Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
വീട്ടില്‍ ഇതൊന്നും സൂക്ഷിക്കരുത്: ലക്ഷ്മി സാന്നിധ്യം ഇല്ലാതാവും, ദാരിദ്ര്യം ഫലം
വാസ്തുശാസ്ത്രപ്രകാരം വീടിന്റെ നിര്‍മ്മാണവും അലങ്കാരവും എല്ലാം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ല്ക്ഷ്മീ സാന്നിധ്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടി വാസ്തു ശ്രദ്ധിക്കുന്നവര്‍ നിരവധിയാണ്. വാസ്തു കൃത്യമാണെങ്കില്‍ ലക്ഷ്മി ദേവിയും നിങ്ങളുടെ ജീവിതത്തില്‍ വരുന്നു. നമ്മുടെ ജീവിതത്തില്‍ ഒരു പാട് പ്രശ്നങ്ങള്‍ വാസ്തു മൂലം ഉണ്ടാവുന്നു. വാസ്തുപ്രകാരം വീട്ടില്‍ ചില വസ്തുക്കള്‍ സൂക്ഷിക്കുന്നത് ജീവിതത്തില്‍ പ്രതികൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. വീട്ടില്‍ എന്തൊക്കെ സൂക്ഷിക്കണം, എന്തൊക്കെ സൂക്ഷിക്കാന്‍ പാടില്ല എന്നുള്ളതാണ് അറിയേണ്ടത്.

ചിലപ്പോള്‍ ഇത് കൃത്യമായ രീതിയില്‍ അല്ല സൂക്ഷിക്കുന്നത് എന്നുണ്ടെങ്കില്‍ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിന് പകരം അത് ദോഷം നല്കുന്നു. വാസ്തു പ്രകാരം വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ വീട്ടില്‍ സൂക്ഷിച്ചാല്‍ വളരെയധികം ദോഷം ഫലം നല്‍കുന്നതിന് ഇടയാവുന്നു. മാത്രമല്ല ലക്ഷ്മി ദേവി കോപിക്കുകയും ഗൃഹത്തില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

തകര്‍ന്ന ഗ്ലാസ്സ്
വീട്ടില്‍ തകര്‍ന്ന ഗ്ലാസ്സ് ഉണ്ടെങ്കില്‍ അത് വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. വീട്ടിലെ ചില്ല് പൊട്ടിയാല്‍ അത് ലക്ഷ്മി ദേവിയുടെ സാന്നിധ്യത്തെ ബാധിക്കുന്നു. തകര്‍ന്ന ഗ്ലാസ്സ് വീടിന്റെ ആത്മാവിനെ നശിപ്പിക്കുന്നു എന്നുള്ളതാണ് സത്യം. കൂടാതെ ദാരിദ്ര്യത്തിലേക്ക് എത്തുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ തകര്‍ന്ന ഗ്ലാസ്സ് വീട്ടിലുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് നീക്കം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ സമാധാനത്തേയും ഇല്ലാതാക്കുന്നു.

അനാവശ്യ കമ്പികള്‍
വീട്ടില്‍ അനാവശ്യ കമ്പികള്‍ ഉണ്ടെങ്കില്‍ അവയെല്ലാം വീട്ടില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ശ്രദ്ധിക്കുക. വീട്ടില്‍ അനാവശ്യമായ ഒരു കമ്പി ഉണ്ടെങ്കില്‍ അത് വീട്ടില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ശ്രദ്ധിക്കുക. കാരണം കമ്പികള്‍ വീട്ടില്‍ അനാവശ്യമായി ഇടുന്നതിലൂടെ അത് നിങ്ങളില്‍ പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. ഇത് മാത്രമല്ല ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ നിങ്ങളിലേക്ക് എത്തുമ്പോള്‍ അത് പലപ്പോഴും ലക്ഷ്മി ദേവി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുന്നു. ഇതിന്റെ ഫലമായി ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

ചിലന്തിവലകള്‍
ചിലന്തി വലകള്‍ വീട്ടില്‍ ഉള്ളത് എന്തുകൊണ്ടും സാധാരണമായ ഒരു കാര്യമാണ്. എന്നാല്‍ ഈ വലകള്‍ സൂചിപ്പിക്കുന്നത് ജീവിതത്തിലെ നിര്‍ഭാഗ്യത്തെയാണ്. ഇത് വാസ്തുശാസ്ത്രപരമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള ദോഷം നല്കുന്നു എന്നതാണ് സത്യം. ജീവിതത്തില്‍ എല്ലാ പ്രതിസന്ധികളും ഉണ്ടാവുന്നതിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ലക്ഷ്മി ദേവിയുടെ അഭാവം ഇത്തരം വീടുകളില്‍ കാണപ്പെടുന്നു.

പ്രാവിന്റെ കൂട്
പ്രാവിന്റെ കൂട് ഉള്‍പ്പടെയുള്ള പക്ഷികളുടെ കൂട് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കാരണം ഇത് വാസ്തുപ്രകാരം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. വീട്ടില്‍ പക്ഷികളുടെ വരവ് ശുഭകരമാണെങ്കിലും പ്രാവുകള്‍ കൂടുകൂട്ടുന്നത് അശുഭകരമായാണ് കണക്കാക്കുന്നത്. നിങ്ങളുടെ വീട്ടിലെ പക്ഷിക്കൂടുകള്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. കാരണം ഇത് നിങ്ങളുടെ സന്തോഷത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. വീട്ടിലെ ദോഷങ്ങളിലേക്കാണ് ഇത് എത്തിക്കുന്നത്. അതുകൊണ്ട് പക്ഷിക്കൂടുകള്‍ വീട്ടില്‍ നിന്ന് ഒഴിവാക്കുക. ഇത് നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കുന്നു.

വടക്ക് ഭാഗത്ത് ശ്രദ്ധിക്കാന്‍
വടക്ക് ഭാഗത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വീടിന്റ വടക്ക് ഭാഗം എന്ന് പറയുന്നത് കുബേരനും ലക്ഷ്മിയും സ്ഥിതി ചെയ്യുന്ന ദിക്കാണ്. അതുകൊണ്ട് തന്നെ ഈ ദിക്കിനെ മാതൃഭൂമി എന്ന് പറയുന്നു. അതുകൊണ്ട് തന്നെ വീടിന്റെ ഈ ഭാഗത്ത് പിക്കാസോ മഴുവോ മറ്റ് ആയുധങ്ങളോ സൂക്ഷിക്കരുത്. ഈ സ്ഥലം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ലക്ഷ്മി ദേവി വീട്ടില്‍ നിന്ന് പോവുകയും ദാരിദ്ര്യത്തിലേക്ക് എത്തുകയും ചെയ്യുന്നു.



Click it and Unblock the Notifications
