Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
27 നക്ഷത്രങ്ങളില്‍ മഹാവിഷ്ണുവിന്റെ അനുഗ്രഹം കൂടെയുള്ള നക്ഷത്രം
പുതുവര്‍ഷഫലം ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ്. നിങ്ങളുടെ ഈ വര്‍ഷത്തെ ഓരോ നക്ഷത്രഫലത്തെക്കുറിച്ചും വായിച്ചു. ഇന്ന് തിരുവോണം നക്ഷത്രത്തിന്റെ ഫലത്തെക്കുറിച്ചാണ് പറയുന്നത്. ഈ നക്ഷത്രപ്രകാരം 2023-ല്‍ എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ നിങ്ങളിലുണ്ടാവുന്ന അനുകൂല പ്രതികൂല ഫലങ്ങള്‍ എന്തൊക്കെ എന്നതിനെക്കുറിച്ച് കൃത്യമായി വായിക്കാം.

27 നക്ഷത്രങ്ങളില്‍ 22-ാമത്തെ നക്ഷത്രമാണ് തിരുവോണ നക്ഷത്രം. ഇതിനെ ശ്രാവണ നക്ഷത്രം എന്നും പറയുന്നു. മഹാവിഷ്ണുവാണ് ഈ നക്ഷത്രത്തിന്റെ അധിപന്. അതുകൊണ്ട് തന്നെ ഈ നക്ഷത്രക്കാര്‍ക്ക് എപ്പോഴും മഹാവിഷ്ണുവിന്റെ അനുഗ്രഹം കൂടെയുണ്ടാവും. കരിയര്‍, സാമ്പത്തികം, ബന്ധം, ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കി തിരുവോണം നക്ഷത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നമുക്ക് വായിക്കാം.

കരിയര്‍
തിരുവോണം നക്ഷത്രക്കാര്‍ക്ക് കരിയര്‍ അനുസരിച്ച് എന്തൊക്കെ മാറ്റങ്ങളാണ് 2023 കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇവര്‍ എപ്പോഴും ക്രിയേറ്റീവ് ആയി ചിന്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ ഏത് കാര്യത്തിലും ക്രിയേറ്റീവ് ആശയങ്ങള്‍ കൂടെ ചേര്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നു. കൃത്യമായി മറ്റുള്ളവരോട് ആശയവിനിമയം നടത്താനും അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിനും സാധിക്കുന്ന ഒരു വര്‍ഷമാണ് 2023. കൂടാതെ, 2023 മെയ് മുതല്‍ നിങ്ങളുടെ നടന്നുകൊണ്ടിരിക്കുന്ന പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ പിന്തുണ ലഭിച്ചേക്കാം. ഇത് നിങ്ങള്‍ക്ക് കരിയറില്‍ കൂടുതല്‍ ശക്തി പകരുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ബിസിനസില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്ന ഒരു വര്‍ഷമാണ് 2023. ഈ സമയം ബിസിനസില്‍ പുരോഗതി ഉണ്ടാവുന്നു. നിങ്ങളുടെ ബിസിനസ് മറ്റൊരാളെ നിയന്ത്രിക്കാന്‍ ഏല്‍പ്പിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. സസാമ്പത്തിക പ്രതിസന്ധികളും അത് വഴി നിങ്ങള്‍ക്കുണ്ടാവാം

ധനകാര്യം
സാമ്പത്തിക കാര്യങ്ങളില്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. പലപ്പോഴും ജീവിതത്തില്‍ ചെറിയ നിക്ഷേപത്തിലൂടെ വലിയ ലാഭം നേടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക ക്ഷേമം വരുകയും ജീവിതത്തില്‍ സാമ്പത്തിക സ്ഥിരത ഉണ്ടാവുകയും ചെയ്യുന്നു. കൂടുതല്‍ ലാഭത്തിന് വേണ്ടി നിങ്ങള്‍ പ്രയത്നിക്കുന്നു. അതില്‍ പോസിറ്റീവ് ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ചെറിയ നിക്ഷേപങ്ങള്‍ നടത്തുന്നത് തന്നെയാണ് എപ്പോഴും ലാഭം. കാരണം ഇത് നിങ്ങളില്‍ മികച്ച അവസരങ്ങള്‍ നിക്ഷേപത്തിന് വേണ്ടി ഉണ്ടാക്കിയെടുക്കുന്നു. എന്നാല്‍ ഊഹക്കച്ചവടത്തില്‍ നിന്ന് മാറി നില്‍ക്കണം. ഇത് ചിലപ്പോള്‍ പ്രതീക്ഷിക്കാത്ത നഷ്ടം നിങ്ങള്‍ക്ക് തരുന്നതിനുള്ള സാധ്യതയുണ്ട്. അതിലൂടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാം. ഇത് ഭാവിയില്‍ നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അനുകൂല സാഹചര്യം നിങ്ങള്‍ക്കുണ്ടാവാം എങ്കിലും പണം ചിലവാക്കുമ്പോള്‍ അല്പം ശ്രദ്ധ വേണം. പൊതുവേ മികച്ച ഫലങ്ങള്‍ നല്കുന്ന ഒരു വര്‍ഷം തന്നെയായിരിക്കും.

ബന്ധം
നിങ്ങളുടെ വ്യക്തിജീവിതത്തിലും ബന്ധത്തിലും നിലവിലുള്ള ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ വര്‍ഷം നിങ്ങളെ സഹായിക്കുന്നു. കാരണം തിരുവോണം നക്ഷത്രക്കാരില്‍ ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത ബന്ധങ്ങളുടെ കാര്യത്തില്‍ കാണുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ വര്‍ഷം തുടക്കത്തില്‍ സാധിക്കുന്നു. പ്രിയപ്പെട്ടവരുമായുള്ള അടുപ്പം വര്‍ദ്ധിക്കുന്നു. പങ്കാളികള്‍ക്കിടയില്‍ പരസ്പര ധാരണയും സ്നേഹവും നിലനില്ക്കും. പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാം. പ്രണയിക്കുന്നവര്‍ക്ക് അതിന് അനുകൂല സാഹചര്യമാണ് 2023 നല്‍കുന്നത്. പ്രണയം വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും കുടുംബ ജീവിതത്തില്‍ ചെറിയ പൊട്ടലും ചീറ്റലും ഉണ്ടായേക്കാം. നിങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്നങ്ങളെ നിഷ്പ്രയാസം ഇല്ലാതാക്കാം. ഈ വര്‍ഷത്തിന്റെ അവസാന ഭാഗം സ്നേഹം, പ്രണയം, അടുപ്പം എന്നിവയാല്‍ നിറയുന്ന ഒരു വര്മാവാന് സാധ്യത കാണുന്നു.

ആരോഗ്യം
ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു വര്‍ഷമാണ് 2023. ഒരിക്കലും ജീവിതത്തില്‍ നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നത്തിന്റെ പേരില്‍ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നില്ല. ഫിറ്റ്നസിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അമിതവണ്ണം, കുടവയര്‍ പോലെ ആത്മവിശ്വാസം കുറക്കുന്ന പ്രശ്ങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ വ്യായാമം പലപ്പോഴും മറ്റുള്ളവര്‍ക്കും കൂടി മാതൃകയാവുന്നു. വര്‍ഷം പുരോഗമിക്കുമ്പോള്‍, നിങ്ങള്‍ക്ക് പുതുമയും ഊര്‍ജ്ജസ്വലതയും അനുഭവപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളെ അലട്ടുന്ന യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുകയില്ല. അത് മാത്രമല്ല മാനസികാരോഗ്യവും വര്‍ദ്ധിക്കുന്നു. എങ്കിലും മാനസികമായി ഒന്നു കൂടി ശക്തരാവുന്നതിന് വേണ്ടി ക്രിയേറ്റീവ് ആയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഏര്‍പ്പെടാന്‍ സാധിക്കും കൂടാതെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications