Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പുതുവര്‍ഷാരംഭം സൂര്യദേവന്റെ ദിനമായ ഞായറാഴ്ച; വര്‍ഷം മുഴുവന്‍ ഐശ്വര്യം വരാന്‍ ഇത് ചെയ്യൂ
2023 പുതുവര്‍ഷത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ജ്യോതിഷ പ്രകാരം, പുതുവര്‍ഷം ആരംഭിക്കാന്‍ പോകുന്നത് വളരെ ശുഭകരമായ വേളയിലാണ്. പല ഗ്രഹങ്ങളുടെ സംക്രമണം ശുഭകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കും. ഇത് എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകള്‍ക്കും അത്യന്തം ഗുണം ചെയ്യും. ജ്യോതിഷപ്രകാരം 2023ലെ ആദ്യദിവസം വരുന്നത് ഞായറാഴ്ചയാണ്.
ഹിന്ദുമത വിശ്വാസമനുസരിച്ച്, ഞായറാഴ്ച ദിവസം സൂര്യദേവന്റെ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സൂര്യദേവനെ ആരാധിക്കുന്നത് സന്തോഷവും ഐശ്വര്യവും സൂര്യദേവന്റെ അനുഗ്രഹവും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. വര്‍ഷം മുഴുവന്‍ ഐശ്വര്യം നിലനിര്‍ത്താനായി പുതുവര്‍ഷദിനത്തില്‍ സൂര്യദേവനെ എങ്ങനെ ആരാധിക്കണമെന്ന് നമുക്ക് നോക്കാം.

ജ്യോതിഷത്തില്‍ സൂര്യന്റെ പ്രാധാന്യം
ജ്യോതിഷത്തില്‍, സൂര്യനെ ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കുന്നു. സൂര്യനെ ആരാധിക്കുന്നത് വളരെ ശുഭകരവും ഐശ്വര്യപ്രദവുമാണ്. ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന് പിതാവിനെ പ്രതിനിധീകരിക്കുന്നു. സൂര്യന് ആത്മാവിന്റെ ഘടകമായി കണക്കാക്കപ്പെടുന്നു. ആരുടെ ജാതകത്തിലാണോ സൂര്യദേവന് ശുഭപ്രഭാവത്തില് നില്ക്കുന്നുന്നത്, ആ വ്യക്തിക്ക് ധനലാഭത്തോടൊപ്പം നിരവധി നേട്ടങ്ങളും ജീവിതത്തില്‍ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ആരുടെ ജാതകത്തിലാണോ സൂര്യദേവന് അശുഭപ്രഭാവത്തില് നില്‍ക്കുന്നത്, ആ വ്യക്തിക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും.

2023 പുതുവത്സരം ഞായറാഴ്ച
ഹിന്ദു മതത്തില്‍, ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദൈവത്തിനായി സമര്‍പിച്ചിരിക്കുന്നു. അത്തരത്തില്‍ ഞായറാഴ്ച ദിവസം സൂര്യദേവനെ ആരാധിക്കുന്നതനായി സമര്‍പിച്ചിരിക്കുന്ന ദിവസമാണ്. 2023 ജനുവരി 1 പുതുവത്സര ദിനം വരുന്നത് ഞായറാഴ്ച ദിവസമാണ്. ഈ ദിവസം സൂര്യദേവനെ ആരാധിച്ച് നിങ്ങളുടെ ജീവിതത്തെ മികച്ച രീതിയില്‍ മാറ്റാനായി നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം.

പുതുവര്‍ഷദിനത്തില്‍ സൂര്യാരാധനയുടെ പ്രാധാന്യം
സൂര്യന്റെ അനുഗ്രഹത്താല്‍ ഒരു വ്യക്തിക്ക് സമൂഹത്തില്‍ ഉയര്‍ന്ന പദവി ലഭിക്കുന്നു. സൂര്യന് ആധിപത്യം പുലര്‍ത്തുമ്പോള്‍ നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാകും. ഞായറാഴ്ച ദിവസം സൂര്യനെ ആരാധിക്കുന്നതിന് വളരെ ഉത്തമമായ ദിനമാണ്. ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് സൂര്യന് വെള്ളം സമര്‍പ്പിക്കുക. സൂര്യന്റെ അനുഗ്രഹം ലഭിക്കാന്‍ ഈ ദിവസം മത്സ്യങ്ങള്‍ക്ക് അരിമാവ് ചെറിയ ഉരുളകളാക്കി നല്‍കുക. ഈ ദിവസം, ഒഴുകുന്ന നദിയില്‍ ശര്‍ക്കര മാവ് കലര്‍ത്തി ഒഴിക്കുക. ബിസിനസ്സുകാര്‍ക്കും ജോലിക്കാര്‍ക്കുമെല്ലാം ഇത് ചെയ്യുന്നതിലൂടെ സൂര്യന്റെ അനുഗ്രഹം ലഭിക്കും.

സൂര്യദേവന് വെള്ളം അര്‍പ്പിക്കുക
സൂര്യദേവനെ പ്രസാദിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വെള്ളം അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക എന്നതാണ്. പുതുവര്‍ഷ ദിനമായ ഞായറാഴ്ച പുലര്‍കാലെ സൂര്യദേവന് വെള്ളം അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ അനുഗ്രഹം നേടി ജീവിതത്തില്‍ വിജയം കൈവരുത്താനാകും.

കുങ്കുമ തിലകം പുരട്ടുക
പുതുവര്‍ഷ ദിനത്തില്‍ രാവിലെ നേരത്തെ എഴുന്നേറ്റ് കുളിക്കുക. സൂര്യദേവനെ ആരാധിക്കുകയും ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുകയും ചെയ്യുക. കുറച്ച് കുങ്കുമവും റോസ് വാട്ടറും കലര്‍ത്തി നെറ്റിയില്‍ തിലകമായി പുരട്ടുക. ജീവതത്തില്‍ ഉയര്ച്ചകള്ക്കായി നിങ്ങള്‍ക്ക് ഇത് എല്ലാദിവസവും ചെയ്യാവുന്നതാണ്. കരിയറില്‍ അഭിവൃദ്ധി ആഗ്രഹിക്കുന്നുവെങ്കില്‍ ഈ വഴി ഒന്നു പരീക്ഷിച്ചാല്‍ മതി.

ദാനധര്‍മ്മങ്ങള്‍ ചെയ്യുക
പുതുവര്‍ഷ ദിനമായ ഞായറാഴ്ച, സൂര്യദേവനെ പ്രീതിപ്പെടുത്താനായി നിങ്ങള്‍ക്ക് ദാനധര്‍മ്മങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. ഭക്ഷണം, വസ്ത്രം തുടങ്ങിയവ ദരിദ്രര്‍ക്ക് നല്‍കുക. പശുവിനെ പരിപാലിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുക. ഈ ദിവസം കറുത്ത എള്ള് ദാനം ചെയ്യുന്നതും അങ്ങേയറ്റം ശുഭമായി കണക്കാക്കപ്പെടുന്നു.

വ്രതാനുഷ്ഠാനം
ഞായറാഴ്ച ദിവസം സൂര്യദേവന്റെ അനുഗ്രഹം ലഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വ്രതമെടുക്കുക. ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ഉത്തമ വഴിയാണ് വ്രതാനുഷ്ഠാനം. വൈകുന്നേരങ്ങളില്‍ നിങ്ങള്‍ ഭക്ഷണം കഴിക്കാതിരിക്കുക. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും പ്രാര്‍ത്ഥനകള്‍ നടത്തുക.



Click it and Unblock the Notifications
