For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ നക്ഷത്രക്കാരായ സ്ത്രീകളെ വിട്ടുകളയരുത്: വിവാഹശേഷം ഇവരാണ് നിങ്ങളുടെ ഭാഗ്യം

|

വിവാഹം എന്നത് ഓരോരുത്തരുടേയും ജീവിതത്തില്‍ സ്വാഭാവികമായി നടക്കുന്ന ഒന്നാണ്. പലരും വിവാഹത്തിന് വേണ്ടി മുഹൂര്‍ത്തവും ജാതകപ്പൊരുത്തവും എല്ലാം നോക്കുന്നു. ജന്മനക്ഷത്രപ്രകാരം വധുവിന് ചേരുന്ന വരന്‍ എന്ന കണക്കില്‍ പൊരുത്തങ്ങളും അവയുടെ എണ്ണവും എല്ലാം കണക്കാക്കുന്നു. എന്നാല്‍ എത്രയൊക്കെ ജാതകവും പൊരുത്തവും നോക്കിയാലും ദാമ്പത്യ ജീവിതം എന്നത് പരസ്പരം മനസ്സിന്റെ പൊരുത്തമാണ് ഏറ്റവും പ്രധാനം.

ജ്യോതിഷ പ്രകാരം ഏഴാം ഭാവം എന്ന് പറയുന്നത് ഭാര്യാസ്ഥനത്തെയാണ് സൂചിപ്പിക്കുന്നത്. ഏഴാം ഭാവത്തില്‍ നോക്കിയാല്‍ അവിടെ ഭര്‍ത്താവിന്റെ ആയുസ്സിനേയും ഭാവിയേയും ധനസ്ഥിതിയേയും കുറിച്ച് മുന്‍കൂട്ട് അറിയാം. സ്ത്രീ ജീതകത്തില്‍ മാത്രമല്ല പുരുഷ ജാതകത്തിലും ഇപ്രകാരം മനസ്സിലാക്കാന്‍ സാധിക്കും. എങ്കിലും ജ്യോതിഷ പ്രകാരം ചില നക്ഷത്രങ്ങള്‍ ഒരുമിക്കുമ്പോള്‍ അത് പരസ്പരം ഭാഗ്യം കൊണ്ട് വരുന്ന ഒരു ദാമ്പത്യം സമ്മാനിക്കുന്നു. ചിലപ്പോള്‍ ഭര്‍ത്താവിന്റെ ദോഷം ഭാര്യയുടെ ഗുണഫലങ്ങള്‍ കൊണ്ട് മാറുന്നു. തിരിച്ചും സംഭവിക്കാം. സ്ത്രീ നക്ഷത്രപ്രകാരം വിവാഹ ശേഷം നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന ചില സ്ത്രീ നക്ഷത്രക്കാരുണ്ട്. ഇവരെക്കുറിച്ച് നോക്കാം.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രത്തിലുള്ള സ്ത്രീകളെ വിവാഹം കഴിച്ചാല്‍ ഇവര്‍ ഭര്‍ത്താവിന് ഭാഗ്യം കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. ആത്മവിശ്വാസമാണ് ഇവരുടെ കൈമുതല്‍. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധിയിലും ഇവര്‍ മുന്നോട്ട് പോവുന്നു. ഒരിക്കലും ഇവരെ വെല്ലാന്‍ മറ്റൊരാള്‍ക്ക് സാധിക്കുകയില്ല. ഉദ്ദേശിക്കുന്ന സ്ഥാനത്ത് എത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഭര്‍ത്താവിന്റെ ഏത് പരിശ്രമത്തിനും പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നു. സന്തോഷത്തോടെയുള്ള കുടുംബ ജീവിതമായിരിക്കും ഇവരുടേത്. അതുകൊണ്ട് തന്നെ മികച്ച ധനസ്ഥിതിയിലേക്ക് ഇവര്‍ എത്തിച്ചേരും. പങ്കാളിയോടൊപ്പമുള്ള ജീവിതവും വളരെ സന്തോഷം നിറഞ്ഞതായിരിക്കും. ഇവര്‍ പങ്കാളിക്ക് ഭാഗ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 രോഹിണി

രോഹിണി

രോഹിണി നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ ഇവരും വിവാഹത്തില്‍ വളരെയധികം ഭാഗ്യം നിറഞ്ഞവരാണ്. രോഹിണി നക്ഷത്രക്കാരായ സ്ത്രീകളെ വിവാഹം കഴിക്കുന്നതിനുള്ള അവസരം ഒരിക്കലം വിട്ടുകളയരുത്. എല്ലാ കാര്യങ്ങളും വളരെയധുകം സമചിത്തതയോടെ ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഇവരുടെ നേതൃഗുണവും സ്വഭാവ ഗുണവും തന്നെയാണ് ജീവിതത്തില്‍ ഇവരെ വിജയിപ്പിക്കുന്നത്. ലൗകിക സുഖത്തിലും സമ്പത്തിലും ഇവര്‍ എന്നും മുന്നിലായിരിക്കും. ജീവിതത്തില്‍ നല്ലൊരു അടിത്തറ കെട്ടിപ്പൊക്കുന്നതിന് ഇവരെ വെല്ലാന്‍ ആര്‍ക്കും സാധിക്കില്ല. ആകര്‍ഷകമായ പെരുമാറ്റം തന്നെയാണ് ഇവരുടെ കുടുംബജീവിതത്തിന്റെ വിജയത്തിന് അടിസ്ഥാനം. വളരെയധികം സ്നേഹ നിധികളായവരായിരിക്കും രോഹിണിക്കാര്‍. നല്ല അമ്മമാരും ഒരു മികച്ച ജീവിത പങ്കാളിയും ആയിരിക്കും ഇവര്‍ എപ്പോഴും. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ ഇവരെ നമുക്ക് കാണാന്‍ സാധിക്കുകയുള്ളൂ. ഏത് കാര്യവും കൃത്യമായി അവതരിപ്പിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.

Most read:ചൊവ്വ സംക്രമണം: 6 നാളുകാര്‍ക്ക് 68 ദിവസം ഗജകേസരിയോഗവും അളവറ്റ ധനവും

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാരുടെ കാര്യത്തിലും ഒരിക്കലും രണ്ടാമതൊരി ചിന്തയുടെ ആവശ്യം വരുന്നില്ല. കാരണം ഇവരെ ഭാര്യമായി ലഭിക്കുന്നവര്‍ വളരെയധികം ഭാഗ്യം ചെയ്തവരായിരിക്കും. ഇവര്‍ക്ക് പ്രണയിക്കുമ്പോള്‍ തന്നെ ജീവിതം ആസ്വദിക്കാന്‍ സാധിക്കുന്നു. ഒരിക്കലും വഞ്ചിക്കുന്നതിനോ ചതിക്കുന്നതിനോ ഇവര്‍ കൂട്ട് നില്‍ക്കുന്നില്ല. മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് ഇവര്‍ക്ക് നല്ല ധാരണയുണ്ടായിരിക്കും. പങ്കാളിയുടെ ഓരോ തളര്‍ച്ചയിലും താങ്ങായി ഇവര്‍ കൂടെ നില്‍ക്കുന്നു. മറ്റുള്ളവര്‍ക്ക് കാര്‍ത്തിക നക്ഷത്രക്കാരെ കുറിച്ച് ഒരു മോശം അഭിപ്രായം ഉണ്ടാവുകയില്ല. മാത്രമല്ല മികച്ച രീതിയില്‍ ഉപദേശം നല്‍കുന്നതിനും കാര്‍ത്തിക നക്ഷത്രക്കാര്‍ മുന്നില്‍ തന്നെയാണ്. ഏത് കാര്യവും നല്ലതുപോലെ കൃത്യമായി ചെയ്ത് തീര്‍ക്കുക എന്നത് ഇവരുടെ പ്രത്യേകതയാണ്. കലാകായിക രംഗത്തും ഇവരെ വെല്ലാന്‍ ആരും ഉണ്ടായിരിക്കില്ല. പങ്കാളിക്ക് വേണ്ട ഏത് സമയത്തും ഇവര്‍ അടുത്തുണ്ടായിരിക്കും.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാരാണ് ഭാഗ്യമായി മാറുന്ന മറ്റൊരു നക്ഷത്രം. വിട്ടുവീഴ്ചാ മനോഭാവം തന്നെയായിരിക്കും ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും. ഏത് കാര്യവും വളരെയധികം ക്ഷമയോടൈ ആലോചിച്ച് ചെയ്യുന്നവരായിരിക്കും. ഒന്നിലും എടുത്ത് ചാട്ടം ഉണ്ടായിരിക്കില്ല. കൃത്യമായി കാര്യങ്ങളെ വേര്‍തിരിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ബുദ്ധിപൂര്‍വ്വം ചിന്തിച്ച് കാര്യങ്ങളെ നേര്‍വഴിക്ക് കൊണ്ട് വരുന്നതില്‍ ഇവര്‍ മുന്നിലാണ്. ഇവര്‍ സല്‍പ്രവൃത്തികളില്‍ വിശ്വസിക്കുകയും കര്‍മ്മഫലത്തിന് വേണ്ടി കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. ഭര്‍ത്താവിന്റെ തെറ്റുകളെ ചൂണ്ടിക്കാണിക്കുകയും തെറ്റുകളില്‍ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യുന്നതിന് ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു. ഇവരെ സോപ്പിട്ട് പാട്ടിലാക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം.

സൂര്യന്‍ മീനം രാശിയില്‍: അതിഗംഭീര നേട്ടങ്ങള്‍ കയറുന്ന രണ്ടേ രണ്ട് രാശിക്കാര്‍സൂര്യന്‍ മീനം രാശിയില്‍: അതിഗംഭീര നേട്ടങ്ങള്‍ കയറുന്ന രണ്ടേ രണ്ട് രാശിക്കാര്‍

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാരായ സ്ത്രീകളെ വിവാഹം കഴിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. തന്റെ ഭാഗ്യം കൊണ്ട് കൂടി പങ്കാളി ഉയരങ്ങളിലേക്ക് എത്തുന്നു. ഇവര്‍ തൊടുന്നതെല്ലാം പൊന്നായിരിക്കും. സൗന്ദര്യത്തിന് ഇവരെ വെല്ലാന്‍ ആരും ഉണ്ടായിരിക്കില്ല. ബാഹ്യ സൗന്ദര്യം മാത്രമല്ല ആന്തരിക സൗന്ദര്യവും ഇവര്‍ക്ക് മുതല്‍ക്കൂട്ടാണ്. ഭാഗ്യം പല രൂപത്തില്‍ ഇവരുടെ ജീവിതത്തില്‍ വരുന്നു. ശത്രുക്കളെ തോല്‍പ്പിക്കുക എന്നതാണ് ഇവര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കാര്യം. സത് സന്താനങ്ങളെക്കൊണ്ട് ഇവര്‍ സന്തോഷിക്കുന്നു. ഭര്‍ത്താവിന്റെ വീഴ്ചയിലും തകര്‍ച്ചയിലും കൂടെ നില്‍ക്കുകയും അതില്‍ നിന്ന് പിടിവള്ളിയായി നില്‍ക്കുകയും ചെയ്യുന്നു. മറ്റുള്ളവരോട് വളരെ മികച്ച രീതിയില്‍ തന്നെ ഇടപെടുന്നതിനും സത്ക്കര്‍മ്മം ചെയ്ത് ആ ഫലം ഇവരെ തേടിയെത്തുകയും ചെയ്യുന്നു. ഇങ്ങോട്ട് പെരുമാറുന്നതിന് അനുസരിച്ചാണ് ഇവര്‍ അങ്ങോട്ടും പെരുമാറുന്നത്.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ പൊതുവേ വളരെയധികം ധൈര്യമുള്ളവരായിരിക്കും. ഏത് തകര്‍ച്ചയിലും അതിനെ നേരിടാന്‍ തക്ക ധൈര്യം ഇവര്‍ക്കുണ്ട്. ഇവരെ ഒരിക്കലും മാനസികമായി തളര്‍ത്താന്‍ സാധിക്കില്ല. ഇവരെ വിവാഹം കഴിക്കുന്നവര്‍ക്ക് അവര്‍ ഭാഗ്യമായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഏത് കാര്യത്തിലും പ്രവര്‍ത്തന മികവോടെ പെരുമാറുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഏത് കാര്യത്തിലും ഇവരെ തേടി അനുഗ്രഹങ്ങള്‍ വന്നു കൊണ്ടിരിക്കും. കലാകായിക മേഖലയില്‍ മികച്ചവരായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കുമെങ്കിലും പലപ്പോഴും സ്വന്തം അഭിപ്രായത്തിന് തന്നെയാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. സമയോചിതമായ ഇടപെടല്‍ ഏത് കാര്യത്തിലും നടത്തേണ്ടതാണ്. എപ്പോഴും കുടുംബത്തില്‍ ഉയര്‍ച്ച വേണം എന്ന് ആഗ്രഹിക്കുന്നവരും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും ആയിരിക്കും.

most read:Pooradam Nakshatra 2022: 27 നാളുകാരില്‍ ഇവരെ വെല്ലാന്‍ ആരുമില്ല: 2022-ന്റെ ഭാഗ്യ നക്ഷത്രം

most read:Moolam Nakshatra 2022: മൂലം നക്ഷത്രത്തിന് 2022 നല്‍കും മഹാഭാഗ്യം: അറിയാം സര്‍വ്വസൗഭാഗ്യത്തെ

English summary

Wives Of These Birth stars Are Lucky For Husband In Malayalam

Here in this article we are sharing the wives of these birth stars are considered lucky for husband in malayalam. Take a look.
X
Desktop Bottom Promotion