Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബുദ്ധിയും മിടുക്കും മറികടക്കില്ല ഈ 5 രാശിക്കാരായ സ്ത്രീകളെ
നമ്മുടെ പ്രവര്‍ത്തനങ്ങളിലും ചിന്തകളിലും നാം എത്ര വേഗത്തിലാണെന്ന് മനസ്സിലാക്കാന്‍ നമ്മുടെ ബുദ്ധി നമ്മെ സഹായിക്കും. ചിലര്‍ ബുദ്ധിജീവികളായി ജനിക്കുന്നു, മറ്റുള്ളവര്‍ കഠിനാധ്വാനം ചെയ്യുകയും വിജയത്തിന്റെ പടവുകള്‍ കയറാന്‍ മനസ്സിനെ മൂര്‍ച്ച കൂട്ടുകയും ചെയ്യുന്നു. ജ്യോതിഷത്തിന് നമ്മുടെ ആത്മാവിനോടും മനസ്സിനോടും ശരീരത്തോടും വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. ഓരോരുത്തരുടെയും രാശിചിഹ്നങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ഇത് മനസ്സിലാക്കാം.
ഓരോ രാശിചിഹ്നത്തിന്റെയും ഗുണങ്ങളും ദോഷങ്ങളും ജ്യോതിഷം വിവരിക്കുന്നു. ഓരോ രാശിക്കാരുടെയും വ്യക്തിത്വം വ്യത്യസ്തമാണ്. അതുപോലെ, സ്ത്രീകള്‍ക്ക് അവരുടെ രാശിചിഹ്നത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത സ്വഭാവങ്ങളുണ്ട്. ഈ ലേഖനത്തില്‍, ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില്‍ ബുദ്ധിയുടെയും മിടുക്കിന്റെയു കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന സ്ത്രീകള്‍ ഏത് രാശിയില്പെട്ടവരാണെന്ന് നമുക്ക് നോക്കാം.

വൃശ്ചികം
സ്മാര്ട്ട്നസിന്റെ കാര്യത്തില്‍ വൃശ്ചികം രാശിയിലെ സ്ത്രീകളാണ് മറ്റു രാശിക്കാരെ വച്ച് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. എന്തെങ്കിലും ഒന്നില്‍ പ്രവര്‍ത്തിക്കുമ്പോള്‍, എല്ലാ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് അവര്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുന്നു എന്നതാണ് അവരിലെ ഒരു ഗുണം. ഇതോടൊപ്പം, ഈ രാശിയിലുള്ള സ്ത്രീകള്‍ ഒരു തരത്തിലുള്ള മടിയും കൂടാതെ അവഴരുടെ ജോലികള്‍ സമാധാനപരമായി പൂര്‍ത്തിയാക്കുന്നു.

മീനം
മീനം രാശിചക്രത്തിലെ സ്ത്രീകള്‍ ജനനം മുതല്‍ തന്നെ ബുദ്ധിമതികളായി കണക്കാക്കപ്പെടുന്നു. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വ്യത്യസ്തമായ ഒരു ശക്തി അവരില്‍ കാണപ്പെടുന്നു. ഇത് മാത്രമല്ല, ഈ രാശിയിലെ സ്ത്രീകള്‍ മറ്റുള്ളവരുടെ കാര്യങ്ങളിലും പൂര്‍ണ്ണ ശ്രദ്ധ നല്കുന്നു. വൈകാരികമായും മീനം രാശിയിലെ സ്ത്രീകള്‍ വളരെ ശക്തരായി കണക്കാക്കപ്പെടുന്നു.

മകരം
മകരം രാശിചക്രത്തിലെ സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ അവര്‍ ജോലിയോട് അങ്ങേയറ്റം വിശ്വസ്തരാണ്. അവരുടെ ലക്ഷ്യം നേടുന്നത് വരെ അവര്‍ ഒന്നില്‍ നിന്നു പിന്മാറില്ല. മനസ്സില്‍ മൂര്ച്ചയുള്ളവരായിരിക്കുന്നതിനു പുറമേ, സമര്‍ത്ഥവും വേഗത്തിലുള്ളതുമായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും ഈ രാശിക്കാര്‍ക്കുണ്ട്. ഉപയോഗശൂന്യമായ കാര്യങ്ങള്‍ക്കും ഉപയോഗശൂന്യരായ ആളുകള്‍ക്കും വേണ്ടി അവരുടെ സമയം പാഴാക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇത് മാത്രമല്ല, മകരം രാശിയിലുള്ള സ്ത്രീകള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായും മാറുന്നു.

കുംഭം
അവരുടെ സര്‍ഗ്ഗാത്മകത കാണുമ്പോഴോ അവരുടെ ബുദ്ധിശക്തി കാണിക്കുമ്പോഴോ, ഈ രാശിയിലുള്ള സ്ത്രീകള്‍ അല്‍പ്പം അഹംഭാവരാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍, പരസഹായമില്ലാതെ തങ്ങളുടെ ജോലി നന്നായി ചെയ്യാന്‍ കഴിയുമെന്ന് കുംഭം രാശിക്കാരായ സ്ത്രീകള്‍ക്ക് അറിയാം. അതിനാല്‍ അവര്‍ തങ്ങളുടെ ജീവിതത്തില്‍ വലിയ വികാരങ്ങള്‍ക്ക് ആര്‍ക്കും ഇവര്‍ ഇടം നല്‍കില്ല. കുംഭം രാശിയിലെ സ്ത്രീകള്‍ മാനസികമായി വളരെ ശാന്തവും ബുദ്ധിമതികളും ആണ്.

തുലാം
തുലാം രാശിയിലുള്ള സ്ത്രീകള്‍ക്ക് എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രത്യേകമായ അറിവ് ഉണ്ടായിരിക്കും. ഈ സ്ത്രീകളില്‍ ഒരു ഗുണമുണ്ട്, അവര്‍ ഒരു ജോലി പൂര്‍ണതയോടെ പൂര്‍ത്തിയാക്കുന്നതുവരെ അവരുടെ ജോലിയില്‍ മുഴുകിയിരിക്കും. അവരുടെ ഭാഗത്തുനിന്ന് തെറ്റുകള്‍ സംഭവിക്കാനും അവര്‍ ഇടം നല്‍കാറില്ല.



Click it and Unblock the Notifications
