For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വ്വ പാപങ്ങളും നീക്കും യോഗിനി ഏകാദശി വ്രതം; ഇങ്ങനെ നോറ്റാല്‍ ഭാഗ്യം

|

ആഷാഢമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയിലാണ് യോഗിനി ഏകാദശി വ്രതം ആചരിക്കുന്നത്. ഇത്തവണ 2022 ജൂണ്‍ 24നാണ് യോഗിനി ഏകാദശി വരുന്നത്. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ അനേകായിരം ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കിയതിന് തുല്യമായ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. യോഗിനി ഏകാദശി നാളില്‍ മഹാവിഷ്ണുവിനെ പ്രത്യേകം ആരാധിക്കുന്നു. ഈ ദിവസത്തെ വ്രതം ഒരു വ്യക്തിയുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. യോഗിനി ഏകാദശിയുടെ മംഗളകരമായ സമയം, കഥ, ആരാധനാ രീതി എന്നിവയെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍

 യോഗിനി ഏകാദശി 2022

യോഗിനി ഏകാദശി 2022

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ആഷാഢ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തീയതി ജൂണ്‍ 23 വ്യാഴാഴ്ച രാത്രി 09:41 ന് ആരംഭിക്കും. ഈ ഏകാദശി തിയ്യതി അടുത്ത ദിവസം ജൂണ്‍ 24 വെള്ളിയാഴ്ച രാത്രി 11.12 ന് അവസാനിക്കും. പുണ്യഗ്രന്ഥങ്ങള്‍ അനുസരിച്ച് ഉദയതിഥി വ്രതം അനുഷ്ഠിക്കുന്നതാണ് ഉത്തമം. അത്തരമൊരു സാഹചര്യത്തില്‍ യോഗിനി ഏകാദശി വ്രതം ജൂണ്‍ 24 വെള്ളിയാഴ്ച ആചരിക്കും.

ഏകാദശി തീയതി ആരംഭം - ജൂണ്‍ 23, 2022 രാത്രി 09:41 ന്

ഏകാദശി തീയതി അവസാനം - ജൂണ്‍ 24, 2022 രാത്രി 11:12 ന്

പാരണ സമയം- ജൂണ്‍ 25 രാവിലെ 05:51 മുതല്‍ 8.31 വരെ

യോഗിനി ഏകാദശിയുടെ പ്രാധാന്യം

യോഗിനി ഏകാദശിയുടെ പ്രാധാന്യം

യോഗിനി ഏകാദശി വ്രതം ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്‍കുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ 88 ആയിരം ബ്രാഹ്‌മണര്‍ക്ക് അന്നം നല്‍കിയതിന് തുല്യമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസത്തെ വ്രതം ഒരു വ്യക്തിയുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വിവിധ രോഗങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഭക്തരെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഏകാദശികളിലൊന്നാണ് യോഗിനി ഏകാദശി.

Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍

എന്താണ് യോഗിനി ഏകാദശി

എന്താണ് യോഗിനി ഏകാദശി

ഈ ദിവസം ആളുകള്‍ ഉപവസിക്കുകയും വിഷ്ണുവിന്റെ അനുഗ്രഹം തേടാന്‍ പൂജ നടത്തുകയും ചെയ്യുന്നു. സാധാരണയായി, ഒരു മാസത്തില്‍ രണ്ട് ഏകാദശിയുണ്ട്. എന്നിരുന്നാലും, നിര്‍ജല ഏകാദശിക്ക് ശേഷവും ദേവശ്യാനി ഏകാദശിക്ക് മുമ്പും വരുന്ന ഏകാദശി യോഗിനി ഏകാദശി എന്നറിയപ്പെടുന്നു. ഉത്തരേന്ത്യന്‍ കലണ്ടര്‍ അനുസരിച്ച് ആഷാഢ മാസത്തിലെ കൃഷ്ണ പക്ഷത്തിലും ദക്ഷിണേന്ത്യന്‍ കലണ്ടര്‍ അനുസരിച്ച് ജ്യേഷ്ഠ മാസത്തിലെ കൃഷ്ണ പക്ഷത്തിലും യോഗിനി ഏകാദശി ആഘോഷിക്കുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, ഇത് ജൂണ്‍ അല്ലെങ്കില്‍ ജൂലൈ മാസങ്ങളിലാണ് വരുന്നത്.

പൂജാവിധി

പൂജാവിധി

യോഗിനി ഏകാദശി വ്രതം ആചരിക്കുന്നത് തങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൈവരുമെന്ന് വിഷ്ണുഭക്തര്‍ വിശ്വസിക്കുന്നു. ഈ വ്രതം നോല്‍ക്കുന്ന ആളുകള്‍ ദശാമി രാത്രിയില്‍ സൂര്യാസ്തമയത്തിന് മുമ്പ് ലളിതമായ സാത്വിക ഭക്ഷണം കഴിക്കണം. അടുത്ത ദിവസം, കുളിച്ച ശേഷം ഭക്തര്‍ ഉപവാസം നോല്‍ക്കണം. ഭഗവാന്‍ വിഷ്ണുവിനെയും വീട്ടുദേവതയെയും ഏകാദശിയില്‍ ആരാധിക്കുന്നു. ആരതി ചെയ്ത് പൂജ സമാപിക്കുന്നതിനുമുമ്പ് ഭക്തര്‍ യോഗിനി ഏകാദശിയുടെ കഥ പാരായണം ചെയ്യണം. ഈ ദിവസം പലരും ആല്‍ മരത്തെയും ആരാധിക്കുന്നു. വിഷ്ണു മന്ത്രം അല്ലെങ്കില്‍ വിഷ്ണു സഹസ്രനാമം പാരായണം ചെയ്യുന്നത് യോഗിനി ഏകാദശിയില്‍ പ്രധാനമാണ്.

Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍

യോഗിനി ഏകാദശിക്ക് പിന്നിലെ കഥ

യോഗിനി ഏകാദശിക്ക് പിന്നിലെ കഥ

സമ്പത്തിന്റെ ദേവനായ കുബേരന്‍ കടുത്ത ശിവഭക്തനായിരുന്നു. പരമേശ്വരന് പുഷ്പങ്ങള്‍ അര്‍പ്പിച്ച് ദിവസവും അദ്ദേഹം ദൈവത്തെ ആരാധിക്കുമായിരുന്നു. അദ്ദേഹത്തിന് ഹേമന്‍ എന്ന ഒരു തോട്ടക്കാരന്‍ ഉണ്ടായിരുന്നു. അയാള്‍ മാനസസരോവറില്‍ നിന്ന് സ്ഥിരമായി പൂക്കള്‍ കൊണ്ടുവന്നുനല്‍കും. എന്നാല്‍ ഒരുദിവസം തന്റെ സുന്ദരിയായ ഭാര്യയോടൊപ്പം സമയം ചെലവഴിക്കുന്ന തിരക്കിലായതിനാല്‍ കുബേരന് പൂക്കള്‍ നല്‍കാന്‍ ഹേമന്‍ മറന്നുപോയി. ഇതില്‍ കുപിതനായ കുബേരന്‍ ഹേമനെ കുഷ്ഠരോഗിയാകട്ടെ എന്ന് ശപിക്കുകയും ഭാര്യയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ കല്‍പിക്കുകയും ചെയ്തു. കൊട്ടാരത്തിന് വെളിയിലായ ഹേമന്‍ വര്‍ഷങ്ങളോളം കാട്ടില്‍ അലഞ്ഞുനടന്ന ശേഷം, മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ ആശ്രമം കണ്ടു. ഹേമന്റെ കഥ കേട്ട ശേഷം യോഗിനി ഏകാദശി വ്രതം ആചരിക്കാന്‍ മാര്‍ക്കണ്ഡേയന്‍ ഉപദേശിച്ചു. ഹേമന്‍ പൂര്‍ണ്ണ ഭക്തിയോടെ നോമ്പനുഷ്ഠിക്കുകയും ഭഗവാന്‍ വിഷ്ണുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. തല്‍ഫലമായി, അവന്റെ എല്ലാ പാപങ്ങളും മഹാവിഷ്ണു സുഖപ്പെടുത്തി. രോഗത്തില്‍ നിന്നും മുക്തനായ അദ്ദേഹം വീണ്ടും തന്റെ പ്രിയതമയുമായി കാലം കഴിച്ചുകൂട്ടി.

യോഗിനി ഏകാദശി വ്രതം എടുക്കേണ്ട വിധം

യോഗിനി ഏകാദശി വ്രതം എടുക്കേണ്ട വിധം

യോഗിനി ഏകാദശി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. നെയ്യ് അല്ലെങ്കില്‍ എള്ള് എണ്ണ ഉപയോഗിച്ച് ഒരു വിളക്ക് കത്തിക്കുക. അതിനുശേഷം, പൂജ ആരംഭിക്കുക, വിഷ്ണുവിനോട് പ്രാര്‍ത്ഥിക്കുക, അനുഗ്രഹം തേടുക. വിഷ്ണുവിന് വെള്ളം, പുഷ്പങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, വിളക്ക്, ധൂപവര്‍ഗ്ഗം, നൈവേദ്യം (ഏതെങ്കിലും പഴം അല്ലെങ്കില്‍ വേവിച്ച ഭക്ഷണം) എന്നിവ അര്‍പ്പിച്ച് 'ഓം നമോ ഭാഗവത വാസുദേവായ' എന്ന് ചൊല്ലുക. വ്രതം പൂര്‍ത്തിയാക്കാന്‍ യോഗിനി ഏകാദശിയുടെ കഥ ചൊല്ലേണ്ടത് അത്യാവശ്യമാണ്. തുടര്‍ന്ന് ആരതി നടത്തുകയും പ്രസാദം എല്ലാവര്‍ക്കും നല്‍കുകയും ചെയ്യുക.

Most read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തും

യോഗിനി ഏകാദശി വ്രതം എടുക്കേണ്ട വിധം

യോഗിനി ഏകാദശി വ്രതം എടുക്കേണ്ട വിധം

യോഗിനി ഏകാദശിയുടെ തലേദിവസം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വളരെ പ്രതിഫലദായകമായി കണക്കാക്കപ്പെടുന്നു. ബ്രാഹ്‌മണര്‍ക്ക് ഭക്ഷണവും വസ്ത്രവും പണവും ദാനം നല്‍കണം. വ്രതമെടുക്കുന്നവര്‍ രാത്രി ഉറങ്ങാന്‍ പാടില്ല. മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതിനായി മുഴുവന്‍ സമയവും മന്ത്രങ്ങള്‍ ചൊല്ലണം. യോഗിനി ഏകാദശി വ്രതം നോല്‍ക്കുന്നയാള്‍ അവരുടെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും പാപങ്ങളില്‍ നിന്ന് മുക്തനാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

English summary

Yogini Ekadashi 2022 Vrat Date, Shubh Muhurat, Parana Time and Significance in Malayalam

Yogini Ekadashi is observed on the Shukla paksha Ekadashi. Read on to know the date, time, puja muhurat and vrat katha of Yogini ekadashi.
Story first published: Tuesday, June 21, 2022, 14:04 [IST]
X
Desktop Bottom Promotion