Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ദേവിയുടെ പ്രതിരൂപമാണ് ഇവര്‍; ഭദ്രകാളീദേവിയുടെ കടാക്ഷമുള്ള 7 നക്ഷത്രക്കാര്‍
സ്ത്രീജന്‍മം പുണ്യജന്‍മമാണ്. കാരണം ജീവിതത്തില്‍ ഇത്രയധികം വേഷപ്പകര്‍ച്ച നടത്തേണ്ടിവരുന്നവര്‍ വേറെയില്ല. മകളായും, സഹോദരിയായും, ഭാര്യയായും, മരുമകളായും അമ്മയായും, അമ്മൂമ്മയായും ഇവര്‍ ജീവിതത്തില്‍ പലവിധ വേഷങ്ങളിലൂടെ കടന്നുപോകുന്നു. എത്ര കഠിനമായ സാഹചര്യത്തിലും തന്റെ കര്‍മ്മങ്ങള്‍ കൃത്യമായി ഇവര്‍ നിര്‍വ്വഹിക്കുന്നു. പുരാണകാലം മുതല്‍ക്കേ സ്ത്രീകള്‍ക്ക് വലിയ സ്ഥാനവും ബഹുമാനവും ലഭിച്ചിരുന്നു. ദേവിയെ വിവിധ ഭാവങ്ങളില്‍ നാം ആരാധിക്കുന്നു. ഓരോ സ്ത്രീയിലും ദേവിയുടെ ശക്തി ഒളിഞ്ഞിരിപ്പുണ്ട്. ഓരോ സ്ത്രീയിലും ചില അമാനുഷികമായ ഒരു കഴിവ് ഉണ്ട്.
എത്ര കഷ്ടപ്പാട് സഹിച്ചും മറ്റുള്ളവരെ സംരക്ഷിക്കുകയും നീതിക്കു വേണ്ടി പോരാടുകയും ചെയ്യുന്നു. ഒരു കുടുംബത്തിന്റെ നെടുംതൂണാണ് സ്ത്രീ. ഒരു കുടംബത്തെ നശിപ്പിക്കാനും അതുപോലെ തന്നെ വളര്‍ത്താനുമുള്ള കഴിവ് സ്ത്രീക്കുണ്ട്. ജ്യോതിഷപ്രകാരം ഓരോ നക്ഷത്രക്കാര്‍ക്കും പ്രത്യേകമായ സ്വഭാവമുണ്ട്. ഇത് പൊതുഫലത്താല്‍ പറയുന്ന കാര്യമാണ്. ചില നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ചില പ്രത്യേകതകള്‍ പ്രവചിക്കുന്നുണ്ട്. ദേവീകടാക്ഷം ഇവരുടെ കൂടെയുണ്ടെന്ന് പറയപ്പെടുന്നു. ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് എടുത്തുപറയേണ്ട ചില കഴിവുകളുണ്ട്. ഇവരുടെ പ്രത്യേതകള്‍ എന്തൊക്കെയെന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാരെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍ അവര്‍ക്ക് തീര്‍ച്ചയായും തിരിച്ചടി ലഭിക്കുന്നതായിരിക്കും. കാരണം ഇവര്‍ക്ക് ഭദ്രകാളീ ദേവിയുടെ അനുഗ്രഹമുണ്ട് എന്ന് മനസിലാക്കുക. യമദേവനാണ് നക്ഷത്രദേവത. അനീതി കാണിക്കുകയാണെങ്കില്‍ അവര്‍ക്ക് ഉടനെ തന്നെ തിരിച്ചടി ലഭിക്കും. ഈ നക്ഷത്രക്കാരെ അറിയാതെ പോലും ഉപദ്രവിച്ചാല്‍ അവര്‍ കുറ്റബോധത്താല്‍ നീറുകയും സ്വയം ശിക്ഷിക്കുകയും ചെയ്യുന്നു. ഇത് മറ്റുള്ളവര്‍ അറിയണമെന്നില്ല.
ചിലപ്പോള്‍ പട്ടിണി കിടക്കുകയോ അമിതമായി ജോലി ചെയ്യുകയോ ഇഷ്ടപ്പെട്ട ആഹാരം വേണ്ടെന്നു വയ്ക്കുകയോ തുടങ്ങി മറ്റുള്ളവര്‍ മനസിലാകാതെ ചില കാര്യങ്ങള്‍ ചെയ്യുന്നു. അതിനാല്‍ ദേവിയുമായി ബന്ധപ്പെട്ട് പറയുന്ന ഒരു നക്ഷത്രക്കാര്‍ തന്നെയാണ് ഭരണി നക്ഷത്രക്കാര്‍. ഇവര്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്. ഇവര്‍ ഒരിക്കലും ദേവീ ആരാധന മുടക്കരുത്. ദിനവും ദേവീനാമങ്ങള്‍ ജപിക്കുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുന്നുവെങ്കില്‍ അത് കൂടുതല്‍ ഫലപ്രദമാണ്.
ആയില്യം
നാഗങ്ങളുമായി ബന്ധപ്പെട്ട് പറയുന്ന ഒരു നക്ഷത്രമാണ് ആയില്യം നക്ഷത്രം. പെട്ടെന്ന് മറ്റുള്ളവരെ ആകര്‍ഷിക്കുന്ന ഒരു നക്ഷത്രമാണ് ഇത്. ഭദ്രകാളി ദേവിയുടെ കടാക്ഷമുള്ള ഒരു നക്ഷത്രമാണ് ആയില്യം നക്ഷത്രം. അതിനാല്‍ത്തന്നെ ദേവിയെ ആരാധിക്കുന്നത് ഇവര്‍ക്ക് പലവിധ നേട്ടങ്ങള്‍ ലഭിക്കുന്നതായിരിക്കും. അതുപോലെതന്നെ ഇവരെ ആരെങ്കിലും ഉപദ്രവിച്ചാല്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു. വിട്ടൊഴിയാതെ പലപ്രയാസങ്ങളും ഇവരുടെ ജീവിതത്തില്‍ വന്നുചേരും.
അതിനാല്‍ ആയില്യം നക്ഷത്രക്കാരെ ആരും ശത്രുപക്ഷത്ത് നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക. ആര് ഉപദ്രവിച്ചാലും ആയില്യം നക്ഷത്രക്കാര്‍ അത് മനസില്‍ കൊണ്ടുനടക്കും. വെള്ളിയാഴ്ച ദിവസം ഇവര്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് ഉത്തമമാണ്. സ്വയം കഷ്ടതകള്‍ അനുഭവിക്കുന്ന ഒരു നക്ഷത്രക്കാരാണ് ഇവര്‍ എന്ന കാര്യവും ഓര്‍ക്കുക. പുറമേ ധൈര്യം കാണിച്ചാലും ഉള്ളില്‍ അത് ഉണ്ടാവണമെന്നില്ല. പൊതുവേ ശുദ്ധ മനസ്‌കരാണ് ഇവര്‍. അതിനാല്‍ത്തന്നെ മറ്റുള്ളവര്‍ക്ക് പെട്ടെന്ന് ഇഷ്ടം തോന്നുന്ന നക്ഷത്രക്കാര്‍ കൂടിയാണ് ആയില്യം നക്ഷത്രക്കാര്‍.
പൂരം
സര്‍വ്വൈശ്വര്യങ്ങള്‍ നല്‍കുന്ന ഒരു നക്ഷത്രക്കാരാണ് പൂരം നക്ഷത്രക്കാര്‍. ലക്ഷ്മീദേവിയുടെയും ഭദ്രകാളി ദേവിയുടെയും അനുഗ്രഹമുള്ള ഒരു നക്ഷത്രമാണിത്. അതിനാല്‍ത്തന്നെ ഇവരെ ഉപദ്രവിക്കുകയാണ് എങ്കില്‍ ഉടനെ തന്നെ തിരിച്ചടി ലഭിക്കുന്നതായിരിക്കും. മറ്റുള്ളവരുടെ മനസ്സ് വിഷമിപ്പിക്കാത്ത നക്ഷത്രക്കാരാണ് ഇവര്‍. ആഗ്രഹങ്ങള്‍ പൊതുവേ ഇല്ലാത്തവരാണ് പൂരം നക്ഷത്രക്കാര്‍. വളരെയധികം ആഗ്രഹങ്ങള്‍ മനസില്‍ കൊണ്ടുനടക്കാത്തവരാണ് ഇവര്‍. എന്നാല്‍ ഇവരെ ഉപദ്രവിച്ചാല്‍ തിരിച്ചടി ഉടനെതന്നെ പ്രതീക്ഷിക്കാം. ഇവരെ ആര് ഉപദ്രവിച്ചാലും അവരുടെ ജീവിതത്തില്‍ പല ദുരിതപൂര്‍ണമായ കാര്യങ്ങളും നടക്കുന്നു. ഇവര്‍ ഒരിക്കലും ദേവീ ആരാധന മുടക്കരുത്.

ചിത്തിര
ഭദ്രകാളി ദേവിയുടെ കടാക്ഷമുള്ള നക്ഷത്രക്കാരാണ് ചിത്തിര നക്ഷത്രക്കാര്‍. അമ്മയോട് പ്രത്യേകമായി സ്‌നേഹം പ്രകടിപ്പിക്കുന്നവരാണ് ഇവര്‍. വിവാഹശേഷം പലപ്പോഴും പല രീതിയിലുള്ള കഷ്ടതകള്‍ ഇവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നു. ഇവരെ ആര് ഉപദ്രവിച്ചാലും ഇവരുടെ കണ്‍മുന്നില്‍ വച്ചുതന്നെ അവര്‍ക്ക് തിരിച്ചടി ലഭിക്കുന്നു. ഇവര്‍ നിത്യവും ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ പല ഗുണകരമായ മാറ്റങ്ങളും വന്നുചേരുന്നു. അമ്മ ഒരിക്കലും ഇവരെ കൈവിടില്ല. അടുത്തുള്ള ദേവീക്ഷേത്രത്തില്‍ പതിവായി ദര്‍ശനം നടത്തുന്നത് ഗുണകരമാണ്.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് മഹാലക്ഷ്മീ ദേവിയുടെ കടാക്ഷമുണ്ട് എന്നു പറയാം. അതിനാല്‍ത്തന്നെ ഇവര്‍ ഇരിക്കുന്ന ഇടം പൊന്നായി മാറും. സാമ്പത്തിക തടസ്സം അലട്ടിയാലും ലക്ഷ്മീദേവിയെ ആരാധിക്കുന്നതിലൂടെ ഇവര്‍ക്ക് പെട്ടെന്ന് തന്നം ജീവിതത്തില്‍ അഭിവൃദ്ധി ലഭിക്കുന്നതായിരിക്കും. പെട്ടെന്ന് ഒരു ഉയര്‍ച്ച ജീവിതത്തില്‍ പ്രതീക്ഷിക്കാവുന്നതാണ്. ഇവരെ ആരെങ്കിലും ഉപദ്രവിക്കുകയാണെങ്കില്‍ അവര്‍ക്ക് പലവിധ സാമ്പത്തിക തടസ്സങ്ങള്‍ വന്നുചേരുന്നതായിരിക്കും. കൂടാതെ ലക്ഷ്മീകോപവും ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇവര്‍ നിത്യവും ലക്ഷ്മീദേവിയെ ആരാധിക്കുന്നതും വെള്ളിയാഴ്ച നെയ് വിളക്ക് തെളിക്കുന്നതും ശുഭകരമായ കാര്യമാണ്.
തിരുവോണം
ദുര്‍ഗാദേവിയുടെ കടാക്ഷമുള്ള നക്ഷത്രക്കാരാണ് തിരുവോണം നക്ഷത്രക്കാര്‍. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇവര്‍ അനാവശ്യമായി ഇടപെടാറില്ല. ഇവര്‍ നിത്യവും ദുര്‍ഗാദേവിയെ ആരാധിക്കുന്നതിലൂടെ ദേവിയുടെ കടാക്ഷം പെട്ടെന്ന് ലഭിക്കുന്നതായിരിക്കും. ഇവരെ ആരെങ്കിലും ഉപദ്രവിച്ചാല്‍ അവരെ ഉപദ്രവിക്കുന്നവര്‍ക്ക് തീര്‍ച്ചയായും തിരിച്ചടി ലഭിക്കുമെന്ന് ഉറപ്പാണ്. നിത്യവും ഇവര്‍ ദേവിയെ ആരാധിക്കുന്നത് ശുഭകരമാണ്. അടുത്തുള്ള ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.

വിശാഖം
ദുര്‍ഗാദേവിയുടെ അനുഗ്രഹമുള്ള മറ്റൊരു നക്ഷത്രമാണ് വിശാഖം. ദുര്‍ഗാദേവിയെ നിങ്ങള്‍ ആരാധിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് പെട്ടെന്നായിരിക്കും ഉയര്‍ച്ച ലഭിക്കുക. എന്നാല്‍ ജീവിതത്തില്‍ പല ചതികളും നിങ്ങള്‍ പ്രതീക്ഷിക്കണം. പല മുന്നറിയപ്പ് സാധ്യത ലഭിച്ചാലും ചതിയില്‍ വീഴാനുള്ള സാധ്യതയുള്ള നക്ഷത്രക്കാരാണ് വിശാഖം നക്ഷത്രം. അതിനാല്‍ ഏത് കാര്യവും ശ്രദ്ധിച്ച് ചെയ്യണം.
എന്നാല്‍ ഇവരെ ആരെങ്കിലും ഉപദ്രവിക്കുകയോ മറ്റോ ചെയ്താല്‍ ജീവിതത്തില്‍ പലവിധ ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നു. സ്വയം നശിക്കുന്നതിന് തുല്യമാണ് ഇവരെ ഉപദ്രവിക്കുന്നത്. അതിനാല്‍ ഈ നക്ഷത്രക്കാരുമായി ചങ്ങാത്തം കൂടുന്നതാണ് നല്ലത്. ഒരിക്കലും ശത്രുപക്ഷത്ത് നിര്‍ത്താതിരിക്കുന്നതാണ് നല്ലത്.
രേവതി
ആരെയും അങ്ങനെ ബുദ്ധിമുട്ടിക്കാത്ത നക്ഷത്രക്കാരാണ് രേവതി നക്ഷത്രക്കാര്‍. സ്വയം കഴിവില്‍ വിശ്വസിച്ച് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. ദുര്‍ഗാദേവിയുടെ കടാക്ഷം ആവോളമുള്ള നക്ഷത്രക്കാരാണ് ഇവര്‍. അതിനാല്‍ത്തന്നെ ഇവരുടെ ജീവിതത്തില്‍ എപ്പോഴും പലതരത്തിലുള്ള ഗുണാനുഭവങ്ങള്‍ വന്നുചേരുന്നു. ദേവിയെ നിത്യവും ആരാധിക്കുന്നതിലൂടെയും ദേവീക്ഷേത്ര ദര്‍ശനം നടത്തുന്നതിലൂടെയും ഇവര്‍ക്ക് ജീവിതത്തില്‍ പല ഗുണകരമായ മാറ്റങ്ങളും വരുന്നു.
സ്‌നേഹം നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍. ഇവരുടെ മനസ് വിഷമിച്ചാല്‍ പോലും അതിന് കാരണമാകുന്ന വ്യക്തിക്ക് തിരിച്ചടി ലഭിക്കും. ദുര്‍ഗാദേവിയെ നിത്യവും ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചകള്‍ ലഭിക്കുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












