Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
ഭഗവാന്റെ കൃപ അവസാനകാലം വരെ; മോക്ഷപ്രാപ്തി നല്കും യോഗിനി ഏകാദശി വ്രതം
ഹിന്ദുമതത്തില് ഏകാദശി തിഥിക്ക് വളരെയധികം പ്രാധാന്യമുണ്ട്. എല്ലാ മാസത്തിലും രണ്ടുതവണയാണ് ഏകാദശി തിഥി വരുന്നത്. ഒന്ന് കൃഷ്ണപക്ഷത്തിലും ഒന്ന് ശുക്ലപക്ഷത്തിലും. ഒരു വര്ഷത്തില് ആകെ 24 ഏകാദശികളുണ്ട്. ഹൈന്ദവ പാരമ്പര്യത്തില് യോഗിനി ഏകാദശി വ്രതത്തിന് വലിയ പ്രാധാന്യമുണ്ട്.
യോഗിനി ഏകാദശിയില് വ്രതമനുഷ്ഠിക്കുന്നതിലൂടെ മഹാവിഷ്ണുവും ലക്ഷ്മിദേവിയും പ്രസാദിക്കുകയും ഭക്തരുടെ ആഗ്രഹങ്ങള് സഫലമാക്കുകയും ചെയ്യുമെന്നാണ് മതവിശ്വാസം. ഈ വര്ഷത്തെ യോഗിനി ഏകാദശി വ്രതം ജൂണ് 14ന് ബുധനാഴ്ച ആചരിക്കും. യോഗിനി ഏകാദശിയുടെ പൂജാ രീതിയും ശുഭകരമായ സമയവും അറിയാന് ലേഖനം വായിക്കൂ.

യോഗിനി ഏകാദശി ശുഭമുഹൂര്ത്തം
ഹിന്ദു കലണ്ടര് പ്രകാരം ഏകാദശി തിഥി ജൂണ് 13ന് രാവിലെ 09:28 ന് ആരംഭിച്ച് ജൂണ് 14ന് രാവിലെ 08:28 ന് അവസാനിക്കും. എന്നാല് ഉദയ തിഥി പ്രകാരം യോഗിനി ഏകാദശി വ്രതം ജൂണ് 14നായിരിക്കും.
ആരാധനാ രീതി
യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഭക്തര് ദശമി ദിവസം മുതല് വ്രത നിയമങ്ങള് പാലിച്ചു തുടങ്ങണം. ദശമി തിഥി മുതല് വെളുത്തുള്ളി, ഉള്ളി, മദ്യം, മാംസം എന്നിവയുള്പ്പെടെയുള്ള ഭക്ഷണം ഒഴിവാക്കുക. ഏകാദശി നാളില് ബ്രാഹ്മ മുഹൂര്ത്തത്തില് എഴുന്നേറ്റു കഴിഞ്ഞ് ആദ്യം ശ്രീ ഹരി മഹാവിഷ്ണുവിനെ വണങ്ങുക.
കുളിച്ച ശേഷം ധ്യാനിക്കുകയും ചെയ്യുക. കുളിക്കുന്ന വെള്ളത്തില് കുറച്ച് തുള്ളി ഗംഗാജലം ചേര്ത്ത് കുളിക്കുക. ഈ ദിവസം മഞ്ഞ വസ്ത്രം ധരിച്ച് മഹാവിഷ്ണുവിന്റെ മന്ത്രങ്ങള് ഉരുവിട്ട് അര്ഘ്യം അര്പ്പിക്കുക.

യോഗിനി ഏകാദശി പ്രാധാന്യം
യോഗിനി ഏകാദശി ദിനത്തില് നടത്തുന്ന ആരാധനയും വ്രതവും വീട്ടില് സന്തോഷവും സമാധാനവും ഐശ്വര്യവും സന്തോഷവും കൊണ്ടുവരുന്നു. ഇതുകൂടാതെ, ഈ ദിവസം ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തില് നിലനില്ക്കുന്ന സങ്കടങ്ങളും കഷ്ടപ്പാടുകളും ഇല്ലാതാകും. യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ 88000 ബ്രാഹ്മണര്ക്ക് ഭക്ഷണം നല്കിയതിന് തുല്യമായ ഫലം ലഭിക്കുമെന്ന് പറയുന്നു. ഈ ദിവസം മഹാവിഷ്ണുവിനെ ഭക്തിപൂര്വ്വം ആരാധിച്ചാല് നിങ്ങള്ക്ക് മോക്ഷവും ലഭിക്കും.
യോഗിനി ഏകാദശിക്ക് പിന്നിലെ കഥ
സമ്പത്തിന്റെ ദേവനായ കുബേരന് കടുത്ത ശിവഭക്തനായിരുന്നു. പരമേശ്വരന് പുഷ്പങ്ങള് അര്പ്പിച്ച് ദിവസവും അദ്ദേഹം ദൈവത്തെ ആരാധിക്കുമായിരുന്നു. അദ്ദേഹത്തിന് ഹേമന് എന്ന ഒരു തോട്ടക്കാരന് ഉണ്ടായിരുന്നു. അയാള് മാനസസരോവറില് നിന്ന് സ്ഥിരമായി പൂക്കള് കൊണ്ടുവന്നുനല്കും.
എന്നാല് ഒരുദിവസം തന്റെ സുന്ദരിയായ ഭാര്യയോടൊപ്പം സമയം ചെലവഴിക്കുന്ന തിരക്കിലായതിനാല് കുബേരന് പൂക്കള് നല്കാന് ഹേമന് മറന്നുപോയി. ഇതില് കുപിതനായ കുബേരന് ഹേമനെ കുഷ്ഠരോഗിയാകട്ടെ എന്ന് ശപിക്കുകയും ഭാര്യയില് നിന്ന് അകന്നു നില്ക്കാന് കല്പിക്കുകയും ചെയ്തു.

യോഗിനി ഏകാദശിക്ക് പിന്നിലെ കഥ
കൊട്ടാരത്തിന് വെളിയിലായ ഹേമന് വര്ഷങ്ങളോളം കാട്ടില് അലഞ്ഞുനടന്ന ശേഷം, മാര്ക്കണ്ഡേയ മഹര്ഷിയുടെ ആശ്രമം കണ്ടു. ഹേമന്റെ കഥ കേട്ട ശേഷം യോഗിനി ഏകാദശി വ്രതം ആചരിക്കാന് മാര്ക്കണ്ഡേയന് ഉപദേശിച്ചു. ഹേമന് പൂര്ണ്ണ ഭക്തിയോടെ നോമ്പനുഷ്ഠിക്കുകയും ഭഗവാന് വിഷ്ണുവിനോട് പ്രാര്ത്ഥിക്കുകയും ചെയ്തു. തല്ഫലമായി, അവന്റെ എല്ലാ പാപങ്ങളും മഹാവിഷ്ണു സുഖപ്പെടുത്തി. രോഗത്തില് നിന്നും മുക്തനായ അദ്ദേഹം വീണ്ടും തന്റെ പ്രിയതമയുമായി കാലം കഴിച്ചുകൂട്ടി.
മോക്ഷപ്രാപ്തി
ആഷാഢ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയിലാണ് യോഗിനി ഏകാദശി വരുന്നത്. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നു. ഈ ദിവസം വ്രതം ആചരിക്കണമെന്നും നിയമമുണ്ട്. ഏകാദശി വ്രതാനുഷ്ഠാനത്തിലൂടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുകയും നിങ്ങളുടെ എല്ലാം പാപങ്ങളും നശിക്കുകയും ചെയ്യുന്നു.
എല്ലാ ഏകാദശികളിലും വച്ച് യോഗിനി ഏകാദശി പ്രത്യേകമായി കണക്കാക്കപ്പെടുന്നു. യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാള്ക്ക് മോക്ഷവും എല്ലാ പാപങ്ങളില് നിന്നും മോചനവും ലഭിക്കും. ഇതോടൊപ്പം ജീവിതത്തിലും വീട്ടിലും സന്തോഷവുമുണ്ടാകും.

വ്രതാനുഷ്ഠാനത്തിന്റെ ഗുണങ്ങള്
ഈ ദിവസത്തെ വ്രതം നിങ്ങള്ക്ക് ശുഭകരമായ ഫലങ്ങള് നല്കുന്നു. എന്നാല് നിങ്ങള്ക്ക് വ്രതം അനുഷ്ഠിക്കാന് കഴിയുന്നില്ലെങ്കില്, ഈശ്വരാരാധനയിലൂടെയും കീര്ത്തനത്തിലൂടെയും നിങ്ങള്ക്ക് എല്ലാ പാപങ്ങളില് നിന്നും മോചനം ലഭിക്കും. ഈ ദിവസം ഉപവസിക്കുന്നത് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു. ഈ ദിവസം വിശേഷാല് ശിവനെ ആരാധിക്കുക.



Click it and Unblock the Notifications

