Latest Updates
-
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി
പാപമോചനവും രോഗശാന്തിയും; ജൂലൈ 5ന് വ്രതമെടുത്താല്‍ ഫലം നിശ്ചയം
നിങ്ങളുടെ പാപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം വേണോ? ജീവിതത്തില്‍ ആരോഗ്യത്തോടെയിരുന്ന് സന്തോഷവും സമൃദ്ധിയും അനുഭവിക്കണോ? എങ്കില്‍ ജൂലൈ 5നായി നിങ്ങള്‍ കാത്തിരിക്കൂ. ഈ ദിവസത്തെ പ്രത്യേക വ്രതാനുഷ്ഠാനം നിങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ നേട്ടങ്ങളെല്ലാം നല്‍കുന്നതായിരിക്കും. അന്നാണ് യോഗിനി ഏകാദശി. ഈ ദിവസം വ്രതമെടുക്കുന്നവര്‍ക്ക് ഭഗവാന് മഹാവിഷ്ണുവിന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ഏകാദശി ഉപവസിക്കുന്ന വ്യക്തി എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കപ്പെടുന്നു. ഏതെങ്കിലും ശാപത്തിന്റെ ദോഷഫലങ്ങള്‍ ഇല്ലാതാക്കാനും ശരീരത്തിലെ എല്ലാ രോഗങ്ങളെയും ശമിപ്പിക്കാനും നിങ്ങളെ ആരോഗ്യവാനും സുന്ദരനുമാക്കാനും ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സാധിക്കും. എല്ലാ ഏകാദശി ഉപവാസങ്ങളിലും ഏറ്റവും പ്രധാനമായി യോഗിനി ഏകാദശിയെ കണക്കാക്കുന്നു. യോഗിനി ഏകാദശി എന്താണെന്നും വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെയെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് യോഗിനി ഏകാദശി
ഈ ദിവസം ആളുകള്‍ ഉപവസിക്കുകയും വിഷ്ണുവിന്റെ അനുഗ്രഹം തേടാന്‍ പൂജ നടത്തുകയും ചെയ്യുന്നു. സാധാരണയായി, ഒരു മാസത്തില്‍ രണ്ട് ഏകാദശിയുണ്ട്. നിര്‍ജല ഏകാദശിക്ക് ശേഷവും ദേവശ്യാനി ഏകാദശിക്ക് മുമ്പും വരുന്ന ഏകാദശി യോഗിനി ഏകാദശി എന്നറിയപ്പെടുന്നു. ഉത്തരേന്ത്യന്‍ കലണ്ടര്‍ അനുസരിച്ച് ആഷാഢ മാസത്തിലെ കൃഷ്ണ പക്ഷത്തിലും ദക്ഷിണേന്ത്യന്‍ കലണ്ടര്‍ അനുസരിച്ച് ജ്യേഷ്ഠ മാസത്തിലെ കൃഷ്ണ പക്ഷത്തിലും യോഗിനി ഏകാദശി ആഘോഷിക്കുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, ഇത് ജൂണ്‍ അല്ലെങ്കില്‍ ജൂലൈ മാസങ്ങളിലാണ് വരുന്നത്. വിവിധ രോഗങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഭക്തരെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഏകാദശികളിലൊന്നാണ് യോഗിനി ഏകാദശി.

യോഗിനി ഏകാദശി 2021
ഈ വര്‍ഷം, യോഗിനി ഏകാദശി 2021 ജൂലൈ 5 തിങ്കളാഴ്ചയാണ് വരുന്നത്. ഈ ദിവസം ആളുകള്‍ ഉപവസിക്കുകയും വിഷ്ണുവിന്റെ അനുഗ്രഹം തേടാന്‍ പൂജ നടത്തുകയും ചെയ്യുന്നു. ഏകാദശി തിതി 2021 ജൂലൈ 04 ന് 19:55 ന് ആരംഭിച്ച് 2021 ജൂലൈ 05 ന് 22:30 ന് അവസാനിക്കുന്നു. ഉറച്ച അര്‍പ്പണബോധത്തോടെയും ഭക്തിയോടെയും ഈ ദിവസം ഭക്തര്‍ വ്രതം നോറ്റാല്‍ ഫലം സുനിശ്ചിതമാണ്.

യോഗിനി ഏകാദശിയുടെ പ്രാധാന്യം
യോഗിനി ഏകാദശിയില്‍ വിഷ്ണുവിന്റെ അവതാരമായ നാരായണനെ ആരാധിക്കുന്നു. യോഗിനി ഏകാദശി വ്രതം ആചരിക്കുന്നത് തങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൈവരുമെന്ന് വിഷ്ണുഭക്തര് വിശ്വസിക്കുന്നു. ഈ വ്രതം നോല്‍ക്കുന്ന ആളുകള്‍ ദശാമി രാത്രിയില്‍ സൂര്യാസ്തമയത്തിന് മുമ്പ് ലളിതമായ സാത്വിക ഭക്ഷണം കഴിക്കണം. അടുത്ത ദിവസം, കുളിച്ച ശേഷം ഭക്തര്‍ ഉപവാസം നോല്ക്കണം. ഭഗവാന് വിഷ്ണുവിനെയും വീട്ടുദേവതയെയും ഏകാദശിയില്‍ ആരാധിക്കുന്നു. ആരതി ചെയ്ത് പൂജ സമാപിക്കുന്നതിനുമുമ്പ് ഭക്തര്‍ യോഗിനി ഏകാദശിയുടെ കഥ പാരായണം ചെയ്യണം. ഈ ദിവസം പലരും ആല് മരത്തെയും ആരാധിക്കുന്നു. വിഷ്ണു മന്ത്രം അല്ലെങ്കില്‍ വിഷ്ണു സഹസ്രനാമം പാരായണം ചെയ്യുന്നത് യോഗിനി ഏകാദശിയില്‍ പ്രധാനമാണ്.

യോഗിനി ഏകാദശിക്ക് പിന്നിലെ കഥ
സമ്പത്തിന്റെ ദേവനായ കുബേരന് കടുത്ത ശിവഭക്തനായിരുന്നു. പരമേശ്വരന് പുഷ്പങ്ങള്‍ അര്‍പ്പിച്ച് ദിവസവും അദ്ദേഹം ദൈവത്തെ ആരാധിക്കുമായിരുന്നു. അദ്ദേഹത്തിന് ഹേമന് എന്ന ഒരു തോട്ടക്കാരന് ഉണ്ടായിരുന്നു. അയാള്‍ മാനസസരോവറില്‍ നിന്ന് സ്ഥിരമായി പൂക്കള്‍ കൊണ്ടുവന്നുനല്കും. എന്നാല്‍ ഒരുദിവസം തന്റെ സുന്ദരിയായ ഭാര്യയോടൊപ്പം സമയം ചെലവഴിക്കുന്ന തിരക്കിലായതിനാല്‍ കുബേരന് പൂക്കള്‍ നല്കാന് ഹേമന് മറന്നുപോയി. ഇതില്‍ കുപിതനായ കുബേരന് ഹേമനെ കുഷ്ഠരോഗിയാകട്ടെ എന്ന് ശപിക്കുകയും ഭാര്യയില്‍ നിന്ന് അകന്നു നില്ക്കാന് കല്പിക്കുകയും ചെയ്തു. കൊട്ടാരത്തിന് വെളിയിലായ ഹേമന് വര്‍ഷങ്ങളോളം കാട്ടില്‍ അലഞ്ഞുനടന്ന ശേഷം, മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ ആശ്രമം കണ്ടു. ഹേമന്റെ കഥ കേട്ട ശേഷം യോഗിനി ഏകാദശി വ്രതം ആചരിക്കാന്‍ മാര്ക്കണ്ഡേയന് ഉപദേശിച്ചു. ഹേമന് പൂര്‍ണ്ണ ഭക്തിയോടെ നോമ്പനുഷ്ഠിക്കുകയും ഭഗവാന് വിഷ്ണുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. തല്‍ഫലമായി, അവന്റെ എല്ലാ പാപങ്ങളും മഹാവിഷ്ണു സുഖപ്പെടുത്തി. രോഗത്തില്‍ നിന്നും മുക്തനായ അദ്ദേഹം വീണ്ടും തന്റെ പ്രിയതമയുമായി കാലം കഴിച്ചുകൂട്ടി.

യോഗിനി ഏകാദശി വ്രതം എടുക്കേണ്ട വിധം
യോഗിനി ഏകാദശി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. നെയ്യ് അല്ലെങ്കില്‍ എള്ള് എണ്ണ ഉപയോഗിച്ച് ഒരു വിളക്ക് കത്തിക്കുക. അതിനുശേഷം, പൂജ ആരംഭിക്കുക, വിഷ്ണുവിനോട് പ്രാര്‍ത്ഥിക്കുക, അനുഗ്രഹം തേടുക. വിഷ്ണുവിന് വെള്ളം, പുഷ്പങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, വിളക്ക്, ധൂപവര്‍ഗ്ഗം, നൈവേദ്യം (ഏതെങ്കിലും പഴം അല്ലെങ്കില്‍ വേവിച്ച ഭക്ഷണം) എന്നിവ അര്‍പ്പിച്ച് 'ഓം നമോ ഭാഗവത വാസുദേവായ' എന്ന് ചൊല്ലുക. വ്രതം പൂര്‍ത്തിയാക്കാന്‍ യോഗിനി ഏകാദശിയുടെ കഥ ചൊല്ലേണ്ടത് അത്യാവശ്യമാണ്. തുടര്‍ന്ന് ആരതി നടത്തുകയും പ്രസാദം എല്ലാവര്ക്കും നല്‍കുകയും ചെയ്യുക.

യോഗിനി ഏകാദശി വ്രതം എടുക്കേണ്ട വിധം
യോഗിനി ഏകാദശിയുടെ തലേദിവസം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വളരെ പ്രതിഫലദായകമായി കണക്കാക്കപ്പെടുന്നു. ബ്രാഹ്മണര്‍ക്ക് ഭക്ഷണവും വസ്ത്രവും പണവും ദാനം നല്‍കണം. വ്രതമെടുക്കുന്നവര്‍ രാത്രി ഉറങ്ങാന്‍ പാടില്ല. മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതിനായി മുഴുവന്‍ സമയവും മന്ത്രങ്ങള്‍ ചൊല്ലണം. യോഗിനി ഏകാദശി വ്രതം നോല്‍ക്കുന്നയാള്‍ അവരുടെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും പാപങ്ങളില്‍ നിന്ന് മുക്തനാകുമെന്ന് വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications