Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
2023-ല്‍ വിദ്യാഭ്യാസം, സമ്പത്ത്, ജോലി: സൗഭാഗ്യങ്ങളുടെ വിളനിലം ഈ നക്ഷത്രം
ഉത്രാടം നക്ഷത്രത്തിന്റെ 2023-ലെ വര്‍ഷഫലത്തെക്കുറിച്ച് നമുക്ക് ചില പൊതുവായ കാര്യങ്ങള്‍ മനസ്സിലാക്കാം. ആരോഗ്യവും, സാമ്പത്തികവും, വിവാഹവും കരിയറും ബിസിനസും എല്ലാ മേഖലയിലും എന്തൊക്കെ മാറ്റങ്ങളാണ് 2023 പുതുവര്‍ഷത്തില്‍ ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. ഉത്രാടം നക്ഷത്രത്തെ ഭരിക്കുന്നത് സൂര്യനാണ്. ഇവര്‍ക്ക് സുഖകരവും ആഢംബര പൂര്‍ണവുമായ ഒരു ജീവിതമായിരിക്കും ഉണ്ടാവുന്നത്. ഉത്രാടം നക്ഷത്രക്കാര്‍ക്ക് നിരവധി ശാരീരിക പ്രത്യേകതകള്‍ ഉണ്ട്. ഇവര്‍ വളരെയധികം സൗന്ദര്യ ബോധമുള്ളവരായിരിക്കും. മാത്രമല്ല വളരെയധികം ആകര്‍ഷണത്വം ഇവരിലുണ്ടായിരിക്കും.

ശാരീരിക പ്രത്യേകതകള്‍ കൂടാതെ ചില സ്വഭാവ സവിശേഷതകളും ഇവരെക്കുറിച്ച് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഈ നക്ഷത്രക്കാര്‍ പൊതുവേ എളിമയുള്ളവരും മൃദുവായ സമീപനം സ്വീകരിക്കുന്നവരും ആയിരിക്കും. ഏത് കാര്യവും ആത്മാര്‍ത്ഥതയോടെ ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ ശ്രമിക്കും. ഉത്തരവാദിത്വത്തോടെ മാത്രമേ എന്തിനേയും സമീപിക്കൂ. സത്യസന്ധമായി എല്ലാ കാര്യങ്ങളും ഇവര്‍ ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടവരായിരിക്കും. ഉത്രാടം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് എന്തൊക്കെയാണ് 2023-ല്‍ കാത്തു വെച്ചിരിക്കുന്നത് എന്ന് നോക്കാം.

പൊതുസ്വഭാവം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് പൊതുവായി ചില സ്വഭാവ സവിശേഷതകള്‍ ഉണ്ട്. ഈ നക്ഷത്രത്തിലെ പുരുഷന്മാര്‍ക്ക് ജീവിതത്തില്‍ എപ്പോഴും സന്തോഷം നിലനില്‍ക്കും. ഇവര്‍ വളരെയധികം കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും. മാത്രമല്ല തൊഴിലിന്റെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ ആര്‍ക്കും സാധിക്കുകയില്ല. സ്ത്രീകളും അവരുടെ ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നു. ക്ഷമാശീലം ഇവര്‍ക്കുണ്ട്. ഇവരോട് ആരെങ്കിലും മോശം രീതിയില്‍ പെരുമാറിയാല്‍ പോലും ഇവര്‍ തിരിച്ച് അതേ നാണയത്തില്‍ പെരുമാറുകയില്ല. ക്ഷമയാണ് ഇവരുടെ ഏറ്റവും വലിയ ആയുധം. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് വേണ്ടി ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും.

കരിയര്‍
കരിയര്‍ മാറ്റങ്ങള്‍ 2023-ല്‍ ഉത്രാടം നക്ഷത്രക്കാര്‍ക്ക് എപ്രകാരമാണെന്ന് നമുക്ക് നോക്കാം. ഇവര്‍ക്ക് ബിസിനസില്‍ വളരെ വലിയ അവസരങ്ങള്‍ ലഭിക്കുന്നു. മാത്രമല്ല അതിന് വഴിയില്‍ തടസ്സമായി നില്‍ക്കുന്നതിനെ എല്ലാം ചെറുക്കാന്‍ തക്ക ശക്തി ഉത്രാടം നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. പലപ്പോഴും ഈ വര്‍ഷം ഇവര്‍ക്കൊരു പരീക്ഷണ വര്‍ഷം കൂടിയാണ്. 2023-ഏപ്രില്‍ മുതല്‍ ഇവരുടെ സ്ഥിതി മെച്ചപ്പെടുന്നു. വര്‍ദ്ധിച്ച് വരുന്ന ഉത്തരവാദിത്വങ്ങള്‍ എല്ലാം കൃത്യമായി ഏറ്റെടുത്ത് ചെയ്യാന്‍ സാധിക്കുന്നു. എങ്കിലും ചെറിയ ഉത്കണ്ഠ ഇവരെ ബാധിച്ചേക്കാം. കരിയറില്‍ ഇവര്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അടുത്ത വര്‍ഷം മികച്ച ഡീലുകള്‍ ലഭിച്ചേക്കാം. അതിന്റെ ഫലമായി സാമ്പത്തിക നേട്ടവും ഇവര്‍ക്കുണ്ടായേക്കാം.

സാമ്പത്തികം
സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഈ വര്‍ഷം മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നു. ഇത് നിങ്ങളെ വളര്‍ച്ചയിലേക്ക് നയിക്കും. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന തരത്തിലുള്ള സാമ്പത്തിക വളര്‍ച്ച നിങ്ങളിലുണ്ടാവുന്നു. ഏപ്രില്‍ പകുതി മുതല്‍ നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എല്ലാം മാറുകയും ജീവിതത്തില്‍ ഐശ്വര്യം നിറയുകയും ചെയ്യുന്നു. പരിഹരിക്കാന്‍ സാധിക്കാത്ത സാമ്പത്തിക വിഷയങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിനും അതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. 2023- ആണ് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം വികസനങ്ങള്‍ കൊണ്ട് വരുന്ന ഒരു വര്‍ഷം. കടം കൊടുക്കുമ്പോള്‍ അല്‍പം സൂക്ഷിക്കണം. അത് അര്‍ഹതപ്പെട്ട കൈകളില്‍ ആയിരിക്കില്ല എത്തുന്നത്. സാമ്പത്തിക ബജറ്റ് താളം തെറ്റാതെ മുന്നോട്ട് പോവുന്നതിന് ചെറിയ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നു.

ബന്ധം
വിവാഹത്തിന്റ കാര്യത്തില്‍ ഇവര്‍ക്ക് നല്ല അനുകൂല തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. പ്രണയിക്കുന്നവര്‍ക്കും അവരുടെ ബന്ധം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയ ജീവിതം പൂത്തുലയുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യം സ്വന്തം കുടുംബ ജീവിതത്തില്‍ മറ്റുള്ളവരെ ഉള്‍പ്പെടുത്തരുത് എന്നതാണ്. കാരണം അത് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. പങ്കാളിയോടൊപ്പം പ്രണയ നിമിഷങ്ങള്‍ ആസ്വദിക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം നിറയുന്ന ഒരു വര്‍ഷം തന്നെയായിരിക്കും 2023. ഏപ്രില്‍ പകുതിയോടെ പല പ്രശ്‌നങ്ങളും ഇല്ലാതാവുകയും ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുതയും ചെയ്യുന്നു.

ആരോഗ്യം
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണോ 2023 എന്നത് പലര്‍ക്കും സംശയം കാണും. ഇവര്‍ക്ക് ഗ്രഹങ്ങളില്‍ നിന്ന് നല്ല പിന്തുണ ലഭിക്കുന്ന ഒരു സമയമായത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നില്ല. ചെറിയ പ്രതിസന്ധി ഉണ്ടാവുകയാണെങ്കില്‍ തന്നെ അത് ഏപ്രില്‍ , ജൂണ്‍ മാസങ്ങളില്‍ മാത്രമായിരിക്കും. മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അതിന്റെ ഫലമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ വളരെ കൂടുതലായിരിക്കും. വര്‍ഷാവസാനത്തോട് അടുക്കുമ്പോള്‍ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നില്ല. എങ്കിലും അശ്രദ്ധയോടെ നിങ്ങള്‍ ഒരിക്കലും മുന്നോട്ട് പോവരുത് എന്നത് ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











