Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
2023-ല്‍ ഓരോ രാശിക്കാരുടേയും ഭാഗ്യം നിലനിര്‍ത്താന്‍ ഇവ സൂക്ഷിക്കൂ
2023 എന്നത് പലരും വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വര്‍ഷമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ നമുക്ക് ഭാഗ്യവും നിര്‍ഭാഗ്യവും മാറി മാറി വരുന്നു. ഓരോ രാശിക്കാരുടേയും ചിഹ്നങ്ങളില് ഓരോ തരത്തിലുള്ള മാറ്റവും അതനുസരിച്ചുള്ള ഫലവും ഉണ്ടായിരിക്കുന്നു.

ഓരോ രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. ഇതില്‍ തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരുന്ന ചില രാശിചിഹ്നങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് 2023- മികച്ച സമയമാണ്. എന്നാല്‍ ഇവര്‍ വളരെയധികം കരുതലോടെ ഇരിക്കുന്നത് നല്ലതാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. വിങ്ങള്‍ക്ക് ഈ വര്ഷം ഭാഗ്യം കൊണ്ട് വരുന്നത് താക്കോലുകളായിരിക്കും. അതുകൊണ്ട് തന്നെ എപ്പോഴും കൈവശം ഒരു കൂട്ടം താക്കോല്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് ഒരു കീ പെന്‍ഡന്റോ ബ്രേസ്ലെറ്റോ ധരിക്കാവുന്നതാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇവര്‍ഷം അതായത് 2023 പല വിധത്തിലുള്ള ആശ്ചര്യങ്ങളും അത്ഭുതങ്ങളും കാത്തു വെച്ചിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം നേരിടുന്നതിന് നിങ്ങള്‍ ധൈര്യം കാണിക്കേണ്ടതുണ്ട്. ഇവര്‍ക്ക് ഏറ്റവും ഭാഗ്യം നല്‍കുന്നത് എപ്പോഴും 7 എന്ന സംഖ്യയാണ്. അതുകൊണ്ട് തന്നെ 7 കണക്കാക്കിയുള്ള എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ് ലോട്ടറി ടിക്കറ്റ് എടുക്കണമെങ്കിലോ അല്ലെങ്കില്‍ 7-മാി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ക്കോ എല്ലാം നിങ്ങള്‍ക്ക് ഈ നമ്പര്‍ തിരഞ്ഞെടുക്കാവുന്നതാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് 2023. ഇവര്‍ക്ക് മൊത്തത്തില്‍ വളരെയധികം ഭാഗ്യങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും ജീവിതത്തില്‍ വളരെയധികം സന്തോഷം നിറക്കുന്നതിന് വേണ്ടി നമുക്ക് ചിപ്പി വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്. ദൗര്‍ഭാഗ്യത്തിന്റെ അടയാളത്തെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും ചിപ്പി സൂക്ഷിക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ വളരെയധികം അസ്വസ്ഥതകളോടെ കടന്നു പോവുന്ന ഒരു വര്‍ഷമാണ് 2023. ഇവര്‍ക്ക് വീട്ടില്‍ ഐശ്വര്യവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സൂര്യകാന്തി ചെടികള്‍ വീട്ടില്‍ നട്ടു പിടിപ്പിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. മാത്രമല്ല നിര്‍ഭാഗ്യത്തെ എല്ലാം ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സാധിക്കുന്നു. ജീവിതത്തില്‍ നിന്ന് എല്ലാ തടസ്സങ്ങളും നീങ്ങുകയും ചെയ്യുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ അവരുട ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്‍മാരായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ പലതിലേക്കും ആകര്‍ഷിക്കപ്പെട്ടേക്കാം. ഓഫീസിലോ അല്ലെങ്കില്‍ ജോലിയിലോ എല്ലാം നിങ്ങളെ തേടി ഭാഗ്യം വരുന്നു. അതിന് വേണ്ടി ഒരു മഞ്ഞ പുഷ്യരാഗം സൂക്ഷിക്കേണ്ടത്. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും നേട്ടങ്ങളും നല്‍കുന്നു. എന്ന് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും കൊണ്ട് വരുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരവര്‍ തന്നെ സ്വയം ഭാഗ്യം കണ്ടെത്തേണ്ടതുണ്ട്. ഇവര്‍ക്ക് മേല്‍ കണ്ണേറിന്റെ ഒരു കളി തന്നെ ഉണ്ടായേക്കാം. അത് മാത്രമല്ല ഇത് പലപ്പോഴും നിങ്ങളോടുള്ള അസൂയയും കുശുമ്പും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇതില്‍ നിന്ന് മോചനം നേടുന്നതിന് വേണ്ടി നമുക്ക് ഒരു ഭൂമിയുടെ ചിഹ്നമുള്ള ബ്രേസ്ലറ്റ് സൂക്ഷിക്കാവുന്നാണ്. ഇത് വര്‍ഷം മുഴുവന്‍ ധരിക്കുക. ഇതിലൂടെ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ എപ്പോഴും അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധമുള്ളവരായിരിക്കണം. ഇവര്‍ക്ക് ജീവിതത്തില്‍ നിരവധി കാര്യങ്ങള്‍ അപ്രതീക്ഷിതമായി സംഭവിക്കാം. നിങ്ങള്‍ക്ക് വാസ്തുപ്രകാരം ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരാന്‍ ഒരു കുഞ്ഞ് ആമയുടെ രൂപം സൂക്ഷിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഓഫീസിലോ അല്ലെങ്കില്‍ വീട്ടിലോ സൂക്ഷിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സഹായിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് 2023 അല്‍പം മോശം സമയമായി മാറിയേക്കാം. അതുകൊണ്ട് തന്നെ കഷ്ടതകളും പ്രശ്‌നങ്ങളും ഒഴിവാക്കുന്നതിന് വേണ്ടി ഇവര്‍ക്ക് ഗണേശ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് അവരുടെ ജീവിതത്തില്‍ നിന്ന് മോശം അവസ്ഥയെ എടുത്ത് മാറ്റുകയും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും പ്രതിസന്ധികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നതിന് നിങ്ങള്‍ക്ക് ഗണേശന്‍ അനുഗ്രഹിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ 2023-ല്‍ ചെറിയ ചില നെഗറ്റീവ് എനര്‍ജികളെ നേരിടേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ ഭാഗ്യത്തെ കൂടെക്കൂട്ടുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും വേണ്ടി നമുക്ക് ഒരു പിച്ചളപ്പാത്രം വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്. ഇതില്‍ വെച്ച് വിളക്ക് കൊളുത്തുന്നത് നിങ്ങളുടെ ജീവതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നു. മാത്രമല്ല നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് 2023 പലപ്പോഴും ചെറിയ ചില അസ്വസ്ഥതകള്‍ നിറഞ്ഞതായിരിക്കും. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. ഇവര്‍ക്ക് ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്നതിനും ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നതിനും വേണ്ടി ഒരു അമ്യൂലറ്റ് വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷം നിറക്കുകയും ദോഷവും അലസതയും നീക്കുകയും ചെയ്യുന്നു. മാത്രമല്ല നിങ്ങളുടെ ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കുന്നതിനും സാധിക്കും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായേക്കാം. അത് പലപ്പോഴു നിങ്ങളുടെ ഭാഗ്യത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്താം. നിങ്ങള്‍ക്ക് 2023-ലെ ഭാഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ഒരു വിന്‍ഡ്ചാം വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് വീട്ടില്‍ വടക്കോട്ട് ദര്‍ശനമായി സൂക്ഷിക്കുക. എല്ലാ നെഗറ്റീവ് ഊര്‍ജ്ജത്തേയും നിങ്ങള്‍ക്ക് ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷം നിറയുന്ന സമയം എന്ന് പറയുന്നത് 2023-ലാണ്. കാരണം മികച്ച അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന ഒരുസമയം കൂടിയാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ ഇവര്‍ക്ക് അവരുടെ ഭാഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി അല്‍പം ലാവെന്‍ഡര്‍ ഓയില്‍ സൂക്ഷിക്കാവുന്നതാണ്. ഇവര്‍ക്ക് ജീവിതത്തില്‍ നിന്ന് നെഗറ്റീവ് എനര്‍ജി ഇല്ലാതാവുകയും ഇച്ഛാശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











