മേടക്കൂറില്‍ സൂക്ഷിക്കേണ്ട നക്ഷത്രക്കാര്‍

2020 അവസാനിക്കുന്നതിന് ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ 2021 എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് പലരും ഇപ്പോള്‍ തന്നെ കണക്ക് കൂട്ടിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ നക്ഷത്രപ്രകാരം അല്ലെങ്കില്‍ രാശിപ്രകാരം നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഫലങ്ങളാണ് ഇവിടെ പറയുന്നത്. അതുകൊണ്ട് തന്നെ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ രാശിക്കാര്‍ക്കും ഇത് നേട്ടങ്ങളാണോ കോട്ടങ്ങളാണോ നല്‍കുന്നത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.

വരും വര്‍ഷമെങ്കിലും നമ്മളെ ഇപ്പോള്‍ ഗ്രസിച്ച് കൊണ്ടിരിക്കുന്ന എല്ലാ വിധത്തിലുള്ള ദോഷങ്ങളും മാറാ രോഗങ്ങളും മാറി നല്ല വര്‍ഷമായിരിക്കണം എന്ന് തന്നെയാണ് നമ്മുടെ ഓരോരുത്തരുടേയും പ്രതീക്ഷ. എങ്കിലും സമയവുംഗ്രഹങ്ങളും നാഴികയും വിനാഴികയും മാറുന്നതിന് അനുസരിച്ച് ഓരോ നക്ഷത്രക്കാരുടേയും രാശിക്കാരുടേയും ഫലങ്ങളും മാറുന്നുണ്ട്. മേടക്കൂറില്‍ വരുന്ന അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ഭാഗം എന്നിവരുടെ 2021- ലെ ഫലങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ

ഫലങ്ങള്‍ ഇങ്ങനെ

ഫലങ്ങള്‍ ഇങ്ങനെ

2021 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്തുണ്ടാവുന്ന ഗോചര ഫലങ്ങളാണ് ഇവിടെ പറയുന്നത്. ഇതില്‍ആദ്യം വരുന്നത് മേടക്കൂറുകാരാണ്. അശ്വതി, ഭരണ,ി കാര്‍ത്തിക 1-ാം പാദം ആണ് ആദ്യം മേടക്കൂറില്‍ വരുന്നത്. ഇവരുടെ ഫലങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്തൊക്കെയാണ് നേട്ടങ്ങള്‍ എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കാം. 2021 ഓരോ നക്ഷത്രക്കാര്‍ക്കും നല്‍കുന്ന ഫലങ്ങള്‍ അറിയാന്‍ വായിക്കൂ.

വ്യാഴത്തിന്റെ സ്ഥാനം

വ്യാഴത്തിന്റെ സ്ഥാനം

മേടക്കൂറില്‍ വ്യാഴത്തിന്റെ സ്ഥാനം എവിടെയാണ് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. വ്യാഴം 2020 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലം മകരം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം ഒരു കൊല്ലത്തോളം അതിന്റെ ദോഷഫലങ്ങള്‍ നക്ഷത്രജാതര്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. നമ്മുടെ പല നല്ല നേട്ടങ്ങളേയും നഷ്ടമാക്കുന്ന ഫലങ്ങളാണ് വ്യാഴത്തിന്റെ ഈ സ്ഥാനം നല്‍കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ഭക്തിയോടെയും പ്രാര്‍ത്ഥനയോടെയും വേണം ഇവര്‍ മുന്നോട്ട് പോവുന്നതിന്.

 വ്യാഴത്തിന്റെ സ്ഥാനം

വ്യാഴത്തിന്റെ സ്ഥാനം

വ്യാഴമാണ് നമുക്ക് എല്ലാ വിധത്തിലുള്ള അനുഗ്രഹങ്ങളും നല്‍കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മകരം രാശിയില്‍ വ്യാഴം വരുമ്പോള്‍ അത് നീചരാശിയായി മാറുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. നേട്ടഫലങ്ങള്‍ ഇല്ല എന്ന് മാത്രമല്ല ദോഷഫലങ്ങളുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്ന ഒരു സമയവും കൂടിയായിരിക്കും നക്ഷത്രജാതര്‍ക്ക് വരുന്ന ഒരു കൊല്ലം. പ്രതികൂലഫലങ്ങളെ മറികടക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതും ആയ പല കാര്യങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് വായിക്കാവുന്നതാണ്.

വ്യാഴത്തിന്റെ ഫലങ്ങള്‍

വ്യാഴത്തിന്റെ ഫലങ്ങള്‍

വ്യാഴമെന്ന ഗ്രഹം ദോഷങ്ങളില്ലാതെ സ്ഥിതി ചെയ്യുന്ന അവസ്ഥയിലാണെങ്കില്‍ പുത്രസൗഭാഗ്യം, ധന നേട്ടം, ഉദ്യോഗ നേട്ടം, കുടുംബത്തില്‍ ഐശ്വര്യവും ഒതുക്കവും എന്ന് തുടങ്ങി പല വിധത്തിലുള്ള ഫലങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ നവംബര്‍ മുതലുള്ള സമയത്ത് വ്യാഴം നീചരാശിയില്‍ സ്ഥിതി ചെയ്യുന്നതിലൂടെ അത് മേടക്കൂറുകാര്‍ക്ക് അല്‍പം ദോഷമായാണ് പ്രവര്‍ത്തിക്കുക. മാത്രമല്ല അനുകൂലഫലങ്ങള്‍ ഒട്ടും തന്നെ ലഭിക്കുകയും ഇല്ല. ഇത് മനസ്സിലാക്കി വേണം ദോഷഫലത്തിന്റെ കാഠിന്യം കുറക്കുന്നതിന് വേണ്ടി ശ്രമിക്കാന്‍.

പ്രതികൂലഫലങ്ങള്‍

പ്രതികൂലഫലങ്ങള്‍

മകരം രാശിയില്‍ വ്യാഴം സ്ഥിതി ചെയ്യുന്നതിന്റെ ഫലമായി അനുകൂലമായി യാതൊരു തരത്തിലുള്ള ഫലവും ലഭിക്കുന്നില്ല എന്ന് മാത്രമല്ല മേടക്കൂറുകാര്‍ക്ക് ഭക്തിയോടെ ഭജിച്ചാല്‍ വ്യാഴത്തിന്റെ ദോഷഫലത്തെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ടതും ജപിക്കേണ്ടതും എന്തെല്ലാം എന്ന് അറിഞ്ഞിരിക്കേണ്ടതാണ്. മേടക്കൂറുകാരുടെ ദോഷകാഠിന്യം കുറക്കുന്നതിന് വേണ്ടി വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്തേണ്ടതാണ്.

വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്താന്‍

വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്താന്‍

മേടക്കൂറുകാരുടെ ദോഷഫലത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി മേടക്കൂറുകാര്‍ വിഷ്ണുഭഗവാനെ പ്രസാദിപ്പിക്കേണ്ടതാണ്. ഇതോടൊപ്പം ബൃഹസ്പതിയേയും പ്രസാദിപ്പിക്കണം. ദോഷപരിഹാരത്തിന് വേണ്ടി വിഷ്ണുസഹസ്രനാമംചൊല്ലുക, വിഷ്ണുപുരാണം, കനകധാരാ സ്‌തോത്രം, ഭാഗവതം പാരായണം ചെയ്യുക, നവഗ്രഹ സ്‌തോത്രം എന്നിവ ചൊല്ലുക. ഇത് വഴി ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ദോഷങ്ങളും കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഭഗവാന്റെ അനുഗ്രഹം ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയു ഇല്ലാതാക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

അശുഭ കാര്യങ്ങള്‍ ആയിരിക്കും ഇവരെ പലപ്പോഴും വെല്ലുവിളിയുയര്‍ത്തുന്നത്. എന്നാല്‍ ഇവര്‍ ഒരു കൊല്ലക്കാലം വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. വിദ്യാഭ്യാസം ജോലി, ദാമ്പത്യം, സന്താനം, സമ്പാദ്യം, പണം, സ്വഭാവം എന്നിവയിലെല്ലാം നല്ലതുപോലെ ശ്രദ്ധിക്കണം. ഭക്തിയോടെ വേണം മുന്നോട്ട് പോവുന്നതിന്. ഏകദേശം നവംബര്‍ വരെയാണ് വ്യാഴം മകരം രാശിയില്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ അതിന് ശേഷം വ്യാഴം 11ലേക്ക് മാറുന്നു. പ്രാര്‍ത്ഥനകളും പൂജകളും ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ഇവര്‍ക്ക് വളരെയധികം ദോഷഫലത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ജീവിതത്തില്‍ എത്ര ദോഷം ഉണ്ടെങ്കിലും അതില്‍ നിന്ന് പരിഹാരം കാണാന്‍ വ്യാഴം പ്രസാദിച്ചാല്‍ മതി എന്നാണ് വിശ്വാസം.

Story first published: Sunday, November 22, 2020, 13:11 [IST]
X
Desktop Bottom Promotion