പ്രണയം, കുടുംബം, കരിയര്‍, സാമ്പത്തികം എങ്ങും ഉത്തമഫലമുള്ള ഭാഗ്യ നക്ഷത്രം

പുതുവര്‍ഷത്തിലേക്ക് കടക്കുന്നതിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ പുതുവര്‍ഫലത്തെക്കുറിച്ചും എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ചും പലരും പദ്ധതി തയ്യാറാക്കിയിട്ടുണ്ടാവും. ജ്യോതിഷപരമായും ഇത്തരത്തില്‍ ചില പദ്ധതികള്‍ ഉണ്ട്, നമ്മുടെ ജന്മനക്ഷത്രവും ജന്മരാശിയും അനുസരിച്ചാണ് അതില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നത്. 27 നക്ഷത്രക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ വര്‍ഷം ഉണ്ടാവുന്നുണ്ട്. ഇതില്‍ നേട്ടങ്ങളുള്ള നക്ഷത്രക്കാരും അതല്ല കോട്ടങ്ങള്‍ ഉള്ള നക്ഷത്രക്കാരും അത് രണ്ടുമല്ലാതെ സമ്മിശ്രഫലം ഉണ്ടാവുന്ന നക്ഷത്രക്കാരും ഉണ്ട്.

 Vishakha Nakshatra 2023 Predictions

എന്നാല്‍ ഇന്നത്തെ ലേഖനത്തില്‍ വിശാഖം നക്ഷത്രത്തെക്കുറിച്ചാണ് പറയുന്നത്. വിശാഖം നക്ഷത്രക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ്. പുതുവര്‍ഷത്തില്‍ വിശാഖം നക്ഷത്രക്കാരുടെ കരിയര്‍, സാമ്പത്തികം, കുടുംബം, പ്രണയം എന്നീ ഫലങ്ങള്‍ എപ്രകാരമെന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

പൊതു സവിശേഷതകള്‍

പൊതു സവിശേഷതകള്‍

വളരെയധികം പോസിറ്റീവ് ഗുണങ്ങളുള്ള നക്ഷത്രക്കാരാണ് വിശാഖം നക്ഷത്രക്കാര്‍. സത് സ്വഭാവികളും, ബുദ്ധിസാമര്‍ത്ഥ്യമുള്ളവരും സദാചാര നിഷ്ഠയോടെ കാര്യങ്ങള്‍ ചെയ്യുന്നവരും ആയിരിക്കും വിശാഖം നക്ഷത്രക്കാര്‍. ഏത് എതിര്‍പ്പിനേയും അവഗണിച്ച് കൊണ്ട് മുന്നോട്ട് പോവാന്‍ തന്റേടമുള്ള നക്ഷത്രക്കാരായിലിക്കും. എന്നാല്‍ ഇവര്‍ക്ക് പലപ്പോഴും സ്വന്തം കുടുംബത്തിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കില്ല എന്നത് മാത്രമാണ് പ്രയാസകരമായ കാര്യം. അഭിമാനക്ഷതമേറ്റാല്‍ അതിനെതിരേ കഠിനമായി പ്രയത്‌നിക്കുന്നവരും അതില്‍ നിന്ന് പുറത്ത് വരാന്‍ നിരന്തരം ശ്രമിക്കുന്നവരുമായിരിക്കും. സ്വന്തം അഭിപ്രായങ്ങളില്‍ ഇവര്‍ ഉറച്ച് നില്‍ക്കുന്നു.

സമ്പൂര്‍ണ്ണ വിശകലനം

സമ്പൂര്‍ണ്ണ വിശകലനം

നക്ഷത്ര ചിഹ്നങ്ങളില്‍ പതിനാറാം നക്ഷത്രമാണ് വിശാഖം. വ്യാഴമാണ് വിശാഖം നക്ഷത്രത്തെ ഭരിക്കുന്നത്. ലക്ഷ്യം നിറവേറ്റുന്നതിന് വേണ്ടി എത്ര കഠിനാധ്വാനം ചെയ്യുന്നതിനും മടിയില്ലാത്തതിനാല്‍ ലക്ഷ്യത്തിന്റെ നക്ഷത്രം എന്നും ഇതിനെ വിളിക്കുന്നു. നക്ഷത്രത്തിന്റെ ഭരിക്കുന്ന ദേവന്‍ അഗ്‌നിദേവനായ ഇന്ദ്രാഗ്‌നിയാണ്. അതുകൊണ്ട് തന്നെ എടുത്ത തീരുമാനങ്ങളില്‍ അണുവിട ചലിക്കാതെ ഉറച്ച് നില്‍ക്കുന്ന നക്ഷത്രക്കാരാണ് വിശാഖം നക്ഷത്രം. ഒരിക്കലും രണ്ടാമതൊരു ചന്തയുടെ ആവശ്യം ഈ നക്ഷത്രക്കാര്‍ക്കില്ല.

കരിയര്‍

കരിയര്‍

വിശാഖം നക്ഷത്രക്കാര്‍ക്ക് 2023-ല്‍ അവരുടെ കരിയറില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. അതിന്റെ ഫലമായി പുതിയ ആശയങ്ങള്‍ കൊണ്ട് വരുന്നതിനും അത് പരീക്ഷിക്കുന്നതിനും അതില്‍ വിജയിക്കുന്നതിനും സാധ്യത കാണുന്നു. ഈ വര്‍ഷത്തിന്റെ ആദ്യത്തെ പകുതിയില്‍ ഏത് തടസ്സത്തേയും ഇവര്‍ക്ക് നിസ്സാരമായി ഇല്ലാതാക്കാം. ഈ വര്‍ഷം പുരോഗമിക്കുമ്പോള്‍ കരിയറില്‍ മികച്ച പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നു. നിങ്ങള്‍ ബിസിനസ് ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ഈ വര്‍ഷത്തിന്റെ പകുതിയോടെ ഇവര്‍ക്ക് നേട്ടങ്ങളും ലാഭങ്ങളും ഉണ്ടാവുന്നു. അപ്രതീക്ഷിതമായുണ്ടാവുന്ന ലാഭമായിരിക്കും ഇതെന്നത് നിങ്ങള്‍ക്ക് ഇരട്ടി സന്തോഷം വര്‍ദ്ധിപ്പിക്കുന്നു. ബിസിനസിന്റെ അടിത്തറ ഉറപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ഗ്രഹങ്ങളുടെ യോജിപ്പും ഫലം നല്‍കുന്നു. കരിയറിലും ബിസിനസിലും ഇവര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷം കൂടിയാണ് 2023.

ധനകാര്യം

ധനകാര്യം

വിശാഖം നക്ഷത്രക്കാര്‍ക്ക് ധനപരമായി പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും 2023-ല്‍ ഉണ്ടാവുന്നു. ഇത് കൂടാതെ നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും ഇല്ലാതാവുകയും ചെയ്യുന്നു. ജീവിതത്തില്‍ ഒരു തരത്തിലും പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വിഷമിക്കാതിരിക്കുന്ന ഒരു വര്‍ഷമായിരിക്കും 2023. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും, പ്രത്യേകിച്ച് 2023 ജൂലൈ പകുതിക്ക് ശേഷം സാമ്പത്തിക സ്ഥിതി തൃപ്തികരമായി മാറുന്നു. ലോണ്‍, കടം എന്നിവ പൂര്‍ണമായും തീര്‍ക്കുന്നതിനും ബിസിനസില്‍ ലാഭം ലഭിക്കുന്നതിനും സാധിക്കുന്നു. കൂടാതെ ഐശ്വര്യം നിങ്ങളുടെ ജീവിതത്തില്‍ നിലനില്‍ക്കുന്നു. എല്ലാ കുടിശ്ശികകളും തീര്‍ക്കുന്നതിനും നല്ല അവസരങ്ങള്‍ വരുന്നതിനും സാധിക്കുന്നു. ഈ വര്‍ഷാവസാനത്തോടെ നിങ്ങളുടെ സാമ്പത്തിക ശക്തി പിന്നെയും വര്‍ദ്ധിക്കുന്നു. മൊത്തത്തില്‍ അനുകൂല ഫലങ്ങള്‍ ധാരാളം നല്‍കുന്ന ഒരു വര്‍ഷ്മായിരിക്കും 203.

ബന്ധം

ബന്ധം

കുടുംബത്തിന്റെ കാര്യത്തില്‍ വിശാഖം നക്ഷത്രക്കാര്‍ക്ക്ക നിരവധി അനുകൂലഫലങ്ങള്‍ ഉണ്ടായിരിക്കും. ഈ വര്‍ഷം നിങ്ങളുടെ പ്രണയവും കുടുംബവും എല്ലാം നിങ്ങളില്‍ അനുകൂല ഫലങ്ങള്‍ നല്‍കുന്നു. 2023 ഏപ്രില്‍ പകുതി വരെയുള്ള സമയം നിങ്ങള്‍ക്ക് ഏത് സാഹചര്യത്തേയും കൈകാര്യം ചെയ്യുന്നതിനും അതില്‍ വിജയിക്കുകയും ചെയ്യുന്നു. കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ലഭിക്കുന്ന സമയം കുറവാണെങ്കിലും ഒരിക്കലും നിങ്ങള്‍ക്ക് അതില്‍ ദു:ഖിക്കേണ്ടി വരില്ല. കാരണം ഏത് സാഹചര്യത്തിലും കുടുംബത്തിന്റെ പിന്തുണ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ ഏത് പ്രശ്‌നത്തേയും നമുക്ക് പ്രതിരോധിക്കുന്നതിനും അതില്‍ ആത്മവിശ്വാസത്തോട തീരുമാനം എടുക്കുന്നതിനും സാധിക്കുന്നു.

ആരോഗ്യം

ആരോഗ്യം

2023-ല്‍ വിശാഖം നക്ഷത്രക്കാര്‍ക്ക് ആരോഗ്യം എപ്രകാരം ആയിരിക്കും എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും ഈ നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും. കായികക്ഷമത വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമായിരിക്കും. ജീവിത ശൈലിയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ശക്തിയിലും കരുത്തിലും നിങ്ങള്‍ മുന്നിലായിരിക്കും. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും രണ്ടാമതൊന്ന് ചിന്തിക്കാതെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങളുണ്ടെങ്കില്‍ പെട്ടെന്ന് അതിന് പരിഹാരം കാണുന്നതിനും വൈദ്യസഹായം തേടുന്നതിനും ശ്രദ്ധിക്കണം. കാരണം ഏത് അസുഖത്തേയും ഗുരുതരമാക്കുന്നതിനുള്ള ഒരു സാധ്യതയുണ്ട്. അതുകൊണ്ട് രോഗം വന്നാല്‍ ഒട്ടും താമസിക്കാതെ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്. 2023 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ നിങ്ങളുടെ ആരോഗ്യം അല്‍പം പ്രയാസപ്പെടേണ്ടതായി വന്നേക്കാം. എന്നാല്‍ അതിന് ശേഷമുള്ള സമയങ്ങളിലെല്ലാം തന്നെ ആരോഗ്യം മികച്ചതായിരിക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion