Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഇവരുടെ കഴിവില്‍ ആരും മയങ്ങിവീഴും; സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കുന്ന 5 പുരുഷ നക്ഷത്രക്കാര്‍
ജ്യോതിഷത്തില്‍ അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങളുണ്ട്. ഓരോ നക്ഷത്രത്തിനും അവരവരുടേതായ കഴിവുകളും സ്വഭാവസവിശേഷതകളുമുണ്ട്. പൊതുഫലം പ്രകാരം ഒരു വ്യക്തിയുടെ നക്ഷത്രം നോക്കി അവരെക്കുറിച്ചുള്ള ചില വിവരങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. അത്തരത്തില്‍, സ്ത്രീകള്‍ പെട്ടെന്ന് ആകൃഷ്ടരാകുന്ന ചില നക്ഷത്രക്കാരുണ്ട്. ആകര്‍ഷണം എന്നുവച്ചാല്‍ സഹോദരന്‍, സുഹൃത്ത്, പങ്കാളി എന്നിങ്ങനെ പല രീതിയില്‍ ഇവര്‍ക്ക് ഈ നക്ഷത്രക്കാരോട് ആകര്‍ഷണം തോന്നിയേക്കാം.
അത്ര കഴിവുള്ളവരാണ് ഈ പുരുഷനക്ഷത്രക്കാര്‍. അവരുടെ കഴിവിനാല്‍ സ്ത്രീകള്‍ക്ക് ഈ നക്ഷത്രക്കാരോട് ആരാധനയോ അടുപ്പമോ തോന്നുന്നത് സ്വാഭാവികമാണ്. ജന്‍മനക്ഷത്ര പ്രകാരം മാത്രമാണ് ഈ പൊതുഫലം പറയുന്നത്. ജനന സമയത്ത് ഗ്രഹനിലയില്‍ വ്യത്യാസം വരുന്നതിനാല്‍ ഈ ഫലങ്ങള്‍ എല്ലാവരുടെ കാര്യത്തിലും നിര്‍ബന്ധമായും സംഭവിക്കണമെന്നില്ല. ഇത് പൊതുഫലം മാത്രമാണ്. സ്ത്രീകള്‍ക്ക് പെട്ടെന്ന് ആകര്‍ഷണം തോന്നുന്ന പുരുഷ നക്ഷത്രക്കാര്‍ ഇവരാണ്.

അശ്വതി
ഏതു കാര്യത്തിലും പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരാണ് അശ്വതി നക്ഷത്രക്കാര്‍. അവരുടെ പ്രവൃത്തികള്‍ പെട്ടെന്ന് ചെയ്ത് തീര്‍ക്കണമെന്ന് ചിന്തിക്കുന്നവരും എടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവരുമാണ് ഇവര്‍. ഒരു ജോലി ഏറ്റെടുത്താന്‍ അതില്‍ നിന്ന് പിന്നോട്ട് പോവുകയോ അത് പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യാറില്ല. ഒരു കാര്യം തീരുമാനിച്ചാല്‍ പാറ പോലെ ഉറച്ചുനില്‍ക്കുന്നവരാണ് ഇവര്‍. സ്‌നേഹത്തിനു മാത്രമേ ഇവരെ നിയന്ത്രിക്കുവാനോ തോല്‍പ്പിക്കുവാനോ സാധിക്കൂ. ആരോടും വളരെ പെട്ടെന്ന് സുഹൃത്തുക്കളാകുന്നവരാണ് ഇക്കൂട്ടര്‍.
അതിനാല്‍ത്തന്നെ, പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് അശ്വതി നക്ഷത്രക്കാര്‍. മറ്റുള്ളവരെ അകമഴിഞ്ഞ് സഹായിക്കുക എന്നത് അശ്വതി നക്ഷത്രക്കാരുടെ ഒരു പ്രത്യേകതയാണ്. പ്രതിസന്ധികളെ ഈശ്വര വിശ്വാസത്തോടെ ശാന്തമായി നേരിടുന്നവരാണ് ഇവര്‍. ഇത്രയധികം ഗുണങ്ങളുള്ള ഇവര്‍ എതിര്‍ലിംഗക്കാരെ പെട്ടെന്ന് ആകര്‍ഷിക്കുന്നവരാണ്. സ്വപ്രവൃത്തികളാല്‍ എല്ലായ്‌പ്പോഴും മറ്റുള്ളവരില്‍ നിന്ന് സ്‌നേഹവും ബഹുമാനവും ലഭിക്കുന്നു എന്നതും അശ്വതി നക്ഷത്രക്കാരുടെ പ്രത്യേകതയാണ്.
രോഹിണി
മറ്റുള്ളവരെ കാന്തം പോലെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള നക്ഷത്രക്കാരാണ് രോഹിണി നക്ഷത്രക്കാര്‍. മറ്റുള്ളവരോട് വളരെയേറെ സഹാനുഭൂതിയുള്ളവരാണ് ഇവര്‍. വളരെയേറെ പ്രകൃതി സ്‌നേഹികള്‍ കൂടിയാണ് ഇവര്‍. വിനയം, കുലീനത എന്നിവ ഇവരുടെ ഒരു പ്രത്യേകതയാണ്. മറ്റുള്ളവരോട് വളരെ നന്നായി പെരുമാറുന്നവരാണ് രോഹിണി നക്ഷത്രക്കാര്‍. ഏതൊരു ആള്‍ക്കൂട്ടത്തിലും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. സ്വന്തം കഴിവിനാല്‍ മറ്റുള്ളവരില്‍ എളുപ്പത്തില്‍ വിശ്വാസം നേടിയെടുക്കാന്‍ കഴിവുള്ളവരാണ് ഇക്കൂട്ടര്‍.
മറ്റുള്ളവരെ സേവിക്കുന്നതിലൂടെ തങ്ങളുടെ കഴിവ് പലപ്പോഴും ഇവര്‍ കാണിക്കാറുണ്ട്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും വ്യവസ്ഥകള്‍ അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഇവര്‍. ലക്ഷ്യബോധം ഉള്ളവരാണ് ഇവര്‍ എന്നതും രോഹിണി നക്ഷത്രക്കാരുടെ ഒരു പ്രത്യേകതയാണ്. ഏത് കാര്യവും നൂറ് ശതമാനം അര്‍പ്പണ ബോധത്തോടെ ചെയ്യുന്നവരാണ് ഇവര്‍. നാളെയെക്കുറിച്ച് കണക്കിലെടുക്കാതെ ഇന്ന് ജീവിതം ആസ്വദിച്ച് ജീവിക്കുന്നവര്‍ കൂടിയാണ് ഇവര്‍. ഈ സ്വഭാവസവിശേഷതകള്‍ കണക്കിലെടുത്ത് എതിര്‍ ലിംഗത്തിലുള്ളവരെ ആകര്‍ഷിക്കാന്‍ കഴിവുള്ള നക്ഷത്രക്കാര്‍ തന്നെയാണ് രോഹിണി നക്ഷത്രക്കാര്‍.

ആയില്യം
മറ്റുള്ളവരെ കൈയിലെടുക്കുവാന്‍ അതിവിദഗ്ധരാണ് ആയില്യം നക്ഷത്രക്കാര്‍. ഇവരുടെ സംഭാഷണ ശൈലി വളരെ മികച്ചതാണ്. മറ്റുള്ളവരെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള ഒരു സ്വതസിദ്ധമായ കഴിവ് ആയില്യം നക്ഷത്രക്കാര്‍ക്കുണ്ട്. നേതൃപാടവമുള്ളവരാണ് ഇവര്‍. എന്നാല്‍ തങ്ങളുടെ സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ കൈകടത്തുന്നത് ഇവര്‍ക്ക് ഇഷ്ടമല്ല. സ്വന്തം സ്വാതന്ത്ര്യം ഹനിക്കുന്ന പ്രവൃത്തകളില്‍ ഇവര്‍ക്ക് പെട്ടെന്ന് ദേഷ്യം വരാറുണ്ട്. അതിനാല്‍ത്തന്നെ സുഹൃത്ത് ബന്ധങ്ങള്‍ പോലും നഷ്ടപ്പെടുത്തുന്നു എന്നതും ഇവരുടെ ഒരു സ്വഭാവവിശേഷമാണ്.
സൗഹൃദ പ്രിയരാണ് എന്നതും ഈ നക്ഷത്രക്കാരുടെ മേന്മയാണ്. സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തു റിസ്‌കും എടുക്കുന്നവര്‍ കൂടിയാണ് ഇവര്‍. മറ്റുള്ളവരെ എളുപ്പത്തില്‍ സംസാരിച്ച് വീഴ്ത്താനുള്ള കഴിവും ആയില്യം നക്ഷത്രക്കാര്‍ക്കുണ്ട്. ഉപകാരം ചെയ്യുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണ് ഇവര്‍. നിഗൂഢമായ പല കാര്യങ്ങളും ആയില്യം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സംഭവിക്കാറുണ്ട്. മറ്റുള്ളവര്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്ന ഒരു നക്ഷത്രം തന്നെയാണ് ആയില്യം നക്ഷത്രക്കാര്‍.
അനിഴം
പൊതുവേ നിഷ്‌കളങ്ക സ്വഭാവമുള്ളവരാണ് അനിഴം നക്ഷത്രക്കാര്‍. ജീവിതത്തിലെ പ്രയാസങ്ങളും തടസ്സങ്ങളുമെല്ലാം കഠിനാധ്വാനത്തിലൂടെ മറികടക്കാന്‍ സാധിക്കുന്നവരാണ് പൊതുവേ ഇക്കൂട്ടര്‍. മറ്റുള്ളവരോട് വളരെ സൗഹൃദത്തോടെ പെരുമാറുന്നവരാണ് അനിഴം നക്ഷത്രക്കാര്‍. മനസ്സില്‍ ഒന്നും ഒളിച്ചുവയ്ക്കാതെ എല്ലാം എല്ലാവരോടും തുറന്നു പറയുന്നവര്‍ കൂടിയാണ് ഇവര്‍. അധികം രഹസ്യം ഒളിപ്പിച്ച് സൂക്ഷിക്കാന്‍ സാധിക്കാത്തവരാണ് ഈ നക്ഷത്രക്കാര്‍.
മറ്റുള്ളവരെ സഹായിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ കൂടിയാണ് അനിഴം നക്ഷത്രക്കാര്‍. ജീവിതത്തില്‍ വളരെയേറെ അനുഭവസമ്പത്തുണ്ടാവുന്നവരാണ് ഇവര്‍. ഇവരുടെ അഭിപ്രായം പലരും വിലമതിക്കാറുണ്ട്. സമൂഹത്തില്‍ നിലയും വിലയും സ്ഥാനവും ഉണ്ടാക്കുന്നവര്‍ കൂടിയാണ് ഇവര്‍. സ്ത്രീകള്‍ക്ക് എപ്പോഴും ബഹുമാനം തോന്നുന്ന നക്ഷത്രങ്ങളില്‍ ഒന്നാണ് അനിഴം നക്ഷത്രക്കാര്‍. ബുദ്ധിപരമായി വളരെ മുന്നിട്ട് നില്‍ക്കുന്നവര്‍ കൂടിയാണ് ഇവര്‍. വളരെയേറെ സുഹൃദ് വലയങ്ങള്‍ സൃഷ്ടിക്കുന്നവര്‍ കൂടിയാണ് ഇവര്‍. അതിനാല്‍ത്തന്നെ എതിര്‍ലിംഗക്കാര്‍ വളരെ പെട്ടെന്ന് ആകൃഷ്ടരാകുന്ന നക്ഷത്രങ്ങളിലൊന്നാണ് അനിഴം നക്ഷത്രക്കാര്‍.

രേവതി
മറ്റുള്ളവരോട് മധുരമായി സംസാരിക്കുന്നവരാണ് രേവതി നക്ഷത്രക്കാര്‍. ആളുകളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. അന്യരുടെ കാര്യങ്ങളില്‍ ഇവര്‍ അനാവശ്യമായി ഇടപെടാറില്ല എന്നതും രേവതി നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. ചില ജീവിത തത്വങ്ങളാല്‍ ജീവിക്കുന്നവരും ഈ തത്വങ്ങളില്‍ ഒന്നില്‍ നിന്നും വ്യതിചലിക്കില്ല എന്നതും ഇവരുടെ പ്രത്യേകതയാണ്. ഇവര്‍ എപ്പോഴും ഇവരുടെ വിശ്വാസങ്ങളില്‍ തന്നെ വിശ്വസിച്ച് അതില്‍ നിന്നും വ്യതിചലിക്കാതെ മുന്നോട്ട് പോകുന്നു.
വിനയത്തോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നവരാണ് ഇവര്‍. എവിടെയും വിജയിക്കാനുള്ള കഴിവും ഇവര്‍ക്കുണ്ട്. അത്രയധികം ഭാഗ്യം ഇവര്‍ക്കുണ്ട്. ബുദ്ധിസാമര്‍ത്ഥ്യം കൈമുതലാക്കിയവര്‍ കൂടിയാണ് ഇവര്‍. എതിര്‍ലിംഗക്കാര്‍ക്ക് പെട്ടെന്ന് ആകര്‍ഷണം തോന്നുന്ന നക്ഷത്രക്കാര്‍ കൂടിയാണ് രേവതി നക്ഷത്രക്കാര്‍.



Click it and Unblock the Notifications












