Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
ലോട്ടറിഭാഗ്യം വരെ കൂടെ; 2024ല്‍ ലക്ഷ്മീകടാക്ഷത്താല്‍ ജീവിതം മാറുന്ന 4 രാശിക്കാര്‍
2023 വര്‍ഷം സാവധാനം അവസാനിക്കുകയാണ്. 3 മാസത്തിന് ശേഷം പുതുവര്‍ഷം ആരംഭിക്കും. ജ്യോതിഷപ്രകാരം വളരെ പ്രത്യേകതകള്‍ നിറഞ്ഞ വര്‍ഷമാണ് 2024. നിരവധി ഗ്രഹമാറ്റങ്ങളും ഗ്രഹസംയോഗങ്ങളുമെല്ലാം ഈ കാലയളവില്‍ രൂപം കൊള്ളുന്നുണ്ട്. ഓരോ വ്യക്തിയും തന്റെ ഭാവിയെക്കുറിച്ച് ആകാംക്ഷാഭരിതരാണ്. ജ്യോതിഷ പ്രകാരം 2024 വര്‍ഷം ഭാഗ്യം കടാക്ഷിക്കുന്ന ചില രാശിക്കാരുണ്ട്.
ഈ രാശിയിലുള്ള ആളുകള്‍ക്ക് വരുന്ന വര്‍ഷം കൂടുതല്‍ ശുഭകരവും പ്രയോജനകരവുമായിരിക്കും. ഈ രാശിക്കാര്‍ക്ക് അവരുടെ കരിയര്‍, ബിസിനസ്സ്, ദാമ്പത്യ ജീവിതം എന്നിവയില്‍ വിജയം നേടാനും കഴിയും. ഇതുവരെ നിലനിന്നിരുന്ന പ്രശ്നങ്ങളെല്ലാം ഇവരെ വിട്ടൊഴിയും. വരാനിരിക്കുന്ന വര്‍ഷം ഏതൊക്കെ രാശിക്കാര്‍ക്കാണ് സാമ്പത്തികമായി ഭാഗ്യമുണ്ടാകാന്‍ പോകുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് 2024 വളരെ അനുകൂലമായ വര്‍ഷമായിരിക്കും. പുതിയ വര്‍ഷത്തില്‍ നിങ്ങള്‍ക്ക് തൊഴില്‍, ബിസിനസ്സ് മേഖലകളില്‍ വളരെയധികം പുരോഗതി ലഭിക്കും. നിങ്ങളുടെ വീട്ടില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും നിറയും. പുതുവര്‍ഷത്തില്‍ നിങ്ങളുടെ ഭാഗ്യം പ്രകാശിക്കും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും അടുത്ത വര്‍ഷം പൂര്‍ത്തിയാകാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.
മേടം രാശിക്കാര്‍ക്ക് 2024ല്‍ നടക്കുന്ന ശുഭകരമായ യോഗങ്ങളില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. വ്യക്തിപരവും തൊഴില്‍പരവുമായ മേഖലകളില്‍ നിങ്ങള്‍ വിജയത്തിന്റെ പടവുകള്‍ കയറും. അടുത്ത വര്‍ഷം നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങള്‍ നേടുന്നതിലും നിങ്ങള്‍ വിജയിക്കും. പല നേട്ടങ്ങളും ഈ സമയം നിങ്ങളെ തേടിവരുന്നതായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് പുതിയ പ്രതീക്ഷകളുമയായിരിക്കും 2024 വരുന്നത്. നിങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും ലഭിച്ചേക്കാം. കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. 2024ല്‍, നിങ്ങള്‍ക്ക് ചില പുതിയ ജോലികളും ആരംഭിക്കാനാകും. അതില്‍ നിന്ന് നിങ്ങള്‍ക്ക് ഭാവിയില്‍ നേട്ടങ്ങളും ലഭിക്കും. പുതുവര്‍ഷത്തില്‍, നിങ്ങള്‍ക്ക് നിരവധി പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും.
അതെല്ലാം തന്നെ നിങ്ങള്‍ക്ക് നന്നായി നിറവേറ്റാന്‍ കഴിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. 2024-ല്‍ നിങ്ങളുടെ ജീവിതം ഐശ്വര്യവും ആഡംബരവും ഭൗതിക സമ്പത്തും നിറഞ്ഞതായിരിക്കും. നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. സാമ്പത്തികമായി നിങ്ങള്‍ അഭിവൃദ്ധി പ്രാപിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ പുതുവര്‍ഷം നിരവധി സന്തോഷവാര്‍ത്തകള്‍ നല്‍കും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വളരെ നല്ലതാണ്. വിദേശത്ത് ഒരു ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം ജോലി ലഭിച്ചേക്കാം. തുലാം രാശിക്കാര്‍ക്ക് 2024-ല്‍ പുതിയ കാറോ വസ്തുവോ വാങ്ങാനുള്ള ആഗ്രഹങ്ങളും സഫലമാകുന്നതായിരിക്കും. വരുന്ന വര്‍ഷം നിങ്ങള്‍ക്ക് വളരെ അനുകൂലനേട്ടങ്ങളുണ്ടാകും. ഭാഗ്യവും നിങ്ങളെ പിന്തുണയ്ക്കും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ദൃഢമാകും. തുലാം രാശിക്കാര്‍ക്ക് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ഈ സമയം ലഭിക്കുന്നതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് 2024 പുതിയ പ്രതീക്ഷകള്‍ നല്‍കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് ചില വലിയ നേട്ടങ്ങള്‍ ഉണ്ടായേക്കാം. ബിസിനസ്സ് ചെയ്യുന്നവരുടെ ഭാഗ്യവും പ്രകാശിക്കും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് നിരവധി ഡീലുകള്‍ ലഭിക്കും. അത് നിങ്ങള്‍ക്ക് വിജയത്തിന്റെ വാതിലുകള്‍ തുറക്കും. കുടുംബത്തില്‍ ഒരു പുതിയ അതിഥി വന്നേക്കാം. വൃശ്ചികം രാശിക്കാര്‍ 2024ല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതില്‍ വിജയിക്കും. അല്‍പ്പം കഠിനാധ്വാനം ചെയ്താല്‍ നിങ്ങള്‍ക്ക് വലിയ വിജയം ലഭിക്കുന്നതായിരിക്കും. വരും വര്‍ഷം നിങ്ങള്‍ക്ക് സ്വത്തുമായി ബന്ധപ്പെട്ട വലിയ നേട്ടങ്ങള്‍ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications