Latest Updates
-
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി
ഒരുകാലത്തും പണത്തിന് മുട്ടില്ല, ജീവിതത്തില്‍ സമ്പന്നയോഗം; ലക്ഷ്മീദേവിയുടെ ഇഷ്ട രാശിക്കാര്‍
സനാതന ധര്‍മ്മത്തില്‍ ലക്ഷ്മീദേവിയെ സമ്പത്തിന്റെ ദേവതയായി കണക്കാക്കുന്നു. ആളുകള്‍ പുരാതന കാലം മുതല്ക്കേ തന്നെ ലക്ഷ്മീദേവിയെ ആരാധിച്ചുവരുന്നു. ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിച്ച ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരില്ല എന്നാണ് പറയപ്പെടുന്നത്. അത്തരക്കാരുടെ ജീവിതം വളരെ സന്തോഷകരമായിരിക്കും. ജ്യോതിഷ പ്രകാരം, ചില രാശിക്കാരായ സ്ത്രീകള്‍ക്ക് എപ്പോഴും ലക്ഷ്മീദേവിയുടെ അനുഗ്രഹം കൂടെയുണ്ടാകുമെന്ന് പറയുന്നു. ഇവരുടെ വീട്ടില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. ഏതൊക്കെയാണ് ആ രാശികള്‍ എന്ന് നമുക്ക് നോക്കാം.

ഇടവം
രാശിചക്രത്തില്‍ രണ്ടാമതായി വരുന്നതാണ് ഇടവം രാശി. ശുക്രനാണ് ഇടവം രാശിക്കാരുടെ ഭരണകര്‍ത്താവ്. അതിനാല്‍ എപ്പോഴും ഭാഗ്യത്താല്‍ അനുഗ്രഹിക്കപ്പെടുന്ന ഒരു രാശിയാണ് ഇടവം രാശി. ശുക്രന്റെ സ്വാധീനത്തില്‍ ഒരു മനുഷ്യന്റെ ജീവിതത്തില്‍ സമ്പത്തും സ്നേഹവും ആഢംബരവുമെല്ലാം കൈവരുന്നു. അതിനാലാണ് ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ ഇടവം രാശിക്കാരില്‍ നിലനില്‍ക്കുന്നത്. ഈ രാശിചക്രത്തിലെ ആളുകള്‍ക്ക് അവരുടെ പ്രവൃത്തികളില്‍ കുറഞ്ഞ പരിശ്രമത്തിലൂടെ മികച്ച വിജയങ്ങള്‍ ലഭിക്കുന്നു. പണം ഒരിക്കലും അവരുടെ മുന്നില്‍ ഒരു വെല്ലുവിളിയായും മാറുന്നില്ല.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരായ ആളുകളെയും എല്ലായ്പ്പോഴും ലക്ഷ്മി ദേവി അനുഗ്രഹിക്കുന്നു. ഈ രാശിചക്രത്തിന്റെ അധിപന് ചന്ദ്രനാണ്. കര്‍ക്കിടകം രാശിക്കാരുടെ ജീവിതം എപ്പോഴും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രാശിചക്രത്തിലെ ആളുകള്‍ വളരെ കഠിനാധ്വാനികളാണ്. അവര്‍ എന്തെങ്കിലും ജോലി ഏറ്റെടുക്കുകയാണെങ്കില്‍, അത് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അവര്‍ വിശ്രമിക്കാറുള്ളൂ. അതിനാല്‍, കര്‍ക്കിടകം രാശിക്കാരുടെ പ്രവൃത്തികളില്‍ തടസങ്ങളുണ്ടാകുന്നത് കുറവാണ്.
ചിങ്ങം
ലക്ഷ്മി ദേവിയുടെ അനുഗ്രഹം എല്ലായ്പ്പോഴും നിലനില്‍ക്കുന്ന മറ്റൊരു രാശിചിഹ്നമാണ് ചിങ്ങം രാശി. ഈ രാശിചക്രത്തിന്റെ അധിപന് സൂര്യനാണ്. വളരെയേറെ ആത്മീയ താല്പര്യം ഉള്ളവരാണ് ചിങ്ങം രാശിക്കാര്‍. ഇവര്‍ വളരെ ധൈര്യമുള്ളവരും നിര്‍ഭയരും കഠിനാധ്വാനികളുമാണ്. ഈ രാശിചക്രത്തിലെ ആളുകള്‍ അവരുടെ ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ നിലനിര്‍ത്താന്‍ കഠിനമായി പരിശ്രമിക്കുന്നു. അതിശയകരമായ നേതൃത്വ കഴിവുകളുള്ള ഇവര്‍ ജോലി ചെയ്യുന്നിടത്തെല്ലാം, കഠിനാധ്വാനത്തിലൂടെയും കഴിവിലൂടെയും എല്ലാവരുടെയും ഹൃദയം കീഴടക്കുന്നു. അവരുടെ കഴിവുകള്‍ കാരണം റിസ്ക് എടുക്കാനും ചിങ്ങം രാശിക്കാര്‍ ഭയപ്പെടുന്നില്ല. അതിനാല്‍ത്തന്നെ ലക്ഷ്മീ ദേവി എല്ലായ്പ്പോഴും ഈ രാശിക്കാരെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്യുന്നു.
വൃശ്ചികം
ഒരിക്കലും പണത്തിന് കുറവില്ലാത്ത രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍. ജീവിതത്തിലുടനീളം സമ്പത്തും സമ്പത്തും സുഖസൗകര്യങ്ങളും ഇവരുടെ കൂടെയുണ്ടാകും. ഇവരുടെ ഭരണാധിപന് ചൊവ്വയാണ്. ചൊവ്വയുടെ സ്വാധീനം കാരണം, ഈ ആളുകള്‍ വളരെ കഠിനാധ്വാനികളും ഊര്‍ജ്ജസ്വലരും ആവേശം നിറഞ്ഞവരുമായി മാറുന്നു. ഇത്തരക്കാര്‍ വളരെ സത്യസന്ധതയോടെ ഏത് ജോലിയും ചെയ്യുന്നു, അതിനാല്‍ അവര്‍ക്ക് പലപ്പോഴും ജോലിയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ വന്നുചേരുന്നു. ഭാഗ്യം അവരോടൊപ്പം നില്ക്കുന്നതിനാല് അവര്‍ ചെയ്യുന്ന പ്രവൃത്തികളിലെല്ലാം തന്നെ വിജയം വരിക്കാനും അവര്‍ക്ക് സാധിക്കുന്നു. ജീവിതത്തിലുടനീളം ലക്ഷ്മീ ദേവിയുടെ അനുഗ്രഹം കൂടെയുണ്ടാവുന്ന രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍.
ധനു
ധനു രാശിക്കാര്‍ എല്ലാ കാലത്തും ലക്ഷ്മീദേവിയുടെ അനുഗ്രഹം സ്വീകരിച്ചുകൊണ്ടിരിക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ ഇത്തരക്കാര്‍ ധാരാളം പണം സമ്പാദിക്കുന്നു. ധനു രാശിക്കാരുടെ പ്രവര്‍ത്തന ശൈലി എല്ലായിടത്തും വാഴ്ത്തപ്പെടുന്നു എന്നതാണ് അവരുടെ ഏറ്റവും വലിയ പ്രത്യേകത. ഈ ആളുകള്‍ അവര്‍ ഏറ്റെടുക്കുന്ന ഏത് ജോലിയിലും ലക്ഷ്യത്തിക്കും. അവരുടെ കഠിനാധ്വാനത്താല്‍ അവര്‍ക്ക് സമൂഹത്തില്‍ അഭിമാനകരമായ സ്ഥാനം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
