അറിയാതെ ചെയ്ത പാപത്തില്‍ നിന്നുവരെ മോചനം; യോഗിനി ഏകാദശിയില്‍ വിഷ്ണുപ്രീതിക്ക് ഇത് ചെയ്യൂ

ഹിന്ദുമതത്തില്‍ ഏകാദശി ദിവസം വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ഈ പ്രത്യേക ദിവസത്തില്‍ വിഷ്ണുവിനെ ആരാധിക്കുന്നു. ആഷാഢമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥി യോഗിനി ഏകാദശിയായി ആഘോഷിക്കും. ഈ ഏകാദശി പാപപരിഹാരത്തിന് ഉത്തമ ദിനമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ശ്രീ ഹരിയെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാത്തരം പാപങ്ങളില്‍ നിന്നും മോചനം ലഭിക്കും. യോഗിനി ഏകാദശി ദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ ജീവിതത്തില്‍ അഭിവൃദ്ധി സുനിശ്ചിതമാണ്.

ഇത്തവണ യോഗിനി ഏകാദശി ആഘോഷിക്കുന്നത് ജൂണ്‍ 14 ബുധനാഴ്ചയാണ്. ഈ വിശേഷ ദിനത്തില്‍ വ്രതമനുഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്താല്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പാപങ്ങളെല്ലാം നശിക്കുമെന്നും പുണ്യം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ പ്രത്യേക ദിവസത്തില്‍ ആരാധനയ്ക്കൊപ്പം, ഒരു വ്യക്തി ചില പരിഹാരങ്ങളും ചെയ്യണം. അതിലൂടെ നിങ്ങളുടെ ജീവിതം സന്തുഷ്ടകരവും സമൃദ്ധി നിറഞ്ഞതുമായി മാറുന്നതായിരിക്കും. യോഗിനി ഏകാദശി നാളില്‍ ചെയ്യേണ്ട ചില പരിഹാരങ്ങള്‍ ഇതാ.

Yogini Ekadashi 2023: Do These Remedies To Get Blessings Of Lord Vishnu On Ekadashi Day

വൈഷ്ണവ കവചം ചൊല്ലുക
* യോഗിനി ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിന് മഞ്ഞ വസ്ത്രങ്ങളോ മഞ്ഞ പൂക്കളോ സമര്‍പ്പിക്കുക. ഇത് മഹാവിഷ്ണുവിന്റെ അനുഗ്രഹം നേടിത്തരുന്നതായിരിക്കും.
* ഈ ദിവസം വിഷ്ണുവിന്റെ വൈഷ്ണവ കവചം 21 തവണയെങ്കിലും പാരായണം ചെയ്യണം. ഈ പ്രതിവിധിയിലൂടെ നെഗറ്റീവ് ശക്തികളുടെ പിടിയില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷ ലഭിക്കും.

ആല്‍മര ആരാധന
* യോഗിനി ഏകാദശി നാളില്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ നെയ്യ് വിളക്ക് തെളിയിക്കുക. ഇതോടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിലനില്‍ക്കും.
* ഈ ദിവസം ലക്ഷ്മിയെ ആരാധിക്കുകയും വീട്ടില്‍ ശംഖ് സ്ഥാപിക്കുകയും ചെയ്യുക. ഈ പ്രതിവിധി കൊണ്ട്, വീട്ടില്‍ പുരോഗതി ഉണ്ടാകുകയും പോസിറ്റിവിറ്റി വരികയും ചെയ്യും.

Yogini Ekadashi 2023: Do These Remedies To Get Blessings Of Lord Vishnu On Ekadashi Day

ശംഖ് ആരാധിക്കുക
* ഈ ദിവസം, കുളിക്കുന്ന വെള്ളത്തില്‍ നെല്ലിക്ക നീര് കലര്‍ത്തി കുളിക്കുക. ഇങ്ങനെ ചെയ്താല്‍ വാസ്തുദോഷം, ഗ്രഹദോഷം, ആന്തരിക ദോഷങ്ങള്‍ എന്നിവ ഇല്ലാതാകും.
* യോഗിനി ഏകാദശി നാളില്‍ ശംഖില്‍ വെള്ളം നിറച്ച് പൂജാമുറിയില്‍ വയ്ക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ വീട്ടില്‍ പണത്തിന് ഒരു കുറവും ഉണ്ടാകില്ല.

നാണയ സമര്‍പ്പണം
* യോഗിനി ഏകാദശി ദിനത്തില്‍ ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുകയും നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുകയും ചെയ്യും.
* ഈ ദിവസം വിഷ്ണുവിന് 5, 11 അല്ലെങ്കില്‍ 21 നാണയങ്ങള്‍ സമര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കുകയും ഐശ്വര്യ നേട്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

Yogini Ekadashi 2023: Do These Remedies To Get Blessings Of Lord Vishnu On Ekadashi Day

അരി സമര്‍പ്പിക്കുക
* ഈ ദിവസം മഹാവിഷ്ണുവിനും ലക്ഷ്മി ദേവിക്കും അരി സമര്‍പ്പിക്കുക. അരി വഴിപാട് കഴിച്ചാല്‍ വീട്ടിലെ എല്ലാ തടസ്സങ്ങളും നീങ്ങുന്നതായിരിക്കും.
* യോഗിനി ഏകാദശി ദിനത്തില്‍ ക്ഷേത്രത്തിലോ ആവശ്യക്കാര്‍ക്കോ ഹല്‍വ ദാനം ചെയ്യണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ നല്‍കുന്നു.

ഗംഗാജലം
* യോഗിനി ഏകാദശി ദിനത്തില്‍ വീട്ടില്‍ ഗംഗാജലം തളിക്കുക, കഴിയുമെങ്കില്‍ നിങ്ങള്‍ ഗംഗാജലം കലര്‍ത്തിയ വെള്ളത്തില്‍ സ്‌നാനവും ചെയ്യണം. യോഗിനി ഏകാദശി ദിനത്തില്‍ ഗംഗയില്‍ കുളിക്കുകയോ ഗംഗാജലം തളിക്കുകയോ ചെയ്യുന്നത് പാപങ്ങളില്‍ നിന്ന് മോചനം നല്‍കുന്നു.
* യോഗിനി ഏകാദശി നാളില്‍ പൂജ കഴിഞ്ഞ് 7 കായം കത്തിച്ച് അതിന്റെ പുക വീടുമുഴുവന്‍ പരത്തുക. ഇത് വീടിന്റെ വാസ്തു ദോഷങ്ങള്‍ അകറ്റുകയും വീട്ടില്‍ നിന്ന് നെഗറ്റിവിറ്റിയെ പുറംതള്ളുകയും ചെയ്യുന്നു.

Yogini Ekadashi 2023: Do These Remedies To Get Blessings Of Lord Vishnu On Ekadashi Day

സാമ്പത്തിക പ്രതിസന്ധി നീക്കാന്‍
നിങ്ങള്‍ സാമ്പത്തിക ഞെരുക്കത്താല്‍ വിഷമിക്കുന്നുണ്ടെങ്കില്‍, യോഗിനി ഏകാദശി നാളില്‍ മഹാവിഷ്ണുവിനും ലക്ഷ്മി ദേവിക്കും ഒരു കായം സമര്‍പ്പിച്ച് സന്തോഷത്തിനും ഐശ്വര്യത്തിനും സമ്പത്തിന്റെ വര്‍ദ്ധനവിനും വേണ്ടി പ്രാര്‍ത്ഥിക്കുക. ഈ പ്രതിവിധിയിലൂടെ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാകും.

കണ്ണേറ് അകറ്റാന്‍
വീട്ടിലെ ആര്‍ക്കെങ്കിലും കണ്ണേറ് ബാധിച്ചിട്ടുണ്ടെങ്കില്‍, യോഗിനി ഏകാദശി നാളില്‍, 7 കായം, ഒരു സ്പൂണ്‍ ഉപ്പ് എന്നിവ എടുത്ത് ബാധിച്ചയാളുടെ തലയില്‍ വച്ച് 7 തവണ തിരിക്കുക. കായവും ഉപ്പും ഒരു മരത്തിന്റെ ചുവട്ടില്‍ വയ്ക്കുക. രാത്രിയില്‍ നിങ്ങള്‍ പതിവായി ദുസ്വപ്‌നം കാണുന്നുവെങ്കില്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് തലയിണയ്ക്കടിയില്‍ ഒരു കായം വയ്ക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതായിരിക്കും.

Yogini Ekadashi 2023: Do These Remedies To Get Blessings Of Lord Vishnu On Ekadashi Day

ശാലിഗ്രാം ആരാധന
യോഗിനി ഏകാദശി ദിനത്തില്‍ ശാലിഗ്രാം ആരാധിക്കുക. പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്തശേഷം 108 തുളസി ഇലകള്‍ സമര്‍പ്പിക്കുക. ഇത് ചെയ്യുമ്പോള്‍ 'ഓം നമോ ഭഗവതേ വാസുദേവായ നമഃ' എന്ന മന്ത്രം തുടര്‍ച്ചയായി ജപിക്കുക. ഇത് ചെയ്യുന്നത് നിങ്ങളുടെ വീടിനും കുടുംബത്തിനും ഐശ്വര്യം നല്‍കുകയും വിഷ്ണുഭഗവാന്റെ അനുഗ്രഹം ജീവിതത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നു.

പാപമോചനത്തിന്
യോഗിനി ഏകാദശിയില്‍ ഉപവസിക്കുക. രാവിലെയും വൈകുന്നേരവും ശ്രീ ഹരിയെ ആരാധിക്കുക. യോഗിനി ഏകാദശിയില്‍ ഗജേന്ദ്രമോക്ഷം ചൊല്ലുന്നത് ഉത്തമമായിരിക്കും. ഭഗവദ് ഗീതയിലെ പതിനൊന്നാം അദ്ധ്യായവും വായിക്കാം. യോഗിനി ഏകാദശി ദിനത്തില്‍ ഒരു ആല്‍ മരം നടുക. പാവപ്പെട്ടവര്‍ക്ക് ധാന്യങ്ങളോ വസ്ത്രങ്ങളോ പണമോ ദാനം ചെയ്യുക.

Story first published: Monday, June 12, 2023, 9:45 [IST]
X
Desktop Bottom Promotion