2023-ന്റെ ഭാഗ്യ നക്ഷത്രം: ശുക്രന്റെ സ്വാധീനത്തില്‍ ഭാവി തെളിയും ജീവിതം മാറി മറിയും

Yearly Horoscope

2023-ലേക്ക് കടക്കുമ്പോള്‍ നാം വളരെയധികം ആശങ്കകള്‍ കൂടിയാണ് പങ്ക് വെക്കുന്നത്. കാരണം പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നത് തന്നെയായിരിക്കും. ഈ ലേഖനത്തില്‍ പൂരാടം നക്ഷത്രത്തിന്റെ സമ്പൂര്‍ണഫലത്തെക്കുറിച്ചാണ് പറയുന്നത്. 27 നക്ഷത്രക്കാരില്‍ 20-ാമത്തെ നക്ഷത്രമാണ് പൂരാടം നക്ഷത്രം. ഈ നക്ഷത്രത്തിന് ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നുണ്ട്. ഇതിലെ നാല് പാദങ്ങളും വരുന്നത് ധനുരാശിയുടെ കീഴിലാണ്. ഭരിക്കുന്ന ഗ്രഹം ശുക്രനാണ്. പൂരാടെ നക്ഷത്രക്കാര്‍ക്ക് 2023 എപ്രകാരം എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

പൂരാടം നക്ഷത്രക്കാര്‍ക്ക് ചില പൊതു സ്വഭാവ സവിശേഷതകള്‍ ഉണ്ട്. ഇവര്‍ വളരെ സര്‍ഗ്ഗാത്മകമായാണ് ഓരോ കാര്യത്തിലും ഇടപെടുന്നത്. ഇവര്‍ക്ക് ശുക്രരനാണ് ഇവരെ ഭരിക്കുന്നത് എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം സന്തോഷം നിലനില്‍ക്കുന്ന ഒരു വര്‍ഷം കൂടിയായിരിക്കും 2023. ശുക്രന്റെ സ്വാധീനത്തില്‍ ഇവര്‍ക്ക് ഭാഗ്യം, സ്‌നേഹം എന്നിവയെല്ലാം ഉണ്ടാവുന്നു. എപ്പോഴു മോശം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് അവര്‍ക്കറിയാം. ഏത് പ്രശ്‌നത്തേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് പൂരാടം നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു. ഇത് കൂടാതെ ജീവിതത്തില്‍ ഏത് സാഹചര്യത്തിലും മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു നക്ഷത്രം കൂടിയാണ് പൂരാടം. നമ്മള്‍ ചെയ്യുന്ന ജോലിയുടെ വേതനം കൃത്യമായി ലഭിക്കുന്നു. ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് അനുയോജ്യമായ ഫലം പൂരാടം നക്ഷത്രക്കാര്‍ക്ക് ലഭിക്കുന്നു.

കരിയര്‍

കരിയര്‍

പൂരാടം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം നിങ്ങളുടെ കരിയറിന്റെ പുരോഗതിക്ക് ചില നല്ല അവസരങ്ങള്‍ ലഭിക്കുന്ന ഒരു വര്‍ഷമാണ്. ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഗ്രഹങ്ങളുടെ അനുകൂലമായ സ്വാധീനം കാരണം ഏത് കാര്യത്തിലും ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ പുരോഗതിയിലേക്ക് കുതിക്കുന്ന ഒരു നക്ഷത്രമാണ് പൂരാടം നക്ഷത്രം എന്ന് 2023-ല്‍ നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഏപ്രില്‍ പകുതി മുതല്‍ നിങ്ങളുടെ കരിയറില്‍ അപ്രതീക്ഷിത വളര്‍ച്ചകള്‍ ഉണ്ടാവുന്നു. അതിന് വേണ്ടി നിങ്ങള്‍ ആ സമയം നല്ലതുപോലെ വിനിയോഗിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വര്‍ഷത്തിന്റെ അവസാനം നിങ്ങള്‍ക്ക് എന്ത് കാര്യത്തിനും ക്ഷമ കാണിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കൈയ്യിലുള്ളതെല്ലാം വിട്ടുപോവുന്നതിന് നിങ്ങള്‍ നിര്‍ബന്ധിതരാവുന്നു. കരിയര്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി നാം വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നു ഈ ഘട്ടത്തില്‍. പക്ഷേ ബിസിനസില്‍ നിങ്ങള്‍ക്ക് വിജയം നേടുന്നതിന് സാധിക്കുന്നു. അപ്രതീക്ഷിത ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.

സാമ്പത്തികം

സാമ്പത്തികം

സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് പുരോഗതിയും അനുകൂല ഫലവും ഉണ്ടാവുന്ന ഒരു വര്‍ഷമാണ് 2023. പണത്തിന്റെ കാര്യത്തില്‍ എപ്പോഴും ഏത് കാര്യത്തിനും വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടാവുന്നത് നിങ്ങളില്‍ മാറ്റം വരുത്തുന്നുണ്ട്. ചില പ്രതിബദ്ധതകള്‍ പക്ഷേ ചെറിയ രീതിയില്‍ സമ്മര്‍ദ്ദം കൊണ്ട് വന്നേക്കാം. പ്രത്യേകിച്ച് 2023 ജൂണ്‍ മാസത്തില്‍. അതുകൊണ്ട്‌സാമ്പത്തിക കാര്യങ്ങള്‍ ഈ സമയം കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ പെട്ടെന്ന് സാമ്പത്തിക സ്ഥിയില്‍ മാറ്റം വരുത്തുന്നതിന് വേണ്ടി വളഞ്ഞ വഴികള്‍ ആലോചിക്കരുത്. അത് നിങ്ങള്‍ക്ക് തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതുകൊണ്ട് ശ്രദ്ധിക്കണം. പക്ഷേ വളരെയധികം പരിശ്രമത്തിന് ശേഷം നിങ്ങള്‍ക്ക് ജീവിതത്തില്‍ സാമ്പത്തിക സ്ഥിരത ആര്‍ജ്ജിച്ചെടുക്കാന്‍ സാധിക്കും. ഓഹരി വിപണിയിലെ ഊഹക്കച്ചവടത്തിനും അപകടകരമായ സ്റ്റോക്ക് എക്‌സ്‌ചെഞ്ചിനും ഈ വര്‍ഷം അത്ര നല്ലതല്ല. നിക്ഷേപിക്കും മുന്‍പ് സാഹചര്യം മനസ്സിലാക്കണം.

ബന്ധം

ബന്ധം

പ്രണയത്തിന്റേയും വിവാഹത്തിന്റേയും കാര്യത്തില്‍ നിങ്ങള്‍ക്ക് ഈ വര്‍ഷം എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നോക്കാം ഈ വര്‍ഷം നിങ്ങളുടെ പ്രണയം പൂവണിയുന്നു. എന്നാല്‍ അതിന് വേണ്ടി നിങ്ങള്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നുണ്ട്. ശുഭകരമായ പല സാഹചര്യങ്ങളും ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധയോടെ വേണം പ്രണയത്തിന് വേണ്ടി ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്നതിന്. ശുഭാപ്തി വിശ്വാസത്തോടെയാണ് ഇവര്‍ പല കാര്യങ്ങളും ചെയ്യുന്നതിന് തുടക്കം കുറിക്കുക. ഈ വര്‍ഷത്തിന്റെ മധ്യത്തില്‍ നിങ്ങള്‍ക്ക് ചില ആശയക്കുഴപ്പം, ദേഷ്യം, ഭയം, നിരാശ എന്നിവയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ക്രമേണ, നിങ്ങള്‍ക്ക് അതില്‍ നിന്നെല്ലാം മുക്തി നേടുന്നതിന് സാധിക്കുന്നു. ഈ വര്‍ഷത്തിന്റെ അവസാനത്തില്‍ ചില സംശയങ്ങളും ആശയക്കുഴപ്പങ്ങളും പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ വര്‍ഷത്തിന്റെ അവസാനത്തിലേക്ക് അടുക്കുന്നതിലൂടെ 2023-ല്‍ ഏറ്റവും മികച്ച ഒരു വര്‍ഷമായി മാറുന്നതിന് നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്. കുടുംബത്തോടൊപ്പം ധാരാളം സമയം ചിലവഴിക്കുന്നതിനും സന്താനങ്ങളുടെ കാര്യത്തില്‍ അഭിമാനം കൊള്ളുന്നതിനും സാധിക്കുന്നു.

 ആരോഗ്യം

ആരോഗ്യം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും നിസ്സാരമാക്കി വിടുന്ന കാര്യങ്ങള്‍ പിന്നീട് ഗുരുതരമാവുന്നു. പൊതുവേ ഈ വര്‍ഷത്തില്‍ ചെറിയ ആരോഗ്യ പ്രശ്നങ്ങളോ ചില സീസണല്‍ പ്രശ്നങ്ങളോ ഉണ്ടായേക്കാം. അല്ലാതെ വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയില്ല. എന്നാല്‍ ഇവ ഒഴിവാക്കാന്‍ നിങ്ങള്‍ തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇതിന് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള മാര്ഗ്ഗങ്ങള്‍ നിങ്ങള്‍ തന്നെ തിരഞ്ഞെടുക്കേണ്ടതാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. പ്രത്യേകിച്ച് 2023 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഭക്ഷണ ക്രമക്കേട് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും ഭക്ഷ്യവിഷബാധയെ ശ്രദ്ധിക്കുകയും വേണം. ഈ വര്‍ഷം വളരെയധികം ഭാരം കൂടാതിരിക്കുതിനും ശ്രദ്ധിക്കണം. വര്‍ഷാവസാനം നിങ്ങളുടെ ശാരീരികോര്‍ജ്ജം മികച്ചതായിരിക്കും. ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഉടന് തന്നെ ഡോക്ടറെ സമീപിക്കണം എന്നതാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

X
Desktop Bottom Promotion