Latest Updates
-
ഇന്നത്തെ രാശിഫലം: മീനം, കുംഭം, ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ചിലര്‍ക്ക് അപ്രതീക്ഷിത ചിലവുകള്‍ -
മെയ് 2: കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ; ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം -
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി! -
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ -
തടി കുറയ്ക്കാൻ ഈ ഇഞ്ചക്ഷൻ എടുക്കുന്നവരാണോ നിങ്ങൾ? വരാനിരിക്കുന്നത് വലിയൊരു അപകടം!
2023-ലെത്തിയാല്‍ ഈ നക്ഷത്രക്കാരുടെ ജീവിതത്തില്‍ ഉടനീളം ശുക്രദശ
നക്ഷത്രഫലം എപ്പോഴും ആളുകള്‍ക്ക് വളരെയധികം ആകാംഷയും പ്രതീക്ഷയും നല്‍കുന്നതാണ്. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും എന്ന പ്രതീക്ഷയില്‍ ആണ് നാം ഓരോരുത്തരും ഓരോ ദിവസവും മുന്നോട്ട് പോവുന്നത്. അതുകൊണ്ട് തന്നെ ഈ പുതുവര്‍ഷത്തിലും നമുക്കോരോരുത്തര്‍ക്കും അത്തരത്തില്‍ ചില പ്രതീക്ഷകള്‍ ഉണ്ടായിരിക്കും. 2023-ലേക്ക് കടന്നിരിക്കുന്ന ഈ സമയം നമ്മുടെ ജീവിതത്തില്‍ പല പോസിറ്റീവ് മാറ്റങ്ങളും ഉണ്ടായേക്കാം. എന്നാല്‍ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ പല വിധത്തിലാണ് നമ്മളെ സ്വാധീനിക്കുന്നത്.

ഈ ലേഖനത്തില്‍ അവിട്ടം നക്ഷത്രക്കാരെക്കുറിച്ചാണ് പറയുന്നത്. അവരുടെ ജീവിതത്തില്‍ 2023-ല്‍ ഉണ്ടാവുന്ന നക്ഷത്രമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും ഇവ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും എല്ലാം നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നറിയുന്നതിന് നിങ്ങളെ വായിക്കൂ.

പൊതുസ്വഭാവ സവിശേഷതകള്‍
അവിട്ടം നക്ഷത്രക്കാര്‍ പൊതുവേ സംഗീതപ്രിയരാണ്. ഇത് മാത്രമല്ല ഇവര്‍ക്ക് ചൊവ്വയുടെ അനുഗ്രഹം ഏത് സമയത്തും ഉണ്ടായിരിക്കും. അത് ഇവരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ വരുത്തും. കലാരംഗത്ത് ഇവര്‍ കൂടുതല്‍ ശക്തരാവുന്നു. ഇവര്‍ ജനിക്കുന്നതേ നേതാക്കളാവുന്നതിന് വേണ്ടിയാണ്. ഒരു കാര്യത്തിലും ഇവരെ വെല്ലുവിളിക്കാന്‍ നില്‍ക്കരുത്. നക്ഷത്രപ്രകാരം 23-ാമത്തെ നക്ഷത്രമാണ് അവിട്ടം. ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര് എപ്പോഴും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു. മാത്രമല്ല ജോലിയില്‍ ഇവര്‍ വിദഗ്ധരായിരിക്കും. ഇവര്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് ഒരു തരത്തിലും ദ്രോഹമുണ്ടാക്കുകയില്ല. അവിട്ടം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ചെറിയ രീതിയില്‍ അതിമോഹമുള്ളവരായിരിക്കും. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ അതിസമര്‍ത്ഥരായിരിക്കും.

കരിയര്‍
2023-ല്‍ അവിട്ടം നക്ഷത്രക്കാര്‍ക്ക് അവരുടെ കരിയറിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും. ഇത് കൂടാതെ ഇവരുടെ സ്വന്തം അനുഭവത്തില്‍ നിന്ന് പല പാഠങ്ങളും ഉള്‍ക്കൊള്ളുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ ജീവിതത്തില്‍ കരിയറില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. അവസാന പകുതിയില്‍ അറിവ് നേടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സഹപ്രവര്‍ത്തകര്‍ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങള്‍ നല്കുന്നു. ബിസിനസില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സാമ്പത്തിക മാറ്റങ്ങള്‍ ബിസിനസില്‍ അനുയോജ്യമായി വരുന്നതിനും മികച്ച വര്‍ഷമാണ്. ചുരുക്കി പറഞ്ഞാല്‍ ശുക്രദശ ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കും.

ധനകാര്യം
സാമ്പത്തിക കാര്യങ്ങളില്‍ അവിട്ടം നക്ഷത്രക്കാര്‍ക്ക് ഇവരുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഉള്ള അനുകൂല സമയമുണ്ട് എന്നതാണ്. ജീവിതത്തിന്റെ രണ്ടാം പകുതിയില്‍ പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളും ഉണ്ടായേക്കാം. നിങ്ങള്‍ക്ക് എന്തെങ്കിലും കാരണവശാല്‍ പെട്ടെന്ന് പണം ആവശ്യമുണ്ടെങ്കില്‍, അത് സുഹൃത്തുക്കള്‍ വഴി കണ്ടെത്താന്‍ സാധിക്കുന്നു. എങ്കിലും നിങ്ങളുടെ സാമ്പത്തിക വശം നന്നായി ആസൂത്രണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ വിവേകത്തോടെ സംസാരിക്കുക. വേഗത്തിലുള്ള വികസനത്തിന് ഒരിക്കലും എളുപ്പമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കരുത്. ഇത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ വളരെ ശ്രദ്ധയും ആവശ്യമുണ്ട്.

ബന്ധം
അവിട്ടം നക്ഷത്രക്കാര്‍ക്ക് ബന്ധങ്ങളുടെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് എന്നതാണ് സത്യം. എന്നാല്‍ അതിലും വലിയ പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ശുഭാപ്തി വിശ്വാസത്തോടെ എന്തും നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രണയ ജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അത് പരിഹരിക്കുന്നതിലൂടെ ജീവിതത്തില്‍ വിവാഹം എന്ന അടുത്ത ഘട്ടത്തിലേക്ക് നിങ്ങളെത്തുന്നു. വിവാഹിതര്‍ക്ക് വളരെ അനുകൂലമായ ഫലമാണ് ലഭിക്കുന്നത്. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

ആരോഗ്യം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം ഗ്രഹങ്ങളുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇത് നിങ്ങളില്‍ ഒരിക്കലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. അത് മാത്രമല്ല ജോലി ചെയ്യുന്നതിന് ഉള്ള അനുകൂല സാഹചര്യം നിങ്ങള്‍ക്ക് വേണ്ടി ഒരിക്കുന്നു. ഉത്കണ്ഠയും സമ്മര്‍ദ്ദവും പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ജീവിതത്തില്‍ സമ്മര്‍ദ്ദം മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. 2023 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവും. എങ്കിലും അതിന് ശേഷം നിങ്ങള്‍ പതിവിലും മികച്ച രീതിയില്‍ മുന്നോട്ട് വരുന്നു.
കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications