Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
കുഞ്ഞ് ജനിച്ച രാശി നോക്കിയാല്‍ അറിയാം കുഞ്ഞിന്റെ ഭാവിയും ഭാഗ്യവും
ഒരു സ്ത്രീ ഗര്‍ഭിണിയാവുമ്പോള്‍ തന്നെ തന്റെ കുഞ്ഞിനെക്കുറിച്ച് വളരെയധികം സ്വപ്നം കാണുന്നു. അതുകൊണ്ട് തന്നെ കുഞ്ഞ് ജനിക്കുന്ന രാശിയും സമയവും എല്ലാം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. നിങ്ങളുടെ നവജാത ശിശുവിന്റെ രാശിചിഹ്നത്തെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ അറിയുമ്പോള്‍, അത് ആ കുഞ്ഞിന്റെ ഭാവിയേയും ഭാഗ്യത്തേയും കുറിച്ച് പറയുന്നതിന് സഹായിക്കുന്നുണ്ട്.
ഒരു കുഞ്ഞിന്റെ ജാതകം എഴുതുന്നത് നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ രാശിപ്രകാരം നിങ്ങളുടെ കുഞ്ഞിനെക്കുറിച്ച് ഓരോ രാശിയും എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ കുഞ്ഞിന്റെ രാശി ഏതാണ്. എന്തൊക്കെയാണ് ഓരോ രാശിയിലേയും കുഞ്ഞിന്റെ ഭാവി എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിയിലാണ് കുഞ്ഞിന്റെ ജനനം എങ്കില്‍ ആ കുഞ്ഞ് സാഹസികതയെയും സ്വാതന്ത്ര്യത്തെയും ഇഷ്ടപ്പെടുന്നു. കുഞ്ഞിന്റെ വിദ്യാഭ്യാസത്തിന്റെ ബലത്തില്‍ തന്നെയായിരിക്കും അവന്റെ ഭാവി തീരുമാനിക്കപ്പെടുന്നതും. ഉയര്‍ന്ന നിലയില്‍ എത്തുന്നവരായിരിക്കും ഇവര്‍.

ഇടവം രാശി
ഇടവം രാശിക്കാരായ കുഞ്ഞുങ്ങള്‍ അല്പം ധാര്ഷ്ട്യമുള്ളവരായിരിക്കും. അവര്‍ക്ക് കഴിക്കാന്‍ താല്‍പ്പര്യമില്ലാത്ത എന്തെങ്കിലും നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നത് പോലെ തന്നെയായിരിക്കും ജീവിതത്തിലും സംഭവിക്കുന്നത്. കാരണം ഇഷ്ടമില്ലാത്ത കാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് നിങ്ങളുടെ കുഞ്ഞിനെ കൂടുതല്‍ അസ്വസ്ഥരാക്കും. എങ്കിലും ഇവര്‍ മറ്റുള്ളവരോടെ സ്നേഹവും അനുകമ്പയും ഉള്ളവരും മറ്റുള്ളവരെ സഹായിക്കുന്നവരും ആയിരിക്കും.

മിഥുനം രാശി
അധികം സംസാരിക്കുന്നവരായിരിക്കും ഈ രാശിക്കാരായ കുട്ടികള്‍. ആദ്യകാല ആശയവിനിമയക്കാരും അന്വേഷണാത്മകരുമായ നിങ്ങള്‍ക്ക് അവരുടെ തീരാത്ത ജിജ്ഞാസയായിരിക്കും എപ്പോഴും ഉണ്ടാവുന്നത്. എപ്പോഴും അസ്വസ്ഥരായി ഇരിക്കുന്നവരായിരിക്കും ഇവര്‍.

കര്‍ക്കിടകം രാശി
അമ്മയുടെയും അച്ഛന്റേയും പ്രിയപ്പെട്ടവരാകുന്നത് കര്‍ക്കിടകം രാശിക്കാരായ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ ഒന്നാണ്. ഇവര്‍ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. എങ്കിലും കുടുംബത്തോട് വളരെയധികം സ്നേഹത്തോടെ ഇടപെടുകയും കള്ളത്തരം ഒരു കാര്യത്തിലും കാണിക്കാത്തവരും ആയിരിക്കും. ജീവിതത്തില്‍ മറ്റുള്ളവരെ ഭരിക്കുന്നവരായിരിക്കും ഇവരുടെ ജോലി.

ചിങ്ങം രാശി
വിശ്വസ്തവും സ്നേഹവും ഒരുപോലെ ഇവര്ക്കുണ്ടാവുമെങ്കിലും ഇവര്‍ അല്പം കഠിനഹൃദയരായിരിക്കും. ഇവര്‍ വാത്സല്യവും സ്നേഹ പരിലാളനങ്ങളും ആഗ്രഹിക്കാത്തവരായിരിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും ഇവരെ സ്നേഹിക്കുക എന്നുള്ളത് വളരെയധികം വെല്ലുവിളി നിറയുന്ന ഒന്നായിരിക്കും. എപ്പോഴും ജീവിതത്തില്‍ സത്പ്രവൃത്തി ചെയ്യുന്നതിന് ആയിരിക്കും ഇവര്‍ പ്രാധാന്യം നല്‍കുക.

കന്നി രാശി
കന്നി രാശിക്കാരായ കുഞ്ഞുങ്ങള്‍ വളരെയധികം ക്രിയേറ്റീവ് ആയി കാര്യങ്ങളെ കാണാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയായിരിക്കും നിങ്ങളുടെ കുഞ്ഞ്. ഇത് കൂടാതെ എല്ലാവരോടും സംസാരിക്കുന്ന പ്രകൃതക്കാരനും ആയിരിക്കും. നല്ല പെരുമാറ്റവും ശാന്തതയും ഒരു നിശ്ചിത ദിനചര്യയെ ഇഷ്ടപ്പെടുന്നതുമായതിനാല് നിങ്ങള്‍ക്ക് എപ്പോള്‍ എത്ര സമയം വേണമെങ്കിലും കുഞ്ഞിനോടൊത്തം മടുപ്പില്ലാതെ ചിലവഴിക്കാന്‍ സാധിക്കും.

തുലാം രാശി
തുലാം രാശിക്കാരായ കുട്ടികള്‍ക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വളരെയധികം ഇഷ്ടമായിരിക്കും. പഠനത്തിന്റെ കാര്യത്തില്‍ വളരെയധികം താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. മറ്റുള്ളവരുടെ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ പലപ്പോഴും ഈ കുട്ടികള്‍ ഉണ്ടാക്കുന്നുണ്ട്. ജീവിതം മാറി മറിയുന്നതിന് വരെ ഇവര്‍ കാരണമാകുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരായ കുട്ടികളില്‍ ഊര്‍ജ്ജം വളരെയധികം കൂടുതലായിരിക്കും. വളരെ വിശ്വസ്തനായാണ് കുഞ്ഞ് എല്ലാവരോടും പെരുമാറുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നിങ്ങള്‍ക്ക് കുഞ്ഞിന്റെ കാര്യത്തില്‍ ആകുലപ്പെടേണ്ട അവസ്ഥയുണ്ടാവുന്നില്ല. പലപ്പോഴും കുഞ്ഞിന്റെ വിശ്വസ്തതയില്‍ നിങ്ങള്‍ അമ്പരന്നുപോകും.

ധനു രാശി
നിങ്ങളുടെ ധനു രാശിക്കാരനായ കുഞ്ഞിന്റെ കാര്യത്തില്‍ ആകുലതകള്‍ പലപ്പോഴും വെല്ലുവിളികള്‍ ആവുന്നുണ്ട്. എങ്കിലും ഈ കുട്ടികള്‍ വിനോദവും സാഹസികതയും ഇഷ്ടപ്പെടുന്നവരാണ്. നിങ്ങളുടെ നവജാത ശിശുവിന്റെ രാശിചിഹ്നം അനുസരിച്ച് മാതാപിതാക്കള്‍ക്ക് നേട്ടങ്ങള്‍ നിരവധിയുണ്ടാവുന്നുണ്ട്. ഭാഗ്യം പലപ്പോഴും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇവരെ അനുഗ്രഹിക്കുന്നുണ്ട്.

മകരം രാശി
മകരം രാശിക്കാരായ കുട്ടികളെങ്കില്‍ ഇവര്‍ സ്വയം ഒരു ഇടം കണ്ടെത്താന്‍ ആഗ്രഹിക്കുന്നവരാണ്. അതായത് മറ്റ് കുഞ്ഞുങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് മുന്‍പ് ഇവര്‍ കാര്യങ്ങളെ മനസ്സിലാക്കുകയും കൃത്യമായി ചെയ്യുകയും ചെയ്യുന്നുണ്ട്. ശിക്ഷിക്കുന്ന അവസ്ഥയില്‍ പലപ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതലായാല്‍ അത് ഒരു മാറാത്ത മുറിവ് പോലെ നിങ്ങളെ ബാധിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാരായ കുട്ടികളെങ്കില്‍ നിങ്ങള്‍ അപ്രതീക്ഷിതമായി ജീവിതത്തില്‍ പല കാര്യങ്ങളും പ്രതീക്ഷിക്കേണ്ടതായി വരും. വളരെയധികം പ്രതിഭാ ശാലികള്‍ ആയിരിക്കും ഈ കുട്ടികള്‍. പകരം അവളുടെ വ്യക്തിത്വത്തെ വിലമതിക്കുകയാണ് ചെയ്യേണ്ടത്. ഓരോ അവസ്ഥയിലും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നിങ്ങളുടെ കുഞ്ഞിനെക്കൊണ്ട് സാധിക്കും.

മീനം രാശി
മീനം രാശിക്കാരായ കുഞ്ഞുങ്ങള്‍ക്ക് വളരാന്‍ വേണ്ടത് എപ്പോഴും ശാന്തമായ അന്തരീക്ഷമാണ്. മറ്റേതൊരു ചിഹ്നത്തിലെ കുഞ്ഞുങ്ങളേക്കാളും മീനം രാശിക്കാരായ കുഞ്ഞുങ്ങള്‍ക്ക് വളരെയധികം കാര്യങ്ങളെ മനസ്സിലാക്കുന്നതിനും അതിന് വേണ്ടി ആവശ്യാനുസരണം ഓരോന്ന് ചെയ്യുന്നതിനും സാധിക്കുന്നുണ്ട്. കൗതുകത്തോടെയാണ് ഓരോ കാര്യവും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.



Click it and Unblock the Notifications
