Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
കരിയര്‍, സമ്പത്ത്, ഭവനയോഗം: എല്ലാം ഒരുമിച്ച് ചേരും ഭാഗ്യവര്‍ഷം ഈ നക്ഷത്രത്തിന്
മൂലം നക്ഷത്രക്കാരില്‍ ഭാഗ്യവര്ഷമാണോ 2023 എന്ന് അറിയാന്‍ പലരും ആകാംഷയോടെ കാത്തിരിക്കുന്നുണ്ടാവാം. എന്തൊക്കെയാണ് ഈ വര്‍ഷത്തില്‍ മൂലം നക്ഷത്രക്കാര്‍ക്ക് വേണ്ടി പുതുവര്‍ഷം കാത്തു വെച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം. സമ്പൂര്‍ണ വര്ഷഫലത്തെക്കുറിച്ചും കരിയര്‍, വിദ്യാഭ്യാസം, സമ്പത്ത്, ഭവനയോഗം, വിവാഹം എന്നീ കാര്യങ്ങളില്‍ ഉണ്ടാവുന്ന ഫലങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിക്കാം.

ചെറിയ ഒരു നക്ഷത്രസമൂഹമാണ് മൂലം. എന്തിന്റേയും അടിസ്ഥാനമായാണ് മൂലം നക്ഷത്രത്തെ കണക്കാക്കുന്നത്. പൊതുവേ ഇവരുടെ സ്വഭാവം വളരെ നല്ലതായിരിക്കും. തത്വങ്ങളില്‍ ജീവിക്കുന്നതിന് ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. ഏത് പ്രതിസന്ധിയേയും നിസ്സാരമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എന്തൊക്കെയാണ് 2023 ഈ നക്ഷത്രക്കാര്‍ക്ക് കാത്തു വെച്ചിരിക്കുന്നത് നോക്കാം.

പൊതുസവിശേഷതകള്‍
ഈ നക്ഷത്രക്കാരുടെ പൊതു സവിശേഷതകള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഈ നക്ഷത്രക്കാരായ പുരുഷന്മാര് എല്ലാവരോടും വളരെയധികം സൗഹാര്‍ദ്ദപരമായി പെരുമാറുന്നവരായിരിക്കും. എല്ലായ്പ്പോഴും സമാധാനത്തോടെ ഇരിക്കുന്നതിന് ഇഷ്ടപ്പെടുന്നവരുമാണ്. തന്റേതായ ജീവിത മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. ദൈവഭയം ഇവര്‍ക്ക് കൂടുതലായിരിക്കും. സാമ്പത്തികമായി ചെറിയ പ്രതിസന്ധികള്‍ ഇവരെ ജീവിതത്തില്‍ അലട്ടിക്കൊണ്ടിരിക്കും. ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോവുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍. ഇത് കൂടാതെ പൊതുകാര്യങ്ങളില്‍ ഇടപെടുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. മറ്റുള്ളവര്‍ പറയുന്നത് അനുസരിച്ച് ഇവര്‍ ഒരിക്കലും ജീവിക്കുകയില്ല.

പൊതുസവിശേഷതകള്‍
ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ സ്വതന്ത്രമായി ജീവിക്കുന്നതിന് ആഗ്രഹിക്കുന്നവരായിരിക്കും. വളരെയധികം യാത്രകള്‍ ചെയ്യുന്നതിനും അതിലൂടെ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രാക്ടിക്കലായി ഏത് കാര്യത്തേയും സമൂപിക്കുന്നവരായിരിക്കും മൂലം നക്ഷത്രക്കാര്‍. എന്നാല്‍ ഇവരുടെ ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് വെച്ചാല്‍ ഇവര്‍ ഒരു കാര്യത്തിലും ഉറച്ച് നില്ക്കുകയില്ല. പലപ്പോഴും മറ്റുള്ളവരോട് ശാന്തമായും സൗമ്യമായും ഇടപെടുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നതിന് വേണ്ടി ഇവര്‍ക്ക് സാധിക്കുന്നു. ഇവര്‍ ഏത് പ്രതിസന്ധിയേയും മറികടക്കാന്‍ മനക്കരുത്തുള്ളവരായിരിക്കും. ബിസിനസിലും ജോലിയിലും അനുകൂല ഫലങ്ങള്‍ ഇവരെ തേടി എപ്പോഴും എത്തുന്നു.

കരിയര്‍
കരിയറില്‍ ഏറ്റവും മികച്ച ഒരു വര്‍ഷത്തിലൂടെയാണ് ഇവര്‍ കടന്നു പോവുന്നത്. അറിവും ആത്മാര്‍ത്ഥതയും വളരെയധികം മെച്ചപ്പെട്ട ഒരു വര്‍ഷമായിരിക്കും 2023. ഏപ്രിലില്‍ മികച്ച മാറ്റങ്ങള്‍ കരിയറില്‍ ഉണ്ടാവുന്നുണ്ട്. ബുദ്ധിപരമായി ഏത് കാര്യത്തേയും സമീപിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഏപ്രിലില്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. 2023 മെയ് മുതല്‍ ജൂലൈ വരെയുള്ള സമയങ്ങള്‍ നിങ്ങള്‍ക്ക് സുപ്രധാന അവസരങ്ങള്‍ ബിസിനസില്‍ ഉണ്ടാവുന്നു. ബിസിനസ് രംഗത്ത് നിരവധി ആനുകൂല്യങ്ങള്‍ ഉണ്ടാവുന്നു. ബിസിനസിന്റെ വികസനത്തിന് വേണ്ടി നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയവും വര്‍ഷമാണ് 2023. നിങ്ങളുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും വളരെ മികച്ച രീതിയില്‍ മാറുന്ന ഒരു വര്‍ഷമാണ് 2023. ബിസിനസില്‍ വളര്‍ച്ച വളരെയധികം നില്ക്കുന്ന ഒരു സമയമാണ് എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. ബിസിനസില്‍ സാമ്പത്തിക ലാഭം നിരവധി നിങ്ങളെ തേടി എത്തുന്നു.

ധനകാര്യം
സാമ്പത്തികപരമായി 2023 നിങ്ങള്‍ക്ക് മികച്ച സമയമാണ്. കാരണം ഗ്രഹങ്ങളുടെ സ്വാധീനം സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്നു. നിങ്ങള്‍ക്ക് മികച്ച ശമ്പളം ജോലിയില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഉറപ്പോടെയും വിശ്വാസത്തോടെയും മുന്നോട്ട് പോയാല്‍ ജീവിതത്തില്‍ സന്തോഷവും സാമ്പത്തിക സ്ഥിരതയും ഉണ്ടാവുന്നു. പല പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലൂടെ സാധിക്കുന്നു. 2023-ല്‍ നിങ്ങള്‍ക്ക് ധാരാളം പണം കൈകാര്യം ചെയ്യുന്നതിനുള്ള യോഗമുണ്ട്. ധനസമ്പാദനത്തിന് വേണ്ടി വിവിധ ജോലികള്‍ ചെയ്യുന്നതിന് നിങ്ങള്‍ തയ്യാറാവുന്നു. മുന്‍പ് ചെയ്ത ജോലികളില്‍ നേട്ടം ലഭിക്കുന്ന ഒരു സമയമായിരിക്കും. സാമ്പത്തിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. 2023-ല്‍ പുതിയ നിക്ഷേപം ആരംഭിക്കുന്നതിന് സാധിക്കുന്നു.

ബന്ധം
പ്രണയ കാര്യങ്ങളില്‍ ഏറ്റവും മികച്ച സമയമാണ് മൂലം രാശിക്കാര്‍ക്ക് 2023. കുടുംബ ബന്ധത്തിലും സന്തോഷം നിറക്കുന്ന സമയമാണ് എന്നതാണ് സൂചിപ്പിക്കുന്നത്. 2023 ഏപ്രില്‍ മാസത്തില്‍ വിവാഹിതര്‍ക്കിടയില്‍ അനുകൂലമായ സന്തോഷവും സ്നേഹവും നിലനില്ക്കുന്നു. പ്രണയത്തില്‍ കളങ്കമില്ലാതെ അത് വിവാഹത്തിലേക്ക് എത്തുന്നതിന് സാധിക്കുന്നു. സുഹൃത്തുക്കളോടൊപ്പവും കുടുംബത്തോടൊപ്പവും സന്തോഷഷത്തോടെ ഈ വര്‍ഷം കടന്ന് പോവുന്നു. വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷവും മനസമാധാനവും ഉണ്ടാവുന്നു. ഒരു മികച്ച പ്രണയ ബന്ധം ആരംഭിക്കുന്നതിന് അനുകൂല സമയവും കൂടിയാണ് ഈ വര്‍ഷം. സന്താനസൗഭാഗ്യം നിങ്ങള്ക്കുണ്ടാവുന്നതിന് ഏറ്റവും അനുകൂല സമയമാണ് 2023.

ആരോഗ്യം
പൊതുവേ ആരോഗ്യപരമായി മികച്ച വര്‍ഷമായിരിക്കും 2023. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിരിക്കുകയില്ല. ജോലിയിലെ സമ്മര്‍ദ്ദം ചെറിയ രീതിയില്‍ നിങ്ങളെ വിഷമിപ്പിക്കുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഈ വര്‍ഷം നിങ്ങളെ വര്‍ക്കൗട്ടുകള്‍ കൂടുതല്‍ ചെയ്യുന്നതിന് പ്രേരിപ്പിച്ചേക്കാം. ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ നിര്‍ണായകമായ സമയമായിരിക്കും ഈ വര്‍ഷം. കാരണം നമ്മുടെ അശ്രദ്ധയിലാണ് രോഗങ്ങള്‍ ഒളിച്ചിരിക്കുന്നത്. എന്നാല്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഒരു പ്രശ്നവും ഉണ്ടായിരിക്കില്ല എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. നിങ്ങള്‍ക്ക് നിലവില്‍ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ അത് അവഗണിക്കരുത്. കാരണം ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ പിന്നീട് ഉണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധ വേണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications