Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Malayalam Horoscope 2020: രാശി ഫലം 2020
പുതുവർഷത്തിലേക്ക് ചുവടുകൾ വെക്കുന്നതിന് ഇനി ഏതാനും ദിവസങ്ങൾ കൂടിയേ ഉള്ളൂ. 2019-ൽ നമ്മുടെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും നമ്മുടെ ജീവിതത്തിന്‍റെ നേട്ടങ്ങളിലും കോട്ടങ്ങളും പ്രതിഫലിച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ വർഷം കടന്നു പോവുമ്പോൾ 2020 ആരംഭിക്കുമ്പോൾ ജ്യോതിഷപ്രകാരം ഓരോരുത്തർക്കും ഓരോ രാശിക്കാർക്കും എന്തൊക്കെ നേട്ടങ്ങളും മാറ്റങ്ങളും സംഭവിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

രാശിഫലവും രാശിചക്രവും എല്ലാം മാറി വരുന്ന ഈ അവസരത്തിൽ ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലും തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട വര്‍ഷമാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഓരോ രാശിക്കാർക്കും ഇത് എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

മേടം രാശി: മാര്‍ച്ച് 21- ഏപ്രിൽ 19
മേടം രാശിക്കാർക്ക് 2020 ആരംഭിക്കുന്നതിലൂടെ വളരെയധികം നേട്ടങ്ങളുടെ വർഷമായാണ് കണക്കാക്കുന്നത്. ബിസിനസിൽ ലാഭം കൊയ്യുന്നതിനും അല്ലെങ്കിൽ ജോലിക്കാര്യത്തിൽ കൃത്യമായ ഒരു പോസിറ്റീവ് തീരുമാനം കൈക്കൊള്ളുന്നതിനും എല്ലാം വളരെയധികം അനുയോജ്യമായ ഒരു വർഷമാണ് 2020. എന്നാൽ എടുക്കുന്ന തീരുമാനങ്ങൾ വളരെയധികം ശ്രദ്ധാപൂർവ്വമായിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. വീട്ടിൽ ഐശ്വര്യപ്രദമായ ചടങ്ങുകൾ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹമോ, പേരിടലോ എന്ന് വേണ്ട എന്തെങ്കിലും തരത്തിൽ നല്ല ചടങ്ങുകൾക്കുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം.

ഇടവം രാശി : ഏപ്രിൽ 20- മെയ് 20
ഇടവം രാശിക്കാർ 2019-ല്‍ വളരെയധികം ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അനുഭവിച്ചവരായിരിക്കും ഇടവം രാശിക്കാർ. എന്നാൽ ഈ വര്‍ഷം നിങ്ങൾക്ക് അതിൽ നിന്നെല്ലാം ആശ്വാസം നൽകുന്നതാണ്. നിങ്ങളുടെ പല പ്രശ്നങ്ങളിലും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒരു മികച്ച വർഷം തന്നെയായിരിക്കും 2020. കഴിഞ്ഞ വർഷം ചെയ്യാൻ കഴിയാതെ ബാക്കി വെച്ചത് എന്താണെന്ന് വെച്ചാൽ അത് ഈ വർഷം പൂര്‍ത്തീകരിക്കാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ട്. സാമ്പത്തി കാര്യങ്ങളില്‍ പ്രതിസന്ധി ഉണ്ടാവുമെങ്കിലും അതെല്ലാം നിങ്ങൾക്ക് കൈകാര്യം ചെയ്യുന്ന തരത്തിലുള്ളതായിരിക്കും. അത്രക്ക് പ്രശ്നങ്ങൾ നിങ്ങൾക്ക് നേരിടേണ്ടി വരുന്നില്ല എന്നുള്ളതാണ് സത്യം. ആരോഗ്യം നല്ല രീതിയിൽ മുന്നോട്ട് പോവും, എന്നാല്‍ ഒരിക്കലും ഉപദേശങ്ങൾ സ്വീകരിക്കേണ്ടതില്ല. ഇത് നിങ്ങളില്‍ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

മിഥുനം രാശി: മെയ് 21- ജൂൺ 20
സുഖദുഖ സമ്മിശ്രമായിരിക്കും നിങ്ങൾക്ക് ഈ വർഷം. സന്തോഷം നിലനിൽക്കുന്ന അതേ അവസ്ഥയിൽ തന്നെ ചെറിയ ദുഖങ്ങളും നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും എന്നുള്ളതാണ്. ജോലിയിലും ആരോഗ്യത്തിലും ചെറിയ ചില പ്രശ്നങ്ങൾ എപ്പോഴും നേരിട്ടു കൊണ്ടേ ഇരിക്കും. ആദ്യത്തെ മൂന്ന് മാസം സാമ്പത്തിക പ്രശ്നങ്ങൾ ഒന്നും തന്നെ ഇവരെ അലട്ടുകയില്ല. മാത്രമല്ല നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാൽ പതുക്കെ പതുക്കെ ഇതിന് മാറ്റം വരുന്നുണ്ട്. കുടുംബ ജീവിതത്തിൽ താളപ്പിഴകളും പ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ബന്ധുക്കളില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട് എന്നതാണ്.

കർക്കിടകം രാശി: ജൂൺ 21- ജൂലൈ 22
കര്‍ക്കിടകം രാശിക്കാർക്ക് വരും വർഷം വളരെയധികം പ്രധാനപ്പെട്ടതായിരിക്കും. പല പുതിയ ബന്ധങ്ങൾക്കും തുടക്കം കുറിക്കുന്നതിന് സാധ്യതയുണ്ട്. പ്രണയ ബന്ധങ്ങളിൽ ചെന്നു ചാടുന്നതിനുള്ള സാധ്യതയുണ്ട്. വ്യാപാരികൾക്ക് വളരെയധികം നല്ല അവസരങ്ങൾ ആണ് ലഭിക്കുന്നത്. അത് ഇവരുടെ ബിസിനസ് വളരെയധികം സ്ട്രോങ് ആവുന്നതിന് സഹായിക്കുന്നുണ്ട്. ജോലിസ്ഥലത്ത് വളരെയധികം നല്ല അന്തരീക്ഷമാണ് ഉണ്ടാവുന്നത്. എന്നാൽ അത് മാത്രമല്ല ഇത് നിങ്ങളുടെ ജോലിയിൽ വളരെയധികം സഹായിക്കുന്നുണ്ട്. ചെറിയ രീതിയില്‍ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് നിങ്ങൾക്ക് സാധിക്കുന്നുണ്ട്. എന്നാൽ ഇത് പലപ്പോഴും നിങ്ങളെ കുടുംബത്തിൽ നിന്ന് മാറിത്താമസിക്കുന്നതിനുള്ള വഴിയൊരുക്കുന്നുണ്ട്.

ചിങ്ങം രാശി: ജൂലൈ 23- ആഗസ്റ്റ് 22
2020 നിങ്ങൾക്ക് പുതിയ കുറേ അവസരങ്ങൾ കൊണ്ട വരുന്നുണ്ട്. എന്നാൽ അതിന് വേണ്ടി നല്ലതു പോല കഷ്ടപ്പെട്ടാൽ മാത്രമേ ജീവിതത്തിൽ നിങ്ങൾക്ക് മുന്നോട്ട് പോവുന്നതിനും ആ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുകയുള്ളൂ. നിങ്ങളുടെ കഷ്ടപ്പാടിന് തീര്‍ച്ചയായും ഫലം ലഭിക്കുന്ന ഒരു വർഷമാണ് ഇതെന്ന കാര്യം മറക്കേണ്ടതില്ല. നിങ്ങൾ ജോലിയുള്ള വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് ജോലിയിൽ ഉയർന്ന പൊസിഷൻ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ വർഷം വ്യാപാരികൾക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്കും നല്ല വർഷമായിരിക്കും. മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി നല്ല രീതിയിൽ സ്ട്രോങ് ആയിത്തന്നെ നിൽക്കുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി രാശി: ആഗസ്റ്റ് 23 - സെപ്റ്റംബർ 22
കന്നി രാശിക്കാർക്ക് ഈ വർഷം വളരെയധികം നേട്ടങ്ങൾ നല്‍കുന്നതായിരിക്കും. മാത്രമല്ല വർഷങ്ങളായി വിദേശ രാജ്യത്ത് പോവണം എന്ന നിങ്ങളുടെ ആഗ്രം പൂർത്തീകരിക്കുന്ന വർഷമായിരിക്കും 2020. ജോലിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങൾ നൽകുന്ന ദിവസം കൂടിയായിരിക്കും ഈ വര്‍ഷം. നിങ്ങൾ ആഗ്രഹിക്കുന്ന പോലുള്ള ട്രാൻസ്ഫർ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ജീവിതത്തിൽ വളരെയധികം ഉയർച്ചകളും താഴ്ചകളും ഉണ്ടാവുന്നുണ്ട്. എങ്കിലും അതിന്‍റെ ഒടുക്കം നിങ്ങൾക്ക് വിജയം തന്നെയായിരിക്കും ഫലം. നല്ല സാമ്പത്തിക നിലയായിരിക്കും നിങ്ങൾക്ക് ഉണ്ടാവുന്നത്. പല ആഗ്രഹങ്ങളും സാധിക്കുന്ന ഒരു വർഷം കൂടിയായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന വർഷമാണ്.

തുലാം രാശി : സെപ്റ്റംബർ 23 - ഒക്ടോബർ 22
ഈ വർഷം നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു വർഷമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കരിയറിൽ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള നേട്ടങ്ങൾ നിങ്ങൾക്കുണ്ടാവുന്നുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിന് ഏറ്റവും അധികം ഫലം കാണുന്ന നിങ്ങൾ ആഗ്രഹിക്കുന്ന പോലുള്ള നേട്ടങ്ങള്‍ ലഭ്യമാവുന്ന ഒരു വർഷം കൂടിയാണ് 2020. പ്രമോഷനുള്ള സാധ്യതയുണ്ട്. എന്നാൽ ഓരോ ചുവട് മുന്നോട്ട് വെക്കുമ്പോഴും വളരെയധികം കൃത്യമായ ഉപദേശം കേൾക്കേണ്ടത് അത്യാവശ്യമാണ്. എപ്പോഴും നിങ്ങളുടെ ചിലവിനെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കണം. എന്നാൽ ചെറിയ ചിലആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി: ഒക്ടോബർ 23 - നവംബർ 21
പല കാര്യങ്ങളിലും നല്ല ഫലമാണ് ഈ വർഷം ഉണ്ടാവുന്നത്. പലപ്പോഴും നല്ല രീതിയിലുള്ള തുടക്കം തന്നെയാണ് ആദ്യത്തെ കുറച്ച് മാസങ്ങൾ നിങ്ങൾക്ക് ഉണ്ടാവുന്നത്. ഇതിനുമപ്പുറത്തേക്ക് നിങ്ങൾക്ക് പല വിധത്തിലുള്ള പുതിയ ജോലികൾക്ക് തുടക്കം കുറിക്കുന്നതിനും സാധിക്കുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങൾ വളരെ നല്ല രീതിയിൽ ആയിരിക്കും ഈ വർഷം. അതിന്‍റെ ഫലമായി നിങ്ങൾക്ക് പണം സമ്പാദിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികളിൽ പുറത്ത് പോയി പഠിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് അവരുടെ ആഗ്രഹം ഈ വർഷത്തിന്‍റെ മധ്യത്തോടെ പൂർത്തീകരിക്കപ്പെടുന്നുണ്ട്. ആരോഗ്യ കാര്യങ്ങൾ വളരെ പ്രശ്നമില്ലാതെ കടന്നു പോവുന്ന ഒരു വർഷമായിരിക്കും എന്നുള്ളതാണ് മറ്റൊന്ന്.

ധനു രാശി: നവംബർ 22- ഡിസംബർ 21
കുടുംബത്തിൽ നിന്നുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് വലിയ ഒരു അളവിൽ ആശ്വാസം ലഭിക്കുന്ന വർഷമാണ് 2020. നിങ്ങൾ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന വലിയ ആ ആഗ്രഹം ഈ വർഷം നടക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. പ്രണയ ബന്ധങ്ങൾ വിജയത്തിൽ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയും കച്ചവടവും എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോവുന്ന വർഷമായിരിക്കും ഈ വർഷം. ജോലിക്ക് ശ്രമിച്ച് കൊണ്ടിരിക്കുന്നവർക്കും നല്ല വർഷമായിരിക്കും. ആഗ്രഹിച്ച ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഏറ്റവും നല്ല വർഷമാണ് എങ്കിലും കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നുണ്ട്. നിങ്ങളുടെ കുടുംബ ജീവിതം വളരെയധികം സന്തോഷത്തോടെ മുന്നോട്ട് പോവുന്ന വർഷമാണ്. ആരോഗ്യം തൃപ്തികരമായിരിക്കും.

മകരം രാശി : ഡിസംബർ 22- ജനുവരി 19
മകരം രാശിക്കാർക്ക് വരും വർഷം അൽപം പ്രയാസം നേരിടുന്നതായിരിക്കും. നിങ്ങളിലുള്ള വിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ എല്ലാം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പ്രതീക്ഷയുള്ള ചില തീരുമാനങ്ങൾ ചിന്തിച്ച് എടുക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. എന്നാൽ നിങ്ങൾക്ക് ഉണ്ടാവുന്ന പല ബുദ്ധിമുട്ടുകളും ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ജോലി നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കുക. ഈ വർഷം കച്ചവടത്തിൽ റിസ്ക് എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അത് പലപ്പോഴും നിങ്ങൾക്ക് നഷ്ടം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. വരുമാനം അനുസരിച്ച് ചിലവാക്കാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ അത് നിങ്ങളെ കുഴിയിൽ ചാടിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭം രാശി : ജനുവരി 20- ഫെബ്രുവരി 18
വെല്ലുവിളികൾ നിറഞ്ഞ ഒരു വര്‍ഷമായിരിക്കും കുംഭം രാശിക്കാർക്ക് ഈ വർഷം. എന്നാൽ എന്ത് വന്നാലും നേരിടുന്നതിനുള്ള കരുത്ത് നിങ്ങളിൽ ഉണ്ടാവും എന്നുള്ളതാണ് പ്രത്യേകത. കരിയറിനെക്കുറിച്ച് ചിന്തിക്കുന്ന തീരുമാനങ്ങൾ പലപ്പോഴും നിങ്ങളുടെ നേട്ടത്തിലാണ് കലാശിക്കുന്നത്. പക്ഷേ ട്രാൻസ്ഫർ പോലുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഉപദേശം ചോദിക്കുമ്പോൾ വിശ്വസിക്കാൻ കൊള്ളാവുന്നവരോട് മാത്രം ചോദിക്കാൻ ശ്രദ്ധിക്കുക. ഒരിക്കലും ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് പ്രതിസന്ധികള്‍ ഉണ്ടാക്കാൻ ശ്രമിക്കരുത്. മാത്രമല്ല നിങ്ങളുടെ വരുമാനം ഈ മാസം നിങ്ങൾക്ക് നേട്ടങ്ങൾ നൽകുന്നതായിരിക്കും. അതിലുപരി മറ്റ് വരുമാനം ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്.

മീനം രാശി : ഫെബ്രുവരി 19- മാർച്ച് 20
നിങ്ങൾ വളരെയധികം ഭാഗ്യവാൻമാരാണെന്ന് ഈ വർഷം നിങ്ങള്‍ക്ക് തന്നെ തെളിയിക്കപ്പെടുന്നുണ്ട്. നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്നതിന് എന്താണൊ നിങ്ങൾ ആഗ്രഹിക്കുന്നത് അത് ഈ വർഷം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ജോലിസ്ഥലത്ത് വളരെ വലിയ നേട്ടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇത് നിങ്ങളോട് മറ്റുള്ളവർക്കുള്ള ബഹുമാനം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. വ്യാപാരികൾ പെട്ടെന്നുള്ള നേട്ടത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത്. അത് ഒരുപരിധി വരെ വിജയത്തിലെത്തുന്നുണ്ട്. സാമ്പത്തികമായി നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം നല്ലതായിരിക്കുകയും അതിലെല്ലാം നിങ്ങൾക്ക് ഉറച്ച വിജയവും ലാഭവും ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ തുടക്കത്തിൽ നല്ലതായിരിക്കും എങ്കിലും പിന്നീട് നിങ്ങൾക്ക് ജീവിതത്തിൽ ആരോഗ്യപ്രതിസന്ധികൾക്കുള്ള സാധ്യത വളരെ കൂടുതലാണ്.



Click it and Unblock the Notifications
