Latest Updates
-
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം!
ധനാഗമം, തൊഴില്‍ ഉന്നതി; യോഗിനി ഏകാദശി ഈ 4 രാശിക്ക് നല്‍കും ഭാഗ്യകാലം, ഭഗവാന്റെ കൃപ
ഹിന്ദു വിശ്വാസപ്രകാരം, ആഷാഢ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയിലാണ് യോഗിനി ഏകാദശി ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ യോഗിനി ഏകാദശി വരുന്നത് ജൂണ്‍ 14 ബുധനാഴ്ചയാണ്. ഹിന്ദുമതമത്തില് ഏകാദശി ദിനത്തിന് പ്രത്യേക പ്രധാന്യമുണ്ട്. ഈ ദിവസം മഹാവിഷ്ണുവിനായി സമര്‍പ്പിച്ചിരിക്കുന്നു. യോഗിനി ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിനെ പൂജിച്ച് വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ക്ക് ഭഗവാന്റെ കൃപാകടാക്ഷം കൂടെയുണ്ടാകും. യോഗിനി ഏകാദശിയില്‍ നാരായണ നാമം ജപിച്ച് വ്രതമെടുക്കുകയും ഭഗവാനെ ആരാധിക്കുകയും ചെയ്യുന്നവര്‍ മരണശേഷം വൈകുണ്ഠത്തിലെത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ രാശിക്കാര്‍ക്ക് ഭഗവാന്റെ കൃപ
ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ഈ വര്‍ഷം യോഗിനി ഏകാദശിയില്‍ നാല് രാശിക്കാര്‍ക്ക് ഭഗവാന്റെ അനുഗ്രഹമുണ്ടാകും. അവര്‍ ചെയ്യുന്ന ഏത് കാര്യത്തിലും വിജയം ലഭിക്കും. കുടുംബത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. യോഗിനി ഏകാദശിയില്‍ മഹാവിഷ്ണുവിന്റെ അനുഗ്രഹം കൂടെയുള്ള രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഈ സമയത്ത് മഹാവിഷ്ണുവിന്റെ കൃപയാല്‍ ധാരാളം പണം ലഭിക്കും. മാനസിക സന്തോഷവും സമാധാനവും നിലനില്ക്കും. യോഗിനി ഏകാദശിയില്‍ നിങ്ങളുടെ ജോലികളില്‍ പുരോഗതി ലഭിക്കും. ബിസിനസ്സ് ലാഭം വര്‍ദ്ധിക്കും. നിക്ഷേപത്തില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ അവസരമുണ്ടാകും. ഈ സമയം നിങ്ങളുടെ കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് യോഗിനി ഏകാദശി വേളയില്‍ വരുമാനം വര്‍ദ്ധിക്കും. മാതാപിതാക്കളുടെ പൂര്‍ണ്ണ സഹകരണമുണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഒരു പുതിയ ജോലി ലഭിക്കും. നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. സന്താനങ്ങളുടെ ഭാഗത്തുനിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ബിസിനസ്സില്‍ ലാഭം വര്‍ദ്ധിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായേക്കാം. യോഗിനി ഏകാദശിയില്‍ നിങ്ങള്‍ ഒരു പുതിയ തൊഴില്‍ ഉന്നതിയില്‍ എത്തും. എല്ലാ കാര്യത്തിലും ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ധിക്കും. മുടങ്ങിക്കിടക്കുന്നിരുന്ന എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തീകരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് യോഗിനി ഏകാദശിയില്‍ ജീവിതത്തില്‍ പുതിയ സന്തോഷം ലഭിക്കും. മഹാവിഷ്ണുവിന്റെ അനുഗ്രഹം കൈവരും. ബിസിനസ്സില്‍ വലിയ ലാഭം പ്രതീക്ഷിക്കാം നിക്ഷേപത്തില്‍ നിന്നുള്ള നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ഈ സമയം നിങ്ങള്‍ക്ക് എല്ലാ ജോലികളും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ആത്മീയ കാര്യങ്ങളില്‍ നിങ്ങളുടെ താല്പര്യം വര്‍ദ്ധിക്കും.

യോഗിനി ഏകാദശിയുടെ പ്രാധാന്യം
യോഗിനി ഏകാദശി ദിനത്തില്‍ നടത്തുന്ന ആരാധനയും വ്രതവും വീട്ടില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും സന്തോഷവും കൊണ്ടുവരുന്നു. ഇതുകൂടാതെ, ഈ ദിവസം ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന സങ്കടങ്ങളും കഷ്ടപ്പാടുകളും ഇല്ലാതാകും. യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ 88000 ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കിയതിന് തുല്യമായ ഫലം ലഭിക്കുമെന്ന് പറയുന്നു. ഈ ദിവസം മഹാവിഷ്ണുവിനെ ഭക്തിപൂര്‍വ്വം ആരാധിച്ചാല്‍ നിങ്ങള്‍ക്ക് മോക്ഷവും ലഭിക്കും.
യോഗിനി ഏകാദശി ആരാധനാ രീതി
യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ ദശമി ദിവസം മുതല്‍ വ്രത നിയമങ്ങള്‍ പാലിച്ചു തുടങ്ങണം. ദശമി തിഥി മുതല്‍ വെളുത്തുള്ളി, ഉള്ളി, മദ്യം, മാംസം എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണം ഒഴിവാക്കുക. ഏകാദശി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റു കഴിഞ്ഞ് ആദ്യം ശ്രീ ഹരി മഹാവിഷ്ണുവിനെ വണങ്ങുക. കുളിച്ച ശേഷം ധ്യാനിക്കുകയും ചെയ്യുക. കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് തുള്ളി ഗംഗാജലം ചേര്‍ത്ത് കുളിക്കുക. ഈ ദിവസം മഞ്ഞ വസ്ത്രം ധരിച്ച് മഹാവിഷ്ണുവിന്റെ മന്ത്രങ്ങള്‍ ഉരുവിട്ട് അര്‍ഘ്യം അര്‍പ്പിക്കുക.



Click it and Unblock the Notifications

