2024ല്‍ ഭര്‍ത്താവിനാല്‍ ദുഖങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടിവരുന്ന സ്ത്രീ നക്ഷത്രക്കാര്‍

പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് നാം. ജ്യോതിഷപ്രകാരം, പുതുവര്‍ഷത്തില്‍ ചില നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ദാമ്പത്യ സൗഖ്യം കുറയാന്‍ ഇടയുണ്ട്. ഇവരുടെ ജീവിതത്തില്‍ വിവാഹമോചനം വരെ എത്താവുന്ന കലഹങ്ങളും തര്‍ക്കങ്ങളും സംഭവിച്ചേക്കാം. ഭര്‍ത്താക്കന്‍മാരുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പല തരത്തിലുള്ള പ്രശ്‌നങ്ങളും മനോവിഷമങ്ങളും ജീവിതത്തില്‍ വന്നുചേരാന്‍ ഇടയുണ്ട്. ആ സ്ത്രീ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം. ഭര്‍ത്താക്കന്‍മാരാല്‍ ഇവര്‍ക്ക് 2024ല്‍ ദുഖങ്ങളും ദുരിതങ്ങളും വന്നുചേര്‍ന്നേക്കാം.

Women Birth Stars

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ ഭര്‍ത്താവിന്റെ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് ധാരാളം മനക്ലേശങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഭര്‍ത്താവുമായി തര്‍ക്കങ്ങളുണ്ടാകാം. പല സമയത്തും മനസമാധാനം ലഭിക്കാതെ വന്നേക്കാം. പല കാര്യങ്ങളുമായും ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഇടയ്ക്കിടെ വിഷമങ്ങള്‍ നേരിടേണ്ടിവരാം. ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുക.

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് അവരുടെ പങ്കാളിയുമായി ഈ സമയം നിരവധി പൊരുത്തക്കേടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭര്‍ത്താവിനാല്‍ പല ദുരിതങ്ങള്‍ക്കും വിഷമതകള്‍ക്കും കാരണമാകും. ഭര്‍ത്താവിന്റെ പല ചെയ്തികളും നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കും. അതുപോലെ തന്നെ മാനസികമായ അകല്‍ച്ചയും നിങ്ങള്‍ക്കിടയിലുണ്ടായേക്കാം.

മകം

മകം നക്ഷത്രക്കാര്‍ക്ക് ഭര്‍ത്താക്കന്‍മാരുമായി ബന്ധപ്പെട്ട് 2024ല്‍ പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ വന്നുചേര്‍ന്നേക്കാം. ഇവര്‍ക്ക് ഭര്‍ത്താവിനാല്‍ ദുഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ഇവരുടെ ജീവിതത്തില്‍ മനസമാധാനം നഷ്ടപ്പെടും. രണ്ടാം ഭാവത്തില്‍ കേതുവും അഞ്ചാം ഭാവത്തില്‍ ആദിത്യനും ചൊവ്വയും ഏഴില്‍ ശനിയും എട്ടില്‍ രാഹുവും ഒന്‍പതില്‍ വ്യാഴവും നില്‍ക്കുന്നത് ഇവര്‍ക്ക് അത്ര അനുകൂലമല്ല. ഭര്‍ത്താവുമായി ബന്ധപ്പെട്ടും സന്താനങ്ങളുമായി ബന്ധപ്പെട്ടും ദുഖങ്ങള്‍ക്ക് സാധ്യത കൂടുതലായിരിക്കും. ജീവിതത്തില്‍ അടിക്കടി പല തര്‍ക്കങ്ങളും പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് ഈ സമയം നേരിടേണ്ടിവന്നേക്കാം.

പൂയം

പൂയം നക്ഷത്രക്കാര്‍ക്ക് ചില പ്രശ്‌നങ്ങള്‍ വന്നുചേരുന്ന സമയമാണ് 2024. പൂയം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് സന്താനങ്ങളുമായും ഭര്‍ത്താവുമായും ബന്ധപ്പെട്ട് വളരെയധികം മനക്ലേശങ്ങള്‍ വന്നുചേരുന്ന ഒരു സമയം തന്നെയാണ് ഇത്. മക്കള്‍ക്ക് ഉയര്‍ച്ച ലഭിക്കാതിരിക്കുക അല്ലെങ്കില്‍ അവരുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ എന്നിവ വരാം. അതിനാല്‍ പൂയം നക്ഷത്രക്കാരായ സ്ത്രീകള്‍ ഇക്കാര്യം വളരെയേറെ ശ്രദ്ധിക്കുക.

ആയില്യം

ആയില്യം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് പൊതുവേ സന്താനങ്ങളുമായും ഭര്‍ത്താവുമായും ബന്ധപ്പെട്ട് പുതുവര്‍ഷത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. അതിനാല്‍ അത്തരം പ്രശ്‌നം നിങ്ങളുടെ വഴിക്ക് വരുമ്പോള്‍ അതെല്ലാം പരിഹരിക്കാന്‍ ശ്രമിക്കേണ്ടതാണ്. അല്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിങ്ങള്‍ തളര്‍ന്നുപോയേക്കാം. എന്നാല്‍ ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോകുക. ജീവിതത്തില്‍ പ്രശ്‌നങ്ങളെ നേരിടാനുള്ള ധൈര്യം നിങ്ങള്‍ക്ക് ലഭിക്കും.

പൂരം

പൂരം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ഈ സമയം ഭര്‍ത്താവുമായി ബന്ധപ്പെട്ട് അനാവശ്യ കലഹങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ഭര്‍ത്താവിന്റെ സ്വഭാവത്താല്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകും. അതിനാല്‍ നിങ്ങള്‍ തമ്മില്‍ പിരിഞ്ഞ് താമസിക്കാനുള്ള യോഗം വരെ വന്നേക്കാവുന്ന വര്‍ഷമാണ് 2024. പൂരം നക്ഷത്രക്കാരായ സ്ത്രീകള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ചിത്തിര

ചിത്തിര നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും കന്നിക്കൂറുകാര്‍ക്ക് ഗുണാനുഭവങ്ങള്‍ കുറയുന്ന ഒരു സമയമാണ് ഇത്. ഏഴില്‍ രാഹുവും ജന്‍മകേതുവും ഉള്ളതിനാല്‍ ജീവിതത്തിലേക്ക് ദാമ്പത്യ ക്ലേശങ്ങള്‍ കടന്നുവരുന്ന ഒരു വര്‍ഷമായിരിക്കും 2024. എന്നാല്‍ മെയ് മാസം മുതല്‍ അല്‍പം മാറ്റങ്ങള്‍ കണ്ടുതുടങ്ങും. അതിനാല്‍ നിങ്ങള്‍ അതുവരെ വളരെയേറെ ശ്രദ്ധിക്കണം. അനാവശ്യമായ മനക്ലേശങ്ങള്‍, പങ്കാളിയുമായി പിരിഞ്ഞിരിക്കല്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് അത്ര അനുകൂലമല്ല സമയം. പ്രണയ കാര്യങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകും. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് ദോഷങ്ങള്‍ വന്നുചേരാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിങ്ങളുടെ പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ഈ സമയം വളരെയേറെ ശ്രദ്ധ നല്‍കേണ്ട സമയമാണ്. ഉത്രട്ടാതി നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ഭര്‍ത്താവിനാല്‍ വളരെയധികം വിഷമങ്ങള്‍ കടന്നുവരുന്ന വര്‍ഷമാണ് 2024.

ഈ പറഞ്ഞിരിക്കുന്ന നക്ഷത്രക്കാര്‍ ദോഷപരിഹാരമായി ഉമാമഹേശ്വരന്‍മാരെ നിത്യവും ആരാധിക്കുക. ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ച ദിവസം ദര്‍ശനം നടത്തുക. കൂവളമാലയും പിന്‍വിളക്കും നടത്തി പ്രാര്‍ത്ഥിക്കുക. കൂടാതെ ഇഷ്ടദേവതയെ ആരാധിച്ച് അവരുടെ മന്ത്രങ്ങള്‍ ജപിക്കുക. ജീവിതത്തില്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ വന്നുചേരുന്നതായിരിക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Tuesday, January 9, 2024, 9:27 [IST]
X
Desktop Bottom Promotion