Latest Updates
-
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം
12 രാശിയില്‍ ഈ രാശിക്കാരില്‍ ദാമ്പത്യജീവിതം പരാജയം
വിവാഹം എന്നത് ഓരോരുത്തര്‍ക്കും വളരെയധികം ഉത്തരവാദിത്വങ്ങളും കടമകളും കൂടി കൊണ്ട് വരുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം. എന്നാല്‍ ജ്യോതിഷ പ്രകാരം ചില രാശിക്കാര്‍ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇവര്‍ വിവാഹത്തിന്റെ കാര്യത്തില്‍ അത്ര യോജിച്ച് പോവുന്നവരായിരിക്കില്ല. വിവാഹത്തിന്റെ കാര്യത്തില്‍ നമ്മള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അതുകൊണ്ട് തന്നെ വിവാഹശേഷം ചില രാശിക്കാരില്‍ എന്തൊക്കെ ചെയ്താലും നിരാശയുടേയും ദേഷ്യത്തിന്റേയും ദിവസങ്ങളായിരിക്കും ഉണ്ടാവുന്നത്.
വിവാഹ ബന്ധം രണ്ട് വ്യക്തികളെ തമ്മിലല്ല രണ്ട് കുടുംബങ്ങളെ തമ്മില്‍ കൂടി ഒന്നിപ്പിക്കുന്നതാണ്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയും പൊരുത്തവും എല്ലാം അതുകൊണ്ട് തന്നെ പ്രധാനപ്പെട്ടതാണ്. വൈവാഹിക ബന്ധത്തിലേക്ക് കടക്കുമ്പോള്‍ പ്രാധാന്യം നല്‍കേണ്ടതും മനപ്പൊരുത്തത്തിന് തന്നെയാണ്. മനപ്പൊരുത്തവും ജാതകപ്പൊരുത്തവും നോക്കിയാണ് വിവാഹത്തിന്റെ കാര്യത്തില്‍ പലരും തീരുമാനം എടുക്കുന്നത്

നിങ്ങള്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണെങ്കില്‍ വിവാഹത്തിന് പൊരുത്തം നോക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ചേരാത്ത ചില ജാതകങ്ങളും പൊരുത്തമില്ലാത്തതും എല്ലാം പലപ്പോഴും സംഭവിക്കുന്നുണ്ട്. ഇത്തരത്തില്‍ വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുള്ള ചില രാശിക്കാരും ഉണ്ട്. അവര്‍ ആരൊക്കെയെന്നും വിവാഹ ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കാത്തവര്‍ ആരൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. ഈ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ അല്‍പം ചിന്തിച്ച് വേണം തീരുമാനം എടുക്കുന്നതിന്. കാരണം ഇവര്‍ക്ക് പലപ്പോഴും പങ്കാളിയുമായി ഒത്തു പോവുന്നതിന് സാധിച്ചെന്ന് വരില്ല. അത് മാത്രമല്ല ഇവര്‍ ജീവിതത്തില്‍ ധാര്‍ഷ്ഠ്യത്തോടെ പെരുമാറുന്നവരായിരിക്കും. പലപ്പോഴും കുടുംബ ജീവിതത്തിലുണ്ടാവുന്ന വിള്ളലുകള്‍ ഇവരുടെ ധാര്‍ഷ്ഠ്യം കൊണ്ട് സംഭവിക്കുന്നതായിരിക്കുവന്നതിനുള്ള സാധ്യതയുണ്ട്. ഇടവം രാശിക്കാരുമായി ഒരു തരത്തിലും മേടം രാശിക്കാര്‍ ബന്ധം സ്ഥാപിക്കരുത്. ഇത് ഒരിക്കലും മുന്നോട്ട് പോവില്ല എന്നത് തന്നെയാണ് കാര്യം. അത് മാത്രമല്ല വൈവാഹിക ജീവിതം ഇവരെ സംബന്ധിച്ചിടത്തോളം വളരെ വലിയ പ്രതിസന്ധികളിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ വളരെയധികം ശ്രദ്ധിച്ച് വേണം വിവാഹത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നതിന്. കാരണം ഇവര്‍ക്കുണ്ടാവുന്ന പ്രണയങ്ങളില്‍ പലതും പലപ്പോഴും മുന്നോട്ട് പോവാന്‍ സാധിക്കാത്തതായിരിക്കും. ഇതിലൂടെ ജീവിതത്തില്‍ വിവാഹമെന്ന വ്യവസ്ഥിതിയോടെ പലപ്പോഴും ചേര്‍ന്ന് പോവാത്ത തരത്തില്‍ മിഥുനം രാശിക്കാര്‍ മാറുന്നു. എങ്കിലും ചിലപ്പോള്‍ വൈകിയ വേളയില്‍ ഇവര്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയും വിവാഹത്തിലേക്ക് എത്തുകയും ചെയ്യുന്നു. എന്നാല്‍ വൈവാഹിക ജീവിതത്തിലും പലപ്പോഴും ഇവര്‍ക്ക് അമിത ദേഷ്യം മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു. അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കും വൈവാഹിക ബന്ധത്തിലെ തകര്‍ച്ചയിലേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ ഏത് കാര്യത്തേയും വൈകാരികപരമായി സമീപിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇവരെ വിവാഹത്തിലേക്ക് എത്തിക്കുന്ന ഘടകം എന്ത് തന്നെയായാലും അത് വികാരത്തിന്റെ പുറത്ത് ആയിരിക്കും എന്നതാണ് സത്യം. ഇവരുടെ മാനസികാവസ്ഥയും ഇടക്കിടക്ക് മാറിക്കൊണ്ടിരിക്കുന്നത് മറ്റൊരാള്‍ക്ക് ഇവരെ അഡ്ജസ്റ്റ് ചെയ്യാന്‍ പാടാണ് എന്നതിന്റെ ലക്ഷണമാണ്. മൂഡ് സ്വിങ്‌സ് എന്നത് വളരെയധികം വെല്ലുവിളികള്‍ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. അതിരു കടന്ന ഇവരുടെ അനാവശ്യ തോന്നലുകള്‍ ദാമ്പത്യ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

തുലാം രാശി
തുലാം രാശിക്കാരും വിവാഹ ജീവിതമെന്ന തീരുമാനം എടുക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം. അവരവരുടേതായ ഇടം കണ്ടെത്തുന്നതിന് വേണ്ടിയായിരിക്കും ഇവര്‍ ശ്രമിക്കുന്നത്. അവിടെ പങ്കാളി പോലും ഇവര്‍ക്ക് പലപ്പോഴും തടസ്സമായി മാറുന്നുണ്ട്. പങ്കാളിയില്‍ നിന്നുണ്ടാവുന്ന അരക്ഷിതാവസ്ഥയും പലപ്പോഴും ഇവരെ പ്രശ്‌നത്തിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം വിവാഹം പലപ്പോഴും ഇവര്‍ക്കൊരു പരാജയമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം പരാജയങ്ങളെ അതിജീവിക്കാന്‍ തുലാം രാശിക്കാര്‍ വളരെയധികം കഷ്ടപ്പെടുന്നുണ്ട്.

ധനു രാശി
പൂര്‍ണ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരു ബന്ധത്തെയാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ എപ്പോഴും കെട്ടിയിടപ്പെടുന്നതിന് ഇവര്‍ തയ്യാറല്ല. ഒരിക്കലും ജീവിതത്തില്‍ വെല്ലുവിളികള്‍ എന്താണെന്നത് അറിയാന്‍ ഇവര്‍ ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ട് തന്നെ വിവാഹം എന്നത് തന്റെ സ്വാതന്ത്ര്യത്തെ തകര്‍ക്കും എന്ന് കരുതുന്ന ധനു രാശിക്കാര്‍ ചില്ലറയല്ല. വിവാഹത്തെ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്ന രാശിക്കാരാണ് ഇവര്‍. ഒരിക്കലും ജീവിതത്തില്‍ വിജയകരമായ ഒരു ദാമ്പത്യ ജീവിതത്തിന് ധനു രാശിക്കാര്‍ക്ക് സാധിക്കുന്നില്ല. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇവരെ തേടി വന്നുകൊണ്ടിരിക്കും.

മകരം രാശി
മകരം രാശിക്കാര്‍ എപ്പോഴും അവരുടെ മനസ്സിലുള്ളത് പുറമേ തുറന്ന് പറയുന്നവരായിരിക്കില്ല എന്നതാണ്. ഇത് വൈവാഹിക ജീവിതത്തിലും പ്രതിഫലിക്കുന്നു. എന്നാല്‍ ഇവര്‍ എപ്പോഴും മികച്ച സുഹൃത്തുക്കളായിരിക്കും. സൗഹൃദം വിവാഹത്തിലേക്ക് എത്തുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടതായി വരുന്നുണ്ട്. പങ്കാളിയില്‍ മതിപ്പുളവാക്കാന്‍ ഇവര്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. എന്നാല്‍ പലപ്പോഴും ഇവരുടെ യഥാര്‍ത്ഥ സ്വഭാവത്തിനെ മൂടി വെച്ച് ഒരിക്കലും വിവാഹ ജീവിതം അധിക കാലം മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കണം എന്നില്ല.
ശ്രദ്ധിക്കേണ്ടത്: മുകളില്‍ പറഞ്ഞിരിക്കുന്ന രാശിപ്രകാരം നിങ്ങളുടെ ഫലങ്ങള്‍ പൂര്‍ണമായും ശരിയായിരിക്കണമെന്നില്ല. രാശിയുടെ സമയവും നാഴികയും വിനാഴികയും അനുസരിച്ച് ഫലങ്ങളിലും മാറ്റങ്ങള്‍ വന്നേക്കാം.



Click it and Unblock the Notifications











