2020ല്‍ ഓരോ രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവ

രാശിചിഹ്നങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതകാലം പ്രവചിക്കുന്നു. ഗ്രഹനിലയിലെ മാറ്റങ്ങളും ജനനരാശി അടിസ്ഥാനമാക്കിയും ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കുന്നത് ഇതിനേക്കാള്‍ എളുപ്പമായതൊന്നില്ല. ഒരാളുടെ ജീവിതത്തിലെ നല്ലതും ചിത്തയുമായ കാര്യങ്ങള്‍ മുന്‍കൂട്ടി ഗണിക്കാനും ഒരാളുടെ സവിശേഷതകള്‍ മനസിലാക്കാനും രാശി ഗുണം ചെയ്യുന്നു.

ഓരോ വ്യക്തികള്‍ക്കും അവരുടെ രാശിചിഹ്നം, ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍, ഒരു നിശ്ചിത വര്‍ഷത്തിന്റെ സവിശേഷതകള്‍, മറ്റ് ഘടകങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ജ്യോതിഷം ചില ഭാഗ്യ നിറങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. നിങ്ങളുടെ ജനനത്തീയതി അനുസരിച്ച് ജ്യോതിഷത്തെ അടിസ്ഥാനമാക്കി നിറങ്ങള്‍ തിരഞ്ഞെടുത്ത് ആത്യന്തിക നേട്ടങ്ങള്‍ കൊയ്യുക. 2020 വര്‍ഷത്തില്‍ ഓരോ രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇതാ.

മേടം (മാര്‍ച്ച് 21നും ഏപ്രില്‍ 20നും ഇടയില്‍ ജനനം)

മേടം (മാര്‍ച്ച് 21നും ഏപ്രില്‍ 20നും ഇടയില്‍ ജനനം)

മേടം രാശിക്കാരുടെ ഭരണഗ്രഹം ചൊവ്വയാണ്. അതിനാല്‍ തന്നെ, നിങ്ങളുടെ ഭാഗ്യ നിറം ചുവപ്പാണ്. ചുവപ്പ് നിറത്തിലുള്ള വ്യത്യസ്ത ഷേഡുകളില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. എല്ലാ നിറങ്ങളിലും വച്ച് ശക്തമായ നിറമാണ് ചുവപ്പ്. ചുവപ്പ് നിറം നിങ്ങളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും. പിങ്ക്, മഞ്ഞ, പാല്‍ വെള്ള എന്നിവയാണ് മറ്റ് ഭാഗ്യ നിറങ്ങള്‍. എന്നാല്‍ മേടം രാശിക്കാര്‍ കറുപ്പ്, പച്ച നിറങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഇടവം (ഏപ്രില്‍ 21നും മെയ് 21നും ഇടയില്‍ ജനനം)

ഇടവം (ഏപ്രില്‍ 21നും മെയ് 21നും ഇടയില്‍ ജനനം)

നിങ്ങളുടെ രാശിചിഹ്നം ശുക്രന്‍ ഭരിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്ന നിറം വെള്ളയാണ്. ഈ നിറത്തിന് നിങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കും ജീവിതത്തിനും ശക്തിയും പ്രായോഗികതയും നല്‍കാന്‍ കഴിയും. വെളുത്ത നിറം നിങ്ങളുടെ മാനസികാവസ്ഥയെ സ്ഥിരപ്പെടുത്താനും നിങ്ങളുടെ കോപവും നെഗറ്റീവ് വികാരങ്ങളും നിയന്ത്രിക്കാനും സഹായിക്കും. 2020ല്‍ നിങ്ങള്‍ക്ക് ഭാഗ്യം നല്‍കാന്‍ കഴിയുന്ന മറ്റ് നിറങ്ങളാണ് നീലയും പച്ചയും. എന്നാല്‍ ചുവപ്പ്, മഞ്ഞ നിറങ്ങള്‍ ഒഴിവാക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്.

മിഥുനം (മെയ് 22നും ജൂണ്‍ 21നും ഇടയില്‍ ജനനം)

മിഥുനം (മെയ് 22നും ജൂണ്‍ 21നും ഇടയില്‍ ജനനം)

ബുധന്‍ ഭരിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് നല്ല ഭാഗ്യവും നല്ല ഫലങ്ങളും നല്‍കാന്‍ കഴിയുന്ന മികച്ച നിറം പച്ചയാണ്. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ ബന്ധങ്ങളെ മികച്ചതാക്കുന്നതിനും പച്ച നിറം സഹായിക്കും. ഇത് നിങ്ങളുടെ പ്രതിരോധശേഷിയും ആരോഗ്യവും പ്രോത്സാഹിപ്പിക്കും. 2020 വര്‍ഷത്തേക്ക് നീല നിങ്ങളുടെ സൗഹൃദ നിറമായിരിക്കും. നിങ്ങള്‍ എല്ലായ്‌പ്പോഴും ചുവപ്പും മഞ്ഞയും ഒഴിവാക്കണം.

കര്‍ക്കിടകം (ജൂണ്‍ 22നും ജൂലൈ22 നും ഇടയില്‍ ജനനം)

കര്‍ക്കിടകം (ജൂണ്‍ 22നും ജൂലൈ22 നും ഇടയില്‍ ജനനം)

കര്‍ക്കിടകം രാശിചിഹ്നം ചന്ദ്രന്‍ ഭരിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് ഭാഗ്യവും പോസിറ്റീവ് എനര്‍ജിയും നല്‍കാന്‍ കഴിയുന്ന മികച്ച നിറമാണ് വെള്ള. വെളിച്ചം, നന്മ, വിശുദ്ധി, നിരപരാധിത്വം എന്നിവയെ പാല്‍ വെള്ളനിറം സൂചിപ്പിക്കുന്നു. ഇത് പൂര്‍ണതയുടെ നിറം കൂടിയാണ്. ചുവപ്പ്, മഞ്ഞ എന്നിവയാണ് മറ്റ് സൗഹൃദ നിറങ്ങള്‍. നീലയും പച്ചയും നിങ്ങള്‍ ഒഴിവാക്കേണ്ട രണ്ട് നിറങ്ങളാണ്.

ചിങ്ങം (ജൂലൈ 23നും ഓഗസ്റ്റ് 21നും ഇടയില്‍ ജനനം)

ചിങ്ങം (ജൂലൈ 23നും ഓഗസ്റ്റ് 21നും ഇടയില്‍ ജനനം)

നിങ്ങളുടെ രാശിചിഹ്നം സൂര്യന്‍ ഭരിക്കുന്നതിനാല്‍, പിങ്ക് നിറം നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാകും. ഒപ്പം നിങ്ങള്‍ക്ക് നല്ല ഭാഗ്യവും നല്ല ഫലങ്ങളും നല്‍കുന്നതായിരിക്കും. ഇത് നിങ്ങളില്‍ സൗമ്യമായ ഗുണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും എല്ലാവിധത്തിലും നിങ്ങള്‍ സന്തുഷ്ടനും ആരോഗ്യവാനും ആണെന്ന് ഉറപ്പാക്കുകയും ചെയ്യും. 2020ല്‍ നിങ്ങള്‍ക്ക് ഭാഗ്യം നല്‍കാന്‍ കഴിയുന്ന മറ്റ് സൗഹൃദ നിറങ്ങള്‍ ചുവപ്പും മഞ്ഞയും ആണ്. മോശം ഭാഗ്യം ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നീല, പച്ച എന്നിവയില്‍ നിന്ന് മാറിനില്‍ക്കുക.

കന്നി (ഓഗസ്റ്റ് 22നും സെപ്റ്റംബര്‍ 23നും ഇടയില്‍ ജനനം)

കന്നി (ഓഗസ്റ്റ് 22നും സെപ്റ്റംബര്‍ 23നും ഇടയില്‍ ജനനം)

നിങ്ങളുടെ രാശിചിഹ്നത്തിന്റെ ഭരണ ഗ്രഹം ബുധനായതിനാല്‍ കന്നി രാശിക്കാര്‍ക്ക് പച്ച നിറം തിരഞ്ഞെടുക്കാം. പച്ച നിറം നിങ്ങളില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കും. നിങ്ങള്‍ക്ക് പ്രതീക്ഷയും പുതിയ അവസരങ്ങളും നല്‍കാന്‍ പച്ചയ്ക്ക് കഴിയും. പച്ച നിറത്തിന്റെ ശക്തിയാല്‍ നിങ്ങള്‍ക്ക് ഭാഗ്യവും കൈവരും. 2020ല്‍ നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്ന മറ്റ് സൗഹൃദ നിറങ്ങള്‍ നീലയും ശുദ്ധമായ വെള്ളയുമാണ്. ചുവപ്പും മഞ്ഞയും ഒഴിവാക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്.

തുലാം (സെപ്റ്റംബര്‍ 24നും ഒക്ടോബര്‍ 23നും ഇടയില്‍ ജനനം)

തുലാം (സെപ്റ്റംബര്‍ 24നും ഒക്ടോബര്‍ 23നും ഇടയില്‍ ജനനം)

തുലാം രാശിചിഹ്നത്തെ ഭരിക്കുന്ന ഗ്രഹമാണ് ശുക്രന്‍. അതിനാല്‍, എല്ലായ്‌പ്പോഴും നിങ്ങളുടെ ഭാഗ്യനിറം ശുദ്ധമായ വെള്ളയാണ്. ഈ നിറം നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നല്ല ഭാഗ്യം നല്‍കും. എല്ലായ്‌പ്പോഴും നിങ്ങളെ പോസിറ്റീവിറ്റിയോടെ നിലനിര്‍ത്തുന്നുവെന്ന് ഇത് ഉറപ്പാക്കും. നീലയും പച്ചയും നിങ്ങളുടെ സൗഹൃദ നിറങ്ങളാണ്. അത് 2020ലും നിങ്ങള്‍ക്ക് ഭാഗ്യം നല്‍കും. ചുവപ്പ്, പിങ്ക് നിറങ്ങള്‍ നിങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്.

വൃശ്ചികം (ഒക്ടോബര്‍ 24നും നവംബര്‍ 22നും ഇടയില്‍ ജനനം)

വൃശ്ചികം (ഒക്ടോബര്‍ 24നും നവംബര്‍ 22നും ഇടയില്‍ ജനനം)

ചൊവ്വ നിങ്ങളുടെ ഭരണ ഗ്രഹമായതിനാല്‍ ചുവപ്പാണ് നിങ്ങളുടെ ഭാഗ്യ നിറം. ചുവന്ന നിറം നിങ്ങള്‍ക്ക് നല്ല ഭാഗ്യവും ശക്തി, പോസിറ്റിവിറ്റി, ധൈര്യം, ആത്മവിശ്വാസം എന്നിവ നല്‍കുകയും ചെയ്യും. ഇത് രക്തത്തെയും ജീവിതത്തെയും പ്രതിനിധീകരിക്കുന്നു, നിങ്ങള്‍ക്ക് സംതൃപ്തിയും ആത്മവിശ്വാസവും ലഭിക്കും. 2020ല്‍ നിങ്ങള്‍ക്ക് ആശ്രയിക്കാവുന്ന മറ്റ് ഭാഗ്യ നിറങ്ങള്‍ പിങ്ക്, വെള്ള എന്നിവയാണ്. കറുപ്പ്, നീല നിറങ്ങളില്‍ ഒന്നും തിരഞ്ഞെടുക്കരുത്.

ധനു (നവംബര്‍ 23നും ഡിസംബര്‍ 22നും ഇടയില്‍ ജനനം)

ധനു (നവംബര്‍ 23നും ഡിസംബര്‍ 22നും ഇടയില്‍ ജനനം)

നിങ്ങളുടെ ഭരണഗ്രഹം വ്യാഴം ആയതിനാല്‍, നിങ്ങള്‍ക്ക് നല്ല ഭാഗ്യവും നല്ല ഫലങ്ങളും നേടുന്നതിന് എല്ലായ്‌പ്പോഴും മഞ്ഞ നിറത്തെ ആശ്രയിക്കാന്‍ കഴിയും. ഈ നിറത്തിന് നിങ്ങളുടെ മനസ്സില്‍ പ്രവര്‍ത്തിക്കാനും നിങ്ങളുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാനും കഴിയും. നിങ്ങളുടെ ആന്തരിക ഊര്‍ജ്ജത്തെ സന്തുലിതമാക്കാനും ഇത് സഹായിക്കും. ചുവപ്പ്, പിങ്ക്, വെള്ള എന്നിവ 2020ല്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിനായി ആശ്രയിക്കാവുന്ന മറ്റ് സൗഹൃദ നിറങ്ങളാണ്. നീലയും കറുപ്പും ഒഴിവാക്കുന്നത് നല്ലതാണ്.

മകരം (ഡിസംബര്‍ 23നും ജനുവരി 20നും ഇടയില്‍ ജനനം)

മകരം (ഡിസംബര്‍ 23നും ജനുവരി 20നും ഇടയില്‍ ജനനം)

മകരം രാശിക്കാരുടെ ഭരണഗ്രഹം ശനിയാണ്. അതിനാല്‍ നിങ്ങളുടെ ഭാഗ്യ നിറം നീലയാണ്. ഈ നിറം ആത്മവിശ്വാസത്തെയും ആശയവിനിമയത്തെയും പ്രതീകപ്പെടുത്തുന്നു. മാത്രമല്ല ഇത് നിങ്ങള്‍ക്ക് ബുദ്ധി, മാനസിക സ്ഥിരത എന്നിവ കൊണ്ടുവരും. 2020ല്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാക്കുന്നതിന് കറുപ്പിന്റെ ശക്തിയും ഉപയോഗിക്കാം. പിങ്ക്, മഞ്ഞ എന്നീ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുക.

കുംഭം (ജനുവരി 21നും ഫെബ്രുവരി 19നും ഇടയില്‍ ജനനം)

കുംഭം (ജനുവരി 21നും ഫെബ്രുവരി 19നും ഇടയില്‍ ജനനം)

ശനി ഭരിക്കുന്ന കുംഭം രാശിക്കാരുടെ ഭാഗ്യ നിറമാണ് നീല. ഇത് നിങ്ങള്‍ക്ക് ചുറ്റും പോസിറ്റീവിറ്റി കൊണ്ടുവരികയും നിങ്ങളുടെ മനസ്സിനെ സ്ഥിരവും സന്തുലിതവുമാക്കുകയും ചെയ്യും. മാനസിക സന്തുലിതാവസ്ഥയ്ക്കും സമാധാനത്തിനുമായി നിങ്ങള്‍ക്ക് നീല നിറം തിരഞ്ഞെടുക്കാം. 2020ല്‍ ഭാഗ്യമെന്ന് തെളിയിക്കുന്ന മറ്റ് സൗഹൃദ നിറം പച്ചയാണ്. നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ വേണമെങ്കില്‍ ചുവപ്പും വെള്ളവും ഒഴിവാക്കുക.

മീനം (ഫെബ്രുവരി 20നും മാര്‍ച്ച് 20നും ഇടയില്‍ ജനനം)

മീനം (ഫെബ്രുവരി 20നും മാര്‍ച്ച് 20നും ഇടയില്‍ ജനനം)

പന്ത്രണ്ടാമത്തെ രാശിചിഹ്നമായ മീനത്തിന്റെ ഭരണ ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്റെ ശക്തി നേടാനായി മഞ്ഞ നിറം നിങ്ങളെ സഹായിക്കും. മഞ്ഞ നിങ്ങളെ ഏതെങ്കിലും അപകടങ്ങളില്‍ നിന്നും നിഷേധാത്മകതയില്‍ നിന്നും രക്ഷിക്കുകയും നിങ്ങളുടെ ചുറ്റുപാടുകളെ പോസിറ്റീവ് വൈബ്രേഷനുകളാല്‍ നിറയ്ക്കുകയും ചെയ്യും. 2020ല്‍ നിങ്ങള്‍ക്ക് ഭാഗ്യം നല്‍കാന്‍ കഴിയുന്ന മറ്റ് സൗഹൃദ നിറങ്ങള്‍ ചുവപ്പും പിങ്ക് നിറവുമാണ്. നീലയും പച്ചയും ഒഴിവാക്കുന്നത് നല്ലതാണ്.

Story first published: Saturday, July 25, 2020, 10:49 [IST]
X
Desktop Bottom Promotion