നതും. എന്നിരുന്നാലും, കാലക്രമേണ ചിങ്ങം രാശിക്കാരുടെ മേധാവിത്ത മനോഭാവം മകരം രാശിക്കാരെ അലോസരപ്പെടുത്തിയേക്കാം. അലസരും കരുതല്‍ ഇല്ലാത്തവരുമായമകരം രാശിക്കാര്‍ക്ക് ഇത് ഇഷ്ടപ്പെടണമെന്നില്ല. അതിനാല്‍ ഒരു ദീര്‍ഘകാല ബന്ധത്തില്‍ ഒട്ടും ചേരാത്തവരാണ് ഈ രണ്ട് രാശിക്കാരും.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

X
Desktop Bottom Promotion